Health

അറിയുക മൺപാത്രങ്ങളുടെ ‘മഹത്വങ്ങൾ,’ ഇതിൽ പാചകം ചെയ്താൽ സ്വാദും ​ഗുണവും പതിന്മടങ്ങ് വർദ്ധിക്കും

   പണ്ടുകാലത്തെ ഭക്ഷണങ്ങള്‍ വളരെയേറെ സ്വാദുള്ളവയായിരുന്നു. മൺപാത്രങ്ങളിലാണ് അന്ന് ഭക്ഷണം പാകം ചെയ്തിരുന്നത്. പുതിയ രീതിയിലെ നോണ്‍സ്റ്റിക് പാത്രങ്ങള്‍ വിപണിയിലിറങ്ങിയപ്പോള്‍ എല്ലാവരും അവ ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ നാട്ടില്‍പുറങ്ങളില്‍ ഇപ്പോഴും മണ്‍പാത്രങ്ങള്‍ ഉപയോഗിച്ചു ചോറും മീന്‍കറിയും മറ്റും പാചകം ചെയ്യുന്നവരുണ്ട്.

ഏറ്റവും പ്രകൃതിദത്തമായ രീതിയാണ് മൺപാത്രങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പാചകരീതി. ഇതു മൂലം രുചിയോടൊപ്പം  ആരോഗ്യപരമായ ഗുണങ്ങളും ലഭിക്കുന്നു. മണ്‍പാത്ര പാചകം കൊണ്ട് നാം കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ പതിന്മടങ്ങ് വര്‍ദ്ധിക്കും. എണ്ണ അമിതമായി ഉപയോഗിക്കേണ്ടിവരുന്നില്ല. അതിലൂടെ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും നമുക്ക് രക്ഷ നേടാം. എണ്ണ കുറവായതു കൊണ്ട്  അസുഖങ്ങളും അമിത വണ്ണവുമെല്ലാം ഒഴിവാക്കാനാവും.

Signature-ad

മൺപാത്രത്തിൽ പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിന്റെ യഥാർത്ഥ സുഗന്ധം അതിൽ നിലനിൽക്കുകയും കഴിക്കുമ്പോൾ നമുക്കത് അനുഭവിച്ചറിയാൻ കഴിയുകയും ചെയ്യുന്നു. മൺപാത്രങ്ങളുടെ സുഷിര സ്വഭാവമാണ് ഇതിൻ്റെ പ്രധാന കാരണം. മാത്രമല്ല വളരെ സാവധാനത്തിലുള്ള പാചകരീതി വിഭവങ്ങളെ കൂടുതൽ സുഗന്ധപൂരിതവും രുചിയുള്ളതുമാക്കുന്നു.
മൺ കലങ്ങളിൽ മാംസം പാചകം ചെയ്യുമ്പോൾ ഇത് കൂടുതൽ സ്വാദും മൃദുവുമായിരിക്കും.

പണ്ടുകാലത്ത് വീടുകളിൽ കുടിവെള്ളം ശേഖരിച്ചിരുന്നത് മൺകുടങ്ങളിൽ ആയിരുന്നു. ഫ്രിഡ്ജിന്റെ വരവോടെ ആ പതിവും നിന്നു. മൺപാത്രങ്ങളിൽ ജലം ശേഖരിച്ചു വയ്ക്കുന്നതുകൊണ്ട് ഏറെ ഗുണങ്ങളുണ്ട്.

⭕️ തണുപ്പ് നൽകുന്നു

മൺപാത്രങ്ങളിൽ ശേഖരിച്ചു വയ്ക്കുന്ന വെള്ളത്തിന് നല്ല തണുപ്പ് ഉണ്ടാകും. മൺപാത്രങ്ങളിൽ വളരെ ചെറിയ ദ്വാരങ്ങൾ ഉണ്ടാകും. ഈ ദ്വാരങ്ങളിലൂടെ വെള്ളം വളരെ പെട്ടെന്ന് ആവിയായി പോകും. ഇതുമൂലം കലത്തിലെ വെള്ളത്തിന്റെ ചൂട് നഷ്ടപ്പെടുന്നു. അങ്ങനെ വെള്ളത്തിന് തണുപ്പ് വരുന്നു.

⭕️ ക്ഷാരഗുണം

നമ്മൾ കഴിക്കുന്ന മിക്ക ഭക്ഷണവും അമ്ല ഗുണമുളളതാണ്. ഇത് വിഷാംശങ്ങളുണ്ടാക്കുന്നു. കളിമണ്ണ് ക്ഷാരഗുണം ഉള്ളതാണ്. ഇത് അമ്ലഗുണമുള്ള ഭക്ഷണവുമായി ചേരുമ്പോൾ പിഎച്ച് ബാലൻസ് നിയന്ത്രിക്കുകയും അസിഡിറ്റിയും വായുകോപവും എല്ലാം അകറ്റുകയും ചെയ്യുന്നു.

⭕️ ഉപാപചയപ്രവർത്തനം

മൺകലത്തിൽ സൂക്ഷിച്ച വെള്ളത്തിൽ യാതൊരുവിധ രാസവസ്തുക്കളും ഇല്ല ദിവസവും മൺപാത്രത്തിലെ വെള്ളം കുടിക്കുന്നത് ഉപാപചയപ്രവർത്തനം വർധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. വെള്ളത്തിലെ ധാതുക്കളാണ് ഇതിനു സഹായിക്കുന്നത്.

⭕️ സൂര്യാഘാതം തടയുന്നു

വേനൽക്കാലങ്ങളിൽ സൂര്യഘാതം പതിവാണ്. മൺകുടത്തിലെ വെള്ളം കുടിക്കുന്നത് ഇതിനെ തടയും. മൺകുടത്തിലെ ജലം ധാതുക്കളാലും പോഷകങ്ങളാലും സമ്പന്നമാണ്. ഇത് ശരീരത്തിലെ ജലാംശം വളരെപെട്ടെന്ന് വീണ്ടെടുക്കാൻ സഹായിക്കും.

⭕️ തൊണ്ടയ്ക്ക് നല്ലത്

ഫ്രിഡ്ജിലെ തണുത്തവെള്ളം കുടിക്കുന്നത് തൊണ്ടയ്ക്ക് ചൊറിച്ചിലും വേദനയും ഉണ്ടാക്കും. എന്നാൽ മൺകുടത്തിലെ വെള്ളത്തിന് ആവശ്യത്തിന് തണുപ്പേ ഉള്ളൂ. ഇത് തൊണ്ടയ്ക്ക് നല്ലതാണ്.

⭕️ ശുദ്ധീകരിച്ച ജലം

മൺകുടം വെള്ളത്തിനെ തണുപ്പിക്കുക മാത്രമല്ല, സ്വാഭാവികമായി ശുദ്ധീകരിക്കുകയും ചെയ്യുന്നു.

⭕️ ദഹനത്തിനു സഹായം

രാസവസ്തുക്കൾ ഒന്നും അടങ്ങിയിട്ടില്ലാത്തതിനാൽ മൺകുടത്തിലെ വെള്ളം ദിവസവും കുടിക്കുന്നത് ഉപാപചയപ്രവർത്തനം വർധിപ്പിക്കുന്നു. വെള്ളത്തിലെ ധാതുക്കൾ ദഹനത്തിനു സഹായിക്കുകയും ചെയ്യുന്നു.

⭕️ സുരക്ഷിതം

മൺകുടത്തിലെ വെള്ളം ശുദ്ധമാണ് സുരക്ഷിതവുമാണ്. യാതൊരു മലിനവസ്തുക്കളും അതിൽ അടങ്ങിയിട്ടില്ല.
മൺപാത്രങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കളിമണ്ണിൽ ധാതുക്കളും വൈദ്യുതകാന്തികോർജവും ഉണ്ട്. ഇത് ഒരു നാച്വറൽ ഹീലർ കൂടിയാണ്. ശരീരത്തിന് ഊർജം പകരാൻ ഇത് സഹായിക്കും.

Back to top button
error: