Health

നാവും നഖങ്ങളും കണ്ടാൽ ഒരാളുടെ ആരോഗ്യനിലയോ രോഗലക്ഷണങ്ങളോ നിർണയിക്കാം, എന്താണ് അതിനു പിന്നിലെ കാരണങ്ങൾ…?

നാവ് കണ്ടാല്‍ മതി ഒരാളുടെ ആരോഗ്യസ്ഥിതി അറിയാന്‍. എന്തെങ്കിലും അസുഖവുമായി ഡോക്ടറെ സമീപിച്ചാൽ അദ്ദേഹം ആദ്യം പറയുക നാവു നീട്ടാനായിരിക്കും. ഇത് തന്നെ നാവില്‍ നിന്നും ആരോഗ്യാവസ്ഥയയെ കുറിച്ച് മനസിലാക്കാം എന്നതിന്റെ തെളിവാണ്. ഇത് എങ്ങനെയെന്ന് നോക്കാം.

ആരോഗ്യമുള്ള ആളുടെ നാവ്

Signature-ad

ആരോഗ്യവാനായ ഒരാളുടെ നാവിന് ഇളം റോസ് നിറമായിരിക്കും.

കടുത്ത ചുവപ്പു നിറമുള്ള നാവ്

വിറ്റാമിന്‍ ബി12 ന്റെ അഭാവം മൂലമാണ് നാവിന് കടുത്ത ചുവപ്പു നിറമാകുന്നത്. അനീമിയ ഉള്ളവരുടെ നാവ് ഇത്തരത്തിലായിരിക്കും.

നാവില്‍ വെളുത്ത നിറം

രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ചെറിയ കുട്ടികളിലും നാവില്‍ വെളുത്ത നിറത്തിലുള്ള പൂപ്പല്‍ കാണപ്പെടുന്നു. ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോഴും ചിലപ്പോള്‍ നാവില്‍ പൂപ്പല്‍ പ്രത്യക്ഷപ്പെടാം. അമിതവണ്ണം, ഹൃദ്രോഗം, സോറിയാസിസ്, പ്രമേഹം എന്നീ രോഗങ്ങളുള്ളവരിലും നാവില്‍ പൂപ്പല്‍ബാധ കാണപ്പെടാറുണ്ട്.

നാവില്‍ മഞ്ഞ നിറം

ബാക്ടീരിയല്‍ ഇന്‍ഫക്ഷന്‍ ആണ് മഞ്ഞനിറത്തിലുള്ള നാവിന്റെ കാരണം. വായുടെ ശുചിത്വമില്ലായ്മയാണ് പൂപ്പല്‍ബാധയ്ക്ക് പ്രധാന കാരണം. പനിയുള്ളപ്പോഴും നാവില്‍ മഞ്ഞനിറം കാണപ്പെടാറുണ്ട്. ഹൃദ്രോഗികളില്‍ സ്ട്രോക്കിനു മുന്നോടിയായും നാവില്‍ മഞ്ഞ നിറത്തിലുള്ള പൂപ്പല്‍ബാധ കാണപ്പെടാറുണ്ടെന്നു വിദഗ്ദ്ധര്‍ പറയുന്നു.

നഖങ്ങൾ ശ്രദ്ധിച്ചാലും ആരോഗ്യനില അറിയാൻ കഴിയും

നഖങ്ങളിലെ ചില മാറ്റങ്ങൾ കണ്ടാൽ നമ്മുടെ ആരോഗ്യസ്ഥിതി അറിയാമെന്നാണ് മെഡിക്കൽ വിദഗ്ധർ പറയുന്നത്. നഖങ്ങളുടെ നിറം പൂർണ്ണമായോ ഭാഗികമായോ വെളുത്തതാണെങ്കിൽ, അത് ഒരു പരിക്ക്, വിളർച്ച, പോഷകാഹാരക്കുറവ് എന്നിവയായി കണക്കാക്കാം. അതുകൂടാതെ, നഖങ്ങൾ കൂടുതലും വെളുത്തതും അരികുകൾക്ക് ഇരുണ്ട നിറവും ഉണ്ടെങ്കിൽ, ഹെപ്പറ്റൈറ്റിസ് പോലുള്ള കരൾ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നഖങ്ങൾ മഞ്ഞനിറമാണെങ്കിൽ, അണുബാധയായി കണക്കാക്കാം അത്. അണുബാധ കൂടുമ്പോൾ, നഖങ്ങൾ കട്ടിയുള്ളതായിത്തീരുകയും പൊട്ടുകയും ചെയ്യും. തൈറോയ്ഡ്, പ്രമേഹം, സോറിയാസിസ് തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അപൂർവ്വമായി നഖങ്ങൾ മഞ്ഞനിറമാകും. നഖങ്ങൾ നീലയായി കാണപ്പെടുന്നുവെങ്കിൽ, നമ്മുടെ ശരീരത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കുന്നില്ല എന്നാണ് അതിനർത്ഥം.

Back to top button
error: