HealthNEWS

പതിവായി കോഴിയിറച്ചി കഴിക്കുന്നവരിൽ മരുന്നുകൾ ഏൽക്കില്ല: ലോകാരോഗ്യ സംഘടന 

നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവര്‍ക്കെല്ലാം ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് ചിക്കൻ. പതിവായി തന്നെ ചിക്കൻ കഴിക്കുന്നവര്‍ ഏറെയാണ്.എന്നാല്‍ നിലവില്‍ ഈ ചിക്കൻ പ്രേമം അത്ര ഗുണകരമല്ലെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്.
പതിവായി ചിക്കൻ കഴിക്കുമ്പോള്‍ ‘ആന്‍റി മൈക്രോബിയല്‍ റെസിസ്റ്റൻസ്’ (എഎംആര്‍) എന്ന രോഗാവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എഎംആര്‍ എന്നാല്‍ നമ്മുടെ ശരീരത്തില്‍ മരുന്നുകളുടെ ‘എഫക്ട്’ കുറയുന്ന, അഥവാ മരുന്നുകള്‍ ഏല്‍ക്കുകയോ ഫലിക്കുകയോ ചെയ്യാത്ത അവസ്ഥയാണ്. ഇതുമൂലം പലവിധ രോഗങ്ങളും അണുബാധകളും പിടിപെടാം. ചികിത്സയാണെങ്കില്‍ ഫലം കാണാതിരിക്കുന്നതിനാല്‍ പിടിപെടുന്ന രോഗങ്ങള്‍ രോഗിയെ വിടാതെ പിന്തുടരാം.
2019ല്‍ മാത്രം എഎംആര്‍ മൂലം ലോകത്ത് ആകെ അമ്പത് ലക്ഷം മരണം ഉണ്ടായിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഇതില്‍  പത്തര ലക്ഷത്തിലധികം പേര്‍ നേരിട്ട് തന്നെ എഎംആര്‍ അനുബന്ധ പ്രശ്നങ്ങള്‍ മൂലം മരിച്ചവരാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
ചിക്കൻ ഫാമുകളില്‍ കോഴികളില്‍ ആന്‍റിബയോട്ടിക്സ് കുത്തിവയ്ക്കുന്നത് പതിവാണ്. കോഴികളുടെ ആരോഗ്യവും സൈസും വര്‍ധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണത്രേ ആന്‍റിബയോട്ടിക്സ് കുത്തിവയ്ക്കുന്നത്.
ഇങ്ങനെ കുത്തിവയ്ക്കപ്പെട്ട കോഴികളുടെ ഇറച്ചി കഴിക്കുമ്പോള്‍ അതില്‍ നിന്ന് മനുഷ്യരിലേക്കും ഈ മരുന്നിന്‍റെ അംശങ്ങളെത്തുന്നു. ക്രമേണ ഇത് എഎംആറിലേക്ക് നയിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.അതുകൊണ്ട് തൽക്കാലം ചിക്കൻ പ്രേമം കുറയ്ക്കാനാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്.

Back to top button
error: