LIFELife Style

”അദ്ദേഹം ശുദ്ധന്‍, തെറ്റ് ചെയ്യില്ല! ലൈഫ് എന്താകുമെന്ന് അറിയാത്തപ്പോഴും ജയിലില്‍ വെച്ച് ആശ്വസിപ്പിച്ചു”

ടു കണ്‍ട്രീസ് മുതല്‍ പ്രിന്‍സ് ആന്റ് ഫാമിലി വരെ എത്തി നില്‍ക്കുകയാണ് കോസ്റ്റ്യൂം ഡിസൈനറായ വെങ്കിട്ട് സുനിലിന്റെ സിനിമാ ജീവിതം. ദിലീപ് സിനിമകള്‍ക്ക് വേണ്ടിയാണ് വെങ്കിട്ട് ഏറെയും കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ചിട്ടുള്ളത്. നടന്റെ പേഴ്‌സണല്‍ കോസ്റ്റ്യൂം ഡിസൈനര്‍ കൂടിയാണ് പത്ത് വര്‍ഷമായി വെങ്കിട്ട്. സ്‌കൂള്‍ കാലം മുതല്‍ സ്‌റ്റൈലിങ് ഇഷ്ടമാണ്. അങ്ങനെയാണ് ബാംഗ്ലൂര്‍ പോയി ഫാഷന്‍ ഡിസൈനിങ് പഠിക്കുന്നത്.

വീട്ടില്‍ വഴക്കുണ്ടാക്കിയാണ് കോഴ്‌സിന് ചേര്‍ന്നത്. ഡിപ്ലോമയ്ക്കുശേഷം ഡിഗ്രിയും അതേ കോളജില്‍ ജോയിന്‍ ചെയ്തു. ശേഷമാണ് ജോലിക്ക് കയറിയത്. ദിലീപേട്ടനും ഞാനും അയല്‍ക്കാരാണ്. അതുകൊണ്ട് തന്നെ ചെറുപ്പം മുതല്‍ ആ കുടുംബവുമായി നല്ല ബന്ധമുണ്ട്. കിറ്റ്ക്‌സിലായിരുന്നു ആദ്യം ജോലി.

Signature-ad

പിന്നീട് പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ പ്രാണയില്‍ ഡിസൈനറായി കുറച്ച് കാലം ജോലി ചെയ്തു ശേഷമാണ് ദിലീപേട്ടന്റെ സിനിമകള്‍ക്ക് വേണ്ടി കോസ്റ്റ്യൂം ഡിസൈന്‍ ചെയ്ത് തുടങ്ങിയത്. സര്‍ട്ടിഫിക്കറ്റോ എക്‌സ്പീരിയന്‍സോ ചോദിക്കാതെയാണ് തന്നെ ദിലീപ് ഒപ്പം കൂട്ടിയതെന്നും സീരിയല്‍ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെങ്കിട്ട് പറഞ്ഞു.

ദിലീപുമായി ബന്ധപ്പെട്ടുള്ള കേസുകളിലും വിവാദങ്ങളിലും താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം ശുദ്ധനായ മനുഷ്യനാണെന്നും വെങ്കിട്ട് പറഞ്ഞു. ദിലീപിനെ ജയിലില്‍ പോയി സന്ദര്‍ശിച്ചപ്പോഴുള്ള അനുഭവം താന്‍ മറക്കില്ലെന്നും വെങ്കിട്ട് പറയുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് 90 ദിവസത്തോളം ദിലീപ് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റോ എക്‌സ്പീരിയന്‍സോ ചോദിക്കാതെയാണ് എന്നെ ദിലീപേട്ടന്‍ ഒപ്പം കൂട്ടിയത്.

അന്ന് ഒരു ഷൂട്ടിങ് പോലും ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ സിനിമയ്ക്ക് എങ്ങനെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യുമെന്ന ടെന്‍ഷനായിരുന്നു. ടു കണ്‍ട്രീസിന്റെ സെറ്റിലേക്കാണ് ആദ്യം വര്‍ക്കിനായി പോയത്. ഒരു സോങ് സീക്വന്‍സിന് വേണ്ടി ഞാന്‍ കോസ്റ്റ്യൂം സെറ്റ് ചെയ്ത് കൊടുത്തു. പിന്നീട് കിങ് ലയറില്‍ കോസ്റ്റ്യൂംസ് ഡിസൈനറായി.

ആ സിനിമയുടെ സെറ്റിലെ അംഗങ്ങളുമായി നല്ല ആത്മബന്ധമായിരുന്നു. അതുകൊണ്ട് തന്നെ പാക്കപ്പായപ്പോള്‍ ഞാന്‍ കരഞ്ഞു. ദിലീപേട്ടന് സ്‌പെഷ്യല്‍ ഇവന്റുകളില്‍ ധരിക്കാന്‍ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യുന്നതും ഞാനാണ്. രാമലീലയില്‍ ദിലീപേട്ടന് വേണ്ടി കോസ്റ്റ്യൂം ഞാന്‍ സെറ്റ് ചെയ്തിരുന്നു. രാമലീല കണ്ട് തിയേറ്ററില്‍ ഇരുന്ന് കരഞ്ഞിട്ടുണ്ട്. ആ സമയത്ത് ദിലീപേട്ടനുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സമയമായിരുന്നു.

ചേട്ടന്‍ അറസ്റ്റിലായശേഷം ഞാന്‍ ജയിലില്‍ പോയി കണ്ടിരുന്നു. വന്ന ഉടന്‍ എന്നോട് ചോദിച്ചത് നീ ഓക്കെയല്ലേ എന്നാണ്. ആ ചോദ്യം കേട്ട് എനിക്ക് മറുപടിയൊന്നും പറയാന്‍ കഴിയുന്നുണ്ടായിരുന്നില്ല. നീ ഇതൊന്നും കണ്ട് ടെന്‍ഷനിടേക്കേണ്ട. നിനക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറഞ്ഞോളൂ. അദ്ദേഹത്തിന്റെ ലൈഫ് ഇനി എന്താകുമെന്ന് അറിയാതെ നില്‍ക്കുന്ന സിറ്റുവേഷനിലാണ് എന്നോട് ഇതൊക്കെ പറയുന്നത്. എനിക്ക് അത് കേട്ട് വിഷമമായി.

അത് ഒരിക്കലും ലൈഫില്‍ ഞാന്‍ മറക്കില്ല. അദ്ദേഹം ശുദ്ധനാണ്. എനിക്ക് എന്റെ ചേട്ടനെപ്പോലെയാണ്. എന്റെ പ്രശ്‌നങ്ങളെല്ലാം ഞാന്‍ ദിലീപേട്ടനോട് ഷെയര്‍ ചെയ്യാറുണ്ട്. ദിലീപേട്ടന്‍ തെറ്റുകാരനാണെന്ന് കരുതുന്നില്ല. അദ്ദേഹം അങ്ങനൊന്നും ചെയ്യില്ല. പത്ത് വര്‍ഷമായി ഒപ്പമുണ്ട്. ആളുകള്‍ക്ക് ചെയ്യുന്ന സഹായങ്ങള്‍ അദ്ദേഹം പുറത്ത് പറയാറില്ല.

വിവാദങ്ങളുണ്ടായപ്പോള്‍ ഇനി ദിലീപിനൊപ്പം പ്രവര്‍ത്തിക്കരുതെന്ന് പലരും പറഞ്ഞു. എന്തായി… ജോലിയൊക്കെ പോയില്ലേ..? ഇനി എന്ത് ചെയ്യും.. സൂക്ഷിച്ചോ… എന്നാണ് ദിലീപേട്ടന്‍ അറസ്റ്റിലായശേഷം എന്നെ കാണുന്ന പലരും ചോദിച്ചതെന്നും വെങ്കിട്ട് പറയുന്നു. കഴിഞ്ഞ ദിവസമാണ് പ്രിന്‍സ് ആന്റ് ഫാമിലി ഒടിടിയില്‍ റിലീസ് ചെയ്തത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: