Health

  • കോവിഡ് ഭീതി അകലുന്നു, ആഗോള അടിയന്തരാവസ്ഥ പിൻവലിക്കാൻ ലോകാരോഗ്യ സംഘടന

    മനുഷ്യരാശി നേരിട്ട ഏറ്റവും രൂക്ഷമായ മഹാമാരിയാണ് കോവിഡ്. വൈറസിനെ ചെറുത്തു തോൽപ്പിക്കാൻ ലോകമെങ്ങും തീവ്ര ശ്രമം ഉണ്ടായി. അതിൻ്റെ ഭാഗമായി പ്രഖ്യാപിച്ച ആഗോള അടിയന്തരാവസ്ഥ പിൻവലിക്കാൻ ഒരുങ്ങുകയാണ് ലോകാരോഗ്യ സംഘടന. അടുത്തവര്‍ഷം കോവിഡ് സംബന്ധമായ അടിയന്തരാവസ്ഥ വേണ്ടിവരില്ലെന്നു പ്രതീക്ഷിക്കുന്നതായി ഡബ്ല്യു.എച്ച്.ഒ. ഡയറക്ടര്‍ ജനറല്‍ ടെഡ്രസ് അഥാനം ഗബ്രിയേസസ് വ്യക്തമാക്കി. കോവിഡ്-19 അടിയന്തരാവസ്ഥ അവസാനിപ്പിക്കാനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ഡബ്ല്യു.എച്ച്.ഒ. വിദഗ്ധസമിതി ജനുവരിയില്‍ യോഗം ചേരും അതേസമയം ആഗോളതലത്തിൽ കോവിഡ് ഭീതി കുറഞ്ഞെങ്കിലും മഹാമാരിക്കു കാരണമായ സാര്‍സ്-കോവി-2 െവെറസ് വിട്ടൊഴിയില്ലെന്നു ഡബ്ല്യു.എച്ച്.ഒ. മേധാവി മുന്നറിയിപ്പ് നല്‍കി. മറ്റ് ശ്വാസകോശ രോഗങ്ങള്‍ക്കൊപ്പം സാര്‍സ്-കോവി-2 വൈ റസിനെയും നിയന്ത്രിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും കഴിയണം. ഇന്‍ഫ്‌ളുവന്‍സ, റസ്പിറേറ്ററി സിന്‍സിഷ്യല്‍ െവെറസ് (ആര്‍.എസ്.വി) രോഗങ്ങളുടെ വ്യാപനം പല രാജ്യങ്ങളിലും രൂക്ഷമാണ്. പൊതുജനാരോഗ്യസംവിധാനം മെച്ചപ്പെടുത്താന്‍ എല്ലാ രാജ്യങ്ങളും തയാറാകണമെന്നതാണു കോവിഡ് മഹാമാരി നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട പാഠമെന്നു ഗബ്രിയേസസ് ചൂണ്ടിക്കാട്ടി. ആരോഗ്യരംഗത്തു മത്സരവും ആശയക്കുഴപ്പവും വര്‍ധിപ്പിക്കുന്നതിനു പകരം ആഗോളസഹകരണം മെച്ചപ്പെടുത്തണമെന്നതാണു മറ്റൊന്ന്.…

    Read More »
  • ‘കൂര്‍ക്കംവലി’ കിടപ്പറയിലെ വില്ലൻ, ഒഴിവാക്കാൻ  പാലിക്കാവുന്ന അഞ്ച് കാര്യങ്ങള്‍

    കൂര്‍ക്കംവലി കിടപ്പറയിലെ പ്രശ്നക്കാരനായ വില്ലനാണ്. ഭാര്യയോ മക്കളോ ചങ്ങാതിമാരോ, ആരാണെങ്കിലും ഒപ്പം കിടക്കുന്നവരുടെ ഉറക്കം കെടുത്തും ഇത്. പങ്കാളിയുടെ ദുസ്സഹമായ കൂര്‍ക്കംവലി മൂലം വിവാഹമോചനം തേടിയ ഭാര്യയുടെ കഥ നാം കേട്ടിട്ടുണ്ട്. കൂര്‍ക്കംവലിക്കുന്നവരാണ് എങ്കില്‍ അവരില്‍ മിക്കവർക്കും ‘ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ’ എന്ന പ്രശ്നമുണ്ടായിരിക്കും. അടിസ്ഥാനപരമായി ഉറങ്ങുമ്പോള്‍ നേരിടുന്ന ശ്വസനസംബന്ധമായ പ്രശ്നങ്ങളാണ് ‘ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ’യുടെ പ്രത്യേകത. പഠനങ്ങള്‍ പറയുന്നത് പ്രകാരം 20 ശതമാനം മുതിര്‍ന്നവര്‍ പതിവായി കൂര്‍ക്കം വലിക്കുന്നവരും 40 ശതമാനം പേര്‍ ഇടവിട്ട് കൂര്‍ക്കംവലിക്കുന്നവരുമാണ്. കുട്ടികളാണെങ്കില്‍ പത്തിലൊരാളെങ്കിലും കൂര്‍ക്കംവലിക്കുന്നവരാണ്. കൂര്‍ക്കംവലിക്കുന്ന ശീലത്തില്‍ നിന്ന് രക്ഷ നേടാൻ ചില മാര്‍ഗങ്ങള്‍ ആദ്യം പരിശീലിച്ച് നോക്കാവുന്നതാണ്. ഇതിലൂടെ ശാശ്വതമായി പരിഹരിക്കാനാവുമോ എന്നും നിരീക്ഷിക്കുക. 1. ഉറങ്ങാൻ കിടക്കുന്ന രീതികളില്‍ മാറ്റം വരുത്തിനോക്കാം. വശം തിരിഞ്ഞ് കിടക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാൻ സഹായിക്കും. വശം തിരിഞ്ഞ് കിടക്കുമ്പോള്‍ നാവ് ഒരുപാട് ഉള്ളിലേക്ക് പോകുന്നതൊഴിവാകും. ഇതിലൂടെയാണത്രേ കൂര്‍ക്കംവലി കുറയ്ക്കാൻ സാധിക്കുന്നത്. ഇതുപോലെ തല ഉയര്‍ത്തിവച്ച് ഉറങ്ങുന്നതും…

    Read More »
  • കാസർഗോഡ് ജില്ലയിലെ ആദ്യ കാത്ത് ലാബ് പ്രവർത്തനമാരംഭിച്ചു; ജില്ലയിലെ ദീർഘനാളായുള്ള ആവശ്യത്തിന് സാക്ഷാത്ക്കാരം

    തിരുവനന്തപുരം: കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിച്ചു.. ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനത്തില്‍ നാഴികകല്ലാകുന്ന രീതിയിലാണ് ഹൃദ്രോഗ ചികിത്സ സംവിധാനങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. എട്ടു കോടി രൂപ ഉപയോഗിച്ചാണ് ഈ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇന്നലെ രണ്ട് രോഗികള്‍ക്ക് ആന്‍ജിയോഗ്രാം പരിശോധന നടത്തിയതിലൂടെ കാത്ത് ലാബിന്റെ സേവനം ജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങിയതായി ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഹൃദയത്തിന്റെ രക്ത ധമനികളിലുണ്ടാകുന്ന ബ്ലോക്കുകള്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിനും ശരിയായ സമയത്ത് ചികിത്സ ആരംഭിക്കുന്നതിനും ഏറെ ഉപയോഗപ്രദമായ ആന്‍ജിയോഗ്രാം പരിശോധന, ആന്‍ജിയോ പ്ലാസ്റ്റി സൗകര്യം എന്നിവ കാത്ത് ലാബിലൂടെ ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കും. ആദ്യ ഘട്ടത്തില്‍ ആന്‍ജിയോഗ്രാം പരിശോധനകള്‍ കൂടുതല്‍ പേര്‍ക്ക് ചെയ്ത ശേഷം രണ്ടാംഘട്ടമായി ആന്‍ജിയോ പ്ലാസ്റ്റി ആരംഭിക്കും. രക്തധമനികളില്‍ ഉണ്ടാകുന്ന തടസങ്ങള്‍ക്കും കാത്ത് ലാബില്‍ നിന്ന് ചികിത്സ ലഭിക്കും. രക്തത്തിന്റെ പമ്പിങ് കുറയുന്നത് തടയാനുള്ള ഐസിഡി സംവിധാനവും കാത്ത് ലാബില്‍ ലഭിക്കും. ഇതോടെ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി പേസ്…

    Read More »
  • ആശങ്ക പരത്തി പക്ഷിപ്പനി കോട്ടയത്തും; എന്താണ് പക്ഷിപ്പനി? അറിയേണ്ടതെല്ലാം

    കോട്ടയം: ആഫ്രിക്കൻ പന്നിപ്പനിക്കു പിന്നാലെ പക്ഷിപ്പനിയും സംസ്ഥാനത്ത് റിപ്പോർട്ട് ​ചെയ്തു. കോട്ടയം ജില്ലയിലെ ആർപ്പൂക്കരയിലും തലയാഴത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എണ്ണായിരത്തോളം പക്ഷികളെ ദയാവധം നടത്തിയും പത്തു കിലോമീറ്റർ ചുറ്റളവിൽ മുട്ട, കോഴിയിറച്ചി വിൽപ്പന നിരോധിച്ചും പ്രതിരോധപ്രവർത്തനം ഊർജിതമാക്കാനാണ് ജില്ലാ ഭരണകൂടത്തി​ന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും തീരുമാനം. രോഗലക്ഷണങ്ങളും പ്രതിവിധിയും പക്ഷികളെ ബാധിക്കുന്നതും മനുഷ്യരിലേക്ക് പകരാനും പടർന്നുപിടിക്കാനും സാധ്യതയുള്ളതുമായ ഒരിനം വൈറസ് രോഗമാണ് പക്ഷിപ്പനി. എല്ലായിനം പക്ഷികളേയും ബാധിക്കാമെങ്കിലും വീട്ടിലോ, ഫാമുകളിലോ വളർത്തുന്ന താറാവ്, കോഴി, കാട, വാത്ത തുടങ്ങിയവയെയാണ് ഈ രോഗം അധികവും ബാധിക്കാറുള്ളത്. ഏവിയൻ ഇൻഫഌവൻസാ എന്ന പേരിൽ അറിയപ്പെടുന്ന പക്ഷിപ്പനി ഇൻഫ്ളുവൻസാ ടൈപ്പ് -എ വൈറസുകളാണ് ഉണ്ടാക്കുന്നത്. ഈ രോഗം ഒരു രാജ്യത്തുനിന്നോ/പ്രദേശത്തു നിന്നോ മറ്റ് രാജ്യങ്ങളിലേക്ക് /പ്രദേശങ്ങളിലേക്ക് പടരുന്നതിൽ ദേശാടന പക്ഷികൾ മുഖ്യമായ പങ്ക് വഹിക്കുന്നു. ഇത്തരം പക്ഷികളിൽ നിന്നും വൈറസ് നാടൻ പക്ഷികളിലേക്ക് പകരുകയും അവയിലിത് രോഗമായി മാറുകയും ചെയ്യുന്നു. കൂടുതലായി തൂവൽ കൊഴിയുക, കട്ടികുറഞ്ഞ തോടോടു കൂടിയ…

    Read More »
  • കാൽപ്പാദം വിണ്ടുകീറുന്നുവോ? വിഷമിക്കേണ്ട പരിഹാരം ഉണ്ട്‌.

    കാല്‍പ്പാദം പത്ത് മിനുട്ട് സമയം നാരങ്ങ നീരില്‍ മുക്കി വെയ്ക്കുക. ആഴ്ചയില്‍ ഒരു തവണ വീതം ഫലം കാണുന്നത് വരെ ഇത് തുടരുക. കട്ടികുറഞ്ഞ പ്രകൃതിദത്ത ആസിഡായ നാരങ്ങനീര് മൃതവും വരണ്ടതുമായ ചര്‍മ്മത്തെ വിഘടിപ്പിക്കാനും നീക്കം ചെയ്യാനും സഹായിക്കും. പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാന്‍ വെജിറ്റബിള്‍ ഓയില്‍ നല്ലതാണ്. വെജിറ്റബിള്‍ ഓയില്‍ കാലുകള്‍ കഴുകിയുണക്കിയ ശേഷം പുരട്ടുക. ഇത് നന്നായി തേച്ചതിന് ശേഷം കട്ടിയുള്ള സോക്‌സ് ധരിക്കുക. രാത്രി മുഴുവന്‍ ഇത്തരത്തില്‍ തുടരുന്നത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കുന്നു. വാഴപ്പഴം പള്‍പ്പ് രൂപത്തിലാക്കി കാലിലെ വിണ്ടുകീറിയ ഭാഗത്ത് തേക്കുക. പത്ത് മിനുട്ട് കഴിഞ്ഞ് ഇത് കഴുകി വൃത്തിയാക്കുക. ഈ മാര്‍ഗ്ഗം ദിവസേന ചെയ്യുക. ഇത് പാദം വിണ്ടു കീറുന്നത് തടയുന്നു.  

    Read More »
  • മുരിങ്ങയില ആന്‍റി ഓക്സിഡന്‍റുകളുടെ കലവറ; പല രോ​ഗങ്ങളുടെയും ആക്കം കുറയ്ക്കാൻ മുരിങ്ങയില സഹായിക്കും

    ഇലവർ​ഗങ്ങൾ കഴിക്കാൻ മടിയുള്ളവരുണ്ട്. ഇവയുടെ ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ച് അറിവില്ലാത്തതാണ് പ്രധാന കാരണം. പലർക്കും മുരിങ്ങയില കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് അറിയില്ല. നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് മുരിങ്ങയില. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് മുരിങ്ങയില. പ്രോട്ടീൻ, വിറ്റാമിൻ ബി6, വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പ്, കാത്സ്യം, അമിനോ അസിഡുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങൾ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. മിക്ക രോ​ഗങ്ങളും ഇല്ലാതാക്കാനുള്ള കഴിവ് മുരിങ്ങയിലയ്ക്കുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. മലേറിയ, പനി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ പല രോ​ഗങ്ങളുടെ ആക്കം കുറയ്ക്കാനും മുരിങ്ങയില സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അറിയാം മുരിങ്ങയിലയുടെ ആരോഗ്യ ഗുണങ്ങള്‍… വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രോഗ പ്രതിരോധശേഷി കൂട്ടാന്‍ മുരിങ്ങയി‌ല സഹായിക്കും. അതിനാല്‍ ദിവസവും ഊണിനൊപ്പം മുരിങ്ങയില തോരന്‍ കഴിക്കുന്നത് നല്ലതാണ്. നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മുരിങ്ങയില സഹായിക്കും. അതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് ഭക്ഷണത്തിൽ മുരിങ്ങയില ഉൾപ്പെടുത്താം. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും മുരിങ്ങയില സഹായിക്കും.…

    Read More »
  • കാൽപാദങ്ങളിൽ തരിപ്പോ, തുടിപ്പോ അനുഭവപ്പെടാറുണ്ടോ ? പിന്നിലെ ചില കാരണങ്ങൾ…

    നിത്യജീവിതത്തില്‍ നാം നേരിടുന്ന പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇവയില്‍ പലതും എളുപ്പത്തില്‍ തന്നെ പരിഹരിക്കാവുന്നതേയുള്ളൂ. എന്നാല്‍ ചില പ്രശ്നങ്ങള്‍ നിസാരമാക്കി തള്ളിക്കളയുന്നത് പിന്നീട് കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചേക്കാം.  നമ്മള്‍ ചെറുതെന്നോ ഗൗരവമില്ലാത്തതെന്നോ കരുതുന്ന പ്രശ്നങ്ങള്‍ ഒരുപക്ഷെ മറ്റ് രോഗങ്ങളുടെ ലക്ഷണമോ സൂചനയോ ആയി വരുന്നതാകാം. അതിനാലാണ് നീണ്ടുനില്‍ക്കുന്ന ഒരു പ്രശ്നവും പരിശോധിക്കാതെ വിടരുതെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ശരീരത്തിലെ ഓരോ മാറ്റത്തിന് പിന്നിലും അതിന്‍റേതായ കാരണങ്ങളുണ്ടായിരിക്കും. ഇത്തരത്തില്‍ കാല്‍പാദങ്ങളില്‍ തരിപ്പോ, തുടിപ്പോ അനുഭവപ്പെടുന്നതിന് പിന്നിലെ ചില കാരണങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. 1) വൈറ്റമിൻ ബി12 കുറവ് :- നമ്മുടെ ശരീരത്തില്‍ വൈറ്റമിൻ ബി 12 കുറയുമ്പോള്‍ അത് നാഡികളെ ദുര്‍ബലപ്പെടുത്തുന്നതിലേക്ക് നയിക്കാം. ഇതുമൂലം പാദങ്ങളിലും തരിപ്പനുഭവപ്പെടാം. 2) വൈറ്റമിൻ ബി6 കുറവ് :- നാഡീവ്യവസ്ഥ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് വൈറ്റമിൻ ബി 6 ആവശ്യമാണ്. ഇതുകൊണ്ട് തന്നെ വൈറ്റമിൻ ബി 6 കുറയുമ്പോള്‍ നാഡീവ്യവസ്ഥ ബാധിക്കപ്പെടുകയും ഇതിന്‍റെ ഫലമായി പാദങ്ങളില്‍ തരിപ്പ് അനുഭവപ്പെടുകയും ചെയ്യാം.…

    Read More »
  • പോഷകസമ്പുഷ്ടമായ ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ… ഈ രോ​ഗങ്ങൾ അകറ്റാം

    പോഷകസമ്പുഷ്ടമായ ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നിരവധി ഗുണങ്ങളുണ്ട്. നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഇരുമ്പ്, പൊട്ടാസ്യം എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങൾ ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്. മറ്റ് പച്ചക്കറികളേക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ് നാരുകൾ. ഇത് കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും വിവിധ രോഗങ്ങൾ തടയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ആവിയിൽ വേവിച്ച ബ്രൊക്കോളി പതിവായി കഴിക്കുന്നത് ശരീരത്തിലെ മൊത്തം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് ന്യൂട്രീഷൻ റിസർച്ച് നടത്തിയ ഒരു പഠനം കണ്ടെത്തി. ബ്രൊക്കോളി ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് യുഎസിലെ മറ്റൊരു പഠനം കണ്ടെത്തി. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്നതിന് തെളിവുകളുണ്ട്. ബ്രോക്കോളിയുടെ ഒരു പ്രധാന ഘടകം സൾഫോറാഫെയ്ൻ എന്നറിയപ്പെടുന്ന ഒരു ഫൈറ്റോകെമിക്കൽ ആണ്, ഇത് ബ്രോക്കോളിയുടെ ചെറുതായി കയ്പേറിയ രുചിക്കും കാരണമാകുന്നു. സിഗരറ്റ് പുക പോലുള്ള വായുവിലൂടെയുള്ള വിഷവസ്തുക്കളെ വിഷാംശം ഇല്ലാതാക്കുന്നതിൽ സൾഫോറാഫെയ്ൻ ഒരു പങ്കു…

    Read More »
  • പെെൽസ് ഉള്ളവർ ഒഴിവാക്കേണ്ടതും ഉൾപ്പെടുത്തേണ്ടതുമായ ഭക്ഷണങ്ങൾ

      ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിൽ പെെൽസ് പിടിപെടാം. പെെൽസ് പ്രശ്നമുള്ളവർ ഭക്ഷണകാര്യത്തിൽ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. എരിവുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുകയാണ് വേണ്ടത്. നാരുകള്‍ (ഫൈബര്‍) ധാരാളമുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. പെെൽസ് എന്ന അസുഖം ഉണ്ടെങ്കിൽ പലർക്കും അത് പുറത്ത് പറയാൻ നാണക്കേടാണ്. ആളുകൾ എന്ത് വിചാരിക്കുമെന്ന് കരുതി മിക്കവാറും പുറത്ത് പറയാൻ മടികാണിക്കും. മനുഷ്യശരീരത്തിലെ വിസർജ്ജനാവയവമായ മലദ്വാരത്തിനുചുറ്റുമുള്ള രക്തക്കുഴലുകൾ തടിക്കുന്ന അവസ്ഥയാണ്‌ പൈൽസ് അഥവാ മൂലക്കുരു. മൂലക്കുരു ഒരു പാരമ്പര്യരോഗമായി കണ്ടുവരുന്നു. ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിൽ പെെൽസ് പിടിപെടാം. പെെൽസ് പ്രശ്നമുള്ളവർ ഭക്ഷണകാര്യത്തിൽ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. എരിവുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുകയാണ് വേണ്ടത്. നാരുകള്‍ (ഫൈബര്‍) ധാരാളമുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. ഇലക്കറികളിലും പഴങ്ങളിലും പച്ചക്കറികളിലും പയറുവര്‍ഗങ്ങളിലും ധാരാളം നാരുണ്ട്. കുത്തരി, ബാര്‍ലി തുടങ്ങിയവയിലും ഫൈബറുണ്ട്. നാരുള്ള ഭക്ഷണങ്ങള്‍ മലം കട്ടികുറഞ്ഞുപോകാന്‍ സഹായിക്കുന്നു. അതോടൊപ്പം മലം പോകാന്‍ സമ്മര്‍ദം പ്രയോഗിക്കുന്നത് കുറയ്ക്കും. പെട്ടെന്ന് ഒരുപാട് നാരുള്ള…

    Read More »
  • എന്താണ് ആണി രോഗം?ആണിരോഗത്തിന് ചികിത്സയുണ്ടോ?

    കാലിന്റെ അടിഭാഗത്തുണ്ടാകുന്ന രോഗമാണ് ആണി രോഗം. ആണി രോഗത്തിന് കാരണമാകുന്നത് ഒരു പ്രത്യേകതരം വൈറസാണ്. ഇത് കാലിന്റെ ചർമ്മത്തിലേക്ക് കയറുന്നതോടെയാണ് രോഗം ഗുരുതരമാകുന്നത്. പലപ്പോഴും പല വീടുകളിലും കാണും കാലിൽ ആണി രോഗമുള്ളവർ. തുള്ളിത്തുള്ളിച്ചാടി നടക്കുന്ന ഇത്തരക്കാർ ഇതിനായി പലവിധത്തിലുള്ള മരുന്നുകളും പരീക്ഷിക്കുന്നവരായിരിക്കും. അതി കഠിനമായ വേദനയായിരിക്കും ആണി രോഗത്തിന്റെ പ്രത്യേകത. നടക്കാൻ ഏറെ പ്രയാസപ്പെടുകയും ചെയ്യും. ആണി രോഗം വരാനുള്ള കാരണങ്ങളിൽ ഒന്നാണ് ചെരിപ്പിടാതെ നടക്കുക എന്നത്. ചെരിപ്പ് ഇടാതെ വൃത്തിഹീനമായ അവസ്ഥയിലൂടെ നടക്കുന്നതാണ് പ്രധാനമായും ആണി രോഗത്തിന്റെ കാരണമാകാറുള്ളത്. ആണി രോഗം ഏത് ഭാഗത്തേക്ക് വേണമെങ്കിലും വ്യാപിക്കാം. അതിനുള്ള സാധ്യതകൾ ഉണ്ട് താനും. എന്നാൽ ആണി രോഗത്തിന് വീട്ടിൽ തന്നെ പരിഹാരം ഉണ്ട് എന്ന് കാര്യം നമ്മളിൽ പലരും അറിയുന്നില്ല. ആണി രോഗം വന്നവർ പലപ്പോഴും പല മരുന്നുകളും മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങി കഴിക്കുകയും അത് പോലെത്തന്നെ ഓയിന്റ്മെന്റുകളും വാങ്ങി തേക്കലും ഒക്കെ പതിവാണ്. എന്താണ് പരിഹാരം?…

    Read More »
Back to top button
error: