അജിനോമോട്ടാ ആരോഗ്യത്തിന് ഹാനികരം, ഈ രുചികൂട്ട് മൂലമുണ്ടാകുന്ന ഗുരുതര ഭവിഷത്തുകൾ തിരിച്ചറിയുക
രുചികൂട്ടാം എന്ന ഒരൊറ്റ ഗുണം മാറ്റിനിര്‍ത്തിയാല്‍ ദോഷങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട് അജിനോമോട്ടായ്ക്ക്. ‘രുചിയുടെ സത്ത്’ എന്നാണ് അജിനൊമോട്ടൊ എന്ന വാക്കിന്റെ അർത്ഥം. ചൈനീസ് ഭക്ഷണപദാര്‍ഥങ്ങളില്‍ മാത്രമായിരുന്നു ആദ്യകാലത്ത് ഇത് ഉപയോഗിച്ചിരുന്നത്. പക്ഷേ ഇന്ന് മിക്ക ഫാസ്റ്റ്ഫുഡ് വിഭവങ്ങളിലും അജിനോമോട്ടായുടെ സാന്നിധ്യമുണ്ട്. സോസുകള്‍, സലാഡ് ഡെസിങ്‌സ്, ടൊമാറ്റോ പേസ്റ്റ്, റെഡിമെയ്ഡ് ഗ്രേവികള്‍, പൊട്ടറ്റോ ചിപ്‌സ്, സംസ്‌കരിച്ച ഇറച്ചികള്‍, ചൈനീസ് ഡിഷുകള്‍ എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.
അജിനോമോട്ടാ ഉപയോഗിക്കുന്നതു മൂലം ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ക്ക് പൊതുവായി ‘ചൈനീസ് റെസ്റ്റോറന്റ് സിന്‍ഡ്രോം’ എന്ന് പറയുന്നു. ഓക്കാനം, ഛര്‍ദി, നെഞ്ചിടിപ്പുകൂടുക, വയറുവേദന, വയറിളക്കം, മൂക്കില്‍ നിന്ന് വെള്ളം വരിക, തുമ്മല്‍, കാഴ്ചയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ അജിനോമോട്ടായുടെ പാർശ ഫലങ്ങളാണ്. ഇവ കൂടാതെ വിഷാദം, തലകറക്കം, ഉത്കണ്ഠ, ക്ഷീണം, മാനസിക വിഭ്രാന്തി, ഉറക്കക്കുറവ്, അപസ്മാരം, അവ്യക്തമായ സംഭാഷണം എന്നിവയും അജിനോമോട്ടായുടെ ഉപയോഗം മൂലം ഉണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദീര്‍ഘകാലമായുള്ള ഉപയോഗം മൂലം ഹൈപ്പോതലാമസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തില്‍ തകരാറുകള്‍ ഉണ്ടായേക്കാം. ആസ്ത്മ, മൈഗ്രേന്‍ എന്നിവ ഉള്ളവരില്‍ അവയുടെ തീവ്രത കൂടുന്നു. ഹൃദ്രോഗികളില്‍ അഞ്ചൈന, അരിത്തമിയ (ഹൃദയമിടിപ്പിലെ താളപ്പിഴകള്‍) എന്നിവയും ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടും ഉണ്ടാവാനും ഇടയുണ്ട്.
രക്തസമ്മര്‍ദം അമിതമായി ഉയരാനോ ചിലപ്പോള്‍ തീരെ താഴാനോ സാധ്യതയുണ്ട്. പൊണ്ണത്തടിയാണ് മറ്റൊരു പ്രശ്‌നം. അജിനോമോട്ടോയുടെ നേരിട്ടുള്ള പ്രവര്‍ത്തനഫലമായും രുചിമൂലം കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിനാലുമാണ് തടി കൂടുന്നത്.
രുചി വർദ്ധക വസ്തുക്കൾ, പാചക എണ്ണ, മരുന്നുകൾ എന്നിവ ഉത്പാദിപ്പിക്കുന്ന ഒരു ജപ്പാനീസ് കമ്പനിയാണ് അജിനൊമോട്ടൊ കോ.ഇൻക്.