LIFELife Style

ആ സ്‌നേഹത്തിന് ഒന്നും പകരമാവില്ല, അണ്ടര്‍സ്റ്റാന്റിങ്ങായ പാട്‌നര്‍ അനുഗ്രഹം; അന്നും ഇന്നും മാറ്റമില്ലാതെ സംവൃത!

തിനേഴാം വയസിലാണ് സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് സംവൃത സുനില്‍ എന്ന കണ്ണൂരുകാരി പെണ്‍കുട്ടി എത്തുന്നത്. രസികനിലെ തങ്കി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ്. രസികന്റെ സെറ്റില്‍ വെച്ചായിരുന്നു പതിനെട്ടാം പിറന്നാള്‍ ആഘോഷം. ആദ്യ സിനിമയ്ക്കുശേഷം തുടരെ തുടരെ നിരവധി സിനിമകളില്‍ നടി അഭിനയിച്ചു. അന്നും ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് സംവൃത. സംസാരം, പെരുമാറ്റം, വസ്ത്രധാരണം എന്നിവയില്‍ ഇന്നും സംവൃതയെ വെല്ലാന്‍ മറ്റൊരു മലയാള നടിക്കും കഴിയില്ല. മുന്‍നിര നായികയായി തിളങ്ങി നില്‍ക്കുമ്പോഴാണ് അഖിലിന്റെ ജീവിത സഖിയായി അമേരിക്കയിലേക്ക് പറക്കുന്നത്.

പിന്നീട് സോഷ്യല്‍മീഡിയ വഴിയാണം സംവൃതയുടെ വിശേഷങ്ങള്‍ പ്രേക്ഷകര്‍ അറിഞ്ഞിരുന്നത്. ഇപ്പോഴിതാ കുടുംബസമേതം വെക്കേഷന്‍ ആസ്വദിക്കാനായി നാട്ടിലെത്തിയ സംവൃത വിശേഷങ്ങള്‍ പങ്കുവെക്കുന്നു. സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുക എന്നത് താന്‍ ആഗ്രഹിച്ച് എടുത്ത തീരുമാനമാണെന്ന് സംവൃത എഫ്ടിക്യു വിത്ത് രേഖ മേനോന്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Signature-ad

ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത് മദര്‍ഹുഡ്ഡാണ്. കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കമായ സ്‌നേഹത്തിനും സംസാരത്തിനും പകരം വെയ്ക്കാന്‍ ഒന്നിനുമാവില്ല. കല്യാണം കഴിഞ്ഞിട്ട് പതിമൂന്ന് കൊല്ലമായി. 2015ല്‍ ആണ് ആദ്യത്തെ മകന്‍ പിറക്കുന്നത്. 2020ല്‍ രുദ്രയും പിറന്നു.

അവസാനം അഭിനയിച്ച സിനിമ അയാളും ഞാനും തമ്മിലാണ്. ഒരു ബ്രേക്കിന് വേണ്ടി ആ സമയത്തൊക്കെ ഞാന്‍ വളരെ അധികം ആഗ്രഹിക്കുന്നുണ്ടായിരുന്നു. ബാക്ക് ടു ബാക്ക് ഒരുപാട് സിനിമകള്‍ ആ സമയത്ത് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കുറച്ച് നാള്‍ ഫ്രീയായി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഹെക്ടിക്ക് ലൈഫില്‍ നിന്നും ബ്രേക്ക് ആഗ്രഹിച്ചപ്പോഴായിരുന്നു കല്യാണം. വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയതുകൊണ്ട് അവിടെ ആര്‍ക്കും എന്നെ അറിയില്ല.

പ്രൈവറ്റ് ലൈഫ് ആസ്വദിച്ചത് അവിടെ ചെന്നശേഷാണ്. വളരെ ഈസിയായി ഞാന്‍ ആ ലൈഫിലേക്ക് കയറി. പിന്നീട് ആദ്യത്തെ കുഞ്ഞ് പിറന്നശേഷം ഒരു കംബാക്ക് ആഗ്രഹിച്ചാണ് സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന സിനിമ ചെയ്തത്. പതിനേഴാം വയസിലാണ് ഞാന്‍ ആദ്യ സിനിമയായ രസികന്‍ ചെയ്തത്. പതിനെട്ടാം പിറന്നാള്‍ രസികന്റെ സെറ്റിലായിരുന്നു.

ഒരു പബ്ലിക്കിന്റെ ഇടയില്‍ പോയി എനിക്ക് പരിചയം ഇല്ല. സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന സിനിമയില്‍ വന്നപ്പോള്‍ വലിയ മാറ്റങ്ങള്‍ വന്നു. ആ സിറ്റുവേഷന്‍ എനിക്ക് മനസിലാക്കാനായി. ഇപ്പോള്‍ സ്‌ക്രിപ്റ്റുകള്‍ കേള്‍ക്കുന്നുണ്ട്. താത്പര്യം ഉള്ള കഥകള്‍ വന്നാല്‍ ഉറപ്പായും ചെയ്യും. സിനിമ മാറിയെങ്കിലും മാറ്റങ്ങള്‍ എല്ലാം അറിയുന്നുണ്ടായിരുന്നു. അപ്ടു ഡേറ്റാണ് ഞാന്‍. അതുകൊണ്ട് തിരിച്ചുവരവില്‍ എനിക്ക് അത്ര ബുദ്ധിമുട്ട് ഉണ്ടായില്ല.

ഇനിയൊരും കം ബാക്ക് പറ്റുമോയെന്ന് ഇടയ്ക്ക് മനസില്‍ ഇങ്ങനെ ചോദ്യം വരുമെന്നും സംവൃത പറയുന്നു. ഭര്‍ത്താവ് അഖിലിനെ ബെസ്റ്റ്ഫ്രണ്ട് എന്നാണ് സംവൃത വിശേഷിപ്പിച്ചത്. അഖി ജീവിതത്തിലേക്ക് വന്നശേഷം ഞാന്‍ കൂടുതല്‍ കാം ആയി. ഈസി ഗോ ലക്കി പേഴ്‌സണാണ് അഖി. സ്ട്രസ് വന്നാലും കാം ആണ്. ഞാന്‍ മുമ്പ് അങ്ങനെയായിരുന്നില്ല.

ഇപ്പോള്‍ അഖിയെപ്പോലെയാണ് ഞാനും. തിരക്കിട്ട് ഒന്നും ചെയ്തിട്ട് കാര്യമില്ലെന്ന് മനസിലായി. അഖി നല്ലൊരു ഫ്രണ്ടാണ്. അണ്ടര്‍സ്റ്റാന്റിങ്ങായ പാട്‌നറെ കിട്ടുന്നത് അനുഗ്രഹമാണ്. അഖി മുമ്പ് ടിപ്പില്‍ ബാച്ച്‌ലര്‍ ലൈഫായിരുന്നു നയിച്ചിരുന്നത്. ഞാന്‍ വന്നശേഷം അത് മാറി. ഞാനൊരു തലവേദനയാണെന്ന് അഖി പറയില്ലെന്ന് വിശ്വസിക്കുന്നു. ബാക്കിയൊക്കെ അദ്ദേഹം ആണ് പറയേണ്ടതെന്നും സംവൃത പറയുന്നു.

മക്കള്‍ക്ക് ഞാന്‍ അഭിനേത്രിയാണെന്ന് അറിയാം. മൂത്ത മകന്‍ കാര്യങ്ങള്‍ മനസിലാക്കി തുടങ്ങി. പക്ഷെ എന്റെ സിനിമകളൊന്നും മക്കള്‍ കണ്ടിട്ടില്ല. ഇപ്രാവശ്യം നാട്ടില്‍ വന്നപ്പോഴാണ് മല്ലുസിങിലെ പാട്ട് അവര്‍ ഇട്ട് കണ്ടതെന്നും സംവൃത കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: