FoodLIFE

ആപ്പിളിനേക്കാള്‍ നൂറിരട്ടി ഗുണങ്ങൾ, നശിച്ചു പോകാത്ത ചെടി… അറിയാം ‘ഇലന്ത’ യെക്കുറിച്ച്

കാഴ്ചയിൽ അത്ര വലിപ്പമൊന്നും ഇല്ലെങ്കിലും ജീവന്റെ പഴമെന്നാണ് ഇലന്തയെ വിശേഷിപ്പിക്കുന്നത്. ഈ വിശേഷണത്തില്‍ തന്നെയുണ്ട് ഇലന്തയുടെ മഹത്വം. നിരവധി ഗുണങ്ങള്‍ നിറഞ്ഞ ഇലന്ത നമ്മുടെ നാട്ടിലും നല്ല പോലെ വളരും. കാഴ്ചയില്‍ ആപ്പിളിനെപ്പോലെയിരിക്കുന്നതിനാല്‍ ആപ്പിള്‍ ബെര്‍ എന്നും വിളിപ്പേരുണ്ട്. ഇന്ത്യന്‍ ജൂജൂബ്, റെഡ് ഡെയിറ്റ്, ചൈനീസ് ഡെയിറ്റ്, ഇന്ത്യന്‍ ഡെയിറ്റ് എന്നിങ്ങനെയും പേരുകളുണ്ട്.

രാമായണത്തിലും ഇലന്ത മരത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. സീതയെ ആപത്തില്‍ നിന്ന് അഭയം നല്‍കി സംരക്ഷിച്ചതിനാല്‍ രാമന്റെ അനുഗ്രഹം ലഭിച്ച മരമാണിതെന്നാണ് ഐതീഹ്യം. എത്ര വെട്ടിയിട്ടാലും ഇലന്തമരം പൂര്‍ണമായി നശിക്കില്ല. ഒരു വേരെങ്കിലും മണ്ണിലുണ്ടെങ്കില്‍ കിളിര്‍ത്തുവരും. അതു പോലെ ഏതു പ്രതികൂല കാലാവസ്ഥയിലും ഈ മരം പൂവിട്ട് കായ്ക്കുമെന്നതും ഇലന്തയുടെ പ്രത്യേകതയാണ്.

Signature-ad

നമുക്കും വളര്‍ത്താം

കേരളത്തിലെ കാലാവസ്ഥയില്‍ കൃഷിചെയ്യാന്‍ യോജിച്ച പഴവര്‍ഗമാണിത്. പത്തുമീറ്ററോളം ഉയരംവെക്കുന്ന ഇവയ്ക്ക് ചെറിയ ഇലകളാണുണ്ടാവുക. വര്‍ഷം മുഴുവന്‍ കായ്ക്കുന്ന പ്രകൃതം. ചെറു ശിഖരങ്ങളിലാണ് കായ്കള്‍ ധാരാളമായി ഉണ്ടാവുക. പഴുത്തു പകമാകാറാകുമ്പോള്‍ ചുവപ്പ് നിറമായി മാറുന്നതോടൊപ്പം ഇവ ശേഖരിച്ച് മാധുര്യത്തോടെ കഴിക്കാം. നല്ല പോലെ സൂര്യപ്രകാശം അനിവാര്യമാണ്. നന്നായി ശിഖരങ്ങളോടെ പടര്‍ന്നുപന്തലിച്ച് വളരുന്ന ഇത് നടാന്‍ തുറസായ പ്രദേശങ്ങളാണ് അനുയോജ്യം. കേരളത്തിലെ പ്രമുഖ നഴ്‌സറികളിലെല്ലാം ഇലന്തയുടെ തൈകള്‍ ലഭ്യമാണ്.

ഗുണങ്ങള്‍

രൂപത്തിലെന്ന പോലെ രുചിയിലും ആപ്പിളിന് സമാനമാണ് ഇലന്ത. ആപ്പിളിനേക്കാള്‍ നൂറിരട്ടി ജീവകം സിയും ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്. ഇന്ത്യയിലാകെ തൊണ്ണൂറോളം ഇനത്തില്‍പ്പെട്ട ഇലന്തകളുണ്ടെന്നാണ് കാർഷിക മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.

 

Back to top button
error: