Breaking NewsLead NewsLIFELife StyleSocial MediaTRENDING

ശ്രീകൃഷ്ണന്റെ ചിത്രം വരച്ച് വൈറലായ ജസ്‌ന സലിമിനൊപ്പം ചുവടുവച്ച് ദാസേട്ടന്‍ കോഴിക്കോട്; രേണു സുധിക്കൊപ്പമുള്ള വീഡിയോയ്ക്കു പിന്നാലെ ജസ്‌നയ്‌ക്കൊപ്പമുള്ള റീല്‍സും വൈറല്‍

കോഴിക്കോട്: ശ്രീ കൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധനേടുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചിത്രം സമ്മാനിക്കുകയും ചെയ്ത് സൈബറിടത്തെ വൈറലായ താരമാണ് ജസ്ന സലിം. നേരത്തെ ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ ജസ്‌ന സലീമിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

കിഴക്കേ നടയില്‍ ബാങ്കിന്റെ ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി വിഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജസ്‌ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തര്‍ക്കത്തിലേര്‍പ്പെട്ടതും വിവാദമായിരുന്നു.

Signature-ad

ഇപ്പോഴിതാ, ജസ്‌നയുടെ റീല്‍സ് വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. നടന്‍ ദാസേട്ടന്‍ കോഴിക്കോടിനൊപ്പമാണ് ജസ്നയുടെ റീല്‍. പന്തയക്കോഴി, നരിവേട്ട എന്നീ സിനിമകളിലെ ഗാനങ്ങളാണ് ഇരുവരും അഭിനയിച്ച് റീല്‍സ് വിഡിയോസാക്കി പങ്കുവച്ചിരിക്കുന്നത്. ദാസേട്ടന്‍ രേണു സുധിക്കൊപ്പം കളിച്ച ഡാന്‍സും വൈറലായിരുന്നു,

നേരത്തെ കൃഷ്ണന്റെ ചിത്രം വരയ്ക്കുന്നതിനെ പറ്റി ജസ്‌ന പറഞ്ഞത് ഇങ്ങനെ ‘വര തുടങ്ങിയ സമയത്ത് വീട്ടില്‍നിന്ന് കുറച്ച് എതിര്‍പ്പുണ്ടായിരുന്നു. അന്ന് ഭര്‍ത്താവും പറഞ്ഞു, വീട്ടുകാര്‍ക്ക് ഇഷ്ടമല്ലെങ്കില്‍ വരയ്ക്കണ്ട എന്ന്. ആ സമയത്ത് വര നിര്‍ത്തിയേക്കാം എന്ന് കരുതിയതാണ്. അപ്പോള്‍ പ്രായമായ ഒരു ചേച്ചി, അവരുടെ കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല. ഒരു കൃഷ്ണനെ വേണം എന്നൊക്കെ പറഞ്ഞ് വിളിച്ചു. അന്ന് ഞാനവരോട് പറഞ്ഞു ചേച്ചീ ഞാന്‍ വരച്ച കണ്ണനെ വീട്ടില്‍ വച്ചാല്‍ ആഗ്രഹം സാധിക്കും എന്നതൊക്കെ ആളുകള്‍ വെറുതെ പറയുന്നതാണ്. അത് വച്ചാല്‍ ആഗ്രഹം നടക്കും എന്നൊന്നുമില്ല. ഞാനത് വിശ്വസിക്കുന്നുമില്ല. കാരണം, ഞാന്‍ കണ്ണനെ വച്ച് ആരാധിക്കുന്ന ഒരു വ്യക്തിയല്ല. പക്ഷേ, വേണമെങ്കില്‍ ഞാന്‍ വരച്ചു തരാം എന്നു പറഞ്ഞു. അങ്ങനെ അതുകൂടി കൊടുത്തിട്ട് നിര്‍ത്താമെന്ന് വച്ച് വരച്ചുകൊടുത്തു’

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: