Health

  • മഴക്കാലം പനിക്കാലം ;ഇതാ ഒരു ഒറ്റമൂലി

    മഴക്കാലം പനിക്കാലം കൂടിയാണ്.പനി വരുമ്ബോള്‍ ആശുപത്രിയിലേക്ക് പോകുന്നതിനു മുൻപേ ഇതൊന്ന് പരീക്ഷിച്ചു നോക്കാം.പനിയും ചുമയും പെട്ടെന്ന് മാറാൻ ഉള്ള ഒരു ഒറ്റമൂലിയെപ്പറ്റിയാണ് പറയുന്നത്. ഇതിന് ആദ്യം വേണ്ടത് പനിക്കൂര്‍ക്കയില ആണ്.പനിക്കൂര്‍ക്കയില നമ്മള്‍ സാധാരണ പനിക്ക് ഉപയോഗിക്കാറുണ്ടെങ്കിലും ഇത് കഴിക്കുന്നത് പലര്‍ക്കും ഇഷ്ടമല്ല.അതിനാൽത്തന്നെ ‍എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ പനിക്കൂര്‍ക്കയില എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്.   ആദ്യം തന്നെ കഴുകി വൃത്തിയാക്കിയ പനിക്കൂര്‍ക്കയില കുറച്ചു വെള്ളത്തില്‍ ഇട്ടു കൊടുക്കുക.ഇതിലേക്ക് കുറച്ച്‌ ചായപ്പൊടി കൂടി ചേര്‍ത്തു  നന്നായി തിളപ്പിച്ച്‌ എടുക്കുക.നല്ലതുപോലെ തിളച്ചതിനു ശേഷം ഇത് ഒന്ന് അരിച്ചെടുക്കാം. അരിച്ചെടുത്ത ഈ വെള്ളം ഒരു മിക്സിയുടെ ജാറിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചിയും കുറച്ച്‌ നാരങ്ങാനീരും കൂടി ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.(‍വേണമെങ്കില് പഞ്ചസാര ചേര്‍ത്തു കൊടുക്കാം.) ശേഷം ഒന്നുകൂടി അരിച്ചെടുത്ത് ചെറിയ ചൂടില്‍ തന്നെ കുടിക്കണം.

    Read More »
  • അയ്യോ കൊതുകേ കുത്തല്ലേ!

    മഴക്കാലമായതോടെ കേരളത്തിൽ കൊതുകുശല്യം വീണ്ടും രൂക്ഷമായിരിക്കുകയാണ്.അതോടൊപ്പം അനുബന്ധമായ പല വൈറൽ പനികളും മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.   ചിക്കന്‍ ഗുനിയ, ഡെങ്കിപ്പനി, മലേറിയ… … തുടങ്ങി കൊതുകിന്റെ ശല്യം മൂലം ഭയക്കേണ്ട രോഗങ്ങളുടെ ലിസ്റ്റ് വലുതാണ്‌.കൊതുകുകളുടെ പ്രജനന കാലമാണ് മഴക്കാലം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണു കൊതുകുകൾ മുട്ടയിടുന്നത്.14 ദിവസത്തിനുള്ളിൽ കൊതുകു പൂർണവളർച്ചയെത്തും.   രാവിലെ 6.30നും ഒൻപതിനും ഇടയിലും വൈകിട്ടു നാലിനും ഏഴിനും ഇടയിലുമാണു കൊതുകിന്റെ ആക്രമണം ഏറ്റവും കൂടുതൽ.ഇതിന് ആദ്യം ചെയ്യേണ്ടത് വീട്ടില്‍ കൊതുക് വരാതിരിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുക എന്നതാണ്. കെട്ടികിടക്കുന്ന വെള്ളം, മലിനജലം, പാട്ടകളിലും മറ്റും വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥ ഇതൊക്കെ ഒഴിവാക്കാം.വീടും പരിസരവും വൃത്തിയോടെ സൂക്ഷിച്ചാല്‍ തന്നെ പകുതി കൊതുക് ശല്യം മാറും.   പകൽ കൊതുകുകൾ വീടിനുള്ളിൽ കടക്കാതിരിക്കാൻ അടുക്കളയുടെ ജനാലകളും സൺഷേഡ് അടക്കമുള്ള ഭാഗങ്ങളും കൊതുകുവല ഉറപ്പിച്ചു സംരക്ഷിക്കണം.  ജനൽ, വെന്റിലേറ്റർ തുടങ്ങിയ സ്‌ഥലങ്ങളിൽ കൊതുകു  കടക്കാത്ത വലക്കമ്പി അടിക്കുക.കുട്ടികളും പ്രായമായവരും വീട്ടിലുണ്ടെങ്കിൽ കട്ടിലിനു…

    Read More »
  • കൊളസ്‌ട്രോള്‍ എന്ന വില്ലനെ കുറയ്ക്കാനായി ദിവസവും അഞ്ചു മിനിറ്റ് ചിലവാക്കിയാല്‍ മതി

    ഹൃദയാഘാതവും മറ്റ് ഗുരുതര പ്രശ്നങ്ങളും ഉണ്ടാക്കുന്ന കൊളസ്‌ട്രോള്‍ എന്ന വില്ലനെ കുറയ്ക്കാനായി ദിവസവും അഞ്ചു മിനിറ്റ് ചിലവാക്കിയാല്‍ മതി.വേണ്ടത് ബീറ്റ്‌റൂട്ട് മാത്രമാണ്. ആശുപത്രിയിൽ ലക്ഷങ്ങൾ പൊടിക്കുമ്പോൾ വളരെ ചെലവ് കുറഞ്ഞതാണ് ബീറ്റ് റൂട്ട്. ഇത് ചെറിയ കഷണങ്ങളാക്കി മിക്സിയില്‍ അരിച്ചെടുത്ത് അതില്‍ ഒന്നോ രണ്ടോ തുള്ളി നാരങ്ങാ നീര് ചേര്‍ത്താല്‍ രുചികരമായ ബീറ്റ്‌റൂട്ട് ജ്യൂസ് റെഡിയാകും. ഇത് ദിവസവും കുടിച്ചാല്‍ കൊളസ്‌ട്രോള്‍ മാത്രമല്ല പല രോഗങ്ങളും പമ്ബ കടക്കുമെന്ന് നാട്ടുവൈദ്യം പറയുന്നു. കൊളസ്ട്രോളും കൊഴുപ്പും ഇല്ലാത്തതാണ് പോഷക ഗുണമുള്ള ബീറ്റ്റൂട്ട് ജ്യൂസ്. ഉദരകോശങ്ങളെ ആരോഗ്യത്തോടെ നിര്‍ത്താനും ഇത് സഹായിക്കും.കൊളസ്‌ട്രോള്‍ കുറയുന്നതിനോടൊപ്പം രക്തക്കുറവ് ( അനീമിയ ) മൂലം വിഷമിക്കുന്നവര്‍ക്ക് രക്തം ഉണ്ടാകാനും ഈ ജ്യൂസ് സഹായിക്കുന്നു.വിറ്റാമിൻ എ, സി, കെ, അയണ്‍ , പൊട്ടാസ്യം എന്നിവയാല്‍ സമ്ബന്നമാണ് ബീറ്റ്റൂട്ട്. #നാട്ടുവൈദ്യം#നാട്ടറിവ്#പ്രഗൽഭനായ വൈദ്യന്റെ നിർദ്ദേശപ്രകാരം മാത്രം#

    Read More »
  • സ്തനാർബുദത്തെ തടയാം; അറിയാം കൂണിന്റെ ആരോഗ്യ ഗുണങ്ങൾ

    രുചി കൊണ്ട് മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങൾ കൊണ്ടും കൂൺ സമ്പന്നമാണ്.പ്രോട്ടീൻ, അമിനോആസിഡുകൾ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് കൂൺ.രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കുന്നതിലും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനുമെല്ലാം കൂൺ സഹിയിക്കുന്നു. അർബുദത്തെ ഫലപ്രദമായി തടയുന്നതിന് കൂൺ സഹായിക്കുന്നു.ഇതിൽ അടങ്ങിയിരിക്കുന്ന ലിനോലെയിക് ആസിഡ് അധിക ഈസ്ട്രജന്റെ വികസനം തടയുന്നു.സ്തനാർബുദത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഈസ്ട്രജൻ. കൂണിൽ അടങ്ങിയിരിക്കുന്ന നാരുകളും എൻസൈമുകളും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു.ധാരാളം കാൽസ്യം അടങ്ങിയിട്ടുള്ള കൂൺ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.ധാരാളം വെള്ളവും നാരുകളും ഉള്ളതിനാൽ, ഇത് ദഹനവ്യവസ്ഥയുടെയും പാൻക്രിയാസിന്റെയും കരളിന്റെയും സുഗമമായ പ്രവർത്തനവും ഉറപ്പാക്കുന്നു

    Read More »
  • ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർ ശ്രദ്ധിക്കുക, ഒരുപാട് ശാരീരിക- മാനസിക രോഗങ്ങള്‍ നിങ്ങളെ കാത്തിരിപ്പുണ്ട്!

       മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ. ഒരിടത്ത് തന്നെ ദീര്‍ഘനേരം ഇരിക്കേണ്ടതുണ്ടോ…? ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്ന ശീലം ഇക്കാലത്ത് കൂടുതല്‍ ആളുകളില്‍ കണ്ടുവരുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത് നിരവധി അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ശാരീരികമായും മാനസികമായും രോഗിയാക്കിയേക്കാം. ദീര്‍ഘനേരം ഇരിക്കുന്നവരില്‍ ഹൃദ്രോഗം, ഞരമ്പ് രോഗങ്ങള്‍, എല്ലുരോഗങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ മറ്റുള്ളവരേക്കാള്‍ കൂടുതലായി കാണപ്പെടുന്നതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മാനസിക പ്രശ്‌നമുണ്ടാകാം ദീര്‍ഘനേരം ഇരിക്കുന്നത് ശാരീരികമായി മാത്രമല്ല മാനസിക രോഗങ്ങള്‍ക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത്തരം ആളുകളുടെ തലച്ചോറ് ഡിമെന്‍ഷ്യ രോഗികളെപ്പോലെയാകാന്‍ തുടങ്ങുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ദീര്‍ഘനേരം ഇരിക്കുന്നത് തലച്ചോറിന് അപകടകരമാണെന്ന് ഒരു പഠനത്തില്‍ പറഞ്ഞിട്ടുണ്ട്. യു.സി.എൽ.എ (UCLA) ഗവേഷകര്‍ പറയുന്നതനുസരിച്ച്, ഈ ശീലം തലച്ചോറിന്റെ ഓര്‍മകള്‍ സൂക്ഷിക്കുന്ന ഭാഗത്തെ ബാധിക്കുന്നു. ഭാരം കൂടാം മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നതോ ടിവി കാണുന്നതോ മൊബൈല്‍ ഫോണില്‍ ചിലവഴിക്കുന്നതോ ആരോഗ്യത്തിന് നല്ലതല്ല. ഇത് ശരീരഭാരം വര്‍ധിക്കുന്നതിന് വഴിവെക്കും.…

    Read More »
  • വയോധികരുടെ ശ്രദ്ധയ്ക്ക്: ദിനംപ്രതി ഒരു മള്‍ട്ടിവൈറ്റമിന്‍ ഗുളിക കഴിച്ചാൽ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവർക്ക് ഓര്‍മശക്തി മെച്ചപ്പെടുമെന്ന് ശാസ്ത്രലോകം

    ദിവസവും ഒരു മള്‍ട്ടിവൈറ്റമിന്‍ ഗുളിക വീതം കഴിക്കുന്നത് പ്രായമായവരിലെ ഓര്‍മശക്തിയെ മെച്ചപ്പെടുത്തുമെന്ന് പുതിയ പഠനം. അമേരിക്കയിലെ വിവിധ സര്‍വകലാശാലകളിലെയും ഗവേഷണ കേന്ദ്രങ്ങളിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ഗവേഷണ ഫലം അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ള 3500 പേരില്‍ മൂന്നു വര്‍ഷം കൊണ്ടാണ് ഗവേഷണം നടത്തിയത്. ഇവരില്‍ പകുതി പേര്‍ക്ക് ദിവസവും ഒരു മള്‍ട്ടിവൈറ്റമിന്‍ സപ്ലിമെന്റ് വീതവും പകുതി പേര്‍ക്ക് പ്ലാസെബോയും നല്‍കി. മൂന്ന് വര്‍ഷത്തിന് ശേഷം ഇവരുടെ ഹ്രസ്വകാല ഓര്‍മയെ വിലയിരുത്താനുള്ള ഓണ്‍ലൈന്‍ കോഗ്നിറ്റീവ് പരിശോധന നടത്തി. മള്‍ട്ടിവൈറ്റമിന്‍ കഴിച്ച സംഘത്തിന് കഴിക്കാത്ത സംഘത്തെ അപേക്ഷിച്ച് ഓര്‍മശേഷിയില്‍ നേരിയ പുരോഗതിയുണ്ടായതായി ഗവേഷകര്‍ നിരീക്ഷിച്ചു. പ്രായമാകുമ്പോള്‍ ധാരണശേഷിയില്‍ ഉണ്ടാകുന്ന മങ്ങല്‍ ഇവര്‍ക്ക് താരതമ്യേന കുറവായിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ പുതിയ വസ്തുക്കളെ തിരിച്ചറിയാനോ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനോ ഉള്ള ശേഷിയിലൊന്നും മള്‍ട്ടിവൈറ്റമിന്റെ ഉപയോഗം മാറ്റങ്ങള്‍ വരുത്തുന്നതായി പഠനത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ല. അതേ സമയം…

    Read More »
  • ‘പേരയ്ക്ക’ പ്രമേഹത്തിന് ഉത്തമം, രോഗ പ്രതിരോധശേഷി നിലനിർത്തും; ഹൃദ്രോഗവും ക്യാൻസറും ചെറുക്കും

     ഡോ. വേണു തോന്നയ്ക്കൽ     പ്രമേഹ രോഗിയാണോ നിങ്ങൾ…? പേരയ്ക്ക കഴിക്കുക. പ്രമേഹ രോഗികൾ മധുരമുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കരുത് പഴം കഴിക്കരുത് എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ടാവുമല്ലോ. എന്നാൽ പേരയ്ക്കയുടെ കാര്യത്തിൽ യാതൊരു ഭയവും വേണ്ട. തീർച്ചയായും പേരയ്ക്ക നിങ്ങൾക്ക് കഴിക്കാം. പ്രാതലായോ പ്രാതലിനൊപ്പമോ ഒരു മുഴുത്ത പേരയ്ക്ക ആകാവുന്നതാണ്. അധികം പഴുക്കാത്തതാണെങ്കിൽ ഏറെ നന്ന്. പ്രമേഹ രോഗികൾക്ക് ധൈര്യപൂർവ്വം ആശ്രയിക്കാനാവുന്ന നല്ലൊരു പഴമാണിത്. പേരക്കയിൽ പഞ്ചസാരയുടെ അളവ് വളരെ കുറവാണ്. ഇതിലെ ഗ്ലൈസീമിക് ഇൻഡക്സ് വെറും 12 ആണ്. നമ്മുടെ പ്രധാന ഭക്ഷണമായ അരിക്കും ഗോതമ്പിനും ഗ്ലൈസീമിക് ഇൻഡക്സ് 60ന് മേലെയാണ്. മാമ്പഴത്തിന് 50 ന് മേലെ വരും. ഗ്ലൈസീമിക്ക് ഇൻഡക്സ് ഇത്ര താണ നിലയിലുള്ള പഴം എന്തുകൊണ്ട് കഴിച്ചുകൂടാ? പഞ്ചസാര വളരെ കുറവാണ് എന്നു മാത്രമല്ല ഇതിൽ ധാരാളമായി നാരുകളും, ജീവകങ്ങളും, ആൻറി ഓക്സിഡന്റുകളും ഉണ്ട്. നാര് ധാരാളം അടങ്ങിയ പഴമാണ് പേരക്ക. ഇത് പഞ്ചസാരയുടെ അളവ്…

    Read More »
  • മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ ഇത് മതി

    ഇന്നത്തെ സാഹചര്യത്തിൽ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് മുടി കൊഴിച്ചില്‍. സാധാരണ മുടി കൊഴിച്ചിലിനേക്കാള്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് പലപ്പോഴും തലയോട്ടി കാണുന്ന തരത്തിലുള്ള മുടി കൊഴിച്ചിൽ. മുടിയുടെ ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ തന്നെ മുടി കൊഴിച്ചിലിനെ എപ്രകാരം ഇല്ലാതാക്കാം എന്നതാണ് ഇവിടെ പറയുന്നത്. ഹെയര്‍മാസ്‌ക് തയ്യാറാക്കാം ഹെയര്‍ മാസ്‌ക് തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് ആദ്യം ഒരു സവാള നാലോ അഞ്ചോ കഷ്ണമാക്കിയതാണ് ആവശ്യം. ശേഷം അല്‍പം കറ്റാര്‍വാഴ, നാലോ അഞ്ചോ നെല്ലിക്ക അരിഞ്ഞത്. ഇതെല്ലാം നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു മിക്‌സിയില്‍ ഇട്ട് അതിലേക്ക് രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയും അല്‍പം വെള്ളവും മിക്‌സ് ചെയ്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇത് വെള്ളം രൂപത്തില്‍ ആയതിന് ശേഷം അരിച്ചെടുത്ത് മാറ്റി വെക്കുക. ഉപയോഗിക്കുന്ന വിധം തയ്യാറാക്കി വെച്ചിരിക്കുന്ന ഈ മിശ്രിതം തലയോട്ടിയില്‍ നല്ലതുപോലെ തേച്ച്‌ പിടിപ്പിക്കാം. അതിന് ശേഷം നല്ലതുപോലെ മസ്സാജ് ചെയ്ത് കൊടുക്കണം. പിന്നീട് അരമണിക്കൂര്‍ കഴിഞ്ഞ് നല്ലതുപോലെ വീര്യം കുറഞ്ഞ ഷാമ്ബൂ അല്ലെങ്കില്‍ ചെറുപയര്‍…

    Read More »
  • പതിവായി കോഴിയിറച്ചി കഴിക്കുന്നവരിൽ മരുന്നുകൾ ഏൽക്കില്ല: ലോകാരോഗ്യ സംഘടന 

    നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവര്‍ക്കെല്ലാം ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് ചിക്കൻ. പതിവായി തന്നെ ചിക്കൻ കഴിക്കുന്നവര്‍ ഏറെയാണ്.എന്നാല്‍ നിലവില്‍ ഈ ചിക്കൻ പ്രേമം അത്ര ഗുണകരമല്ലെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. പതിവായി ചിക്കൻ കഴിക്കുമ്പോള്‍ ‘ആന്‍റി മൈക്രോബിയല്‍ റെസിസ്റ്റൻസ്’ (എഎംആര്‍) എന്ന രോഗാവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എഎംആര്‍ എന്നാല്‍ നമ്മുടെ ശരീരത്തില്‍ മരുന്നുകളുടെ ‘എഫക്ട്’ കുറയുന്ന, അഥവാ മരുന്നുകള്‍ ഏല്‍ക്കുകയോ ഫലിക്കുകയോ ചെയ്യാത്ത അവസ്ഥയാണ്. ഇതുമൂലം പലവിധ രോഗങ്ങളും അണുബാധകളും പിടിപെടാം. ചികിത്സയാണെങ്കില്‍ ഫലം കാണാതിരിക്കുന്നതിനാല്‍ പിടിപെടുന്ന രോഗങ്ങള്‍ രോഗിയെ വിടാതെ പിന്തുടരാം. 2019ല്‍ മാത്രം എഎംആര്‍ മൂലം ലോകത്ത് ആകെ അമ്പത് ലക്ഷം മരണം ഉണ്ടായിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഇതില്‍  പത്തര ലക്ഷത്തിലധികം പേര്‍ നേരിട്ട് തന്നെ എഎംആര്‍ അനുബന്ധ പ്രശ്നങ്ങള്‍ മൂലം മരിച്ചവരാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ചിക്കൻ ഫാമുകളില്‍ കോഴികളില്‍ ആന്‍റിബയോട്ടിക്സ് കുത്തിവയ്ക്കുന്നത് പതിവാണ്. കോഴികളുടെ ആരോഗ്യവും സൈസും വര്‍ധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണത്രേ…

    Read More »
  • ശരീരഭാരം കുറയ്ക്കാൻ അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാം; ഇതാ എട്ട് ടിപ്സ്…

    വണ്ണം കുറയ്ക്കാൻ നിരവധി ഡയറ്റ് പ്ലാനുകൾ പരീക്ഷിക്കുന്നവരുണ്ട്. പരാജയം ആയിരിക്കും പലർക്കും കിട്ടിയ ഫലം. പ്രത്യേകിച്ച്, വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാൻ ശരീരഭാരം കുറയ്ക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുൾപ്പെടെ എല്ലാ ഭക്ഷണ ഗ്രൂപ്പുകളിൽ നിന്നുമുള്ള വൈവിധ്യമാർന്ന ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താം. കലോറിയും കാർബോഹൈഡ്രേറ്റും വളരെ കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. അതുവഴി വയർ കുറയ്ക്കാനുപം ശരീരഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും. പഞ്ചസാരയുടെ അമിത ഉപയോഗവും കുറയ്ക്കുക. ഉയർന്ന തോതിൽ മധുരം ശരീരത്തിലെത്തുന്നത് വയറിൽ കൊഴുപ്പ് അടിയാൻ ഇടയാക്കും. അതിനാൽ മധുര പാനീയങ്ങൾ, മധുര പലഹാരങ്ങൾ എന്നിവയുടെ ഉപഭോഗം കുറയ്ക്കാം. വെള്ളം ധാരാളം കുടിക്കുക എന്നതാണ് നാലാമതായി ചെയ്യേണ്ട കാര്യം. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും.…

    Read More »
Back to top button
error: