HealthNEWS

സ്തനാർബുദത്തെ തടയാം; അറിയാം കൂണിന്റെ ആരോഗ്യ ഗുണങ്ങൾ

രുചി കൊണ്ട് മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങൾ കൊണ്ടും കൂൺ സമ്പന്നമാണ്.പ്രോട്ടീൻ, അമിനോആസിഡുകൾ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് കൂൺ.രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കുന്നതിലും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനുമെല്ലാം കൂൺ സഹിയിക്കുന്നു.
അർബുദത്തെ ഫലപ്രദമായി തടയുന്നതിന് കൂൺ സഹായിക്കുന്നു.ഇതിൽ അടങ്ങിയിരിക്കുന്ന ലിനോലെയിക് ആസിഡ് അധിക ഈസ്ട്രജന്റെ വികസനം തടയുന്നു.സ്തനാർബുദത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഈസ്ട്രജൻ.
കൂണിൽ അടങ്ങിയിരിക്കുന്ന നാരുകളും എൻസൈമുകളും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു.ധാരാളം കാൽസ്യം അടങ്ങിയിട്ടുള്ള കൂൺ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.ധാരാളം വെള്ളവും നാരുകളും ഉള്ളതിനാൽ, ഇത് ദഹനവ്യവസ്ഥയുടെയും പാൻക്രിയാസിന്റെയും കരളിന്റെയും സുഗമമായ പ്രവർത്തനവും ഉറപ്പാക്കുന്നു

Back to top button
error: