ഒട്ടുമിക്ക വീടുകളിലും സർവസാധാരണമായ സസ്യമാണ് തുളസി. കാഴ്ചയിൽ ചെറിയ ഇലകളെങ്കിലും തുളസിയിൽ ഔഷധ ഗുണം ഏറെയാണ്. തുളസി ഇല ഇട്ട വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളും ചെറുതല്ല. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഇവ ശരീരത്തിലെ അമിത കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. തുളസി വെള്ളം ജലദോഷം, ചുമ, ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാൻ സഹായിക്കുന്നു.
തുളസിയിലയിൽ അടങ്ങിയിരിക്കുന്ന ഒരു സംയുക്തമാണ് യൂജിനോൾ. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബിപി. കുറയ്ക്കാനും, ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വർധിപ്പിക്കും. ഉത്കണ്ഠ പോലുള്ള വിഷാദരോഗത്തിന്റെ വിവിധ ലക്ഷണങ്ങളെ ഇല്ലാതാക്കാൻ തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. തുളസി വളരെ ശക്തവും ചുമയ്ക്കും ജലദോഷത്തിനും ഉള്ള ഒരു സാധാരണ പരിഹാരമാണ്, കാരണം ഇത് ആന്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി, എക്സ്പെക്ടറന്റ്, ചുമ-ശമനം, അലർജിക്ക് എതിരാണ്.
ദഹനത്തെയും വയറിന്റെ ആരോഗ്യത്തെയും സഹായിക്കുന്ന ഒന്നാണ് തുളസി. ഇത് ശരീരത്തിലെ പി.എച്ച്. ബാലൻസ് നില നിർത്താൻ സഹായിക്കും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾ ഒഴിവാക്കാനും ഇതു സഹായിക്കും. പ്രമേഹത്തെ തടയാനുള്ള നല്ലൊരു വഴിയാണ് തുളസി വെള്ളം. ഇത് പാൻക്രിയാസ് പ്രവർത്തനങ്ങളെ സഹായിച്ച് ഇൻസുലിൻ പ്രവർത്തനം കൃത്യമായി നടക്കാൻ സഹായിക്കും. പ്രതിരോധശേഷി വർധിപ്പിക്കുകയും രോഗങ്ങൾക്കെതിരെയുള്ള പോരാട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്ന രോഗപ്രതിരോധ-മോഡുലേറ്ററി സസ്യമാണ് തുളസി. തുളസി തേനുമായി കഴിക്കുമ്പോൾ, അത് നമ്മുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.