HealthNEWS

അയ്യോ കൊതുകേ കുത്തല്ലേ!

ഴക്കാലമായതോടെ കേരളത്തിൽ കൊതുകുശല്യം വീണ്ടും രൂക്ഷമായിരിക്കുകയാണ്.അതോടൊപ്പം അനുബന്ധമായ പല വൈറൽ പനികളും മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

Signature-ad

ചിക്കന്‍ ഗുനിയ, ഡെങ്കിപ്പനി, മലേറിയ… … തുടങ്ങി കൊതുകിന്റെ ശല്യം മൂലം ഭയക്കേണ്ട രോഗങ്ങളുടെ ലിസ്റ്റ് വലുതാണ്‌.കൊതുകുകളുടെ പ്രജനന കാലമാണ് മഴക്കാലം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണു കൊതുകുകൾ മുട്ടയിടുന്നത്.14 ദിവസത്തിനുള്ളിൽ കൊതുകു പൂർണവളർച്ചയെത്തും.

 

രാവിലെ 6.30നും ഒൻപതിനും ഇടയിലും വൈകിട്ടു നാലിനും ഏഴിനും ഇടയിലുമാണു കൊതുകിന്റെ ആക്രമണം ഏറ്റവും കൂടുതൽ.ഇതിന് ആദ്യം ചെയ്യേണ്ടത് വീട്ടില്‍ കൊതുക് വരാതിരിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുക എന്നതാണ്. കെട്ടികിടക്കുന്ന വെള്ളം, മലിനജലം, പാട്ടകളിലും മറ്റും വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥ ഇതൊക്കെ ഒഴിവാക്കാം.വീടും പരിസരവും വൃത്തിയോടെ സൂക്ഷിച്ചാല്‍ തന്നെ പകുതി കൊതുക് ശല്യം മാറും.

 

പകൽ കൊതുകുകൾ വീടിനുള്ളിൽ കടക്കാതിരിക്കാൻ അടുക്കളയുടെ ജനാലകളും സൺഷേഡ് അടക്കമുള്ള ഭാഗങ്ങളും കൊതുകുവല ഉറപ്പിച്ചു സംരക്ഷിക്കണം.  ജനൽ, വെന്റിലേറ്റർ തുടങ്ങിയ സ്‌ഥലങ്ങളിൽ കൊതുകു  കടക്കാത്ത വലക്കമ്പി അടിക്കുക.കുട്ടികളും പ്രായമായവരും വീട്ടിലുണ്ടെങ്കിൽ കട്ടിലിനു ചുറ്റും കൊതുക് വല ഇടുന്നതും നല്ലതാണ്.

 

വെളുപ്പാൻകാലത്തും സന്ധ്യയ്‌ക്കും സാമ്പ്രാണി, കുന്തിരിക്കം എന്നിവ പുകയ്‌ക്കുക. വീടും പരിസരവും ഫോഗിങ് ചെയ്തും കൊതുകിനെ തുരത്താം. പകൽസമയങ്ങളിൽ പറമ്പിൽ ജോലിചെയ്യുന്നവർ കൊതുകു കടിയേൽക്കാതിരിക്കാൻ ലേപനങ്ങളും ക്രീമുകളും പുരട്ടുന്നതു നല്ലതാണ്.

  • സന്ധ്യാസമയത്തു വീടിനു സമീപം തുളസിയില, വേപ്പില തുടങ്ങിയവ പുകയ്‌ക്കുന്നതും കൊതുകിനെ അകറ്റും.
  • വെള്ളക്കെട്ടുകൾ ഒഴുക്കിക്കളയാൻ കഴിയുന്നില്ലെങ്കിൽ അവയിൽ മണ്ണെണ്ണയോ കരിഓയിലോ ഒഴിക്കുക.
  • കൊതുകുകളെ അകറ്റുന്നതിന് ഇഞ്ചപ്പുല്ല് എണ്ണ ഒഴിച്ച് കത്തിച്ച് മുറ്റത്ത് വയ്ക്കുക.

 

വേപ്പണ്ണയുടെ മണം അടിച്ചാൽ കൊതുക് പമ്പ കടക്കും.വേപ്പണ്ണ നേർപ്പിച്ചത് വീടിനകത്ത് സ്പ്രേ ചെയ്താൽ കൊതുക് പിന്നെ ആ വഴിക്ക് വരില്ല,അതേപോലെ ആര്യവേപ്പില ഇട്ടു കാച്ചിയ എണ്ണ ദേഹത്ത് തേച്ച് പിടിപ്പിച്ചാൽ കൊതുക് കടിക്കുന്നത് തടയാം.

വിപണിയിൽ ലഭിക്കുന്ന പല കൊതുക് നിവാരണ ഉപാധികളും ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യം മറക്കരുത്. ശ്വാസ സംബന്ധമായ പല അസുഖങ്ങൾക്കും ഇത് ഭാവിയിൽ കാരണമാകും.

Back to top button
error: