Health
-
അറിയുക മൺപാത്രങ്ങളുടെ ‘മഹത്വങ്ങൾ,’ ഇതിൽ പാചകം ചെയ്താൽ സ്വാദും ഗുണവും പതിന്മടങ്ങ് വർദ്ധിക്കും
പണ്ടുകാലത്തെ ഭക്ഷണങ്ങള്‍ വളരെയേറെ സ്വാദുള്ളവയായിരുന്നു. മൺപാത്രങ്ങളിലാണ് അന്ന് ഭക്ഷണം പാകം ചെയ്തിരുന്നത്. പുതിയ രീതിയിലെ നോണ്‍സ്റ്റിക് പാത്രങ്ങള്‍ വിപണിയിലിറങ്ങിയപ്പോള്‍ എല്ലാവരും അവ ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ നാട്ടില്‍പുറങ്ങളില്‍ ഇപ്പോഴും മണ്‍പാത്രങ്ങള്‍ ഉപയോഗിച്ചു ചോറും മീന്‍കറിയും മറ്റും പാചകം ചെയ്യുന്നവരുണ്ട്. ഏറ്റവും പ്രകൃതിദത്തമായ രീതിയാണ് മൺപാത്രങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പാചകരീതി. ഇതു മൂലം രുചിയോടൊപ്പം ആരോഗ്യപരമായ ഗുണങ്ങളും ലഭിക്കുന്നു. മണ്‍പാത്ര പാചകം കൊണ്ട് നാം കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ പതിന്മടങ്ങ് വര്‍ദ്ധിക്കും. എണ്ണ അമിതമായി ഉപയോഗിക്കേണ്ടിവരുന്നില്ല. അതിലൂടെ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും നമുക്ക് രക്ഷ നേടാം. എണ്ണ കുറവായതു കൊണ്ട് അസുഖങ്ങളും അമിത വണ്ണവുമെല്ലാം ഒഴിവാക്കാനാവും. മൺപാത്രത്തിൽ പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിന്റെ യഥാർത്ഥ സുഗന്ധം അതിൽ നിലനിൽക്കുകയും കഴിക്കുമ്പോൾ നമുക്കത് അനുഭവിച്ചറിയാൻ കഴിയുകയും ചെയ്യുന്നു. മൺപാത്രങ്ങളുടെ സുഷിര സ്വഭാവമാണ് ഇതിൻ്റെ പ്രധാന കാരണം. മാത്രമല്ല വളരെ സാവധാനത്തിലുള്ള പാചകരീതി വിഭവങ്ങളെ കൂടുതൽ സുഗന്ധപൂരിതവും രുചിയുള്ളതുമാക്കുന്നു. മൺ കലങ്ങളിൽ മാംസം പാചകം ചെയ്യുമ്പോൾ…
Read More » -
വെള്ളത്തിൽ കൂടി പകരുന്ന രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം
അല്പമൊന്ന് മഴ നനഞ്ഞാല്‍ തുമ്മലും മൂക്കൊലിപ്പും.ആശ്വാസത്തിനുള്ള എളുപ്പമാര്‍ഗം ആവി കൊള്ളുക തന്നെ. തുളസിയില ഇട്ടു വെന്ത വെള്ളം കൊണ്ടോ, അമൃതാഞ്ജന്‍, വിക്സ് എന്നിവയിട്ട വെള്ളം കൊണ്ടോ ആവി കൊള്ളാം.ഇതിലൊന്നും കീഴടങ്ങാതെ ജലദോഷം പനിയിലേക്കെത്തിക്കുകയാണെങ്കില്‍ ആശുപത്രിയില്‍ പോവുകയാണ് നല്ലത്. ന്യൂമോണിയ, ബ്രോങ്കൈറ്റിസ്, ടൈഫോയ്ഡ് എന്നിവയും വെള്ളത്തില്‍ കൂടി പകരുന്ന രോഗങ്ങളാണ്.ഗ്യാസ്ട്രോ എന്‍ററയിറ്റിസാണു മറ്റൊരു വില്ലന്‍. കോളിഫോം ഇനത്തില്‍പ്പെട്ട രോഗാണുവാണ് ഇതിനു കാരണക്കാരന്‍.ചീഞ്ഞ പഴങ്ങള്‍, ചീഞ്ഞ മത്സ്യം, അതൊക്കെ കലര്‍ന്ന വെള്ളം, കേടു വന്ന പാല്‍, തൈര് എന്നിവയൊക്കെ രോഗഹേതുക്കളായ ഷീഗില്ലാ രോഗാണുക്കളുടെ സങ്കേതങ്ങളാണ്. ഗ്യാസ്ട്രോ എന്‍ററയിറ്റിസ് പിടിപെട്ടാല്‍ ശരീരത്തിലെ ജലാംശം വളരെയധികം നഷ്ടപ്പെടും. പലതരം അണുക്കളില്‍ നിന്ന് ഉണ്ടാവുന്നതിനാല്‍ പ്രത്യേകതര പ്രതിരോധ കുത്തിവയ്പ് സാധ്യമല്ല. നഷ്ടപ്പെടുന്ന ജലാംശത്തിനു പകരം ജലം ശരീരത്തിനു നല്‍കിയാല്‍ അപകടം ഒഴിവാക്കാം. വയറിളക്കവും കോളറയും മഴക്കാലത്തു പിടിപെടാം. ബാക്ടീരിയകളും വൈറസ് ബാധയും ചില ഭക്ഷണ സാധനങ്ങളോടുള്ള അലര്‍ജിയും ഇവയ്ക്കു കാരണമാവാം.കുടിവെള്ളം മോശമായാലും വയറിളക്കം ഉണ്ടാവും. എലി, പെരുച്ചാഴി എന്നിവയുടെ മൂത്രം…
Read More » -
മഴക്കാല രോഗങ്ങളെ തടയാൻ ചിക്കൻ സൂപ്പ്
ടേസ്റ്റിയും വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്നതുമായ ചിക്കൻ സൂപ്പ് ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്ന ഒന്നാണ്. കോഴിസൂപ്പ് ആയിരുന്നു പാശ്ചാത്യ നാടുകളില്‍ പഴയകാലത്ത് ജലദോഷത്തിനുള്ള ഒറ്റമൂലി.മൈമോനിഡെസ് എന്ന യഹൂദ വൈദ്യന്‍ എണ്ണൂറില്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ “മരുന്ന് ” രോഗികള്‍ക്കു നല്‍കിയതായി പറയപ്പെടുന്നു.അതെന്തുതന്നെയായാലും ജലദോഷത്തിന് ചിക്കൻ സൂപ്പി നേക്കാൾ മികച്ച മറ്റൊരു മരുന്നില്ല എന്നത് വർഷങ്ങളായി തെളിയിക്കപ്പെട്ടു കഴിഞ്ഞ ഒന്നാണ്. വേണ്ട ചേരുവകൾ… ചിക്കൻ അരക്കിലോ കുരുമുളക് അര ടീസ്പൂൺ റവ ഒരു ടേബിൾസ്പൂൺ സവാള …
Read More » -
വിറ്റാമിൻ ഡി ലഭിക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ
വിറ്റാമിൻ ഡിയുടെ പ്രാധാന്യത്തെക്കുറിച്ച് പലർക്കും അറിയില്ല. വിറ്റാമിൻ ഡി മനുഷ്യ ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളും നിർവഹിക്കാൻ ആവശ്യമായ ഒരു വിറ്റാമിനാണ്. ആറുമാസത്തിലൊരിക്കലെങ്കിലും വിറ്റാമിൻ ഡി പരിശോധന നടത്താൻ ഡോക്ടർമാർ പറയുന്നു. ഇന്ത്യയിൽ വൈറ്റമിൻ ഡി കുറവുള്ളവരുടെ എണ്ണം കൂടി വരുന്നതായി വിദഗ്ധർ പറയുന്നു. വിറ്റാമിൻ ഡി അസ്ഥികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിൽ ഒരു ഹോർമോൺ അല്ലെങ്കിൽ പ്രോഹോർമോൺ പോലെ പ്രവർത്തിക്കുന്നു. ശരീരത്തിലെ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫേറ്റ് തുടങ്ങിയ അവശ്യ ധാതുക്കളുടെ നിയന്ത്രണത്തിലും ആഗിരണത്തിലും വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നു. വിറ്റാമിൻ ഡി ലഭിക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ… കൂൺ… വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടമാണ് കൂൺ. വിറ്റാമിൻ ഡി അസ്ഥികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ഡിയുടെ കുറവ് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നതിന് കാരണമാകും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ കൂണിന് കഴിവുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാൻ കൂൺ വിഭവങ്ങൾ പരമാവധി ഭക്ഷണത്തിൽ ഉൾക്കൊള്ളിക്കുക.…
Read More » -
പല്ലുവേദന ഒഴിവാക്കാം, ദന്തക്ഷയം തടയാം
നല്ല ചിരിയാണ് എല്ലാവരുടേയും ആഗ്രഹം. പല്ല് കാണിച്ച് വായ് തുറന്ന് ചിരിക്കുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ പലപ്പോഴും പല്ലിലെ കറയും മറ്റ് ദന്തപ്രശ്‌നങ്ങളും നമ്മളെ പ്രതിസന്ധിയില്‍ ആക്കുന്നു. ഇത് മനസ്സുതുറന്നൊന്നു ചിരിയ്ക്കാനുള്ള നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യത്തെ മാത്രമല്ല നമ്മുടെ സൗന്ദര്യത്തേയും വളരെ ദോഷകരമായാണ് ബാധിക്കുക. ദന്ത ഡോക്ടറെ കാണുക എന്നത് മാത്രമാണ് ഇതിനുള്ള പ്രതിവിധി . ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടേയും നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാം.പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ആദ്യം ഒഴിവാക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം ചായയും കാപ്പിയും ഒഴിവാക്കണം.പകരം ഗ്രീൻ ടീയോ മറ്റേതെങ്കിലും ഹെര്‍ബര്‍ ടീയോ തെരഞ്ഞെടുക്കുന്നത് അനുയോജ്യമായിരിക്കും. കൊക്കൊക്കോള, പെപ്സി പോലുള്ള സോഡകളും പല്ലുകള്‍ക്ക് ദോഷകരമാണ്.ഇവ പല്ലുകളെ അതിവേഗം ദ്രവിപ്പിക്കും. അതുപോലെത്തന്നെ മദ്യവും ഉപേക്ഷിക്കണം.മദ്യത്തിലടങ്ങിയിരിക്കുന്ന സ്പിരിറ്റ് പല്ലുകളുടെ ഇനാമലിനെ തകർത്ത് വേഗം ദ്രവിക്കുന്നതിന് കാരണമാകും. പുകവലിക്കുന്നതോ പുകയില ഉപയോഗിക്കുന്നതോ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു. മാത്രമല്ല, പുകയില പല്ലുകളില്‍ കറുത്ത…
Read More » -
ജലദോഷത്തിന് മരുന്ന് വീട്ടിൽ തന്നെ
ജലദോഷം കാര്യമായ രോഗമായി ആരും കാണാറില്ല.എങ്കിലും ജലദോഷം പിടിപെട്ടാലുള്ള അസ്വസ്ഥതകള്‍ അവര്‍ണനീയമാണ്. തലയ്ക്കാകെ എടുത്താല്‍ പൊങ്ങാത്ത ഭാരം.കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളം ഒരുപോലെ ഒഴുകും.കഫക്കെട്ടും തൊണ്ട കാറലും വേറെ ! കോഴിസൂപ്പ് ആയിരുന്നു പാശ്ഛാത്യ നാടുകളില്‍ പഴയകാലത്ത് ജലദോഷത്തിനുള്ള “ഒറ്റമൂലി’ മൈമോനിഡെസ് എന്ന യഹൂദ വൈദ്യന്‍ എണ്ണൂറില്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ “മരുന്ന്’ രോഗികള്‍ക്കു നല്‍കിയതായി പറയപ്പെടുന്നു.ഈ ചിക്കന്‍ സൂപ്പിനു ചെയ്യാവുന്നത് നമ്മുടെ ചൂട് കഞ്ഞിവെള്ളത്തിനും കഴിയും. ചൂട് പാനീയങ്ങള്‍ ഉള്ളിലേക്കു ചെല്ലുമ്പോള്‍ അടഞ്ഞുകിടക്കുന്ന മൂക്ക് തുറക്കുമെന്ന ശാസ്ത്രീയവശം മാത്രമാണ് ഇതിനു പിന്നിലെ രഹസ്യം. ജലദോഷ രോഗികള്‍ കഴിയുന്നതും ചൂടുള്ള വസ്തുക്കള്‍ മാത്രം കഴിക്കുക.ചൂടുവെള്ളത്തില്‍ മുഖം കഴുകുക. ആവി പിടിക്കുന്നതാണ് അടുത്ത പരിഹാരമാര്‍ഗം.യൂക്കാലിപ്റ്റസ് ഓയില്‍, തുളസിയില തുടങ്ങിയവ തിളച്ച വെള്ളത്തിലിട്ട് തല അപ്പാടെ പുതപ്പുകൊണ്ട് മൂടി ആവി പിടിക്കുന്നത് കഫം പുറത്തേക്കു കളയുന്നതു കൂടാതെ മൂക്കടപ്പ് മാറാനും സഹായിക്കും. മൂക്കടപ്പ് മാറ്റാന്‍ കാപ്സ്യൂള്‍, ടാബ്ലറ്റ്, തുള്ളിമരുന്ന്, സ്പ്രേ എന്നിവ ലഭ്യമാണ്.…
Read More » -
അറിയാം മുസംബി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ…
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു സിട്രസ് പഴമാണ് മുസംബി അഥവാ മധുരനാരങ്ങ. വിറ്റാമിൻ സി ധാരാളം അടങ്ങിയ മുസംബി രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, വിറ്റാമിൻ എ, സി, ബി 1, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് മുസംബി. ചർമ്മത്തിൻറെ ആരോഗ്യത്തിന് ആവശ്യമായ എല്ലാ ധാതുക്കളും അടങ്ങിയിട്ടുള്ള പഴമാണ് മുസംബി. മധുരവും പുളിയും അടങ്ങിയിട്ടുള്ള ഈ പഴം കണ്ണിൻറെയും വൃക്കയുടെയും ആരോഗ്യത്തിനും നല്ലതാണ്. അറിയാം മുസംബി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ… ഫൈബർ ധാരാളം അടങ്ങിയ മുസംബി ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇവ മലബന്ധത്തെ തടയാനും അസിഡിറ്റിയെ ഒഴിവാക്കാനും സഹായിക്കും. ചർമ്മത്തെ ഉറപ്പുള്ളും ശക്തവുമാക്കാനുള്ള കൊളാജൻ ഉൽപാദിപ്പിക്കാൻ വിറ്റമിൻ സി വളരെ ആവശ്യമാണ്. മുസംബിയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇവയിൽ ആന്റിഓക്‌സിഡന്റുകൾ വളരെ കൂടുതലുമാണ്, ഇത് പ്രായമാകുന്നതുമായി ബന്ധപ്പെട്ട ചർമ്മ മാറ്റങ്ങളെ ചെറുക്കാൻ സഹായിക്കും. അതിനാൽ മുസംബി പതിവായി കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന്…
Read More » -
മുടികൊഴിച്ചിൽ അകറ്റാൻ സഹായിക്കുന്ന രണ്ട് പ്രധാനപ്പെട്ട നട്സുകൾ
മുടികൊഴിച്ചിൽ നിങ്ങൾ അലട്ടുന്നുണ്ടോ?.സമ്മർദ്ദം, പോഷകാഹാരക്കുറവ്, അമിതമായ വിയർപ്പ്, മരുന്നുകളുടെ ഉപയോഗം, ഹോർമോണുകളിലെ മാറ്റങ്ങൾ എന്നിവയെല്ലാം മുടികൊഴിച്ചിലിന് പിന്നിലെ ചില കാരണങ്ങളാണ്. മുടികൊഴിച്ചിൽ ഒരു പരിധി വരെ കുറയ്ക്കാൻ ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആരോഗ്യകരമായ ഭക്ഷണക്രമം മുടിയെ കൊഴിച്ചിൽ കുറയ്ക്കുകയും കരുത്തുള്ള മുടിയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. മുടിയുടെ ആരോഗ്യത്തിന് പോഷകങ്ങൾ വളരെ പ്രധാനമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നട്‌സിലുണ്ട്. നമ്മുടെ മുടിയുടെ ആരോഗ്യത്തിനും അവ ഉത്തമമാണ്. മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണാണ് നട്സുകൾ. ബി വിറ്റാമിനുകളും സിങ്കും അവശ്യ ഫാറ്റി ആസിഡുകളും നട്സുകളിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഈ പോഷകങ്ങൾ ലഭിക്കുന്നില്ലെങ്കിൽ മുടികൊഴിച്ചിൽ ഉണ്ടാകാം. മുടി വളർച്ചയ്ക്ക് സിങ്കും സെലിനിയവും പ്രധാനമാണെന്ന് പോഷകാഹാര വിദഗ്ധൻ സംരീൻ സാനിയ പറയുന്നു. മുടികൊഴിച്ചിൽ അകറ്റാൻ സഹായിക്കുന്ന രണ്ട് പ്രധാനപ്പെട്ട നട്സുകൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്… ബദാം… വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയ നട്സാണ് ബദാം. മുടിയ്ക്ക് കേടുപാടുകൾ സംഭവിക്കാതെ സംരക്ഷിക്കാൻ…
Read More » -
പുരുഷന്മാർ നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങൾ…
നല്ല ആരോഗ്യവും കരുത്തുള്ള ശരീരം ഏത് പുരുഷന്റെയും ആഗ്രഹമാണ്. പോഷകങ്ങൾ നിറഞ്ഞ ഭക്ഷണത്തിലൂടെ നല്ല ആരോഗ്യമുള്ള ശരീരം നേടിയെടുക്കാൻ സാധിക്കും. പുരുഷൻറെ ലൈംഗികശേഷിയും ആരോഗ്യവും വർധിപ്പിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. പുരുഷന്മാർ നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങൾ… സാൽമൺ… ഒമേഗ – 3 ഫാറ്റി ആസിഡുകൾ കൊണ്ട് സമ്പന്നമാണ് സാൽമൺ ഫിഷ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആഴ്ചയിൽ രണ്ട് തവണയെങ്കിലും സാൽമൺ മത്സ്യം കഴിക്കുന്നത് പുരുഷന്മാരുടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും. ഇലക്കറികൾ… വിവിധ ഇലക്കറികളിൽ പൊട്ടാസ്യം ഉൾപ്പെടെയുള്ള വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. അവാക്കാഡോ… അവാക്കാഡോയിൽ മോണോസാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. നട്സ്… ബദാം, വാൾനട്ട്, മറ്റ് നട്സുകൾ എന്നിവയിൽ അപൂരിത കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ…
Read More » -
ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന നാല് ഭക്ഷണ തെറ്റുകൾ!
എപ്പോഴും ആരോഗ്യത്തോടെ ഫിറ്റായിരിക്കാനാണ് നാം എല്ലാവരും ആഗ്രഹിക്കാറുള്ളത്. നല്ല ആരോഗ്യം കൈവരിക്കുന്നതിനും നിലനിർത്തുന്നതിനും ശരിയായ പോഷകാഹാരമുള്ള ഭക്ഷണക്രമം പിന്തുടരുക. അനാരോഗ്യകരമായ ഭക്ഷ്യങ്ങളിൽ മാത്രമല്ല, ആരോഗ്യകരമായ ഭക്ഷണങ്ങളിലും നിങ്ങൾ ചെയ്യുന്ന തെറ്റായ പ്രവണതകൾ എന്തെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിലെ തെറ്റുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ, പലപ്പോഴും നിങ്ങൾ അനാരോഗ്യകരമായ ഭക്ഷണങ്ങളിലാവും ശ്രദ്ധ കേന്ദ്രീകരിക്കുക. മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന നാല് ഭക്ഷണ തെറ്റുകളെ കുറിച്ച് പോഷകാഹാര വിദഗ്ധനായ റാഷി ചൗധരി പറയുന്നു. പലരും ഭാരം കുറയ്ക്കാനായി ഭക്ഷണം ഒഴിവാക്കാറുണ്ട്. എങ്കിൽ അത് നല്ല തീരുമാനമല്ല. അത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇത് അവശ്യ പോഷകങ്ങൾ നഷ്ടമാകുമെന്ന് മാത്രമല്ല, ഇത് ക്ഷീണം, തലകറക്കം, കുറഞ്ഞ രക്തസമ്മർദ്ദം, തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കൽ എന്നിവയ്ക്കും കാരണമാകും. 100 ഗ്രാമിൽ കൂടുതൽ പഴങ്ങൾ ഒരേസമയം കഴിക്കുന്നത് പഞ്ചസാരയുടെ അളവ് അതിവേഗം വർദ്ധിക്കാൻ ഇടയാക്കും. പഴങ്ങൾ പോഷകപ്രദമാണെങ്കിലും, നിങ്ങൾ കഴിക്കുന്ന അളവ് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പഴങ്ങൾ അമിതമായി കഴിക്കുന്നത് ഹോർമോൺ അസന്തുലിതാവസ്ഥ, കഠിനമായ…
Read More »