കഞ്ഞിവെള്ളം, പച്ചില, അടുക്കളയിലെ പച്ചക്കറി അവശിഷ്ടങ്ങള്‍ എന്നിവ ഉപയോഗിച്ച് പച്ചക്കറികള്‍ക്കും പൂച്ചെടികള്‍ക്ക് വേണ്ട ജൈവവളം തയാറാക്കാം. വളത്തോടൊപ്പം കീടനാശിനിയുടെ ഗുണവും ഈ ലായനികൊണ്ടുണ്ടാകും. വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ നമുക്കിതു തയാറാക്കാം, ഒരു രൂപയുടെ ചെലവ് പോലുമില്ല.
ആവശ്യമുള്ള സാധനങ്ങള്‍
കുറച്ചു കഞ്ഞിവെള്ളം , പച്ചക്കറിച്ചെടികളുടെയും പൂന്തോട്ടത്തിന്റെയും വലിപ്പത്തിന് അനുസരിച്ചു കഞ്ഞിവെള്ളത്തിന്റെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. പച്ചിലകളാണ് പിന്നീട് ആവശ്യം, ഇതു ശീമക്കൊന്നയുടെ ഇലയാണെങ്കില്‍ ഏറെ നല്ലത്. പിന്നെ അടുക്കളയില്‍ ദിവസവുമുണ്ടാകുന്ന പച്ചക്കറി അവശിഷ്ടങ്ങളും.
തയാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ കഞ്ഞിവെള്ളമൊഴിച്ചു ഇലകള്‍ ഇതിലേക്ക് ഞെരടിയിടുക. ഒരു മൂന്നു ലിറ്റര്‍ കഞ്ഞിവെള്ളത്തിനു രണ്ടു പിടി ഇലയെന്ന തോതില്‍ ഉപയോഗിക്കാം. കുറച്ചു സമയം വെയിലത്ത് വച്ച് വാടിയ ശേഷം വേണം ഇല കഞ്ഞിവെള്ളത്തിലേക്ക് ഞെരടിയിടാന്. വെള്ളത്തിലിട്ട ശേഷവും ഇലകള്‍ ഒന്നു കൂടി ഞെരടാം. പിന്നീട് പച്ചക്കറി അവശിഷ്ടങ്ങളിട്ടു കൊടുക്കാം. തുടര്‍ന്നു മൂന്നു മുതല്‍ അഞ്ചു ദിവസം ലായനി സൂക്ഷിച്ചു വയ്ക്കുക. ഇതിനിടെ ഇടയ്ക്ക് ഇളക്കി കൊടുത്തു പച്ചക്കറി അവശിഷ്ടങ്ങള്‍ ചേര്‍ക്കാം. അഞ്ചു ദിവസമാകുമ്പോഴേക്കും അസഹ്യമായ മണം ലായനിയില്‍ നിന്നുണ്ടാകും.
ഉപയോഗിക്കേണ്ട രീതി
കഞ്ഞിവെള്ളവും പച്ചിലകളും പച്ചക്കറി അവശിഷ്ടങ്ങളും നന്നായി അലിഞ്ഞു നല്ല കട്ടിയുള്ള ലായനിയായിരിക്കും പാത്രത്തിലുണ്ടാകുക. ഇതു ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍ ചെടികള്‍ കരിഞ്ഞു പോകാന്‍ കാരണമാകും. ഇതിനാല്‍ ഒരു ലിറ്റര്‍ ലായനിയെടുത്ത് അതില്‍ 15 ഇരട്ടി വെള്ളം ചേര്‍ത്തു വേണം ചെടികളുടെ ചുവട്ടിലൊഴിച്ചു കൊടുക്കാനും സ്്രേപ ചെയ്യാനും. വെള്ളം ചേര്‍ക്കുമ്പോള്‍ കുറച്ച് പച്ചച്ചാണകം കൂടി വെള്ളത്തില്‍ ചേര്‍ത്താല്‍ നല്ല പ്രയോജനം ലഭിക്കും.
തക്കാളിക്കും പച്ചമുളകിനും
മുരടിച്ചു നില്ക്കുന്ന തക്കാളി, പച്ചമുളക്, വഴുതന, പയര്‍ തുടങ്ങിയ വിളകള്‍ക്ക് ചുവട്ടിലൊഴിച്ചു നല്‍കുകയും ഇലകളില്‍ സ്േ്രപ ചെയ്തു നല്‍കുകയും ചെയ്യാം. ശക്തിയുള്ള ലായനിയായതിനാല് കുറച്ച് വലിയ ചെടികള്‍ക്ക് നല്‍കുന്നതാണു നല്ലത്. പൂന്തോട്ടത്തിലെ റോസിനും മറ്റു പൂച്ചെടികള്‍ക്കും ലായനി നല്ല ഫലം ചെയ്യും.