Health

  • മുറിച്ച മാമ്പഴം കറുത്തുപോകാതിരിക്കാൻ ഇതാ ഒരു കിടിലൻ ടിപ്പ്

    മാമ്പഴം ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. മാമ്പഴം ആരോഗ്യത്തിന് ഏറെ ഫലപ്രദമായ ഒരു ഫലമാണ്. പ്രത്യേകിച്ച് ഈ വേനൽക്കാലത്ത് എല്ലാവരുടെയും വീടുകളിൽ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് മാമ്പഴം. ഫൈബറും ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയ ഒരു പഴമാണ് മാമ്പഴം. വിറ്റാമിനുകളുടെയും ധാതുക്കളും അടങ്ങിയിരിക്കുന്ന മാമ്പഴത്തിൽ അയേണും പൊട്ടാസ്യവുമൊക്കെ ഉണ്ട്. കൂടാതെ വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക അടങ്ങിയ പഴങ്ങളിലൊന്നാണ് മാമ്പഴം. മാമ്പഴത്തിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ ആഘാതം കുറയ്ക്കുമെന്നാണ് വിദ്ഗധർ പറയുന്നത്. മാമ്പഴസീസൺ ആയതുകൊണ്ട് ഇവ ഇപ്പോൾ കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. എന്നാൽ മാമ്പഴം മുറിച്ചുവെച്ചാൽ പെട്ടെന്ന് കറുത്തുപോകുന്നു എന്നാണ് പലരുടെയും പരാതി. പഴങ്ങൾ പൊതുവേ മുറിച്ചയുടനെ കഴിക്കുന്നതാണ് എപ്പോഴും നല്ലത്. എന്നാലും ചിലപ്പോഴൊക്കെ മുറിച്ചത് പിന്നീട് കഴിക്കാനായി മാറ്റി വെയ്ക്കേണ്ടി വന്നേക്കാം. അങ്ങനെ മുറിച്ച മൂലം കറുത്തുപോയ മാമ്പഴം കഴിക്കാത്തവരുമുണ്ടാകാം. ഇത്തരത്തിൽ മുറിച്ച മാമ്പഴം കറുത്തുപോകാതിരിക്കാൻ പരീക്ഷിക്കാവുന്ന ഒരു വഴിയെ കുറിച്ചാണിനി പറയുന്നത്. ഇതിനായി ആദ്യം ചെയ്യേണ്ടത് നല്ല മാമ്പഴം…

    Read More »
  • ദിവസവും രാവിലെ കഴിക്കാം കുതിർത്ത ഈന്തപ്പഴവും ഉണക്കമുന്തിരിയും; അറിയാം ​ഗുണങ്ങൾ

    നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഡ്രൈ ഫ്രൂട്ട്സ്. ശരീരത്തിന് വേണ്ട വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയവ ഈ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നതിലൂടെ ലഭിക്കും. അതിൽ തന്നെ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴവും ഉണക്കമുന്തിരിയും. ഇവയൊക്കെ ഒരു രാത്രി വെള്ളത്തലിട്ട് കുതിർത്ത് രാവിലെ വെറുവയറ്റിൽ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്. കുതിർത്ത ഈന്തപ്പഴവും ഉണക്കമുന്തിരിയും ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും വിളർച്ചയെ തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. വിറ്റാമിനുകളായ എ, ബി, സി, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങൾ ഈന്തപ്പഴത്തിൽ‌ അടങ്ങിയിട്ടുണ്ട്. ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ട് കുതിർത്ത ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിൽ ഇരുമ്പിൻറെ അംശം കൂടാനും വിളർച്ചയെ തടയാനും സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്. ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നത് ദഹനം എളുപ്പമാകാനും സഹായിക്കും. ഫൈബർ ധാരാളം അടങ്ങിയ ഇവ മലബന്ധം അകറ്റാനും സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിനും കൊളസ്ട്രോൾ കുറയ്ക്കാനും ഹൃതദയാരോഗ്യത്തിനും ഇവ നല്ലതാണ്.…

    Read More »
  • ഓർമ്മക്കുറവ്, ബുദ്ധിശക്തി കുറയൽ, അൽഷിമേഴ്‌സ്… വാഹനങ്ങളുടെ വായു മലിനീകരണം തലച്ചോറിൻറെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് പുതിയ പഠനം

    ട്രാഫിക് സംബന്ധമായ വായു മലിനീകരണം തലച്ചോറിൻറെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് പുതിയ പഠനം. ഓർമ്മക്കുറവ്, ബുദ്ധിശക്തി കുറയൽ, അൽഷിമേഴ്‌സ് തുടങ്ങിയവയ്ക്ക് കാരണമാകുന്നതായി കാലിഫോർണിയ ഇർവിൻ സർവകലാശാലയുടെ ഒരു പഠന റിപ്പോർട്ട് വ്യക്തമാക്കുന്നതായി എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. വായു മലിനീകരണവും അൽഷിമേഴ്‌സ് രോഗവും തമ്മിലുള്ള ബന്ധം ആശങ്കാജനകമാണെന്നും യുസിഐ പ്രോഗ്രാമിലെ എൻവയോൺമെന്റൽ ആൻഡ് ഒക്യുപേഷണൽ ഹെൽത്തിന്റെ അസോസിയേറ്റ് പ്രൊഫസറായ മസാഷി കിറ്റാസാവ പറഞ്ഞു. കിറ്റാസാവയും സംഘവും രണ്ട് പ്രായത്തിലുള്ള എലികളെ ഇതിനായി പരീക്ഷിക്കുകയും താരതമ്യം ചെയ്യുകയും ചെയ്തു. മൂന്നു ഒമ്പതും മാസം വീതം പ്രായമുള്ള ഒരു കൂട്ടം എലികളിലാിയരുന്നു പരീക്ഷണം. ഗവേഷകർ പുറത്തുനിന്നും ശേഖരിച്ച അന്തരീക്ഷവായുവിൽ ആദ്യ ഗ്രൂപ്പിലെ എലികളെ 12 ആഴ്‌ച താമസിപ്പിച്ചു. രണ്ടാമത്തെ ഗ്രൂപ്പ് എലികളെ ശുദ്ധീകരിക്കപ്പെട്ട വായുവിലും താമസിപ്പിച്ചു. അന്തരീക്ഷത്തിലെ കണികാ പദാർത്ഥങ്ങളുടെ ആഘാതസാധ്യത നിർണ്ണയിക്കാനാണ് വ്യത്യസ്ത പ്രായങ്ങൾ ഉപയോഗിച്ചത്. അതായത് യുവാക്കളിലും പ്രായമായവരിലും ഇതെങ്ങനെ ബാധിക്കും എന്നായിരുന്നു അന്വേഷണം. തുടർന്നാണ് ഗവേഷകർ പുതിയ നിഗമനത്തിൽ എത്തിയത്.…

    Read More »
  • മുറിച്ചുവെച്ച ആപ്പിൾ നിറം മാറാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്യൂ

    ചില പഴവർഗ്ഗങ്ങൾ മുറിച്ചു വെച്ചാൽ ആ ഭാഗം കുറച്ചു കഴിഞ്ഞാൽ നിറം മാറുന്നത് കാണാം. ഇതിന് പ്രധാന കാരണം ഇത്തരം പഴങ്ങളിലടങ്ങിയിരിക്കുന്ന കെമിക്കലുകൾ അന്തരീക്ഷത്തിലെ ഓക്സിജനുമായി  പ്രവര്‍ത്തിക്കുന്നത് മൂലമാണ്.  ആപ്പിൾ, വാഴപ്പഴം എന്നിവയാണ് പ്രധാനമായും മുറിച്ചുവയ്ച്ചാൽ നിറം മാറുന്നത്.  മുറിച്ചു വയ്ച്ചാലും ഫലവർഗ്ഗങ്ങൾ നിറം മങ്ങാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില ടിപ്പുകളാണ് പങ്ക് വയ്ക്കുന്നത്. മുറിച്ച ശേഷം കഴുകുക ആപ്പിള്‍ മുറിച്ച് കഴിഞ്ഞാല്‍ ഉടൻ തന്നെ നല്ല തണുത്ത വെള്ളത്തില്‍ കഴുകുക, ഇത് എന്‍സൈംസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനാല്‍ ഇത് വായുവുമായി പ്രവര്‍ത്തിച്ച് നിറം മാറാനുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ, ആപ്പിള്‍ കുറേ നേരത്തേക്ക് നല്ല ഫ്രഷ് ആയി ഇരിക്കുന്നതിനും സഹായിക്കുന്നു. ഉപ്പ് വെള്ളത്തിലിടുക പച്ചക്കറികള്‍ അല്ലെങ്കില്‍ പഴ വര്‍ഗ്ഗങ്ങള്‍ നമ്മള്‍ ഉപ്പ് വെള്ളത്തില്‍ മുക്കി വെക്കാറുണ്ട്. ഇതില്‍ നിന്നുള്ള വിഷങ്ങളും ബാക്ടീരിയകളും പോകുന്നതിന് വേണ്ടിയാണ് ഉപ്പുവെള്ളത്തില്‍ മുക്കി വെക്കുന്നത്. ആപ്പിള്‍ വാങ്ങിയാലും ആദ്യം തന്നെ ഉപ്പ് വെള്ളത്തില്‍ കുറച്ച്…

    Read More »
  • താരൻ മാറ്റാനും മുടി വളരാനും റോസ് വാട്ടർ; ഉപയോഗിക്കേണ്ട വിധം

    റോസ് വാട്ടർ എന്നറിയപ്പെടുന്ന പനിനീരിന് ഗുണങ്ങൾ നിരവധിയാണ്. കേശസംരക്ഷണങ്ങളിലും സൗന്ദര്യസംരക്ഷണങ്ങളിലും ഉപയോഗിക്കുന്നു. റോസ് വാട്ടർ മാത്രമായി നിങ്ങൾക്ക് ഉപയോഗിക്കാം അല്ലെങ്കിൽ മറ്റ് ചേരുവകൾക്കൊപ്പം തലയോട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ഉപയോഗിക്കാം. ഹെയർ പാക്കുകളിലും ഹെയർ സെറമുകളിലും കണ്ടീഷണറുകളിലും റോസ് വാട്ടർ ഉപയോഗിക്കുന്നത് മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും നല്ലതാണ്. മുടിക്ക് റോസ് വാട്ടർ ഗുണങ്ങൾ റോസ് വാട്ടറിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, അതിനാൽ മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്നായ തലയോട്ടിയിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. തലയോട്ടിയിലെ സോറിയാസിസ്, തലയോട്ടിയിലെ തിളപ്പിക്കൽ എന്നിവയ്ക്കും ഇത് ഉത്തമമാണ്. റോസ് വാട്ടറിന് നേരിയ രേതസ് ഗുണങ്ങളുണ്ട്, അതിനാൽ നിങ്ങൾക്ക് അമിതമായ എണ്ണമയവും താരനും പ്രശ്നമുണ്ടെങ്കിൽ, നിങ്ങളുടെ തലയോട്ടിയിൽ പതിവായി റോസ് വാട്ടർ ഉപയോഗിക്കുന്നത് വളരെയധികം സഹായിക്കും. റോസ് വാട്ടർ തലയോട്ടിയുടെ ആരോഗ്യത്തിനെ സഹായിക്കുന്നു, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ, തലയോട്ടിയിലെ അണുബാധകളെ വളരെ ഫലപ്രദമായി ചികിത്സിക്കാനും ഇത് സഹായിക്കുന്നു. നരച്ച മുടിയെ മെരുക്കാൻ റോസ് വാട്ടർ…

    Read More »
  • അടിവസ്ത്രങ്ങളും അയേണ്‍ ചെയ്യണം!!! കാരണം ഇതാണ്

    നമ്മള്‍ വസ്ത്രങ്ങള്‍ അലക്കി ഉണക്കി വെക്കും. അതുപോലെ തന്നെ പുറത്തേക്ക് പോകുമ്പോള്‍ വസ്ത്രങ്ങള്‍ അയേണ്‍ ചെയ്ത് വെക്കാറും ഉണ്ട്. എന്നാല്‍, അടിവസ്ത്രങ്ങള്‍ നമ്മള്‍ അയേണ്‍ ചെയ്യാന്‍ പലപ്പോഴും പരിഗണിക്കാറില്ല. എന്നാല്‍, അടിവസ്ത്രങ്ങള്‍ അയേണ്‍ ചെയ്ത് എടുത്താല്‍ നിരവധി ഗുണങ്ങളുണ്ട് എന്നാണ് പറയുന്നത്. അടിവസ്ത്രങ്ങളുടെ വൃത്തി അടിവസ്ത്രങ്ങള്‍ നമ്മള്‍ നന്നായി കഴുകി വൃത്തിയാക്കി എടുക്കാറുണ്ട്. ഇതിന്റെ പ്രധാന ലക്ഷ്യം സ്വകാര്യഭാഗത്ത് അണുബാധ ഉണ്ടാകാതിരിക്കുന്നതിനും അതുപോലെ തന്നെ വ്യക്തി ശുചിത്വത്തിന്റെ ഒരു ഭാഗം കൂടിയാണ് ഇത്. അടിവസ്ത്രങ്ങള്‍ കഴുകുമ്പോള്‍ ഇതില്‍ അധികം സോപ്പ് തേക്കാറില്ല. അതുപോലെ തന്നെ സോപ്പ് പൊടിയില്‍ ഇത് മുക്കി വെക്കുന്നത് ഒട്ടും നല്ലതല്ല. അതുപോലെ തന്നെ, അടിവസ്ത്രങ്ങള്‍ എല്ലായ്പ്പോഴും വെയില്‍ കൊണ്ട് ഉണക്കി എടുക്കണം എന്നാണ് പറയുന്നത്. എന്നാല്‍ മാത്രമാണ് ഇതില്‍ അണുക്കള്‍ ഇല്ലാതിരിക്കുക. ഇത് സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരായാലും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെ, അടിവസ്ത്രങ്ങള്‍ കഴുകുമ്പോള്‍ അധികം കെമിക്കല്‍സ് അടങ്ങിയ സാധാനങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അമിതമായി കെമിക്കല്‍…

    Read More »
  • ഉച്ച ഉറക്കം പതിവാണോ, എങ്കില്‍ പല ആരോഗ്യപ്രശ്നങ്ങളും ഒപ്പമുണ്ട്; അറിഞ്ഞിരിക്കാം ഈ വസ്തുതകൾ 

        ഉച്ചഉറക്കം ഒരു ശീലമാണ്. ഭക്ഷണ ശേഷമുള്ള ഈ മയക്കം ഒരു സുഖാനുഭവമാണ് പലർക്കും. പക്ഷേ ഉച്ചയ്ക്ക് 30 മിനിറ്റില്‍ കൂടുതല്‍ ഉറങ്ങുന്നത് അമിതവണ്ണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഒബീസിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച ആധികാരികപഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഉച്ചഭക്ഷണത്തിന് ശേഷം 30 മിനിറ്റില്‍ കൂടുതല്‍ ഉറങ്ങുന്ന ആളുകള്‍ക്ക് ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡക്സ് (BMI) ഉണ്ടാകാനും മെറ്റബോളിക് സിന്‍ഡ്രോം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഉച്ചഉറക്കം അമിതമാകുന്നത് അമിതവണ്ണം, ഉപാപചയ രോഗങ്ങള്‍ പോലുള്ള പലവിധ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് ഈ  പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഉച്ചമയക്കം 30 മിനിറ്റിലധികം നീണ്ടു നില്‍ക്കുന്നത് ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡെക്സ്, ഉയര്‍ന്ന പഞ്ചസാരയുടെ തോത്, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഒബീസിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ചൂ ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.‌ 41 വയസ്സ് പ്രായമുള്ള 3275 പേരിലാണ് പഠനം നടത്തിയത്. ബ്രിഗാമിലെയും വിമന്‍സ് ഹോസ്പിറ്റലിലെയും അന്വേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡെക്സിനുള്ള സാധ്യത 2.1 ശതമാനം അധികമായിരുന്നതായി…

    Read More »
  • പ്രമേഹം നിയന്ത്രിക്കാൻ ഡയറ്റിലുൾപ്പെടുത്താം പപ്പായ; അറിയാം കാരണങ്ങൾ

    പ്രമേഹം അഥവാ ഷുഗര്‍ നമുക്കറിയാം ജീവിതശൈലീരോഗങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണ്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹം നമുക്ക് എത്രമാത്രം വലിയ ആരോഗ്യഭീഷണിയാണ് മുഴക്കുന്നതെന്ന് ഇന്ന് മിക്കവരും മനസിലാക്കുന്നുണ്ട്. പാരമ്പര്യമായി പ്രമേഹം പിടിപെടുന്നവരുണ്ട്. അതുപോലെ തന്നെ മോശം ജീവിതരീതികളുടെ ഭാഗമായും പ്രമേഹം കടന്നുപിടിക്കുന്നവരുണ്ട്. മിക്കവാറും ഭക്ഷണത്തിലെ പ്രശ്നങ്ങളാണ് പ്രമേഹത്തിലേക്ക് കാലക്രമേണ വഴിയൊരുക്കുന്നത്. ഭക്ഷണം വലിയ രീതിയില്‍ സ്വാധീനം ചെലുത്തുന്നു എന്നതിനാല്‍ തന്നെ പ്രമേഹത്തെ പ്രതിരോധിക്കുന്നതിനും പ്രമേഹത്തെ നിയന്ത്രിക്കുന്നതിനുമെല്ലാം ഭക്ഷണത്തിലാണ് ഏറെയും ശ്രദ്ധിക്കേണ്ടത്. പ്രമേഹനിയന്ത്രണത്തിന് ചില ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയോ ചിലത് ഭാഗികമായി ഒഴിവാക്കുകയോ അതേസമയം ചില ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുകയോ ഒക്കെ ചെയ്യേണ്ടിവരാം. അത്തരത്തില്‍ പ്രമേഹം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഡയറ്റിലുള്‍പ്പെടുത്താവുന്ന ഒന്നാണ് പപ്പായ. പ്രമേഹരോഗികള്‍ക്ക് പപ്പായ കഴിക്കാൻ പാടുണ്ടോ? ഇത് ഷുഗര്‍നില വീണ്ടും ഉയര്‍ത്തുമോ എന്ന സംശങ്ങള്‍ ധാരാളം പേര്‍ ചോദിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ പപ്പായ പ്രമേഹരോഗികള്‍ക്ക് വെല്ലുവിളി അല്ല എന്നുമാത്രമല്ല- നല്ലതുമാണ്. ഇതിനുള്ള കാരണങ്ങളും വ്യക്തമാക്കാം…  ഭക്ഷണപദാര്‍ത്ഥങ്ങളിലെ മധുരത്തെ അടിസ്ഥാനപ്പെടുത്തി നിശ്ചയിക്കുന്ന ഗ്ലൈസമിക് സൂചിക…

    Read More »
  • മുന്തിരി വെറുമൊരു ചെറുപഴമല്ല! കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

    മുന്തിരി പലർക്കും ഏറെ ഇഷ്ടമുള്ള പഴമാണ്. എന്നാൽ മുന്തിരി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. മുന്തിരി കഴിക്കുന്നത് ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. കാരണം അവയിൽ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. വ്യത്യസ്‌ത ഇനം മുന്തിരികളുണ്ട്. ഉദാഹരണത്തിന്, ചുവന്ന മുന്തിരി റെസ്‌വെറാട്രോൾ എന്ന സംയുക്തം ഹൃദയ സംബന്ധമായ ആരോഗ്യത്തെയും വൈജ്ഞാനിക ആരോഗ്യത്തെയും പിന്തുണയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. എന്നാൽ എല്ലാ മുന്തിരികളും ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ്. കൂടാതെ ആൻറി-കാർസിനോജെനിക്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ‘വിറ്റാമിൻ കെയുടെയും നാരുകളുടെയും നല്ല ഉറവിടം കൂടിയാണ് മുന്തിരി…’ – റെഡ്‌റിവർ ഹെൽത്ത് ആൻഡ് വെൽനസിന്റെ സ്ഥാപകനായ ജോഷ് റെഡ് പറയുന്നു. മുന്തിരിയിൽ സോഡിയം വളരെ കുറവും പൊട്ടാസ്യവും കൂടുതലാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു. കാരണം ഇത് രക്തക്കുഴലുകളിലെ പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്നു…- ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ ​ഗവേഷകനായ ലിസ യംഗ് പറയുന്നു. മുന്തിരി ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം അവയിൽ ഉയർന്ന ജലാംശം ഉള്ളതിനാൽ വിശപ്പ്…

    Read More »
  • ദിവസവും നാരങ്ങാവെള്ളം കാച്ചിയാലോ… നാരങ്ങവെള്ളം കുടിക്കുന്നതിൻ്റെ ഗുണങ്ങൾ

    ധാരാളം പോഷകങ്ങൾ അടങ്ങിയ നാരങ്ങയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളും സൗന്ദര്യഗുണങ്ങളുമുണ്ട്. ഈ കൊടുംച്ചൂടിൽ തണുത്ത നാരങ്ങവെള്ളം കുടിക്കുന്നത് വളരെ ആശ്വാസം നൽകും.  നാരങ്ങ അമിതമായി കഴിക്കുന്നത് നല്ലതല്ലെങ്കിലും ചെറിയ അളവില്‍ ദിവസനേ കുടിക്കുന്നതിലൂടെ ശരീരത്തിന് നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. ഏതെല്ലാമെന്ന് നോക്കാം. നല്ല ദഹനത്തിന് ദഹനം നന്നായി നടക്കുന്നതിനും ദഹന സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും നാരങ്ങ സഹായിക്കുന്നു.  ശരീരത്തില്‍ നിന്നും വേയ്‌സ്റ്റ് പുറത്തേക്ക് തള്ളുന്നതിനുംബ്ലഡ് ഷുഗര്‍ ലെവല്‍ കുറയ്ക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും നാരങ്ങനീര് കുടിക്കുന്നത് നല്ലതാണ്. തടി കുറയ്ക്കാന്‍ ശരീരത്തില്‍ നിന്നും ആവശ്യമില്ലാത്ത കൊഴുപ്പ് നീക്കം ചെയ്യുന്നതിനും ദഹനം കൃത്യമായി നടക്കുന്നതിനും സഹായിക്കുന്നതിനാല്‍ ഇത് ശരീരഭാരം വേഗത്തില്‍ കുറയ്ക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ വെറും വയറ്റില്‍ അര ഗ്ലാസ് വീതം നീരങ്ങാനീര് കുടിക്കുന്നത് നല്ലതാണ്. ഇത് അടുപ്പിച്ച് കഴിക്കുന്നത് ശീലമാക്കിയാല്‍ തന്നെ നല്ല മാറ്റം കാണാന്‍ സാധിക്കുന്നതാണ്. തടി മാത്രമല്ല, വയറും കുറയ്ക്കാന്‍ ഇത് സഹായിക്കും. ചർമ്മത്തിൻറെ ആരോഗ്യത്തിന്…

    Read More »
Back to top button
error: