HealthLIFE

കഴുത്തിലെ കറുപ്പ് നിറം അ‌ലോസരപ്പെടുത്തുന്നോ, പേടിക്കേണ്ട; ഇതാ ചില നുറുങ്ങുവിദ്യകൾ

ഴുത്തിലെ കറുപ്പ് നിറം ഏവരെയും അ‌ലോസരപ്പെടുത്തും. മറ്റുള്ളവർക്കു എന്തു​തോന്നും എന്ന ചിന്തയാണ് പലർക്കും. ,കഴുത്തിലെ നിറവ്യത്യാസം സത്യത്തിൽ കാണാൻ അഭംഗി തന്നെയാണ്. ഇത് ഒരു വ്യക്തിയുടെ ശരീരശുചിത്വത്തിന് നേരെയുള്ള ഒരു ചോദ്യചിഹ്നമാണ്. ചില ആളുകളുടെ കാര്യത്തിൽ ഇത് വൃത്തിക്കുറവ് കൊണ്ട് സംഭവിക്കുന്ന ഒരു കാര്യമല്ല. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിൽ അ‌മിതമായി അടിക്കുന്നത് മൂലവും ഇത് സംഭവിക്കാം. ഇത്തരത്തിൽ കഴുത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം മൂലം നിങ്ങൾക്ക് കഴുത്ത് മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളും മറ്റ് ഹൈ കോളർ ഷർട്ടുകളും ടീ ഷർട്ടുകളും ഒക്കെ ധരിക്കേണ്ടതായും വരുന്നു.എന്നാൽ ഇനി വിഷമിക്കേണ്ട. സലൂണിൽ പോവാതെ, അധികം പണം ചിലവാക്കാതെ തന്നെ നിങ്ങൾക്ക് ഈ പ്രശ്‌നം പരിഹരിക്കാം. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഈ പൊടിക്കൈകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്

ബദാം

Signature-ad

ബദാമിൽ അടങ്ങിയിട്ടുള്ള പോഷകഗുണങ്ങൾ ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്.ബദാമിന്റെ സവിശേഷ ഗുണങ്ങളുടെ സഹായത്താൽ ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിക്കുകയും നിറവ്യത്യാസം ഇലാതാക്കുകയും ചെയ്യാം.ഒരു ടീസ്പൂൺ ബദാം പൊടിച്ചതും തേനും പാലും കൂടി ചേർത്ത് കട്ടിയുള്ള കുഴമ്പ് പരുവത്തിൽ ആക്കുക.ഇത് കഴുത്തിന്റെ വശങ്ങളിലും പുറകിലുമായി തേച്ചുപിടിപ്പിക്കുക.അര മണിക്കൂർ വച്ചതിനുശേഷം കഴുകിക്കളയുക. കൂടാതെ, ബദാം എണ്ണ ഉപയോഗിച്ച് കഴുത്തിന് ചുറ്റും മസ്സാജ് ചെയ്യുന്നതും നല്ലതാണ്.

കറ്റാർവാഴ

ചർമ്മത്തിന്റെ ജലാംശം നിലനിർത്തുവാനും ശുദ്ധമാക്കുവാനും ഉപകരിക്കുന്ന കറ്റാർവാഴ ചർമ്മത്തിന്റെ നിറവ്യത്യാസവും പരിഹരിക്കുന്നു. കൂടാതെ, ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റുവാനും കറ്റാർവാഴ വളരെ മികച്ച ഒരു പ്രതിവിധിയാണ്.കറ്റാർവാഴയുടെ ജെൽ എടുക്കുക.ഇത് 20 മിനിറ്റ് കഴുത്തിൽ തേച്ച് പിടിപ്പിച്ച് സൗമ്യമായി മസ്സാജ് ചെയ്യുക.അതിനു ശേഷം കഴുകി വൃത്തിയാക്കാം.ദിവസത്തിൽ ഒരു പ്രാവശ്യം വീതം തുടർച്ചയായി ചെയ്യുക.ഫലം കാണും.

വാൾനട്ട്

ആരോഗ്യമുള്ളതും പോഷിപ്പിച്ചതുമായ ചർമ്മത്തിനായി വാൾനട്ട് ഉപയോഗിക്കുക.ചർമ്മത്തിന്റെ നിറവ്യത്യാസം അകറ്റുവാനായി വാൾനട്ടും കട്ടത്തൈരും ചേർത്ത മിശ്രിതം വീട്ടിൽ തന്നെ തയ്യാറാക്കാം. കുറച്ച് വാൾനട്ട് ചതച്ച് കട്ടത്തൈര് ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ കഴുത്തിൽ തേച്ച് പതുക്കെ മസ്സാജ് ചെയ്യുക.അതിനു ശേഷം കഴുത്തിൽ തേച്ച് പിടിപ്പിച്ചത് ഉണങ്ങിയതിന് ശേഷം ഇത് കഴുകി കളയുക. ആഴ്ച്ചയിൽ രണ്ട് തവണ വീതം ഇത് ചെയ്യുക.ആരോഗ്യമുള്ളതും പോഷിപ്പിച്ചതുമായ ചർമ്മത്തിനായി വാൾനട്ട് ഉപയോഗിക്കുക.

 

Back to top button
error: