Health
-
കൊവിഡിന് ശേഷം കുട്ടികളിൽ ടൈപ്പ്-2 പ്രമേഹം വർദ്ധിച്ചതായി പഠനം
കൊവിഡ് 19ന് ശേഷം കുട്ടികളിൽ ടൈപ്പ്-2 പ്രമേഹം വർദ്ധിച്ചതായി പഠനം. യുഎസിലെ ഇല്ലിനോയിസിൽ നടന്ന എൻഡോക്രൈൻ സൊസൈറ്റിയുടെ വാർഷിക യോഗമായ ENDO 2023-ൽ അവതരിപ്പിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. കൊവിഡ് 19 പകർച്ചവ്യാധിയുടെ ആദ്യ വർഷത്തിൽ സ്‌കൂൾ അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള പല ഘടകങ്ങളും കുട്ടികളുടെ പ്രവർത്തനക്ഷമത കുറയുന്നതിനും അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനും കാരണമായി. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ടൈപ്പ്-2 പ്രമേഹത്തിന്റെ കൂടുതൽ കേസുകൾക്കും കാരണമായതായി ഗവേഷകർ പറയുന്നു. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും ജീവിതശൈലി മാറ്റങ്ങളും മാത്രമല്ല ഈ വർധനവിന് കാരണമെന്നാണ് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. ഇതിനുള്ള കാരണങ്ങൾ പൂർണ്ണമായി അറിയില്ല, കൂടുതൽ വിലയിരുത്തൽ ആവശ്യമാണ്. ദാഹം കൂടുക, ഇടയ്ക്കിടെ മൂത്രമൊഴിക്കുക തുടങ്ങിയ പ്രമേഹ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ഡോക്ടറെ കണ്ട് പരിശോധന നടത്തുക…” -സംബതാരോ ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി ഫെലോയായ എസ്തർ ബെൽ പറഞ്ഞു. രണ്ടാമത്തെ പഠനത്തിൽ, ഓസ്‌ട്രേലിയയിലെ സിഡ്‌നി സർവകലാശാലയിൽ നിന്നുള്ള ഒരു സംഘം കൊവിഡ് -19 ന് മുമ്പുള്ള രണ്ട്…
Read More » -
ഡെങ്കിപ്പനി ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം
പനിയോടൊപ്പം തലവേദന, കണ്ണിനുപുറകില്‍ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡങ്കിപ്പനി യുടെ പ്രധാന ലക്ഷണങ്ങള്‍. ശരീരത്തില്‍ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം. തുടര്‍ച്ചയായ ഛര്‍ദി, വയറുവേദന, ശരീരഭാഗങ്ങളില്‍നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കല്‍, ശരീരം തണുത്ത് മരവിക്കുക, തളര്‍ച്ച, രക്തസമ്മര്‍ദം വല്ലാതെ താഴുക, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍ തുടങ്ങിയവ ഡെങ്കിപ്പനിയുടെ അപായസൂചനകളാണ്. രോഗലക്ഷണങ്ങള്‍ കാര്യമായി പ്രകടമാക്കാതെ വൈറല്‍ പനിപോലെയും ഡെങ്കി വരാം. ചിലപ്പോള്‍ രോഗം സങ്കീണമായി ജീവനുതന്നെ ഭീഷണിയാകുന്ന ഡെങ്കു ഹെമറേജിക് ഫീവര്‍, ഡെങ്കു ഷോക്ക് സിൻഡ്രോം എന്നീ ഗുരുതരാവസ്ഥയുമുണ്ടാകാം. ഡെങ്കിപ്പനി രണ്ടാമതും വന്നാല്‍ കൂടുതല്‍ കൂടുതല്‍ ഗുരുതരമാകാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ ചികിത്സ തേടണം. പനി മാറിയാലും 3–-4 ദിവസംകൂടി സമ്ബൂര്‍ണ വിശ്രമം തുടരണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം തുടങ്ങി ധാരാളം പാനീയങ്ങള്‍ കഴിക്കാം. ഈഡിസ് കൊതുകിന്റെ നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധം. ഞായറാഴ്ചകളില്‍ വീടുകളിലും വെള്ളിയാഴ്ച സ്കൂളിലും ശനിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ഉറവിടനശീകരണം പതിവാക്കണം.ചെറിയ അളവ്…
Read More » -
മഴക്കാലം പനിക്കാലം ;ഇതാ ഒരു ഒറ്റമൂലി
മഴക്കാലം പനിക്കാലം കൂടിയാണ്.പനി വരുമ്ബോള്‍ ആശുപത്രിയിലേക്ക് പോകുന്നതിനു മുൻപേ ഇതൊന്ന് പരീക്ഷിച്ചു നോക്കാം.പനിയും ചുമയും പെട്ടെന്ന് മാറാൻ ഉള്ള ഒരു ഒറ്റമൂലിയെപ്പറ്റിയാണ് പറയുന്നത്. ഇതിന് ആദ്യം വേണ്ടത് പനിക്കൂര്‍ക്കയില ആണ്.പനിക്കൂര്‍ക്കയില നമ്മള്‍ സാധാരണ പനിക്ക് ഉപയോഗിക്കാറുണ്ടെങ്കിലും ഇത് കഴിക്കുന്നത് പലര്‍ക്കും ഇഷ്ടമല്ല.അതിനാൽത്തന്നെ എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ പനിക്കൂര്‍ക്കയില എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ കഴുകി വൃത്തിയാക്കിയ പനിക്കൂര്‍ക്കയില കുറച്ചു വെള്ളത്തില്‍ ഇട്ടു കൊടുക്കുക.ഇതിലേക്ക് കുറച്ച് ചായപ്പൊടി കൂടി ചേര്‍ത്തു നന്നായി തിളപ്പിച്ച് എടുക്കുക.നല്ലതുപോലെ തിളച്ചതിനു ശേഷം ഇത് ഒന്ന് അരിച്ചെടുക്കാം. അരിച്ചെടുത്ത ഈ വെള്ളം ഒരു മിക്സിയുടെ ജാറിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചിയും കുറച്ച് നാരങ്ങാനീരും കൂടി ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.(വേണമെങ്കില് പഞ്ചസാര ചേര്‍ത്തു കൊടുക്കാം.) ശേഷം ഒന്നുകൂടി അരിച്ചെടുത്ത് ചെറിയ ചൂടില്‍ തന്നെ കുടിക്കണം.
Read More » -
അയ്യോ കൊതുകേ കുത്തല്ലേ!
മഴക്കാലമായതോടെ കേരളത്തിൽ കൊതുകുശല്യം വീണ്ടും രൂക്ഷമായിരിക്കുകയാണ്.അതോടൊപ്പം അനുബന്ധമായ പല വൈറൽ പനികളും മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചിക്കന്‍ ഗുനിയ, ഡെങ്കിപ്പനി, മലേറിയ… … തുടങ്ങി കൊതുകിന്റെ ശല്യം മൂലം ഭയക്കേണ്ട രോഗങ്ങളുടെ ലിസ്റ്റ് വലുതാണ്.കൊതുകുകളുടെ പ്രജനന കാലമാണ് മഴക്കാലം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണു കൊതുകുകൾ മുട്ടയിടുന്നത്.14 ദിവസത്തിനുള്ളിൽ കൊതുകു പൂർണവളർച്ചയെത്തും. രാവിലെ 6.30നും ഒൻപതിനും ഇടയിലും വൈകിട്ടു നാലിനും ഏഴിനും ഇടയിലുമാണു കൊതുകിന്റെ ആക്രമണം ഏറ്റവും കൂടുതൽ.ഇതിന് ആദ്യം ചെയ്യേണ്ടത് വീട്ടില്‍ കൊതുക് വരാതിരിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുക എന്നതാണ്. കെട്ടികിടക്കുന്ന വെള്ളം, മലിനജലം, പാട്ടകളിലും മറ്റും വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥ ഇതൊക്കെ ഒഴിവാക്കാം.വീടും പരിസരവും വൃത്തിയോടെ സൂക്ഷിച്ചാല്‍ തന്നെ പകുതി കൊതുക് ശല്യം മാറും. പകൽ കൊതുകുകൾ വീടിനുള്ളിൽ കടക്കാതിരിക്കാൻ അടുക്കളയുടെ ജനാലകളും സൺഷേഡ് അടക്കമുള്ള ഭാഗങ്ങളും കൊതുകുവല ഉറപ്പിച്ചു സംരക്ഷിക്കണം. ജനൽ, വെന്റിലേറ്റർ തുടങ്ങിയ സ്‌ഥലങ്ങളിൽ കൊതുകു കടക്കാത്ത വലക്കമ്പി അടിക്കുക.കുട്ടികളും പ്രായമായവരും വീട്ടിലുണ്ടെങ്കിൽ കട്ടിലിനു…
Read More » -
കൊളസ്‌ട്രോള്‍ എന്ന വില്ലനെ കുറയ്ക്കാനായി ദിവസവും അഞ്ചു മിനിറ്റ് ചിലവാക്കിയാല്‍ മതി
ഹൃദയാഘാതവും മറ്റ് ഗുരുതര പ്രശ്നങ്ങളും ഉണ്ടാക്കുന്ന കൊളസ്‌ട്രോള്‍ എന്ന വില്ലനെ കുറയ്ക്കാനായി ദിവസവും അഞ്ചു മിനിറ്റ് ചിലവാക്കിയാല്‍ മതി.വേണ്ടത് ബീറ്റ്‌റൂട്ട് മാത്രമാണ്. ആശുപത്രിയിൽ ലക്ഷങ്ങൾ പൊടിക്കുമ്പോൾ വളരെ ചെലവ് കുറഞ്ഞതാണ് ബീറ്റ് റൂട്ട്. ഇത് ചെറിയ കഷണങ്ങളാക്കി മിക്സിയില്‍ അരിച്ചെടുത്ത് അതില്‍ ഒന്നോ രണ്ടോ തുള്ളി നാരങ്ങാ നീര് ചേര്‍ത്താല്‍ രുചികരമായ ബീറ്റ്‌റൂട്ട് ജ്യൂസ് റെഡിയാകും. ഇത് ദിവസവും കുടിച്ചാല്‍ കൊളസ്‌ട്രോള്‍ മാത്രമല്ല പല രോഗങ്ങളും പമ്ബ കടക്കുമെന്ന് നാട്ടുവൈദ്യം പറയുന്നു. കൊളസ്ട്രോളും കൊഴുപ്പും ഇല്ലാത്തതാണ് പോഷക ഗുണമുള്ള ബീറ്റ്റൂട്ട് ജ്യൂസ്. ഉദരകോശങ്ങളെ ആരോഗ്യത്തോടെ നിര്‍ത്താനും ഇത് സഹായിക്കും.കൊളസ്‌ട്രോള്‍ കുറയുന്നതിനോടൊപ്പം രക്തക്കുറവ് ( അനീമിയ ) മൂലം വിഷമിക്കുന്നവര്‍ക്ക് രക്തം ഉണ്ടാകാനും ഈ ജ്യൂസ് സഹായിക്കുന്നു.വിറ്റാമിൻ എ, സി, കെ, അയണ്‍ , പൊട്ടാസ്യം എന്നിവയാല്‍ സമ്ബന്നമാണ് ബീറ്റ്റൂട്ട്. #നാട്ടുവൈദ്യം#നാട്ടറിവ്#പ്രഗൽഭനായ വൈദ്യന്റെ നിർദ്ദേശപ്രകാരം മാത്രം#
Read More » -
സ്തനാർബുദത്തെ തടയാം; അറിയാം കൂണിന്റെ ആരോഗ്യ ഗുണങ്ങൾ
രുചി കൊണ്ട് മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങൾ കൊണ്ടും കൂൺ സമ്പന്നമാണ്.പ്രോട്ടീൻ, അമിനോആസിഡുകൾ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് കൂൺ.രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കുന്നതിലും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനുമെല്ലാം കൂൺ സഹിയിക്കുന്നു. അർബുദത്തെ ഫലപ്രദമായി തടയുന്നതിന് കൂൺ സഹായിക്കുന്നു.ഇതിൽ അടങ്ങിയിരിക്കുന്ന ലിനോലെയിക് ആസിഡ് അധിക ഈസ്ട്രജന്റെ വികസനം തടയുന്നു.സ്തനാർബുദത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഈസ്ട്രജൻ. കൂണിൽ അടങ്ങിയിരിക്കുന്ന നാരുകളും എൻസൈമുകളും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു.ധാരാളം കാൽസ്യം അടങ്ങിയിട്ടുള്ള കൂൺ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.ധാരാളം വെള്ളവും നാരുകളും ഉള്ളതിനാൽ, ഇത് ദഹനവ്യവസ്ഥയുടെയും പാൻക്രിയാസിന്റെയും കരളിന്റെയും സുഗമമായ പ്രവർത്തനവും ഉറപ്പാക്കുന്നു
Read More » -
ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർ ശ്രദ്ധിക്കുക, ഒരുപാട് ശാരീരിക- മാനസിക രോഗങ്ങള്‍ നിങ്ങളെ കാത്തിരിപ്പുണ്ട്!
മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ. ഒരിടത്ത് തന്നെ ദീര്‍ഘനേരം ഇരിക്കേണ്ടതുണ്ടോ…? ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്ന ശീലം ഇക്കാലത്ത് കൂടുതല്‍ ആളുകളില്‍ കണ്ടുവരുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത് നിരവധി അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ശാരീരികമായും മാനസികമായും രോഗിയാക്കിയേക്കാം. ദീര്‍ഘനേരം ഇരിക്കുന്നവരില്‍ ഹൃദ്രോഗം, ഞരമ്പ് രോഗങ്ങള്‍, എല്ലുരോഗങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ മറ്റുള്ളവരേക്കാള്‍ കൂടുതലായി കാണപ്പെടുന്നതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മാനസിക പ്രശ്‌നമുണ്ടാകാം ദീര്‍ഘനേരം ഇരിക്കുന്നത് ശാരീരികമായി മാത്രമല്ല മാനസിക രോഗങ്ങള്‍ക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത്തരം ആളുകളുടെ തലച്ചോറ് ഡിമെന്‍ഷ്യ രോഗികളെപ്പോലെയാകാന്‍ തുടങ്ങുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ദീര്‍ഘനേരം ഇരിക്കുന്നത് തലച്ചോറിന് അപകടകരമാണെന്ന് ഒരു പഠനത്തില്‍ പറഞ്ഞിട്ടുണ്ട്. യു.സി.എൽ.എ (UCLA) ഗവേഷകര്‍ പറയുന്നതനുസരിച്ച്, ഈ ശീലം തലച്ചോറിന്റെ ഓര്‍മകള്‍ സൂക്ഷിക്കുന്ന ഭാഗത്തെ ബാധിക്കുന്നു. ഭാരം കൂടാം മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നതോ ടിവി കാണുന്നതോ മൊബൈല്‍ ഫോണില്‍ ചിലവഴിക്കുന്നതോ ആരോഗ്യത്തിന് നല്ലതല്ല. ഇത് ശരീരഭാരം വര്‍ധിക്കുന്നതിന് വഴിവെക്കും.…
Read More » -
വയോധികരുടെ ശ്രദ്ധയ്ക്ക്: ദിനംപ്രതി ഒരു മള്‍ട്ടിവൈറ്റമിന്‍ ഗുളിക കഴിച്ചാൽ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവർക്ക് ഓര്‍മശക്തി മെച്ചപ്പെടുമെന്ന് ശാസ്ത്രലോകം
ദിവസവും ഒരു മള്‍ട്ടിവൈറ്റമിന്‍ ഗുളിക വീതം കഴിക്കുന്നത് പ്രായമായവരിലെ ഓര്‍മശക്തിയെ മെച്ചപ്പെടുത്തുമെന്ന് പുതിയ പഠനം. അമേരിക്കയിലെ വിവിധ സര്‍വകലാശാലകളിലെയും ഗവേഷണ കേന്ദ്രങ്ങളിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ഗവേഷണ ഫലം അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ള 3500 പേരില്‍ മൂന്നു വര്‍ഷം കൊണ്ടാണ് ഗവേഷണം നടത്തിയത്. ഇവരില്‍ പകുതി പേര്‍ക്ക് ദിവസവും ഒരു മള്‍ട്ടിവൈറ്റമിന്‍ സപ്ലിമെന്റ് വീതവും പകുതി പേര്‍ക്ക് പ്ലാസെബോയും നല്‍കി. മൂന്ന് വര്‍ഷത്തിന് ശേഷം ഇവരുടെ ഹ്രസ്വകാല ഓര്‍മയെ വിലയിരുത്താനുള്ള ഓണ്‍ലൈന്‍ കോഗ്നിറ്റീവ് പരിശോധന നടത്തി. മള്‍ട്ടിവൈറ്റമിന്‍ കഴിച്ച സംഘത്തിന് കഴിക്കാത്ത സംഘത്തെ അപേക്ഷിച്ച് ഓര്‍മശേഷിയില്‍ നേരിയ പുരോഗതിയുണ്ടായതായി ഗവേഷകര്‍ നിരീക്ഷിച്ചു. പ്രായമാകുമ്പോള്‍ ധാരണശേഷിയില്‍ ഉണ്ടാകുന്ന മങ്ങല്‍ ഇവര്‍ക്ക് താരതമ്യേന കുറവായിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ പുതിയ വസ്തുക്കളെ തിരിച്ചറിയാനോ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനോ ഉള്ള ശേഷിയിലൊന്നും മള്‍ട്ടിവൈറ്റമിന്റെ ഉപയോഗം മാറ്റങ്ങള്‍ വരുത്തുന്നതായി പഠനത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ല. അതേ സമയം…
Read More » -
‘പേരയ്ക്ക’ പ്രമേഹത്തിന് ഉത്തമം, രോഗ പ്രതിരോധശേഷി നിലനിർത്തും; ഹൃദ്രോഗവും ക്യാൻസറും ചെറുക്കും
ഡോ. വേണു തോന്നയ്ക്കൽ പ്രമേഹ രോഗിയാണോ നിങ്ങൾ…? പേരയ്ക്ക കഴിക്കുക. പ്രമേഹ രോഗികൾ മധുരമുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കരുത് പഴം കഴിക്കരുത് എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ടാവുമല്ലോ. എന്നാൽ പേരയ്ക്കയുടെ കാര്യത്തിൽ യാതൊരു ഭയവും വേണ്ട. തീർച്ചയായും പേരയ്ക്ക നിങ്ങൾക്ക് കഴിക്കാം. പ്രാതലായോ പ്രാതലിനൊപ്പമോ ഒരു മുഴുത്ത പേരയ്ക്ക ആകാവുന്നതാണ്. അധികം പഴുക്കാത്തതാണെങ്കിൽ ഏറെ നന്ന്. പ്രമേഹ രോഗികൾക്ക് ധൈര്യപൂർവ്വം ആശ്രയിക്കാനാവുന്ന നല്ലൊരു പഴമാണിത്. പേരക്കയിൽ പഞ്ചസാരയുടെ അളവ് വളരെ കുറവാണ്. ഇതിലെ ഗ്ലൈസീമിക് ഇൻഡക്സ് വെറും 12 ആണ്. നമ്മുടെ പ്രധാന ഭക്ഷണമായ അരിക്കും ഗോതമ്പിനും ഗ്ലൈസീമിക് ഇൻഡക്സ് 60ന് മേലെയാണ്. മാമ്പഴത്തിന് 50 ന് മേലെ വരും. ഗ്ലൈസീമിക്ക് ഇൻഡക്സ് ഇത്ര താണ നിലയിലുള്ള പഴം എന്തുകൊണ്ട് കഴിച്ചുകൂടാ? പഞ്ചസാര വളരെ കുറവാണ് എന്നു മാത്രമല്ല ഇതിൽ ധാരാളമായി നാരുകളും, ജീവകങ്ങളും, ആൻറി ഓക്സിഡന്റുകളും ഉണ്ട്. നാര് ധാരാളം അടങ്ങിയ പഴമാണ് പേരക്ക. ഇത് പഞ്ചസാരയുടെ അളവ്…
Read More » -
മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ ഇത് മതി
ഇന്നത്തെ സാഹചര്യത്തിൽ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് മുടി കൊഴിച്ചില്‍. സാധാരണ മുടി കൊഴിച്ചിലിനേക്കാള്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് പലപ്പോഴും തലയോട്ടി കാണുന്ന തരത്തിലുള്ള മുടി കൊഴിച്ചിൽ. മുടിയുടെ ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ തന്നെ മുടി കൊഴിച്ചിലിനെ എപ്രകാരം ഇല്ലാതാക്കാം എന്നതാണ് ഇവിടെ പറയുന്നത്. ഹെയര്‍മാസ്‌ക് തയ്യാറാക്കാം ഹെയര്‍ മാസ്‌ക് തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് ആദ്യം ഒരു സവാള നാലോ അഞ്ചോ കഷ്ണമാക്കിയതാണ് ആവശ്യം. ശേഷം അല്‍പം കറ്റാര്‍വാഴ, നാലോ അഞ്ചോ നെല്ലിക്ക അരിഞ്ഞത്. ഇതെല്ലാം നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു മിക്‌സിയില്‍ ഇട്ട് അതിലേക്ക് രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയും അല്‍പം വെള്ളവും മിക്‌സ് ചെയ്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇത് വെള്ളം രൂപത്തില്‍ ആയതിന് ശേഷം അരിച്ചെടുത്ത് മാറ്റി വെക്കുക. ഉപയോഗിക്കുന്ന വിധം തയ്യാറാക്കി വെച്ചിരിക്കുന്ന ഈ മിശ്രിതം തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാം. അതിന് ശേഷം നല്ലതുപോലെ മസ്സാജ് ചെയ്ത് കൊടുക്കണം. പിന്നീട് അരമണിക്കൂര്‍ കഴിഞ്ഞ് നല്ലതുപോലെ വീര്യം കുറഞ്ഞ ഷാമ്ബൂ അല്ലെങ്കില്‍ ചെറുപയര്‍…
Read More »