യുവത്വം നിലനിര്‍ത്താൻ ഈ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കൂ, ഫലം ഉറപ്പ്
❥ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ഇവ സൂര്യതാപം മൂലമുണ്ടാകുന്ന ചര്‍മ്മപ്രശ്‌നങ്ങളെ തടയുകയും, സ്വാഭാവികമായ രീതിയില്‍ ചര്‍മ്മത്തിന് ജലാംശം നല്‍കുകയും, ചര്‍മ്മത്തിലെ വരള്‍ച്ച അകറ്റുകയും ചെയ്യുന്നു.
❥ പോഷകങ്ങള്‍ ധാരാളം അടങ്ങിയ ചീര ശരീരത്തിന് മാത്രമല്ല, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫോളേറ്റ്, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ കെ, സിങ്ക് തുടങ്ങിയ ഘടകങ്ങള്‍ പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണമായ ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ഒപ്പം ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും സഹായിക്കും.
❥ ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ നെല്ലിക്ക ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പ്രായമാകുന്നതിന്റെ സൂചനകള്‍ ചര്‍മ്മത്തെ ബാധിക്കാതിരിക്കാനും ഇവ സഹായിക്കും.
❥ തക്കാളിയും ഇക്കാര്യത്തില്‍ പിന്നിലല്ല. പ്രായമാകുമ്പോള്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍, മറ്റ് കറുത്ത പാടുകള്‍ തുടങ്ങിയവ നീക്കം ചെയ്യാന്‍ തക്കാളിക്ക് കഴിയും. സൂര്യരശ്മികള്‍ ഏറ്റ് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന കരുവാളിപ്പ് നീക്കം ചെയ്യാനും തക്കാളി സഹായിക്കും.
❥ വിറ്റാമിന്‍ എ, പൊട്ടാസ്യം മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ ക്യാരറ്റ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ അകറ്റാനും മുഖത്തിന് തിളക്കം നല്‍കാനും ക്യാരറ്റ് സഹായിക്കും.