LIFELife Style

വിവാഹം കഴിച്ചത് മുഖ്യമന്ത്രിയുടെ മകനെ; 11 ാം നാള്‍ ഭര്‍ത്താവിന്റെ മരണം, നടിക്ക് സംഭവിച്ചത്…

വെള്ളിത്തിരയിലെ സൂപ്പര്‍ താരങ്ങളുടെ ജീവിതത്തെ അസൂയയോടെയും ആരാധനയോടെയും ആളുകള്‍ നോക്കിക്കാണാറുണ്ട്. സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയില്‍ ആയിരിക്കും അവരുടെ ജീവിത ശൈലി. എന്നാല്‍ ചിലരുടെയെങ്കിലും ജീവിതവും അതിലെ സംഭവങ്ങളും ദുരന്തപൂര്‍ണവുമാകാറുണ്ട്. അങ്ങനെ വര്‍ഷങ്ങളായി ദുഖം പേറി ജീവിക്കുന്ന ഒരു പഴയ സൂപ്പര്‍താരമുണ്ട് ബോളിവുഡില്‍. മുഖ്യമന്ത്രിയുടെ മകനെ വിവാഹം കഴിച്ച ആ ബോളിവുഡ് നടിയുടെ ജീവിതത്തില്‍ അപ്രതീക്ഷിത സംഭവങ്ങളാണ് നടന്നത്. വിവാഹത്തിന്റെ പതിനൊന്നാം നാള്‍ ഈ നടിയുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്.

70 കളിലും 80 കളിലും ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച നടിയാണ് ലീന ചന്ദവാര്‍ക്കര്‍. കര്‍ണാടകയിലെ ഒരു പട്ടാള കുടുംബത്തിലാണ് ലീന ജനിച്ചത്. 1968 ല്‍ പുറത്തിറങ്ങിയ ‘മാ കാ മീത്ത്’ എന്ന ചിത്രത്തിലൂടെയാണ് ലീന ചന്ദവാര്‍ക്കര്‍ നടിയായി അരങ്ങേറ്റം കുറിച്ചത്. വിനോദ് ഖന്നയാണ് നായകനായി അഭിനയിച്ചത്. ചിത്രം പുറത്തിറങ്ങിയപ്പോള്‍ തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു.

Signature-ad

പിന്നീട് ഒറ്റരാത്രികൊണ്ട് ലീന പ്രശസ്തിയിലേക്ക് ഉയര്‍ന്നു, മുന്‍നിര നടന്മാരായ രാജേഷ് ഖന്ന, ദിലീപ് കുമാര്‍ എന്നിവരോടൊപ്പം അഭിനയിച്ചു. തന്റെ കരിയറിന്റെ ഉന്നതിയില്‍ ആയിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു കുടുംബത്തിലെ സിദ്ധാര്‍ത്ഥിനെ അവര്‍ കണ്ടുമുട്ടി.

ഇരുവരും പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്യുന്നു. അന്ന് ലീനയ്ക്ക് 24 വയസ്സായിരുന്നു പ്രായം. ഗോവയുടെ ആദ്യ മുഖ്യമന്ത്രിയായ ദയാനന്ദ് ബന്ദോദ്കറുടെ മകനായ സിദ്ധാര്‍ത്ഥാണ് ലീനയെ പ്രണയിച്ചതും വിവാഹം കഴിച്ചതും. നിരവധി സ്വപ്നങ്ങളോടെയാണ് ലീന തന്റെ ദാമ്പത്യ ജീവിതം ആരംഭിച്ചത്. എന്നാല്‍ കാലം അവര്‍ക്ക് മറ്റൊരു ദുരന്തം സമ്മാനിച്ചു.

എന്നാല്‍, വിവാഹം കഴിഞ്ഞ് 11-ാം ദിവസം ലീനയുടെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് മരിച്ചു. തോക്ക് വൃത്തിയാക്കുന്നതിനിടെ അപ്രതീക്ഷിതമായി അത് പൊട്ടിത്തെറിച്ചു. സിദ്ധാര്‍ത്ഥ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ലീനയും അമ്മയുടെ വീട്ടിലേക്ക് മടങ്ങി. എല്ലാ കുറ്റവും ലീനയുടെ മേല്‍ വീണു. വിവാഹം കഴിഞ്ഞ് 11 ദിവസത്തിനുള്ളില്‍ അവള്‍ വിധവയായി. പക്ഷെ, കുറ്റം മുഴുവനും ലീനയ്ക്കായിരുന്നു.

ജീവിത സ്വപ്നങ്ങള്‍ നിരാശയിലേക്ക് പടുകുത്തിയതോടെ ലീന വീണ്ടും സിനിമാരംഗത്തേക്ക് മടങ്ങി. നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. അവര്‍ അഭിനയിച്ച ‘ബൈരാഗ്’ എന്ന ചിത്രം ഏറെ പരാജയമായിരുന്നു. ഈ സമയത്താണ് ഇവര്‍ നടന്‍ കിഷോര്‍ കുമാറിനെ പരാജയപ്പെടുന്നത്. കിഷോര്‍ കുമാറിന് ലീനയേക്കാള്‍ 20 വയസ്സ് കൂടുതലാണ്. മൂന്ന് തവണ വിവാഹമോചനം നേടിയിട്ടുണ്ട്. ലീനയുടെ കുടുംബവും ഈ വിവാഹത്തെ എതിര്‍ത്തിരുന്നു. എങ്കിലും ലീനയും കിഷോര്‍ കുമാറും വിവാഹിതരായി. സുമീത് എന്ന പേരില്‍ ഈ ബന്ധത്തില്‍ ഒരു മകനും പിറന്നു. എന്നാല്‍, വിധി വീണ്ടും ലീനയോട് ക്രൂരത കാട്ടി. 1987 ല്‍ കിഷോര്‍ കുമാര്‍ അന്തരിച്ചു. 37 ാം വയസില്‍ ഒരിക്കല്‍ക്കൂടി ലീന വിധവയായി.
ഇപ്പോള്‍ 74 വയസ്സുള്ള ലീന മകനൊപ്പം മുംബൈയിലാണ് താമസം.

 

 

 

Back to top button
error: