Food

  • കുട്ടികളെ ജങ്ക് ഫുഡിന് അടിമയാക്കരുത്; മാതാപിതാക്കൾ ഇത് വായിക്കാതെയും പോകരുത്

    ഇഷ്ടഭക്ഷണം, നല്ല വിദ്യാഭ്യാസം, മികച്ച സൗകര്യങ്ങൾ… ഇങ്ങനെ കുട്ടികൾക്ക് ആവശ്യമായതെല്ലാം നൽകി അവരെ ആരോഗ്യത്തോടെ വളർത്തുന്നുവെന്ന് അഭിമാനിക്കുന്ന രക്ഷിതാക്കൾ  അറിയാനാണിത്.   ഇന്നത്തെ കുട്ടികളിൽ ഭൂരിഭാഗവും 30-35 വയസ്സാകുമ്പോൾ വിവിധ ജീവിതശൈലീ രോഗങ്ങളുടെ പിടിയിലാകും. യൗവനം വിട്ടൊഴിയുന്നതിനു മുൻപുതന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അവരുടെ ജീവിതത്തെ കരിനിഴലിലാക്കുകയും ചെയ്യും. ശിശുരോഗ ചികിൽസാ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) കേരളഘടകം വിവിധതലങ്ങളിൽ നടത്തിയതും സ്വരൂപിച്ചതുമായ പഠനങ്ങളുടെ ആകെത്തുകയാണു ഞെട്ടിക്കുന്ന ഈ വിവരം.   ഇതിലേക്കു വിരൽചൂണ്ടുന്ന ചില വസ്തുതകൾ ഇങ്ങനെ: ∙ 10-15 വയസ്സിൽത്തന്നെ രക്തസമ്മർദവും കൊളസ്ട്രോളും പ്രമേഹവും കണ്ടെത്തുന്ന കുട്ടികൾ ഏറുന്നു. ∙ ഒഴിവാക്കാൻ പാടില്ലാത്തതും നന്നായി കഴിക്കേണ്ടതുമായ പ്രഭാതഭക്ഷണം കുട്ടികളിൽ ഏറെപ്പേരും ഉപേക്ഷിക്കുന്നു. ∙ ഫാസ്റ്റ്ഫുഡിനും ശീതളപാനീയങ്ങൾക്കും കുട്ടികൾ അടിമകൾ. ഫലം പൊണ്ണത്തടിയും ആരോഗ്യപ്രശ്നങ്ങളും. ∙ മലബന്ധം വ്യാപക ആരോഗ്യപ്രശ്നം. ∙ കായികമായ കളികളില്ല, വ്യായാമമില്ല ഇതും പൊണ്ണത്തടിക്കു മുഖ്യകാരണം. വിവിധതരം സന്ധിവേദനകൾ വ്യാപകം. ∙ കുട്ടികളുടെ സ്വാഭാവിക പ്രതിരോധശേഷി കുറഞ്ഞു. കാൻസറും ഹൃദ്‌രോഗവും കരൾവീക്കവും…

    Read More »
  • പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്; ഏറ്റവും മികച്ച പ്രഭാതഭക്ഷണം ഇവയാണ്

    ഏതാണ് ഏറ്റവും മികച്ച പ്രഭാതഭക്ഷണം? സംശയം വേണ്ട അത് പുട്ടും കടലക്കറിയും തന്നെ.പുട്ടിലെ കാർബോഹൈഡ്രേറ്റും കടലയിലെ പ്രോട്ടീനും ചേരുമ്പോൾ ഇതിലും മികച്ചൊരു ഭക്ഷണം മറ്റൊന്നില്ല. ആവിയിൽ പുഴുങ്ങിയെടുക്കുന്നതിനാൽ പോഷകനഷ്ടം കുറവ്, ശരീരത്തിന് ഉന്മേഷം പകരാനുള്ള ശേഷി തുടങ്ങിയവയും കൂടിയായപ്പോൾ ബ്രേക്ക് ഫാസ്റ്റ് പരീക്ഷയിൽ പുട്ട് പ്രഥമസ്ഥാനം അലങ്കരിക്കുന്നു. അങ്ങനെയെങ്കിൽ ഏറ്റവും മികച്ച രണ്ടാമത്തെ പ്രഭാതഭക്ഷണം ഏതാണ്? ഇക്കാര്യത്തിലും സംശയം വേണ്ട അത് നമ്മുടെ ഇഡ്ഡലിയും സാമ്പാറുമാണ്.തൂവെള്ള നിറത്തിൽ, അമ്പിളിവട്ടത്തിൽ, പഞ്ഞിപോലെ മൃദുലമായ, അരികിൽ ഫ്രില്ലുള്ള ഈ ഇത്തിരികുഞ്ഞന്മാരെ ഓർക്കുമ്പോൾതന്നെ നാവു ന്നനയാത്തവർ ആരാണ് ഉള്ളത്? പ്രഭാത ഭക്ഷണത്തിന്റെ ഭാഗമായി ഒരു വട്ടമെങ്കിലും ഇഡ്ഡലി കഴിക്കാത്തവർ കേരളത്തിൽ വിരളമായിരിക്കും. തമിഴ്നാട്ടിലെ മിക്ക വീടുകളിലും ഇന്നും പ്രാതലിനും അത്താഴത്തിനും ഇഡ്ഡലി തന്നെയാണ് ഉപയോഗിക്കുന്നത്. അത്രയ്ക്കുണ്ട് തമിഴർക്ക് ഇഡ്ഡലിയോടുള്ള ഭ്രമം.ഇഡ്ഡലിയും സാമ്പാറും അല്ലെങ്കിൽ ഇഡ്ഡലിയും ചമ്മന്തിയും! ചമ്മന്തി തന്നെ പല നിറത്തിലും രുചിയിലും.ആഹാ… !! അരിയും ഉഴുന്നും ചേർത്ത് അരച്ചെടുക്കുന്ന തനി നാടൻ ഇഡ്ഡലിയുടെ രുചി ഒന്ന്…

    Read More »
  • അമ്മമാരുടെ ശ്രദ്ധയ്ക്ക്:ഈ പൊടിക്കൈകൾ അറിയാതെ പോകരുത്

    പച്ചക്കറികൾ കഴുകിയതിനു ശേഷം മാത്രം അരിയുക.കഷണങ്ങളാക്കിയ ശേഷം കഴുകിയാൽ അവയിൽ അടങ്ങിയ പല വിറ്റാമിനുകളും വെള്ളത്തോടൊപ്പം നഷ്ടപ്പെടും. വെള്ളം തിളച്ചതിനുശേഷം പച്ചക്കറികൾ ഇടുന്നതാണു നല്ലത്.പോഷകനഷ്ടം തടയാമെന്നു മാത്രമല്ല.കൂടുതൽ രുചിയും കിട്ടും. പച്ചക്കറികൾ കഴിവതും തൊലി കളയാതെ വേവിക്കുന്നതാണു നല്ലത്.പച്ചക്കറിയുടെ പോഷകഗുണം മുഴുവൻ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്. പച്ചക്കറികൾ വേവിക്കുമ്പോൾ നിറവും രുചിയും നഷ്ടപ്പെടാതിരിക്കാൻ അവയിൽ അര റ്റീ സ്പൂൺ പഞ്ചസാര ചേർത്തു ചേർത്തു വേവിക്കുക. പാകം ചെയ്യുന്നതിനു തൊട്ടു  മുമ്പു മാത്രമേ പച്ചക്കറികൾ അരിയാവൂ. അല്ലാത്തപക്ഷം പോഷകങ്ങൾ നഷ്ടപ്പെടും. പച്ചക്കറികളുടെ സ്വാഭാവികമായ നിറം നഷ്ടപ്പെടാതിരിക്കാൻ, തിളച്ച തിളച്ച വെള്ളത്തിൽ ഉപ്പു ചേർത്തു വേവിക്കുക. പച്ചക്കറികൾ ആവി വരുന്ന അപ്പച്ചെമ്പിൻെ തട്ടിൽ വച്ചു മൂടി ആവിയിൽ വേവിച്ചെടുത്താൽ അവയുടെ ഗുണം നഷ്ടപ്പെടുകയില്ല.എണ്ണ, ഇന്ധനം ഇവ ലാഭിക്കുകയും ചെയ്യാം. വാടിപ്പോയ പച്ചക്കറികൾക്ക് പുതുമ കൈവരാൻ അവ ഒരു മണിക്കൂർ തണുത്ത  വെള്ളത്തിലിട്ടുവയ്ക്കുക.വെള്ളത്തിൽ ഒരു ചെറുനാരങ്ങാ പിഴിഞ്ഞു  ചേർക്കണം. രൂക്ഷഗന്ധമുള്ള പച്ചക്കറികൾ (കാബേജ്, ഉള്ളി തുടങ്ങിയവ) തുടക്കത്തിൽ മൂടി തുറന്നും പിന്നീട് അടച്ചും വേവിക്കുക. ചീര പാകം ചെയ്യുമ്പോൾ…

    Read More »
  • കുട്ടികൾക്ക് സ്ഥിരമായി മാഗി കൊടുക്കരുത്; കാരണം ഇതാണ്

    മാഗി നിരോധിക്കാന്‍ പോകുകയാണ് എന്ന് കേട്ടപ്പോള്‍ പലരും ഞെട്ടി. ഞെട്ടിയത് പക്ഷെ ഇത് കുറേ കാലമായി അമൃത് പോലെ തിന്നു കൊണ്ടിരുന്ന ന്യു ജെന്‍ ബോണ്‍ലെസ്ചിക്കുകള്‍ക്ക് എന്തെങ്കിലും രോഗം വരുമോ എന്നോര്‍ത്തിട്ടല്ല.മറിച്ച്, ഇനി രണ്ടു മിനിട്ടിനുള്ളില്‍ പുഴുങ്ങി പിള്ളേര്‍ക്ക് എന്ത് കൊടുക്കുമോ എന്നാലോചിച്ചിട്ടാണ്.എന്തായാലും മാഗി ഇന്ത്യയിൽ നിരോധിച്ചില്ല.അതിന്റെ പിന്നാമ്പുറങ്ങളിലേക്ക് കടക്കുന്നുമില്ല.പക്ഷെ കുട്ടികളിലെ മലബന്ധത്തിന് പ്രധാന കാരണം അമ്മമാർക്ക് മാഗിയോടുള്ള ഈ ‘ബന്ധ’മാണെന്ന് മാത്രം മനസ്സിലാക്കുക. മാഗിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അജിനാമോട്ടോ ധാരാളമായി അടങ്ങിയിട്ടുണ്ട്.എന്നുകരുതി മാഗിയിൽ മാത്രമേ അജിനാമോട്ടോ അടങ്ങിയിട്ടുള്ളോ ? കേരളത്തിലെ തട്ട് കട മുതല്‍ ഫൈവ് സ്റ്റാര്‍ വരെ ഉള്ള ഹോട്ടലുകളില്‍ അജിനോമോട്ടോ ഉപയോഗിക്കാത്ത ഏതു നോണ്‍ വേജ് ഡിഷ് ഉണ്ട്.? അതിന്റെ അളവ് ആര്, എവിടെയാണ് പരിശോധിക്കുന്നത്? കൃത്യമായും കാന്‍സര്‍ ഉണ്ടാക്കുന്നു എന്ന് തെളിഞ്ഞിട്ടും, അജിനോമോട്ടോ കിലോക്കണക്കിന് വാങ്ങാന്‍ മാര്‍ക്കറ്റില്‍ കിട്ടുന്നുണ്ട്.തടയാന്‍ ആളുണ്ടോ…? നമ്മുടെ നാട്ടിലെ ജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ നാട്ടിലെ ചായക്കടക്കാരനില്ലാത്ത ശ്രദ്ധ സ്വിറ്റ്‌സര്‍ലാന്റ്കാരന്റെ നെസ്ലേക്ക് ഉണ്ടാകും എന്ന് ആരും…

    Read More »
  • പ്രമേഹത്തെ ഭയപ്പെടേണ്ട, നിയന്ത്രിക്കാൻ 4 വഴികൾ കർശനമായി പാലിക്കുക

    നമ്മുടെ ജീവിത രീതിയെ അപ്പാടെ താളം തെറ്റിക്കുന്ന രോഗമാണ് ഷുഗര്‍ അഥവാ പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതാണ് പ്രമേഹരോഗ ലക്ഷണം. പണ്ട് പ്രയമായവരിലാണ് ഈ രോഗവസ്ഥ ഉണ്ടായിരുന്നത് എങ്കില്‍ ഇന്ന് ജീവിത ശൈലിയിലെ മാറ്റങ്ങള്‍കാരണം യുവാക്കളിലും കൗമാരക്കാരിലും പ്രമേഹം കണ്ടു തുടങ്ങിയിരിക്കുന്നു. പ്രമേഹത്തെ സങ്കീർണമായ പ്രശ്നമായാണ് എല്ലാവരും കാണുന്നത്. എന്നാല്‍ ഇതിനെ നിയന്ത്രിക്കാനും, പ്രമേഹമുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഇല്ലാതെയാക്കാനും പോംവഴികളുണ്ട്. ജീവിത ശൈലികൊണ്ട് ഉണ്ടാകുന്ന പ്രമേഹത്തെ ജീവിത ശൈലികൊണ്ട് തന്നെ നേരിടാം. വ്യായാമമില്ലായ്ത, അമിത വണ്ണം, ഭക്ഷണ രീതി തുടങ്ങിയവയെല്ലാം പ്രമേഹത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളാണ്. അതുകൊണ്ടുതന്നെ ഈ മൂന്ന് കാര്യങ്ങളിലും മാറ്റം വരുത്തുകയാണ് ആദ്യം വേണ്ടത്. അമിത വണ്ണമുള്ളവര്‍ വണ്ണം കുറയ്‌ക്കണം. മറക്കാതെ വ്യായാമങ്ങള്‍ ചെയ്യുകയാണ് ഇതിനുള്ള വഴി. എല്ലാ ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. നടത്തം പ്രമേഹ നിയന്ത്രണത്തിന് ഏറ്റവും ഉചിതമായ വ്യായാമ മുറയാണ്. ദിവസവും നടക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കും. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ലഘൂകരിക്കാനും ഇത് സഹായിക്കും.…

    Read More »
  • പോഷകങ്ങൾ നഷ്ടപ്പെട്ടാതെ എങ്ങനെ ഭക്ഷണം പാചകം ചെയ്യാം ? ഈ ടിപ്പ്സ് നോക്കിവയ്ക്കുക

    നാം ഭക്ഷണം കഴിക്കുന്നത് വിശപ്പ് ശമിപ്പിക്കുന്നതിന് വേണ്ടി മാത്രമല്ല. ശരീരത്തിൻറെ വിവിധ പ്രവർത്തനങ്ങൾക്കാവശ്യമായ പോഷകങ്ങൾ നേടുന്നതിന് കൂടിയാണ്. അതിനാൽ തന്നെ കഴിക്കുമ്പോഴായാലും പാചകം ചെയ്യുമ്പോഴായാലും ഇക്കാര്യം വിട്ടുപോകരുത്. എന്നാൽ പാചകം ചെയ്യുമ്പോൾ ചിലത് ശ്രദ്ധിച്ചില്ലെങ്കിൽ ഭക്ഷണസാധനങ്ങളിൽ നിന്ന് പോഷകങ്ങൾ നഷ്ടപ്പെട്ടുപോകാം. അത്തരത്തിൽ പോഷകങ്ങൾ നഷ്ടപ്പെട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 1) ആയുർവേദ വിധിപ്രകാരം പാകം ചെയ്തുവച്ച ഭക്ഷണം ദീർഘനേരം വച്ച ശേഷം കഴിക്കുമ്പോൾ അതിലെ പോഷകങ്ങൾ കുറഞ്ഞുപോകും എന്നാണ്. മൂന്ന് മണിക്കൂറാണ് ഇതിന് പറയുന്ന സമയം. എന്നാൽ പുളിപ്പിച്ച ശേഷം കഴിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. പ്രധാനമായും നമ്മുടെ ശരീരത്തിന് ആവശ്യമായ ബാക്ടീരിയകളാണ് ഇതിലൂടെ കിട്ടുന്നത്. ഇവ സ്വാഭാവികമായും പാകം ചെയ്ത് ഒരു ദിവസം മുതൽ- അങ്ങോട്ടുള്ള സമയം കടന്നാണ് കഴിക്കേണ്ടത്. 2) നമ്മൾ കഴിക്കാനെടുത്ത് വച്ചിരിക്കുന്ന ഭക്ഷണം, അതുപോലെ പാകം ചെയ്യാൻ മുറിച്ചുവച്ചിരിക്കുന്നത് എല്ലാം തുറന്നിട്ട് ഏറെ നേരം കഴിഞ്ഞ് കഴിക്കുന്നതും ശരീരത്തിന് അത്ര നല്ലതല്ല. വായുവുമായി സമ്പർക്കം…

    Read More »
  • അരിവണ്ടി നാളെ മുതൽ

    വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ സഞ്ചരിക്കുന്ന ‘അരിവണ്ടി’ ചൊവ്വാഴ്ച രാവിലെ 8.30 നു തിരുവനന്തപുരം പാളയം മാർക്കറ്റിനു മുന്നിൽ മന്ത്രി ജി. ആർ അനിൽ ഉത്‌ഘാടനം ചെയ്യും. ജയ, കുറുവ,മട്ട, പച്ചരി എന്നീ നാല് ഇനങ്ങളിലായി ആകെ 10 കിലോ അരി ഓരോ റേഷൻ കാർഡുടമകൾക്കും വാങ്ങാവുന്നതാണ്. സപ്ലൈകോ സ്റ്റോറുകൾ ഇല്ലാത്ത സംസ്ഥാനത്തെ 500 താലൂക്ക്‌/പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് അരി വണ്ടി സഞ്ചരി ക്കുന്നത്. ഒരു താലൂക്കില്‍ 2 ദിവസം എന്ന ക്രമത്തിലാണ് അരിവണ്ടിയുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും അതത് പ്രദേശത്തെ ജനപ്രതിനിധികള്‍ അരിവണ്ടി ഫ്ലാഗ് ഓഫ് ചെയ്യും.

    Read More »
  • ഈ ദീപാവലിക്ക് വീട്ടിൽ പടക്കം പൊട്ടിക്കാതെ ലഡ്ഡു തയ്യാറാക്കാം​…!

    ദീപാവലി ആഘോഷിക്കാനുള്ള തിരക്കിലാണ് നാം എല്ലാവരും. ആഘോഷങ്ങളുടെ ഭാഗമായി തീൻമേശയിൽ വിവിധ പലഹാരങ്ങളും വിഭവങ്ങളും നിറയുന്ന ആഘോഷമാണ് ദീപാവലി. ദീപാവലി എന്നാൽ ദീപങ്ങളുടെ മാത്രമല്ല മധുരങ്ങളുടെ കൂടി ഉത്സവമാണ്. ദീപങ്ങളുടെ ഈ ഉത്സവത്തെ ആനന്ദകരമാക്കുന്നതിൽ പലഹാരങ്ങൾക്കും വലിയൊരു പങ്കുണ്ട്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയൽക്കാർക്കുമൊക്കെ മധുരം നൽകി ആളുകൾ ദീപാവലി ആഘോഷിക്കുന്നു. ഈ ആഘോഷവേളയിൽ വിരുന്നൊരുക്കാൻ നല്ല മധുരമൂറും ലഡു തയാറാക്കിയാലോ? ഈ ദീപാവലിയ്ക്ക് ലഡു വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. വേണ്ട ചേരുവകൾ കടലമാവ്                     1 കപ്പ് വെള്ളം                         മുക്കാൽ കപ്പ് ഏലയ്ക്കാപൊടി       അര ടീസ്പൂൺ നെയ്യ്                             …

    Read More »
  • പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഡ്രൈ ഫ്രൂട്ട്സ് പതിവാക്കാം

    വളരെ പോഷകഗുണമുള്ളതും പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ഭക്ഷണ നാരുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നവുമാണ് ഡ്രൈ ഫ്രുട്ട്സ്. ഡ്രൈ ഫ്രൂട്ട്സിൽ ശരീരത്തിനു ഏറെ ആവശ്യമായ പ്രധാനപ്പെട്ട എണ്ണകൾ, പ്രോട്ടീനുകൾ, പൊട്ടാസ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ, ഇതിലെ ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം വിവിധ അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ പോരാടാൻ നിങ്ങളെ സഹായിക്കും. എല്ലാ ദിവസവും ഒരു പിടി ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് ആരോഗ്യത്തിനു ഏറെ ഗുണം ചെയ്യും, ഇന്ന് ഭൂരിഭാഗം പേരും രാവിലെ നേരത്തെ ജോലിക്ക് എത്താൻ വേണ്ടിയും സമയം ഉണ്ടെന്ന് ഉറപ്പ് വരുത്താൻ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നു. ഡ്രൈ ഫ്രൂട്ട്സിന് നിങ്ങളുടെ ശരീരത്തെ പല വിധത്തിൽ സഹായിക്കാനാകും 1. ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു ഡ്രൈ ഫ്രൂട്ട്സിൽ ശരീരത്തിനു ഏറെ ആവശ്യമായ പ്രധാനപ്പെട്ട എണ്ണകൾ, പ്രോട്ടീനുകൾ, പൊട്ടാസ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു 2. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു ഡ്രൈ ഫ്രൂട്ട്‌സും…

    Read More »
  • ഗുണഗണങ്ങളുടെ കലവറ അവക്കാഡോ

    ആരോഗ്യ സംരക്ഷണത്തില്‍ പഴവര്‍ഗങ്ങള്‍ക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ധാരാളം നാരുകളും പല പോഷകങ്ങളും അടങ്ങിയവയാണ് പഴങ്ങള്‍. ഇത്തരത്തില്‍ ആരോഗ്യ സംരക്ഷണത്തിനായി പല തരം പഴങ്ങള്‍ കഴിക്കാന്‍ തെരഞ്ഞെടുക്കാം. നമ്മുടെ തൊടിയില്‍ നിന്നും ലഭിക്കുന്ന നാടന്‍ പഴങ്ങള്‍ ഉള്‍പ്പെടെ പുറംനാടുകളില്‍ നിന്നും ലഭിയ്ക്കുന്നവ വരെ. ഇത്തരം പഴങ്ങളില്‍ അധികം നാം ഉപയോഗിയ്ക്കാത്ത, എന്നാല്‍ ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് അവക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട്. ഇത് കഴിയ്ക്കുന്നത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ. ഊര്‍ജ്ജ സമ്പുഷ്ടം അവക്കാഡോ ഊര്‍ജ്ജ സമ്പുഷ്ടമായ ഭക്ഷണമാണ്. അതിനാല്‍ ഒരു നേരത്തെ ഭക്ഷണത്തിന് പകരമായി പോലും ഇതു കഴിക്കാം. അവക്കാഡോകളിലെ കൊഴുപ്പുകള്‍ മോണോസാച്ചുറേറ്റഡ് ആണ്, അവ ഹൃദയാരോഗ്യത്തിന് ഗുണകരമായ കൊഴുപ്പുകളാണ്. ഒരു ഇടത്തരം വലുപ്പമുള്ള അവോക്കാഡോ 12 ഗ്രാം ഫൈബര്‍ നല്‍കുന്നു. ഇത് ഫൈബറിന്റെ പ്രതിദിനം ശിപാര്‍ശ ചെയ്യപ്പെടുന്ന അളവായ 28 മുതല്‍ 34 ഗ്രാം നിറവേറ്റാന്‍ സഹായിക്കുന്നു. അടിവയറ്റിലെ അധിക കൊഴുപ്പ് അടിവയറ്റിലെ അധിക കൊഴുപ്പ്…

    Read More »
Back to top button
error: