Health
-
മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ ഇത് മതി
ഇന്നത്തെ സാഹചര്യത്തിൽ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് മുടി കൊഴിച്ചില്‍. സാധാരണ മുടി കൊഴിച്ചിലിനേക്കാള്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് പലപ്പോഴും തലയോട്ടി കാണുന്ന തരത്തിലുള്ള മുടി കൊഴിച്ചിൽ. മുടിയുടെ ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ തന്നെ മുടി കൊഴിച്ചിലിനെ എപ്രകാരം ഇല്ലാതാക്കാം എന്നതാണ് ഇവിടെ പറയുന്നത്. ഹെയര്‍മാസ്‌ക് തയ്യാറാക്കാം ഹെയര്‍ മാസ്‌ക് തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് ആദ്യം ഒരു സവാള നാലോ അഞ്ചോ കഷ്ണമാക്കിയതാണ് ആവശ്യം. ശേഷം അല്‍പം കറ്റാര്‍വാഴ, നാലോ അഞ്ചോ നെല്ലിക്ക അരിഞ്ഞത്. ഇതെല്ലാം നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു മിക്‌സിയില്‍ ഇട്ട് അതിലേക്ക് രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയും അല്‍പം വെള്ളവും മിക്‌സ് ചെയ്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇത് വെള്ളം രൂപത്തില്‍ ആയതിന് ശേഷം അരിച്ചെടുത്ത് മാറ്റി വെക്കുക. ഉപയോഗിക്കുന്ന വിധം തയ്യാറാക്കി വെച്ചിരിക്കുന്ന ഈ മിശ്രിതം തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാം. അതിന് ശേഷം നല്ലതുപോലെ മസ്സാജ് ചെയ്ത് കൊടുക്കണം. പിന്നീട് അരമണിക്കൂര്‍ കഴിഞ്ഞ് നല്ലതുപോലെ വീര്യം കുറഞ്ഞ ഷാമ്ബൂ അല്ലെങ്കില്‍ ചെറുപയര്‍…
Read More » -
പതിവായി കോഴിയിറച്ചി കഴിക്കുന്നവരിൽ മരുന്നുകൾ ഏൽക്കില്ല: ലോകാരോഗ്യ സംഘടന
നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവര്‍ക്കെല്ലാം ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് ചിക്കൻ. പതിവായി തന്നെ ചിക്കൻ കഴിക്കുന്നവര്‍ ഏറെയാണ്.എന്നാല്‍ നിലവില്‍ ഈ ചിക്കൻ പ്രേമം അത്ര ഗുണകരമല്ലെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. പതിവായി ചിക്കൻ കഴിക്കുമ്പോള്‍ ‘ആന്‍റി മൈക്രോബിയല്‍ റെസിസ്റ്റൻസ്’ (എഎംആര്‍) എന്ന രോഗാവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എഎംആര്‍ എന്നാല്‍ നമ്മുടെ ശരീരത്തില്‍ മരുന്നുകളുടെ ‘എഫക്ട്’ കുറയുന്ന, അഥവാ മരുന്നുകള്‍ ഏല്‍ക്കുകയോ ഫലിക്കുകയോ ചെയ്യാത്ത അവസ്ഥയാണ്. ഇതുമൂലം പലവിധ രോഗങ്ങളും അണുബാധകളും പിടിപെടാം. ചികിത്സയാണെങ്കില്‍ ഫലം കാണാതിരിക്കുന്നതിനാല്‍ പിടിപെടുന്ന രോഗങ്ങള്‍ രോഗിയെ വിടാതെ പിന്തുടരാം. 2019ല്‍ മാത്രം എഎംആര്‍ മൂലം ലോകത്ത് ആകെ അമ്പത് ലക്ഷം മരണം ഉണ്ടായിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഇതില്‍ പത്തര ലക്ഷത്തിലധികം പേര്‍ നേരിട്ട് തന്നെ എഎംആര്‍ അനുബന്ധ പ്രശ്നങ്ങള്‍ മൂലം മരിച്ചവരാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ചിക്കൻ ഫാമുകളില്‍ കോഴികളില്‍ ആന്‍റിബയോട്ടിക്സ് കുത്തിവയ്ക്കുന്നത് പതിവാണ്. കോഴികളുടെ ആരോഗ്യവും സൈസും വര്‍ധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണത്രേ…
Read More » -
ശരീരഭാരം കുറയ്ക്കാൻ അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാം; ഇതാ എട്ട് ടിപ്സ്…
വണ്ണം കുറയ്ക്കാൻ നിരവധി ഡയറ്റ് പ്ലാനുകൾ പരീക്ഷിക്കുന്നവരുണ്ട്. പരാജയം ആയിരിക്കും പലർക്കും കിട്ടിയ ഫലം. പ്രത്യേകിച്ച്, വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാൻ ശരീരഭാരം കുറയ്ക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുൾപ്പെടെ എല്ലാ ഭക്ഷണ ഗ്രൂപ്പുകളിൽ നിന്നുമുള്ള വൈവിധ്യമാർന്ന ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താം. കലോറിയും കാർബോഹൈഡ്രേറ്റും വളരെ കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. അതുവഴി വയർ കുറയ്ക്കാനുപം ശരീരഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും. പഞ്ചസാരയുടെ അമിത ഉപയോഗവും കുറയ്ക്കുക. ഉയർന്ന തോതിൽ മധുരം ശരീരത്തിലെത്തുന്നത് വയറിൽ കൊഴുപ്പ് അടിയാൻ ഇടയാക്കും. അതിനാൽ മധുര പാനീയങ്ങൾ, മധുര പലഹാരങ്ങൾ എന്നിവയുടെ ഉപഭോഗം കുറയ്ക്കാം. വെള്ളം ധാരാളം കുടിക്കുക എന്നതാണ് നാലാമതായി ചെയ്യേണ്ട കാര്യം. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും.…
Read More » -
തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12; അറിയാം വിറ്റാമിൻ ബി 12 അഭാവത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
ശരീരത്തിന് ഏറെ ആവശ്യമുള്ള ഒരു പോഷകമാണ് വിറ്റാമിൻ ബി 12. ശരീരത്തിലെ നാഡീ കോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യത്തോടെ സംരക്ഷിക്കുന്ന പ്രധാനപ്പെട്ട പോഷണമാണ് വിറ്റാമിൻ ബി12. ചുവന്ന രക്താണുവിന്റെ രൂപീകരണത്തെ സഹായിക്കുക, ഉപാപചയ പ്രവർത്തനനിരക്ക് നിയന്ത്രിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക, എന്നിവയിലെല്ലാം വിറ്റാമിൻ ബി12 പ്രധാന പങ്കുവഹിക്കുന്നു. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും വികസനത്തിനും വിറ്റാമിൻ ബി12 ആവശ്യമാണ്. ഡിഎൻഎയുടെ രൂപപ്പെടലിനും ബി12 ആവശ്യമാണ്. വയറിൻറെ ഭിത്തികളിൽ നീര് വയ്ക്കുന്ന ഗ്യാസ്ട്രിറ്റിസ്, ദഹനപ്രശ്നങ്ങൾ, മദ്യപാനം എന്നിവയെല്ലാം വിറ്റാമിൻ ബി 12 അഭാവത്തിലേയ്ക്ക് നയിക്കാറുണ്ട്. വിറ്റാമിൻ ബി 12 അഭാവത്തിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… അമിതമായ ക്ഷീണം, തളർച്ച, വിളർച്ച, തലവേദന, മനംമറിച്ചിൽ, ഛർദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ, ഓസ്റ്റിയോപൊറോസിസ്, ചർമ്മത്തിലെ മഞ്ഞനിറം തുടങ്ങിയവയെല്ലാം ഒരുപക്ഷേ വിറ്റാമിൻ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാണ്. വിറ്റാമിൻ ബി12 അഭാവം രൂക്ഷമാകുമ്പോൾ ലക്ഷണങ്ങളും കൂടുതൽ സങ്കീർണമാകും. കാഴ്ച നഷ്ടം, കൈയിലും കാലിലും മരവിപ്പും തരിപ്പും, സംസാരിക്കാൻ ബുദ്ധിമുട്ട്,…
Read More » -
വണ്ണം കുറയ്ക്കാന്‍ നൂറ് വഴികള്‍ പരീക്ഷിച്ചു, എന്നിട്ടും പ്രയോജനമില്ലേ ? അത്താഴം അത്തിപഴത്തോളമാക്കൂ… അത്താഴത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍
വണ്ണം കുറയ്ക്കാൻ നൂറ് വഴികൾ പരീക്ഷിച്ചു, എന്നിട്ടും പ്രയോജനമില്ലെന്ന് പറയുന്നവരാണ് പലരും. എന്തുചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്ന് പരാതിപ്പെടുന്നവർ ശരിയായ സമയത്ത് ശരിയായ ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. ഒപ്പം വ്യായാമവും വേണം. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാത്രികാലങ്ങളിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കാൻ ശ്രമിക്കുക. അത്താഴം അത്തിപഴത്തോളമെന്നാണ് പഴമക്കാർ പറയുന്നത്. അത്താഴം കഴിഞ്ഞ് ശരീരത്തിന് കാര്യമായ അധ്വാനങ്ങളൊന്നും നേരിടേണ്ടി വരാത്തതിനാൽ വളരെ കുറച്ച് ഭക്ഷണം മാത്രമേ രാത്രി കഴിക്കാൻ പാടുള്ളൂ. ഇല്ലെങ്കിൽ അവ ദഹിക്കാൻ ബുദ്ധിമുട്ടാണ്. രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നതും വണ്ണം വയ്ക്കാനൊരു പ്രധാന കാരണമാണ്. അതിനാൽ ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് എങ്കിലും അത്താഴം കഴിച്ചിരിക്കണം. ഉയർന്ന അളവിൽ കൊഴുപ്പും, കലോറിയും കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ രാത്രി കഴിക്കരുത്. ലഘുവായതും എളുപ്പത്തിൽ ദഹിക്കാവുന്നതുമായ ഭക്ഷണമാണ് അത്താഴത്തിന് തിരഞ്ഞെടുക്കേണ്ടത്. അതായത് ചോറ് രാത്രി കഴിക്കരുത്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… വണ്ണം കുറയ്ക്കാൻ…
Read More » -
ക്ഷീണം, തലവേദന, ഉന്മേഷക്കുറവ്… കാരണം ഇതാകാം… പരിഹാരമുണ്ട്…
ശരീരത്തിന് നിരവധി വിറ്റാമിനുകൾ, ധാതുക്കൾ, മറ്റ് പോഷകങ്ങൾ എന്നിവ നിശ്ചിത അളവിൽ ആവശ്യമാണ്. എന്നാൽ പലരിലും അയേണിൻറെ കുറവ് കാണപ്പെടാം. ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവ വിളർച്ച എന്ന് അറിയപ്പെടുന്നത്. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണ് അനീമിയ. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഈ ഹീമോഗ്ലോബിൻ നിർമ്മിക്കണമെങ്കിൽ ഇരുമ്പ് ആവശ്യമാണ്. ക്ഷീണം, തളർച്ച, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാൻ തോന്നാത്ത അവസ്ഥ, തലക്കറക്കം, തലവേദന, വിളറിയ ചർമ്മം തുടങ്ങിയവയൊക്ക ആണ് വിളർച്ച ഉള്ളവരിൽ സാധാരണയായി കാണുന്ന ലക്ഷണങ്ങൾ. അനീമിയ തടയുന്നതിനാണ് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ഹീമോഗ്ലോബിൻറെ അളവ് കൂട്ടാനും രക്തത്തിലെ ഓക്സിജൻറെ അളവ് കൂട്ടാനും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും. അത്തരത്തിൽ ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ചിയ സീഡ്സ് അഥവാ ചിയ വിത്തുകൾ ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. തെക്കേ അമേരിക്കൻ…
Read More » -
മായംകലര്‍ന്ന ദാഹശമനികള്‍ കേരളത്തിൽ വ്യാപകമാകുന്നു; ജാഗ്രതൈ
മഴക്കാലമാണ് വരുന്നത്.ചൂടുവെള്ളം നിർബന്ധമുള്ളവർ വീട്ടിൽ തന്നെ വെള്ളം തിളപ്പിച്ച് കുടിക്കുന്നതാണ് ബുദ്ധി.കരിങ്ങാലി പോലുള്ള പായ്ക്കറ്റുകളില്‍ അധികവും വ്യാജന്‍മാരാണെന്നാണ് റിപ്പോർട്ട് വെള്ളത്തിലിട്ടു തിളപ്പിച്ച് കുടിക്കാനായി മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന കരിങ്ങാലി, പതിമുഖം തുടങ്ങിയവയുടെ പേരില്‍ വില്‍ക്കപ്പെടുന്ന പായ്ക്കുകളിലാണ് വ്യാജന്‍ പിടിമുറുക്കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നാണ് പായ്ക്കറ്റുകളില്‍ ഭൂരിഭാഗവും കേരളത്തിലേക്കെത്തുന്നത്. ഇത്തരം പായ്ക്കുകളുടെ ഗുണമേന്‍മയെക്കുറിച്ചോ നിലവാരത്തെക്കുറിച്ചോ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്താറില്ല എന്നത് ഇത്തരക്കാർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു.നല്ല കളര്‍ ലഭിക്കുന്നവയ്ക്ക് മാര്‍ക്കറ്റില്‍ നല്ല ഡിമാന്റാണെന്ന് അവർക്കറിയാം. കേരളത്തിലെ ഇപ്പോഴത്തെ ഇവയുടെ ഉപയോഗം നോക്കുകയാണെങ്കില്‍ ദിവസേന ടണ്‍ കണക്കിന് കരിങ്ങാലിയും പതിമുഖവും ആവശ്യമായി വരും.തന്നെയുമല്ല ഇവയ്ക്കെല്ലാം നല്ല വിലയുമാണ്.എന്നാല്‍ പത്തു രൂപ മുതലാണ് ഇപ്പോള്‍ കേരളത്തിലെ വിവിധ കടകളില്‍ നിന്നു ഇവ ചേര്‍ത്തെന്ന് പറയപ്പെടുന്ന ദാഹശമനി പായ്ക്കറ്റുകള്‍ ലഭിക്കുന്നത്. ദാഹശമനത്തിനായി പതിമുഖം, കരിങ്ങാലി തുടങ്ങിയ ആയുര്‍വേദ സസ്യങ്ങളുടെ തടി ഉപയോഗിക്കാറുണ്ട്. സംസ്‌കൃതത്തില്‍ ദന്തധാവന എന്നും വിളിക്കുന്ന കരിങ്ങാലി വിവിധ ഔഷധങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. കുചന്ദനം എന്ന പേരിലറിയപ്പെടുകയും അനവധി…
Read More » -
സ്ത്രീകളിൽ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
ദിവസം മുഴുവൻ ഊർജസ്വലമായിരിക്കാൻ സഹായിക്കുന്നതും, സ്ത്രീകളിൽ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ് അണ്ടിപ്പരിപ്പുകൾ. ഭക്ഷണത്തിൽ ഉണ്ടായിരിക്കേണ്ട ഏറ്റവും പോഷകഗുണമുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് നട്സ്. അവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന് അത്യന്താപേക്ഷിതവും ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന് ഗുണകരവുമാണ് നട്സ് കഴിക്കുന്നത്, കൂടാതെ മുടിയുടെ വളർച്ചയ്ക്കും ചർമ്മത്തെ പോഷിപ്പിക്കുന്നതിനുമുള്ള മികച്ച സപ്ലിമെന്റുകളാണ് ഇവ. സ്ത്രീകൾ പ്രായമാകുമ്പോൾ, അവരുടെ ഭക്ഷണത്തിൽ കൂടുതൽ പോഷകഗുണമുള്ള ഭക്ഷണം ചേർക്കേണ്ടത് അത്യാവശ്യമാണ്, ഇത് അവരുടെ ഊർജ്ജത്തിന്റെ അളവ് നിലനിർത്തുന്നതിന് സഹായിക്കുന്നു. സ്ത്രീകളിൽ പലപ്പോഴായി ഉണ്ടാവുന്ന ക്ഷീണവും തളർച്ചയും, അതോടൊപ്പം ഊർജം കുറവും സംഭവിക്കുന്നത് അത് ഇരുമ്പിന്റെ കുറവ് മൂലമാണ്. ആയുർവേദ പ്രകാരം, അണ്ടിപ്പരിപ്പിൽ നല്ല അളവിൽ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്. കറുത്ത ഉണക്കമുന്തിരി: കറുത്ത ഉണക്കമുന്തിരിയിൽ പ്രകൃതിദത്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, അവ ചർമ്മത്തിനും മുടിക്കും വളരെ നല്ലതാണ് എന്ന് വിദഗ്ദ്ധർ പറയുന്നു. ഇതിൽ എൽ-അർജിനൈൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, മാത്രമല്ല ഇതിൽ ഇരുമ്പ് ധാരാളമായി…
Read More » -
വെറും വയറ്റില്‍ വെറുതെയൊന്ന് കഴിച്ച് പാറ് കണ്ണാ… അപ്പോഴറിയാം പപ്പായ എന്തെന്ന്
ഗുണഗണങ്ങളുടെ കലവറയാണ് നമ്മുടെ സ്വന്തം പപ്പായ. ഫൈബര്‍, ആന്റി-ഓക്‌സിഡന്റ്‌സ്, വിവിധ വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയാലെല്ലാം സമ്പന്നമാണ് പപ്പായ. ഇവയെല്ലാം തന്നെ നമ്മുടെ ആരോഗ്യത്തിന് പല രീതിയിലും ഗുണകരമാകുന്ന ഘടകങ്ങളാണ്. പപ്പായ നമുക്ക് എപ്പോള്‍ വേണമെങ്കിലും കഴിക്കാം. എന്നാലിത് രാവിലെ വെറുംവയറ്റില്‍ തന്നെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് എന്തുകൊണ്ടാണെന്ന് അറിയാമോ? അറിയാം കാരണങ്ങള്‍… രാവിലെ നാം കഴിക്കുന്ന ഭക്ഷം ദീര്‍ഘനേരത്തേക്ക് വീണ്ടും വിശപ്പ് അനുഭവപ്പെടാതെ പോകാന്‍ സഹായിക്കുന്നതാകണം. അല്ലെങ്കില്‍ വീണ്ടും എന്തെങ്കിലും കഴിക്കേണ്ടി വരാം. ഇത് ഒരേസമയം പ്രയാസവുമാണ് അതുപോലെ തന്നെ വണ്ണം കൂടുന്നതിലേക്കും നയിക്കാം. പപ്പായ നമ്മെ ദീര്‍ഘനേരം വിശപ്പനുഭവപ്പെടാതെ പോകാന്‍ സഹായിക്കുന്നൊരു ഭക്ഷണമാണ്. പപ്പായയിലടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനുമാണ് ഇതിന് സഹായിക്കുന്നത്. പപ്പായ ദഹനത്തെ എളുപ്പമാക്കുന്ന ഭക്ഷണമാണ്. ഇത് വെറുംവയറ്റില്‍ കഴിക്കുമ്പോള്‍ ദഹനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗതയിലാവുകയും ഗ്യാസ്, മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കപ്പെടുകയും ചെയ്യാം. നേരത്തെ സൂചിപ്പിച്ചത് പോലെ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എന്തുകൊണ്ടും രാവിലെ ദിവസം തുടങ്ങാന്‍ യോജിച്ച…
Read More » -
രഹസ്യ ഭാഗങ്ങളിലെ ചൊറിച്ചിൽ ഫംഗസ് ബാധയാണ്; ചികിത്സ തേടാൻ മടിക്കരുത്
തൊലിയിലും രഹസ്യ ഭാഗങ്ങളിലും ഫംഗസ് മൂലമുണ്ടാകുന്ന ചൊറിച്ചിൽ, പാടുകൾ, വരണ്ട ചർമ്മം, എന്നിവ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുവോ ? സ്വകാര്യഭാഗങ്ങളിൽ ചർമരോഗങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ ഇതിനെപ്പറ്റി തുറന്നുസംസാരിക്കാനോ ചികിത്സ തേടാനോ പലരും തയ്യാറാകാറില്ല. ജനനേന്ദ്രിയ ഭാഗങ്ങളിലെ ചർമരോഗങ്ങളെ ലജ്ജാവഹമായാണ് പലരും കാണുന്നത്. ലൈംഗിക വിദ്യാഭ്യാസത്തിലുള്ള പിഴവുകളും അബദ്ധധാരണകളും സമൂഹത്തിന്റെ കാഴ്ചപ്പാടുകളുമൊക്കെ ഇതിന് കാരണമാണ്. ഫലമോ, ഇത്തരം പല ചർമരോഗങ്ങളും സങ്കീർണമായിത്തീരുന്നു. സ്വകാര്യഭാഗങ്ങളിലുണ്ടാകുന്ന എല്ലാ ചർമരോഗങ്ങളും ലൈംഗികരോഗങ്ങളല്ല. ഫംഗസ് ബാധ (പുഴുക്കടി), യീസ്റ്റ് ഇൻഫെക്ഷൻ, വ്രണങ്ങൾ, ലൈംഗിക സാംക്രമിക രോഗങ്ങൾ, അലർജിരോഗങ്ങൾ തുടങ്ങി ഒട്ടനവധി ചർമരോഗങ്ങൾ സ്വകാര്യശരീരഭാഗങ്ങളെ ബാധിക്കാം. മേൽപ്പറഞ്ഞ ഒട്ടുമിക്ക രോഗങ്ങൾക്കും ഫലപ്രദമായ ചികിത്സ ലഭ്യവുമാണ്. പക്ഷേ, പുറത്ത് പറയാനുള്ള മടി കാരണം പലരും ചികിത്സിക്കാതിരിക്കാറുണ്ട്. ആരുമറിയാതിരിക്കാൻ അശാസ്ത്രീയവും അപകടകരവുമായ ചികിത്സാവിധികൾ തേടുകയോ സ്വയം ചികിത്സ നടത്തുകയോ ചെയ്ത് കുഴപ്പത്തിലാകുന്നവരും ഉണ്ട്. ഈ അവസ്ഥ മാറണമെങ്കിൽ തുറന്ന ചർച്ചകളും സാമൂഹികബോധവത്കരണവും അനിവാര്യമാണ്. രോഗബാധിതരുമായി അടുത്തിടപഴകുമ്പോഴോ, സോപ്പ്, ടവൽ തുടങ്ങിയവ കൈമാറി…
Read More »