Health

  • ഹൃദയ സംരക്ഷണത്തിനും ഓർമ്മശക്തിക്കും ഏകാഗ്രതയ്ക്കും കഴിക്കാം ബ്ലാക്ക്‌ബെറി, അറിയാം മറ്റ് ​ആരോ​ഗ്യ ഗുണങ്ങൾ…

    വിറ്റാമിനുകൾ സി, കെ, മാംഗനീസ്, ധാതുക്കൾ, നാരുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയ ബ്ലാക്ക്‌ബെറികൾ സാധാരണയായി വേനൽക്കാലത്ത് വളരുന്ന ചെറിയ എരിവുള്ള പഴുത്ത സരസഫലങ്ങളാണ്. ഈ ആരോഗ്യകരമായ സരസഫലങ്ങൾ ദഹനത്തെ സഹായിക്കുന്നു, അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുന്നു, നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. അവ നിങ്ങളുടെ ഹൃദയത്തിനും നല്ലതാണ്. ബ്ലാക്ക്‌ബെറിയുടെ അഞ്ച് അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ ഹൃദയത്തെ സംരക്ഷിക്കുന്നു വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോകെമിക്കലുകൾ, മൈക്രോ ന്യൂട്രിയന്റുകൾ എന്നിവയാൽ സമ്പന്നമായ ബ്ലാക്ക്‌ബെറി നിങ്ങളുടെ ഹൃദയത്തിന് ഉത്തമമാണ്. ഇവയിലെ ആന്തോസയാനിനുകൾ നിങ്ങളുടെ ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളെ തടയുന്നു. ബ്ലാക്ക്‌ബെറി കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ കൊളസ്‌ട്രോളിന്റെ ഓക്‌സിഡേഷൻ പ്രക്രിയയെ 50% കുറയ്ക്കുന്നു. ആന്തരിക വാസ്കുലർ വീക്കം കുറയ്ക്കാനും അവ സഹായിക്കുന്നു. ഒരു പഠനമനുസരിച്ച്, ആന്തോസയാനിൻ സപ്ലിമെന്റുകൾ നല്ല കൊളസ്‌ട്രോളിന്റെ ഉയർന്ന അളവിലും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും കാരണമാകുന്നു. തലച്ചോറിന്റെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നു മെമ്മറിയും ഏകാഗ്രതയും മെച്ചപ്പെടുത്താൻ ബ്ലാക്ക്‌ബെറി സഹായിക്കുന്നു. വിഷവസ്തുക്കൾ പുറപ്പെടുവിക്കുന്ന…

    Read More »
  • ചന്ദനത്തൈലം നിസാരക്കാരനല്ല, മണത്തിൽ മാത്രമല്ല ആരോഗ്യത്തിലും കേമൻ; അറിയാം ചന്ദനത്തൈലത്തി​ന്റെ അഞ്ച് ആരോഗ്യ ഗുണങ്ങൾ

    ഏറ്റവും സുഗന്ധമുള്ള എണ്ണകളിൽ ഒന്നായ ചന്ദനത്തൈലം നൂറ്റാണ്ടുകളായി ആയുർവേദ, ചൈനീസ് ഔഷധങ്ങളിലെ പ്രധാന ഘടകമാണ്. ആരോഗ്യം, സൗന്ദര്യം, പരമ്പരാഗത ഇന്ത്യൻ ആചാരങ്ങൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ ആന്റിസെപ്റ്റിക് ഓയിലിന് നേരിയ മണ്ണിന്റെ സുഗന്ധമുണ്ട്. കൂടാതെ നിങ്ങളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന സെക്വിറ്റെർപെൻസ് എന്ന പ്രകൃതിദത്ത രാസ സംയുക്തങ്ങളാൽ സമ്പന്നമാണ്. ചന്ദന എണ്ണയുടെ അഞ്ച് ആരോഗ്യ ഗുണങ്ങൾ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു വിശ്രമവും ശാന്തതയും നൽകുന്നതിന് പേരുകേട്ട, ചന്ദനത്തിൻ്റെ എണ്ണയുടെ ഊഷ്മളവും ഉന്മേഷദായകവുമായ സുഗന്ധം നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാനും നിങ്ങളുടെ വികാരങ്ങളെ നിയന്ത്രണത്തിലാക്കാനും സഹായിക്കുന്നു. ഉത്കണ്ഠ, വിഷാദം എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഇത് കുറയ്ക്കുന്നതിന് ചന്ദനത്തൈലം കണങ്കാലിലും കൈത്തണ്ടയിലും പുരട്ടി നേരിട്ട് ശ്വസിക്കാം. ഇത് നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നു. നിങ്ങളുടെ ചർമ്മത്തിന് നല്ലത് ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ നിറഞ്ഞ ചന്ദന എണ്ണ നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചർമ്മം തിളക്കമുള്ളതുമാക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിൽ നിന്ന് ഫ്രീ…

    Read More »
  • ഈ 5 ദുശ്ശീലങ്ങള്‍ കാഴ്ച കവർന്നെടുക്കും, കണ്ണുകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

       കണ്ണ് ഇല്ലാതായാലേ കണ്ണിന്‍റെ വില അറിയൂ എന്നാണ് പഴമക്കാര്‍ പറയുന്നത്. ഏറ്റവും ശ്രദ്ധയോടെ കാത്ത് സൂക്ഷിക്കേണ്ട അവയവമാണ് കണ്ണുകള്‍. ജനിതകപരമായ കാരണങ്ങള്‍ക്കും പ്രായത്തിനുമൊപ്പം ചില മോശം ശീലങ്ങളും ജീവിതശൈലിയും കാഴ്ചനഷ്ടത്തിലേക്ക് നയിക്കാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തില്‍ 220 കോടി ജനങ്ങള്‍ ഹ്രസ്വദൃഷ്ടിക്കോ ദൂരക്കാഴ്ചയ്ക്കോ കുഴപ്പമുള്ളവരാണ്. ഇതില്‍ പകുതിയോളം പേരിലും കൃത്യസമയത്തെ ഇടപെടല്‍ കൊണ്ട് കാഴ്ച വൈകല്യം ഒഴിവാക്കാൻ കഴിയുമായിരുന്നു എന്ന് കരുതപ്പെടുന്നു. കാഴ്ചയെ പ്രതികൂലമായി ബാധിക്കുന്ന അഞ്ച് ദുശ്ശീലങ്ങള്‍ വിവരിക്കാം. സ്മാര്‍ട്ട് ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും അരങ്ങ് വാഴുന്ന ലോകത്തില്‍ ഇവ കണ്ണുകള്‍ക്കുണ്ടാക്കുന്ന നാശത്തെ പറ്റി പലരും ബോധവാന്മാരല്ല. ദീര്‍ഘനേരം സ്മാര്‍ട്ട് ഫോണും ലാപ്ടോപ്പും നോക്കി ഇരിക്കുന്നത് കണ്ണുകള്‍ക്ക് സമ്മര്‍ദമുണ്ടാക്കും. അവയില്‍ നിന്ന് പുറപ്പെടുവിക്കുന്ന വെളിച്ചം കണ്ണുകളെ വരണ്ടതാക്കുകയും തലവേദന ഉണ്ടാക്കുകയും ചെയ്യും. മങ്ങിയ കാഴ്ചയ്ക്കും ഈ ശീലം കാരണമാകും. 2. പുകവലി തൊണ്ടയ്ക്കും ശ്വാസകോശത്തിനും മാത്രമല്ല കണ്ണുകളുടെ ആരോഗ്യത്തിനും പുകവലി വില്ലനാകും. പുകവലിയും പുകയില ഉപയോഗവും…

    Read More »
  • കഴുത്തിലെ കറുപ്പ് നിറം അ‌ലോസരപ്പെടുത്തുന്നോ, പേടിക്കേണ്ട; ഇതാ ചില നുറുങ്ങുവിദ്യകൾ

    കഴുത്തിലെ കറുപ്പ് നിറം ഏവരെയും അ‌ലോസരപ്പെടുത്തും. മറ്റുള്ളവർക്കു എന്തു​തോന്നും എന്ന ചിന്തയാണ് പലർക്കും. ,കഴുത്തിലെ നിറവ്യത്യാസം സത്യത്തിൽ കാണാൻ അഭംഗി തന്നെയാണ്. ഇത് ഒരു വ്യക്തിയുടെ ശരീരശുചിത്വത്തിന് നേരെയുള്ള ഒരു ചോദ്യചിഹ്നമാണ്. ചില ആളുകളുടെ കാര്യത്തിൽ ഇത് വൃത്തിക്കുറവ് കൊണ്ട് സംഭവിക്കുന്ന ഒരു കാര്യമല്ല. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിൽ അ‌മിതമായി അടിക്കുന്നത് മൂലവും ഇത് സംഭവിക്കാം. ഇത്തരത്തിൽ കഴുത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം മൂലം നിങ്ങൾക്ക് കഴുത്ത് മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളും മറ്റ് ഹൈ കോളർ ഷർട്ടുകളും ടീ ഷർട്ടുകളും ഒക്കെ ധരിക്കേണ്ടതായും വരുന്നു.എന്നാൽ ഇനി വിഷമിക്കേണ്ട. സലൂണിൽ പോവാതെ, അധികം പണം ചിലവാക്കാതെ തന്നെ നിങ്ങൾക്ക് ഈ പ്രശ്‌നം പരിഹരിക്കാം. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഈ പൊടിക്കൈകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത് ബദാം ബദാമിൽ അടങ്ങിയിട്ടുള്ള പോഷകഗുണങ്ങൾ ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്.ബദാമിന്റെ സവിശേഷ ഗുണങ്ങളുടെ സഹായത്താൽ ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിക്കുകയും നിറവ്യത്യാസം ഇലാതാക്കുകയും ചെയ്യാം.ഒരു ടീസ്പൂൺ ബദാം…

    Read More »
  • നാവും നഖങ്ങളും കണ്ടാൽ ഒരാളുടെ ആരോഗ്യനിലയോ രോഗലക്ഷണങ്ങളോ നിർണയിക്കാം, എന്താണ് അതിനു പിന്നിലെ കാരണങ്ങൾ…?

    നാവ് കണ്ടാല്‍ മതി ഒരാളുടെ ആരോഗ്യസ്ഥിതി അറിയാന്‍. എന്തെങ്കിലും അസുഖവുമായി ഡോക്ടറെ സമീപിച്ചാൽ അദ്ദേഹം ആദ്യം പറയുക നാവു നീട്ടാനായിരിക്കും. ഇത് തന്നെ നാവില്‍ നിന്നും ആരോഗ്യാവസ്ഥയയെ കുറിച്ച് മനസിലാക്കാം എന്നതിന്റെ തെളിവാണ്. ഇത് എങ്ങനെയെന്ന് നോക്കാം. ആരോഗ്യമുള്ള ആളുടെ നാവ് ആരോഗ്യവാനായ ഒരാളുടെ നാവിന് ഇളം റോസ് നിറമായിരിക്കും. കടുത്ത ചുവപ്പു നിറമുള്ള നാവ് വിറ്റാമിന്‍ ബി12 ന്റെ അഭാവം മൂലമാണ് നാവിന് കടുത്ത ചുവപ്പു നിറമാകുന്നത്. അനീമിയ ഉള്ളവരുടെ നാവ് ഇത്തരത്തിലായിരിക്കും. നാവില്‍ വെളുത്ത നിറം രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ചെറിയ കുട്ടികളിലും നാവില്‍ വെളുത്ത നിറത്തിലുള്ള പൂപ്പല്‍ കാണപ്പെടുന്നു. ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോഴും ചിലപ്പോള്‍ നാവില്‍ പൂപ്പല്‍ പ്രത്യക്ഷപ്പെടാം. അമിതവണ്ണം, ഹൃദ്രോഗം, സോറിയാസിസ്, പ്രമേഹം എന്നീ രോഗങ്ങളുള്ളവരിലും നാവില്‍ പൂപ്പല്‍ബാധ കാണപ്പെടാറുണ്ട്. നാവില്‍ മഞ്ഞ നിറം ബാക്ടീരിയല്‍ ഇന്‍ഫക്ഷന്‍ ആണ് മഞ്ഞനിറത്തിലുള്ള നാവിന്റെ കാരണം. വായുടെ ശുചിത്വമില്ലായ്മയാണ് പൂപ്പല്‍ബാധയ്ക്ക് പ്രധാന കാരണം. പനിയുള്ളപ്പോഴും നാവില്‍ മഞ്ഞനിറം കാണപ്പെടാറുണ്ട്. ഹൃദ്രോഗികളില്‍ സ്ട്രോക്കിനു…

    Read More »
  • സന്തോഷമില്ല, സമാധാനമില്ല; കടുത്ത മാനസിക സമ്മർദ്ദം. പരിഹാരങ്ങളൊന്നും ഫലം കണ്ടില്ല. ഇനി ഇതൊന്ന് പരീക്ഷിച്ച് നോക്കൂ; മനസ് ശാന്തമാകും, വിജയങ്ങൾ തേടി എത്തും

       മനസ്സൊരു മന്ത്രികക്കുതിര എന്നാണ് കവി തന്നെ പറയുന്നത്. ജീവിതത്തിൻ്റെ വിജയമന്ത്രമാണ് മനസ്വസ്ഥത. മറ്റെന്തൊക്കെ നേടിയാലും മനസമാധാനമില്ലെങ്കിൽ എന്തു ഫലം…? അന്ത സംഘർഷങ്ങളാണ് ഏതൊരു വ്യക്തിയേയും ഉലയ്ക്കുന്നതും തകർക്കുന്നതും. എല്ലാ വ്യക്തികളും തേടുന്നത് മാനസിക സമ്മർദ്ദം ലഘൂകരിക്കാനുള്ള മാർഗങ്ങളാണ്. തിരക്കും സംഘർഷങ്ങളും നിറഞ്ഞ ജീവിതത്തിൽ അതിനുള്ള ഏക വഴി വായനയിലേക്കു തിരിച്ചു പോകുക എന്നതാണ്. പുസ്തകങ്ങളിലൂടെ മറ്റൊരു ലോകത്തിലേയ്ക്ക് തിരിച്ചെത്തുമ്പോൾ മനസ്സിന് നവോന്മേഷമാണു ലഭിക്കുന്നത്. വയസ്സ് ഏറുമ്പോഴും അതിന്റെ ബുദ്ധിമുട്ടുകളെ പല വിധത്തിൽ ചെറുക്കാൻ വായനയ്ക്കു കഴിയുമെന്നാണു പഠനങ്ങൾ പറയുന്നത്. വായനയിലൂടെ പുതിയ കാര്യങ്ങൾ പഠിക്കുകയും തലച്ചോറിന് ജോലി കൊടുക്കുകയും ചെയ്യുന്നതിനാൽ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് വർധിക്കുമെന്നാണ് ഒരു കണ്ടെത്തൽ. എന്തെങ്കിലും കാര്യത്തിൽ ശ്രദ്ധ ചെലുത്താനുള്ള കഴിവ് പ്രായമാകുമ്പോൾ കുറയാറുണ്ട്. എന്നാൽ വായനയിലൂടെ ഇതു പരിഹരിക്കാം. ശ്രദ്ധിക്കാനുള്ള കഴിവ് തിരിച്ചുവരും. കൂടുതൽ വായിക്കുന്നവർക്ക് മാനസിക സമ്മർദം കുറയുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. വായിക്കുന്ന സമയത്ത് പേശികൾ സുഖകരമായ അവസ്ഥയിലേക്കു പോകുകയും ഹൃദയമിടിപ്പ് കൂടാതിരിക്കുകയും ചെയ്യുന്നു.…

    Read More »
  • ഉപ്പു തിന്നവൻ വെള്ളം കുടിക്കും; അമിതമായി ഉപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കണം, മാനസിക പ്രശ്നങ്ങളും വിടാതെ പിടികൂടും

    ഉപ്പു തിന്നവൻ വെള്ളം കുടിക്കും എന്നാണ് പഴമൊഴി. എന്നാൽ ഉപ്പ് ആവശ്യത്തിന് ഉപയോഗിക്കുകയും വേണം. ഉപ്പ് ചേർക്കാത്ത ഭക്ഷണത്തിന് യാതൊരു രുചിയും ഉണ്ടാകാറില്ല. ആഹാരത്തില്‍ അമിതമായ ഉപ്പ് ചേര്‍ക്കുന്നത് ശരീരത്തിന് വളരെ ദോഷം ചെയ്യുന്ന ഒന്നാണ്. ശാരീരിക പ്രശ്നങ്ങള്‍ മാത്രമല്ല ഉപ്പ് കൂടുന്നതു മൂലം മാനസിക പ്രശ്നങ്ങളും പിന്നാലെ വരുമെന്ന് പുതിയ പഠനങ്ങൾ പറയുന്നു. എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. കാര്‍ഡിയോവാസ്‌കുലാര്‍ റിസര്‍ച്ച് എന്ന മെഡിക്കല്‍ ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തു വന്നിരിക്കുന്നത്. ധാരാളം ഉപ്പ് അടങ്ങിയിട്ടുള്ള ഡയറ്റ് അമിത സമ്മര്‍ദം നല്‍കുമെന്നാണ് പഠനത്തില്‍ പറയുന്നത്. അമിത അളവില്‍ ഉപ്പ് ഉപയോഗിക്കുന്നത് എങ്ങനെയാണ് മാനസികാരോഗ്യത്തെ ബാധിക്കുന്നതെന്ന പഠനം വലിയ ചുവടുവെപ്പാണെന്ന് എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ റെനാല്‍ ഫിസിയോളജി വിഭാഗം പ്രൊഫസറായ മാത്യൂ ബെയ്ലി പറഞ്ഞു. ഉപ്പ് കൂടിയ അളവില്‍ കഴിക്കുന്നത് ഹൃദയത്തെയും രക്തധമനികളെയും കിഡ്നിയെയും നശിപ്പിക്കുമെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ നമ്മുടെ തലച്ചോര്‍ സമ്മര്‍ദത്തെ കൈകാര്യം ചെയ്യുന്ന വിധത്തെയും ഉപ്പ്…

    Read More »
  • സ്ത്രീകൾക്കിടയിൽ സ്തനാര്‍ബുദം പടരുന്നു, രോഗത്തെയും ചികിത്സാരീതികളെയും കുറിച്ച് അറിഞ്ഞിരിക്കുക

    രാജ്യത്ത് സ്ത്രീകള്‍ക്കിടയിലെ കാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോർട്ട്. 2019 ല്‍ 6,95,072 ആയിരുന്നു രോഗബാധിതരുടെ എണ്ണമെങ്കില്‍ 2021 ആകുമ്പോഴേക്കും അത് 7,30,771 ആയി ഉയർന്നു. ഏറ്റവും കൂടുതല്‍ പേരെ ബാധിച്ചത് സ്തനാര്‍ബുദമാണ്. രണ്ടാമതായി തൊണ്ടയില്‍ പടരുന്ന കാന്‍സറും. സ്തനാർബുദം വരാനുള്ള സാധ്യത തനിക്കുണ്ടോ എന്ന് ഓരോ സ്ത്രീയും സ്വയം വിലയിരുത്തണം. അതനുസരിച്ച് ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യണം. സ്തനാർബുദത്തെയും ചികിത്സാ രീതികളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കുക. അമ്മയ്ക്കോ സഹോദരിമാർക്കോ സ്തനാർബുദം വന്നവർക്ക് സ്തനാർബുദം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പാരമ്പര്യമായി സ്തനാർബുദം വരാൻ കാരണമായേക്കാവുന്ന ജനിതക തകരാർ വഹിക്കുന്ന വ്യക്തികൾ, സ്തനത്തിന്റെ ഭാഗത്തേക്ക് റേഡിയേഷൻ ചികിത്സ സ്വീകരിച്ചവർ എന്നിവർക്കും രോഗ സാധ്യത കൂടുതലാണ്. സ്തനാർബുദത്തിന് ഏറ്റവും മികച്ച ചികിത്സ ഏതു സ്റ്റേജിലും ലഭ്യമാണ്. രോഗം മറ്റു ഭാഗങ്ങളിൽ പടർന്നിട്ടുണ്ടോ എന്നറിയാൻ ഡോക്ടർ ചിലപ്പോൾ സി.ടി. സ്കാനോ പെറ്റ് സി.ടി സ്കാനോ നിർദേശിക്കും. ബയോപ്സി സാംപിളിൽ തന്നെ ട്യൂമറിന്റെ തരം അറിയാനുള്ള…

    Read More »
  • സന്ധിവേദനയുള്ളവർ തണുപ്പുകാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

    നിത്യ ജീവിതത്തിൽ ഇന്ന് വെല്ലുവിളി ഉയർത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആർത്രൈറ്റിസ് അഥവാ സന്ധിവാതം. സന്ധിയെ ബാധിക്കുന്ന നീർക്കെട്ടിനെയാണ് ആർത്രൈറ്റിസ് (വാതം) എന്നു പറയുന്നത്. തുടക്കത്തിലെ തിരിച്ചറിഞ്ഞാൽ മാറ്റാവുന്ന ഒന്നാണ് സന്ധിവാതം. ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം.  സന്ധിവാതം ബാധിച്ചവർക്ക് ശൈത്യകാലം ബുദ്ധിമുട്ടാക്കുന്ന വിവിധ ഘടകങ്ങളുണ്ടെന്ന് വിദഗ്ധർ പറയുന്നു. ലോകമെമ്പാടുമുള്ള വേദനയ്ക്കും വൈകല്യത്തിനും സന്ധിവാതം ഒരു പ്രധാന കാരണമാണ്. ശൈത്യകാലത്ത് വേദന വർദ്ധിക്കുന്നതിന് നിരവധി സിദ്ധാന്തങ്ങളുണ്ട്. ഏറ്റവും സാധാരണമായ ഒന്ന്, സന്ധിവാതവും മറ്റ് സന്ധി പ്രശ്നങ്ങളും ഉള്ള ആളുകൾ ബാരോമെട്രിക് മർദ്ദത്തിലെ മാറ്റങ്ങളോട് സംവേദനക്ഷമതയുള്ളവരായിരിക്കാം എന്നതാണ്’- ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ ഡോ.ആർ.എ.പൂർണചന്ദ്ര തേജസ്വി പറയുന്നു. ശൈത്യകാലത്ത് സന്ധിവാതം കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന് ഹൈദരാബാദിലെ കെയർ ഹോസ്പിറ്റൽസിലെ ഓർത്തോപീഡിക് ആന്റ് ജോയിന്റ് റീപ്ലേസ്‌മെന്റ് സർജൻ സീനിയർ കൺസൾട്ടന്റ് ഡോ. മനോജ് കുമാർ ഗുഡ്‌ലുരു പറയുന്നു. സന്ധികളിലെ വേദന, ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. സന്ധികളിൽ…

    Read More »
  • നിസാരക്കാരനല്ല മുറ്റത്തെ തുളസി, ശീലമാക്കിയാൽ രോഗങ്ങളെ അകറ്റാം

    ഒട്ടുമിക്ക വീടുകളിലും സർവസാധാരണമായ സസ്യമാണ് തുളസി. കാഴ്ചയിൽ ചെറിയ ഇലകളെങ്കിലും തുളസിയിൽ ഔഷധ ഗുണം ഏറെയാണ്. തുളസി ഇല ഇട്ട വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങളും ചെറുതല്ല. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഇവ ശരീരത്തിലെ അമിത കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. തുളസി വെള്ളം ജലദോഷം, ചുമ, ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാൻ സഹായിക്കുന്നു. തുളസിയിലയിൽ അടങ്ങിയിരിക്കുന്ന ഒരു സംയുക്തമാണ് യൂജിനോൾ. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബിപി. കുറയ്ക്കാനും, ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വർധിപ്പിക്കും. ഉത്കണ്ഠ പോലുള്ള വിഷാദരോഗത്തിന്റെ വിവിധ ലക്ഷണങ്ങളെ ഇല്ലാതാക്കാൻ തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. തുളസി വളരെ ശക്തവും ചുമയ്ക്കും ജലദോഷത്തിനും ഉള്ള ഒരു സാധാരണ പരിഹാരമാണ്, കാരണം ഇത് ആന്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി, എക്സ്പെക്ടറന്റ്, ചുമ-ശമനം, അലർജിക്ക് എതിരാണ്. പ്രമേഹമുള്ളവർ തുളസി വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ്…

    Read More »
Back to top button
error: