HealthLIFE

ശരീരഭാരം കുറയ്ക്കാൻ അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാം; ഇതാ എട്ട് ടിപ്സ്…

ണ്ണം കുറയ്ക്കാൻ നിരവധി ഡയറ്റ് പ്ലാനുകൾ പരീക്ഷിക്കുന്നവരുണ്ട്. പരാജയം ആയിരിക്കും പലർക്കും കിട്ടിയ ഫലം. പ്രത്യേകിച്ച്, വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്.

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാൻ ശരീരഭാരം കുറയ്ക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുൾപ്പെടെ എല്ലാ ഭക്ഷണ ഗ്രൂപ്പുകളിൽ നിന്നുമുള്ള വൈവിധ്യമാർന്ന ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താം.
  2. കലോറിയും കാർബോഹൈഡ്രേറ്റും വളരെ കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. അതുവഴി വയർ കുറയ്ക്കാനുപം ശരീരഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും.
  3. പഞ്ചസാരയുടെ അമിത ഉപയോഗവും കുറയ്ക്കുക. ഉയർന്ന തോതിൽ മധുരം ശരീരത്തിലെത്തുന്നത് വയറിൽ കൊഴുപ്പ് അടിയാൻ ഇടയാക്കും. അതിനാൽ മധുര പാനീയങ്ങൾ, മധുര പലഹാരങ്ങൾ എന്നിവയുടെ ഉപഭോഗം കുറയ്ക്കാം.
  4. വെള്ളം ധാരാളം കുടിക്കുക എന്നതാണ് നാലാമതായി ചെയ്യേണ്ട കാര്യം. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാൻ കഴിയും. വെള്ളം ധാരാളം കുടിക്കുന്നത് ശരീരത്തിൻറെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
  5. സംസ്കരിച്ച ഭക്ഷണങ്ങളിൽ ഉയർന്ന കലോറി ഉള്ളതിനാൽ ശരീരഭാരം വർധിപ്പിക്കും. അതിനാൽ ഇത്തരം ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
  6. ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ‌ ഡയറ്റിൽ ഉൾ‌പ്പെടുത്തുക. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ വിശപ്പ് കുറയ്ക്കാൻ സഹായിക്കും. അതുവഴി ശരീരഭാരത്തെയും നിയന്ത്രിക്കാം.
  7. പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും ശരീരഭാരം വർധിപ്പിക്കാനും ഹൃദ്രോഗ സാധ്യത വർധിപ്പിക്കാനും സഹായിക്കും. അതിനാൽ വെണ്ണ, കൊഴുപ്പുള്ള മാംസം, വറുത്ത ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് പരിമിതപ്പെടുത്തുക.
  8. ദിവസവും വ്യായാമം ചെയ്യുക. കുറഞ്ഞത് അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. അതുപോലെ സ്ട്രെസ് നിയന്ത്രിക്കുന്നതും അമിത വിശപ്പ് തടയാൻ സഹായിക്കും. അതിനാൽ സ്ട്രെസ് കുറയ്ക്കാൻ ശ്വസന വ്യായാമങ്ങളും ധ്യാനവും യോഗയുമൊക്കെ ശീലമാക്കാം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Back to top button
error: