Food

  • നോമ്പുവീടാൻ തയ്യാറാക്കാം തനിനാടൻ മട്ടൺ കറി, ഇതുണ്ടെങ്കിൽ ഊണ് കുശാലാണ്!

    തിരുപ്പിറവിയോടനുബന്ധിച്ചുള്ള നോമ്പുവീടല്‍ ചടങ്ങ് ഒരു പ്രധാന ആഘോഷം തന്നെയാണ്. പാതിരാ കുര്‍ബാനക്കു ശേഷം ക്രിസ്മസ് ദിനത്തിലേക്കുള്ള വിഭവങ്ങള്‍ ഒരുക്കാന്‍ അടുക്കളകള്‍ തിരക്കിലമരും. ഈ ക്രിസ്മസിന് രുചിയേകാന്‍ ഒരു കിടിലന്‍ കേരള സ്‌റ്റൈല്‍ മട്ടന്‍ കറി കൂടെ തയാറാക്കിയാലോ. അതിനുള്ള കൂട്ട് ഇതാ… ആവശ്യമുള്ള സാധനങ്ങള്‍ മട്ടണ്‍ – 1 കിലോ ചെറുതായി അരിഞ്ഞത് – 2 കപ്പ് ഉള്ളി – 2 ഇടത്തരം തേങ്ങാ കഷ്ണം- ആവശ്യത്തിന്് പച്ചമുളക് – 5-6 എണ്ണം ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് – 4-5 ടീസ്പൂണ്‍ മുളകുപൊടി – 1 1/2 ടീസ്പൂണ്‍ മല്ലിപ്പൊടി – 3 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍ ഗരം മസാല – 1 1/3 ടീസ്പൂണ്‍ പെരുംജീരകം പൊടി – 1/2 ടീസ്പൂണ്‍ കുരുമുളക് പൊടി- 1/2 ടീസ്പൂണ്‍ ഗ്രാമ്പൂ – 2 കറുവപ്പട്ട – 1 ചെറുത് കറിവേപ്പില – 1 തണ്ട് പുതിനയില –…

    Read More »
  • ബീഫ് ഇല്ലാതെ എന്ത് ക്രിസ്മസ് ആഘോഷം, തയ്യാറാക്കാം നാവിൽ കൊതിയൂറും ബീഫ് വിന്താലു!

    നാവിൽ കൊതിയൂറും രുചിമേളമാണ് ഓരോ ക്രിസ്മസ് കാലവും സമ്മാനിക്കുന്നത്. ബീഫും പോർക്കും കോഴിയും മട്ടൺ വിഭവങ്ങളും മീനും ഉൾപ്പെടെയാണ് ആഘോഷത്തിനായി തയാറാക്കുക. ഓരോ തവണയും വെറൈറ്റി രുചികൂട്ടുകൾ തീന്മേശയിലെത്തിക്കാൻ പലരും ശ്രദ്ധിക്കാറുമുണ്ട്. കേരളത്തിലെ ക്രിസ്മസ് വിരുന്നില്‍ ഒരു പ്രധാന വിഭവമാണ് ബീഫ് വിന്താലു. ഓരോ പ്രദേശത്തിനും വ്യത്യസ്തമാണ് ഇതിന്റെ പാചക രീതി. രുചിയും അതിനനുസരിച്ച് മാറും. ഈ ക്രിസ്മസിന് നിങ്ങള്‍ക്കും തയാറാക്കാം നല്ല കിടിലന്‍ കേരള സ്റ്റൈല്‍ ബീഫ് വിന്താലൂ. അതിനായുള്ള റെസിപ്പി ഇതാ… ആവശ്യമുള്ള ചേരുവകള്‍ ബീഫ് – 1 കിലോ സവാള ചെറുതായി അരിഞ്ഞത് – 1 വലുത് ചെറിയുള്ളി – 3-4 കറിവേപ്പില – ആവശ്യത്തിന് പച്ചമുളക്-1 ഉപ്പ് – പാകത്തിന് പഞ്ചസാര – 1 ടീസ്പൂണ്‍ വെളിച്ചെണ്ണ – 2 ടീസ്പൂണ്‍ മാരിനേറ്റ് ചെയ്യാന്‍ ചുവന്ന മുളക് – 4-5 കാശ്മീരി മുളകുപൊടി – 1 1/2 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍…

    Read More »
  • പാവയ്ക്ക പോഷക ഗുണങ്ങളിൽ ഒന്നാമൻ, പാവയ്ക്കയുടെ ഗുണങ്ങളും കയ്പ് കുറക്കാനുള്ള സൂത്രവഴികളും അറിഞ്ഞിരിക്കൂ

    പോഷക ഘടകങ്ങൾ ഏറെയുള്ള പാവയ്ക്കയ്ക്ക് പച്ചക്കറികളിൽ അവസാന സ്ഥാനമാണ് അടുക്കളയിൽ പലരും നൽകുന്നത്. കയ്പ്പ് രസമാണെങ്കിലും, ഈ പച്ചക്കറി നൽകുന്ന ഗുണങ്ങൾ എണ്ണമറ്റതാണ്. നീർക്കെട്ട് കുറയ്ക്കുന്നത് മുതൽ പ്രമേഹ രോഗത്തിനു വരെ ഗുണകരമാണ്. ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് പാവയ്ക്ക്കാ. വിറ്റാമിൻ സി, വിറ്റാമിൻ ബി1, ബി2, ബി3, ബി9 എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികളെ സഹായിക്കുന്ന പാവയ്ക്കാ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. വയറ്റിലെ പ്രശ്നങ്ങൾക്ക് 15-20 മില്ലി കയ്പേറിയ പാവയ്ക്കാ നീര് ആശ്വാസം നൽകും. മലബന്ധം, അൾസർ തുടങ്ങിയ അസ്വസ്ഥതകൾ പാവയ്ക്കാ നീര് സ്ഥിരമായി കഴിക്കുന്നതിലൂടെ പരിഹരിക്കാം. മലബന്ധം പരിഹരിച്ച് വയറിന് ആശ്വാസം നൽകുകയും ചെയ്യുന്നു. കുടൽ വിരകളെയും വിശപ്പില്ലായ്മയെയും ഒഴിവാക്കാൻ ഈ ജ്യൂസിന് കഴിയും. കരൾ തകരാറുകൾക്ക് പരിഹാരം. കരളിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ കഴിയുന്ന ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് പാവയ്ക്കാ. ദഹനം, കൊഴുപ്പ് ഉപാഅപചയ പ്രവർത്തങ്ങൾ എന്നിവയ്ക്ക് ഇത്…

    Read More »
  • കാബേജിലെ ഗുണങ്ങൾ കാണാതെ പോകരുത്, പോഷകസമൃദ്ധം; കാന്‍സർ ഉൾപ്പടെയുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നു

    ഇലക്കറി വിഭാഗത്തിലെ പ്രധാന പച്ചക്കറിയാണ് കാബേജ്. അടുക്കളയിലെ ഏറ്റവും സുപരിചിത ഭക്ഷ്യവസ്തുവായ കാബേജ് സ്വാധിഷ്ടമാണ്. മാത്രമല്ല മറ്റ് പച്ചക്കറി ഇനങ്ങളെ അപേക്ഷിച്ച് പൊതുവെ വിലക്കുറവുമാണ്. നാരുകള്‍, ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി കാബേജിലെ പൊഷകഗുണങ്ങളും രോഗപ്രതിരോധ ശേഷിയും ആരോഗ്യ വിദഗ്ധർ അക്കമിട്ടു പറയുന്നു. വിറ്റാമിനുകള്‍ എ, കെ തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറയാണ് കാബേജ്. കാബേജ് പോലുള്ള പച്ച ഇലക്കറികള്‍ കഴിക്കുന്നത് ശൈത്യകാലത്ത് വളരെ ഗുണം ചെയ്യും. കൂടാതെ സസ്യാഹാരങ്ങളുടെ ഉപഭോഗം വര്‍ദ്ധിക്കുന്നത് പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കാബേജില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ അടങ്ങിയ സള്‍ഫൊറാഫെയ്ന്‍ എന്ന സംയുക്തം കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. കാന്‍സര്‍ കോശങ്ങളുടെ പുരോഗതിയെ സള്‍ഫോറാഫെയ്ന്‍ തടയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ചുവന്ന കാബേജിന് ആ നിറം നല്‍കാന്‍ സഹായിക്കുന്ന ആന്തോസയാനിന്‍ കാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുകയും ഇതിനോടകം രൂപപ്പെട്ട കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ളതുമാണ്. കാബേജില്‍ പലതരം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.…

    Read More »
  • കോഴികൾ കൃത്യമായി മുട്ടയിടുന്നില്ലേ? കാലാവസ്ഥ മാറ്റമാണ് വില്ലൻ, ശ്രദ്ധിക്കാം ഈ കാര്യങ്ങൾ…

    വളരെ പോഷകമൂല്യങ്ങൾ നിറഞ്ഞ ആഹാരമാണ് മുട്ട. പണ്ട് നാട്ടിൻപുറങ്ങളിൽ മിക്ക വീടുകളിലും സ്വന്തമായി കോഴിയെ വളർത്തിയിരുന്നു. ഇന്ന് കാലം മാറി, കോഴി വളർത്തലിന്റെ രീതിയും മാറി. അത്യാധുനിക രീതിയിലുള്ള കൂടുകളില്‍ വളരെ എളുപ്പത്തില്‍ അത്യുത്പാദന ശേഷിയുള്ള കോഴികളെ വളര്‍ത്തുന്നവര്‍ നഗരത്തിലും നാട്ടിന്‍പുറത്തുമിപ്പോള്‍ ധാരാളമുണ്ട്. ഇവര്‍ക്കെല്ലാം സ്ഥിരമായുള്ള പരാതിയാണ് കോഴികള്‍ കൃത്യമായി മുട്ടിയിടുന്നില്ലെന്നത്. കാലാവസ്ഥ മാറ്റം കോഴികളുടെ മുട്ട ഉത്പാദനത്തെ വലിയ രീതിയില്‍ ബാധിക്കാനിടയുണ്ട്. കോഴികളെ പ്രത്യേകം ശ്രദ്ധിക്കുകയാണെങ്കില്‍ മാത്രമേ കൃത്യമായ രീതിയില്‍ മുട്ട ലഭിക്കുകയുള്ളു. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം…. 1. കോഴിക്കുഞ്ഞുങ്ങളെ വാങ്ങുമ്പോള്‍ തന്നെ വിരമരുന്നു നല്‍കുക. എല്ലാ മാസവും കൃത്യമായി മരുന്ന് നല്‍കണം, കൂട്ടത്തില്‍ മറ്റു വാക്സിനുകളും. 2. ഇലകള്‍ തീറ്റയായി നല്‍കാന്‍ ശ്രദ്ധിക്കുക. മുരിങ്ങ, പാഷന്‍ ഫ്രൂട്ട്, പപ്പായ (അധികം മൂക്കാത്ത ഇല) എന്നിവയുടെ ഇല ചെറുതായി അരിഞ്ഞ് നല്‍കുക. കൂട്ടില്‍ നിന്നും പുറത്ത് വിടാതെ വളര്‍ത്തുന്നതിനാല്‍ ഇലകളില്‍ നിന്നുള്ള പ്രോട്ടീനും വിറ്റാമിനും ലഭിക്കാന്‍ ഇതുമാത്രമേ…

    Read More »
  • നാടെങ്ങും മാവ് പൂത്തു തുടങ്ങി; നാശം വിതയ്ക്കുന്ന കായീച്ചകളെ തുരത്താൻ ഈ മാർഗങ്ങൾ ഉപയോഗിക്കാം 

    മധുരമൂറുന്നൊരു മാമ്പഴക്കാലം കാത്തിരിക്കുകയാണ് നാം. ഇന്ത്യയില്‍ തന്നെ ആദ്യമായി മാങ്ങ പഴുത്ത് വിപണിയില്‍ എത്തിക്കുന്നത് പാലക്കാട് മുതലമടയില്‍ നിന്നുമാണ്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ മാമ്പഴത്തിന്റെ അളവ് കുറയ്ക്കാന്‍ വലിയ കാരണമാകുന്നുണ്ട്. നമ്മുടെ മുറ്റത്തെ മാവും പൂത്തു തുടങ്ങിയിട്ടുണ്ടാകും. കായീച്ചയാണ് ഈ സമയത്ത് പ്രധാന പ്രശ്‌നക്കാരന്‍. ഇവയെ തുരത്താനുള്ള മാര്‍ഗങ്ങള്‍ നോക്കാം. ഫെറമോണ്‍ കെണി മാവ് പൂത്തു കണ്ണിമാങ്ങയാകുന്ന സമയം മുതല്‍ തന്നെ കായീച്ചകളെ നിയന്ത്രിക്കാനായി Methyl Eugenol, ഫെറമോണ്‍ കെണികള്‍ ഉപയോഗിക്കാവുന്നതാണ്. 15 സെന്ററിലേക്ക് ഒരു കെണിയെന്ന തോതില്‍ കെണി കെട്ടി തൂക്കി ഇടുകയാണ് ചെയ്യേണ്ടത്. തുളസിക്കെണി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന തുളസിക്കെണിയും ഉപയോഗിക്കുന്നത് ഫലപ്രദമാണ്. ഒരു ചിരട്ടയില്‍ അല്‍പ്പം തുളസിയിലയും കീടനാശിനികളായ എക്കാലക്‌സ്, മാലത്തിയോണ്‍ തുടങ്ങിയവയിലേതെങ്കിലും ചേര്‍ത്ത ശേഷം ഉറി പോലെ ശിഖരങ്ങളില്‍ കെട്ടി തൂക്കി ഇടാവുന്നതാണ്. ഇവ 4 കെണികള്‍ ഒരു മാവിന് എന്ന തോതില്‍ ഉപയോഗിക്കാം. 5 ദിവസത്തെ ഇടവേളകളിലായി തുളസിക്കെണികള്‍ മാറ്റി പുതിയത് സ്ഥാപിക്കുകയും ചെയ്യണം.

    Read More »
  • തണുപ്പുകാലമാണ്, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന രോഗങ്ങൾ തടയാനും ആരോഗ്യ സംരക്ഷണത്തിനും ഈ പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാൻ മറക്കരുത്

    ഡിസംബറാണ്. മഞ്ഞു പെയ്യുന്ന തണുപ്പുകാലം. കാലാവസ്ഥയിലെ മാറ്റം ഓരോരുത്തരുടെയും ആരോഗ്യത്തിലും പ്രതിഫലിച്ചു തുടങ്ങും. കാലാവസ്ഥാവ്യതിയാനം പനി, ചുമ, ജലദോഷം എന്നീ രോഗങ്ങൾക്ക് കാരണമായേക്കാം. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും രോഗങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിനും ഭക്ഷണത്തില്‍ ഉൾപ്പെടുത്തേണ്ട പോഷകങ്ങള്‍ പരിചയപ്പെടുത്താം. അയണ്‍ അന്തരീക്ഷ താപനില കുറയുമ്പോള്‍. ശരീരത്തിന്റെ താപനില ക്രമീകരിക്കാൻ സഹായിക്കുന്നു. കൂടാതെ, ചര്‍മം, മുടി, കോശങ്ങള്‍ എന്നിവയുടെ വളര്‍ച്ചയും ആരോഗ്യവും സംരക്ഷിക്കുകയും ഹീമോഗ്ലോബിന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു അയണ്‍. തേന്‍, ഇറച്ചി, പച്ച ഇലക്കറികള്‍, ഡ്രൈഫ്രൂട്‌സ്, വിത്തുകള്‍, ബീറ്റ്‌റൂട്ട്, മാതളം എന്നിവയിലെല്ലാം അയണ്‍ കൂടുതലായി അടങ്ങിയിരിക്കുന്നു. കാല്‍സ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ബലത്തിനും അത്യന്താപേക്ഷിത ഘടകമാണ്. കുട്ടികളുടെ ആരോഗ്യപൂര്‍ണമായ വളര്‍ച്ചയ്ക്കും കാല്‍സ്യം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഹൃദയം, പേശികള്‍, നാഡികള്‍ എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിന് കാല്‍സ്യം ഏറെ ആവശ്യമാണ്. പച്ചനിറമുള്ള ഇലക്കറികള്‍, പാൽ പാലുത്പന്നങ്ങൾ, ഇറച്ചി, ഡ്രൈ ഫ്രൂട്‌സ്, സോയ ഉത്പന്നങ്ങള്‍ എന്നിവയിലെല്ലാം കാല്‍സ്യം ധാരാളം അടങ്ങിയിരിക്കുന്നു. സിങ്ക് ജലദോഷം പോലുള്ള അസുഖങ്ങളില്‍നിന്ന് സംരക്ഷണം…

    Read More »
  • ഏറെ ശ്രദ്ധിക്കേണ്ട ചില ആഹാര കാര്യങ്ങള്‍, പാകം ചെയ്യുമ്പോഴും പലവട്ടം ചൂടാക്കി കഴിക്കുമ്പോഴുമൊക്കെ മറക്കാതിരിക്കുക ഈ കാര്യങ്ങൾ

    ❥ പാകം ചെയ്തു ഭക്ഷണം ദീര്‍ഘനേരം വച്ച ശേഷം കഴിക്കുമ്പോള്‍ അതിലെ പോഷകങ്ങള്‍ കുറഞ്ഞുപോകും. മൂന്ന് മണിക്കൂറാണ് ഇതിന് പറയുന്ന സമയം. എന്നാല്‍ പുളിപ്പിച്ച ശേഷം കഴിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. പ്രധാനമായും നമ്മുടെ ശരീരത്തിന് ആവശ്യമായ ബാക്ടീരിയകളാണ് ഇതിലൂടെ കിട്ടുന്നത്. ഇവ സ്വാഭാവികമായും പാകം ചെയ്ത് ഒരു ദിവസം മുതല്‍ ഏറെസമയം കഴിഞ്ഞാണ് കഴിക്കേണ്ടത്. ❥ നമ്മള്‍ കഴിക്കാനെടുത്ത് വച്ചിരിക്കുന്ന ഭക്ഷണം, അതുപോലെ പാകം ചെയ്യാന്‍ മുറിച്ചുവച്ചിരിക്കുന്നത് എല്ലാം തുറന്നിട്ട് ഏറെ നേരം കഴിഞ്ഞ് കഴിക്കുന്നതും ശരീരത്തിന് അത്ര നല്ലതല്ല. വായുവുമായി സമ്പര്‍ക്കം വരുമ്പോള്‍ ഭക്ഷണത്തില്‍ രോഗാണുക്കള്‍ വരാനും ഇതുവഴി പോഷകങ്ങള്‍ കെട്ടുപോകാനും സാധ്യത കൂടുതലാണ്. ❥ ഭക്ഷണമുണ്ടാക്കുമ്പോള്‍ ഇതിലേക്ക് ചേര്‍ക്കുന്ന സ്‌പൈസുകള്‍ ചേര്‍ക്കുന്നതിന് യഥാര്‍ത്ഥത്തില്‍ ക്രമം ഉണ്ട്. അതായത്, ചില താപനിലയില്‍ ചില സ്‌പൈസുകള്‍ നമ്മുടെ ശരീരത്തിന് ദോഷം വരുത്തുന്ന ഘടകങ്ങള്‍ ഉത്പാദിക്കും. ❥ പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഇവ നേരത്തെ തന്നെ മുറിച്ചുവയ്ക്കുന്ന രീതി പല വീടുകളിലുമുണ്ട്. എന്നാലിത്…

    Read More »
  • അമിത വണ്ണം കുറയ്ക്കാൻ അത്താഴവും പ്രഭാത ഭക്ഷണവും അടിമുടി മാറ്റുക: ശ്രദ്ധയോടെ ഇത് വായിക്കൂ, കരുതലോടെ പരീക്ഷിക്കൂ: സൂക്ഷിച്ചു വയ്ക്കൂ ഈ വിലപ്പെട്ട വിവരങ്ങൾ

      അമിത വണ്ണം അപകടകരമാണ്. ഇത് മൂലം ബുദ്ധിമുട്ടുന്നവർക്ക് വർക്കൗട്ടുകളോ കഠിനമായ ഡയറ്റോ ഒന്നും കൂടാതെ തന്നെ വണ്ണം കുറയ്ക്കാൻ എളുപ്പവഴികൾ ഏറെയുണ്ട്. മാറിയ ജീവിത ശൈലിയാണ് അമിത വണ്ണത്തിന് പ്രധാന കാരണം. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും പിൻതുടരുകയാണ് വേണ്ടത്. തുടക്കത്തിൽ തന്നെ പറയട്ടെ, വണ്ണം കുറയ്ക്കണമെങ്കിൽ അത്താഴത്തിൽ ചില മാറ്റങ്ങൾ വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്ത്. നട്സ് ആണ് ഈ പട്ടികയിൽ ഉൾപ്പെടുത്തേണ്ട പ്രധാന വിഭവം. ഫൈബർ ധാരാളം അടങ്ങിയ നട്സ് വണ്ണവും കുടവയറും കുറയ്ക്കാൻ സഹായിക്കും. ബദാം, വാൾനട്സ്, പിസ്ത തുടങ്ങിയവ രാത്രിയിൽ കഴിക്കുന്നത് നല്ലതാണ്. വണ്ണം കുറയ്ക്കാനുള്ള ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്സ്. രാത്രി ചോറിന് പകരം ഓട്സ് കഴിക്കാം. ഒരു കപ്പ് ഓട്സിൽ 7.5 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനും ഓട്സ് സഹായിക്കും. രാത്രി ഒരു ആപ്പിൾ കഴിക്കുക.ആപ്പിൾ കഴിച്ചാൽ ഡോക്ടറെ മാത്രമല്ല, അമിത വിശപ്പും അകറ്റാം. ആപ്പിൾ വിശപ്പിനെ…

    Read More »
  • കോവൽ കൃഷി എളുപ്പവും ലളിതവും; അറിയാം പരിചരണ രീതികൾ

    കൃഷി ആരംഭിക്കാൻ താൽപ്പര്യം ഉള്ള ആളാണൊ നിങ്ങൾ? എങ്കിൽ ആദ്യം തിരഞ്ഞെടുക്കേണ്ടത് കോവൽ കൃഷിയാണ്. അതിൻ്റെ കാരണം എളുപ്പവും ലളിതവും ആണ് കൃഷി രീതി എന്നത് കൊണ്ടാണ്. ഇതിനെ ഇഗ്ലീഷിൽ Ivy Gourd എന്നാണ് പറയുന്നത്. കുക്കുമ്പർ കുടുംബത്തിലെ അംഗമാണ് കോവയ്ക്ക, അതിന്റെ ഫലം ഒരുവിധം വെള്ളരിക്കാ രുചിയോട് സാമ്യമുള്ളതാണ്. പഴങ്ങളുടെ വലുപ്പത്തിൽ മാത്രമാണ് വ്യത്യാസം – അവയ്ക്ക് രണ്ടിഞ്ച് നീളമുണ്ട്, വളരെ ചെറുതാണ്. കോവലിൻ്റെ ഇളം ഇലകളും ഭക്ഷ്യയോഗ്യമാണ്, തായ്‌ലൻഡിൽ ചീരയ്ക്ക് പകരമായി ഇത് ഉപയോഗിക്കാറുണ്ട്. സാധാരണയായി തെക്ക്-കിഴക്കൻ ഏഷ്യ, ദക്ഷിണേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ ഉപ ഉഷ്ണമേഖലാ, ഉഷ്ണമേഖലാ കാലാവസ്ഥകളിൽ ഒരു പച്ചക്കറിയായി വളരുന്നു. വളർത്തുന്ന രീതി: മണ്ണിന്റെ pH നിഷ്പക്ഷതയാണ് ഇഷ്ടപ്പെടുന്നത്, പക്ഷേ ചെറുതായി അസിഡിറ്റി മുതൽ ചെറുതായി ക്ഷാരം വരെയുള്ള മണ്ണിനെ സഹിക്കുന്നു. കോവയ്ക്ക എങ്ങനെ വളർത്തി എടുക്കാം കാലാവസ്ഥ: ഈ വറ്റാത്ത ഉഷ്ണമേഖലാ പച്ചക്കറിയായ കോവയ്ക്ക ചൂടുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. ഈർപ്പമുള്ള കാലാവസ്ഥയും മൊത്തത്തിലുള്ള വളർച്ചയ്ക്ക്…

    Read More »
Back to top button
error: