Food
-
അവിശ്വസിനീയം, മുരിങ്ങയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ…! ലൈംഗികശേഷി വർദ്ധിപ്പിക്കാനും ഉദ്ധാരണക്കുറവിനും പ്രമേഹസാധ്യത കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ഉത്തമം
മുരിങ്ങയ്ക്കക്ക് ഇപ്പോൾ തീ പിടിച്ച വിലയാണ്. പക്ഷേ രോഗ പ്രതിരോധ ശേഷി നിറഞ്ഞതും പോഷക സമ്പുഷ്ടവുമായ ഭക്ഷ്യവസ്തുവാണിത്. പ്രോട്ടീന്‍, ജീവകം എ, ജീവകം ബി 6, ജീവകം സി, ഇരുമ്പ്, റൈബോഫ്‌ളേവിന്‍, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് മുരിങ്ങയ്ക്ക. ആന്റിഫംഗല്‍, ആന്‍റിവൈറല്‍, ആന്റീഡിപ്രസന്റ്, ആന്‍റി-ഇന്‍ഫ്ലമേറ്ററി സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്ന ഭക്ഷണം കൂടിയാണ് മുരിങ്ങയ്ക്ക. മുരിങ്ങയ്ക്ക കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ അറിയൂ. ലൈംഗിക ആരോഗ്യം വര്‍ദ്ധിപ്പിക്കും മുരിങ്ങയ്ക്ക ലൈംഗിക ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും ഉത്തമമാണ്. സിങ്കിന്റെ മികച്ച ഉറവിടമാണ് മുരിങ്ങയ്ക്ക. ഇത് ബീജസങ്കലന പ്രക്രിയ വര്‍ദ്ധിപ്പിക്കും. ലിബിഡോ (സെക്‌സ് ഡ്രൈവ് അല്ലെങ്കില്‍ സെക്‌സിനോടുള്ള ആഗ്രഹം) മെച്ചപ്പെടുത്തുന്നതിനും ഉദ്ധാരണക്കുറവ് ചികിത്സിക്കുന്നതിനും സഹായിക്കുന്ന സംയുക്തങ്ങള്‍ മുരിങ്ങയ്ക്കയില്‍ അടങ്ങിയിട്ടുണ്ടെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ന്യൂറോസയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു. രോഗപ്രതിരോധ ശേഷിക്ക് ഉത്തമം രോഗപ്രതിരോധ പ്രവര്‍ത്തനത്തെയും കൊളാജന്‍ ഉല്‍പാദനത്തെയും പിന്തുണയ്ക്കുന്ന ഒരു ആന്റിഓക്‌സിഡന്റ് പോഷകമായ വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് മുരിങ്ങയ്ക്ക. ഇതില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന…
Read More » -
കണ്ടാൽത്തന്നെ നാവിൽ കൊതിയൂറും, രുചിയിലും മുമ്പിൽ; മാമ്പഴങ്ങളുടെ രാഞ്ജി നാം ഡോക് മായ്
മാമ്പഴങ്ങളുടെ രാഞ്ജി എന്ന പേരില്‍ അറിയപ്പെടുന്ന മാവിനമാണ് നാം ഡോക് മായ്. പഴങ്ങളുടെ പറുദീസയായ തായ്‌ലന്‍ഡില്‍ നിന്നുമാണ് ഈയിനം മാമ്പഴം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രചരിച്ചത്. അസാധ്യമായ രുചി തന്നെയാണ് നാം ഡോക് മായുടെ പ്രത്യേകത. കേരളത്തിന്റെ കാലാവസ്ഥയിലും നല്ല പോലെ വളരുന്ന മാമ്പഴം വീട്ട് മുറ്റത്തും ഡ്രമ്മിലുമെല്ലാം നടാന്‍ അനുയോജ്യമാണ്. രുചിയില്‍ മുന്നില്‍ ലോകത്തിലെ ഏറ്റവും രുചികരമായ മാമ്പഴമെന്നാണ് നാം ഡോക് മായുടെ വിശദീകരണം. മാമ്പഴങ്ങളുടെ രാഞ്ജി എന്ന പേരു ലഭിക്കാന്‍ കാരണവും ഇതുതന്നെ. നമ്മുടെ കിളിച്ചുണ്ടന്‍ മാമ്പഴത്തിന് സമാനമായ ആകൃതിയാണ് ഈയിനത്തിന്. പഴുക്കുമ്പോള്‍ മഞ്ഞ കലര്‍ന്ന ഗോള്‍ഡന്‍ നിറത്തിലേക്ക് മാറുന്ന നാം ഡോക് മാമ്പഴത്തിന്റെയുള്ളില്‍ വളരെ ചെറിയ മാങ്ങാണ്ടിയും അതിനെ പൊതിഞ്ഞു വളരെ രുചികരമായ മാംസള ഭാഗവും ഉണ്ട്. നാരുകള്‍ ഒട്ടും തന്നെ ഇല്ല എന്നതാണ് മറ്റൊരു സവിശേഷത. ഡ്രമ്മിലും വളർത്താം മാവ് വളര്‍ത്താന്‍ സ്ഥലമില്ലെങ്കില്‍ വിഷമിക്കേണ്ട കാര്യമില്ല, ഒരു വലിയ ഡ്രം വാങ്ങി ചാണകപ്പൊടിയും എല്ലുപൊടിയും കമ്പോസ്റ്റും…
Read More » -
കൂർക്ക കൃഷി എപ്പോൾ തുടങ്ങാം? അറിയാം കൂർക്കയുടെ ആരോഗ്യ ഗുണങ്ങൾ
ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂർക്ക രുചികരവും ആരോഗ്യകരവുമായ ഒരു കിഴങ്ങ് വർഗവിളയാണ്. കൂർക്കകൾ കൂടുതലും മൺസൂണിനെ ആശ്രയിക്കുന്ന വിളയാണ്, വലിപ്പത്തിൽ ചെറുതാണെങ്കിലും, തനതായ രുചിയും സൌരഭ്യവും കൂർക്കയെ മരച്ചീനിക്ക് തുല്യമായി ജനപ്രിയമാക്കുന്നു. കേരളത്തിൽ, വിളവെടുത്ത പാടശേഖരങ്ങളിലും താഴ്ന്ന നിലങ്ങളിലുമാണ് കൃഷി ചെയ്യുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. നടീൽ മണൽ കലർന്ന മണ്ണിൽ കൂർക്ക നന്നായി വളരുന്നു. 15-20 ഗ്രാം തൂക്കമുള്ള മൂപ്പെത്തിയ കിഴങ്ങുകളാണ് നഴ്സറിയിൽ അരയടി അകലത്തിൽ നടുന്നത്. 3 ആഴ്ചയ്ക്കുശേഷം, 10-15 സെന്റീമീറ്റർ നീളമുള്ള ഇളം തണ്ടുകൾ മുറിച്ച് കൃഷിയിടത്തിൽ വീണ്ടും നടുന്നു. കടകളിൽ നിന്ന് വാങ്ങുന്ന വൃത്താകൃതിയിലുള്ള ചെറിയ ചൈനീസ് ഉരുളക്കിഴങ്ങ് മുളകൾ വളർത്താൻ ഉപയോഗിക്കാം. നടുന്നതിന് മുമ്പ് കൃഷിയിടം നന്നായി കിളയ്ക്കണം. 1 സെന്റിന് 1 കിലോഗ്രാം എന്ന അനുപാതത്തിൽ മണ്ണിൽ കുമ്മായം ചേർക്കുക. ഒരാഴ്ചയ്ക്ക് ശേഷം, ഒരു സെന്റിന് 40 കിലോഗ്രാം എന്ന അനുപാതത്തിൽ ചാണകം ചേർക്കുക. തുടർന്ന് 1.5…
Read More » -
പച്ചപ്പയറിന്റെ ഗുണങ്ങളും കൃഷി ചെയ്യുന്ന വിധവും
പച്ചപ്പയർ ഭക്ഷണത്തിന് വളരെ ജനപ്രിയമാണെങ്കിലും, ഈ പച്ചക്കറികളിൽ കാണപ്പെടുന്ന പോഷക മൂല്യത്തെക്കുറിച്ചും പോഷകങ്ങളെക്കുറിച്ചും എല്ലാവർക്കും അറിയണമെന്നില്ല അല്ലെ? വാസ്തവത്തിൽ, പച്ചപ്പയറിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട. തെക്ക് കിഴക്കൻ ഏഷ്യയിൽ നിന്നും വന്ന് നമ്മുടെ നാട്ടിലാകെ ഇടം പിടിച്ച പച്ചക്കറിയാണ് പച്ചപ്പയർ. ഈ പച്ചക്കറി പ്രധാനമായും ഊഷ്മള വിളയാണ്. ഏത് കാലാവസ്ഥാ സാഹചര്യങ്ങളിലും ഇത് വളരും. എന്തൊക്കെ ഗുണങ്ങളാണ് പച്ചപ്പയറിൽ ഉള്ളത്? പ്രോട്ടീന്റെ ഉറവിടം പച്ചപ്പയറിൽ 100 ഗ്രാമിന് കുറഞ്ഞത് 8.3 ഗ്രാം എന്ന പ്രോട്ടീൻ ഉള്ളതിനാൽ, ഈ പച്ചക്കറികൾ നമ്മുടെ ശരീരത്തിലെ പ്രോട്ടീന്റെ ഉറവിടമായി മാറുന്നു. ഉയർന്ന ഫൈബർ അടങ്ങിയിട്ടുണ്ട് നാരുകളാൽ സമ്പന്നമായ പച്ചക്കറികളാണ് പച്ച പയർ. ഓരോ 100 ഗ്രാം പയറിലും 4 ഗ്രാം വരെ ഫൈബർ അടങ്ങിയിട്ടുണ്ട്, മാത്രമല്ല നമ്മുടെ ദൈനംദിന ഫൈബർ ആവശ്യത്തിന്റെ 15% നിറവേറ്റുകയും ചെയ്യുന്നു. പച്ച പയറിലെ നാരുകൾ പെക്റ്റിൻ രൂപത്തിൽ ലഭ്യമാണ്, ഇത്…
Read More » -
രാജകൊട്ടാരത്തില്‍ മാത്രം വളര്‍ത്തിയിരുന്ന പഴം, ഇതു കഴിച്ചാല്‍ പിന്നെ വിയര്‍പ്പിന് പോലും സുഗന്ധം; കെപ്പല്‍ പഴത്തിന്റെ വിശേഷങ്ങള്‍ അറിയാം
രാജകൊട്ടാരത്തില്‍ മാത്രം വളര്‍ത്തിയിരുന്ന പഴം, ഇതു കഴിച്ചാല്‍ പിന്നെ വിയര്‍പ്പിന് പോലും സുഗന്ധമായിരിക്കും. പ്രജകള്‍ ഈ പഴച്ചെടി വളര്‍ത്തിയാല്‍ ശിക്ഷ മരണം! ഇങ്ങനെയും ഒരു പഴമുണ്ടോ എന്നായിരിക്കും ചിന്ത. അതെ അങ്ങനെയും ഒരു പഴമുണ്ട്, അങ്ങ് ഇന്ത്യോനേഷ്യയിൽ, പേര് കെപ്പൽ! ഇപ്പോൾ കേരളത്തിലും സുലഭമാകുന്നു. ചീത്ത കൊളസേ്ട്രാള്‍ കുറയ്ക്കാനും മൂത്രത്തിന്റെ ദുര്‍ഗന്ധം മാറാനും വൃക്കരോഗത്തിനും ശരീരദുര്‍ഗന്ധം വായ്‌നാറ്റം എന്നിവ അകറ്റാനുമെല്ലാം ഉപകരിക്കുന്ന അത്ഭുത പഴമാണ് കെപ്പല്‍. കെപ്പല്‍ പഴത്തിന്റെ വിശേഷങ്ങള്‍ അറിയാം. ഇന്ത്യോനേഷ്യന്‍ സ്വദേശി റംബുട്ടാന്‍, മാംഗോസ്റ്റീന്‍, ലിച്ചി തുടങ്ങിയവപ്പോലെ ഇന്ത്യോനേഷ്യന്‍ സ്വദേശിയാണ് കപ്പല്‍ പഴവും. ഇന്ത്യോനേഷ്യയിലെ ജാവയിലെ രാജകൊട്ടാരത്തിലാണ് പണ്ടു കാലത്ത് ഈ മരം വളര്‍ത്തിയിരുന്നത്. അക്കാലത്ത് കൊട്ടാര വളപ്പില്ലല്ലാതെ ഇതു വളര്‍ത്താന്‍ പാടില്ലായിരുന്നു. വളര്‍ത്തിയാല്‍ തലവെട്ടും. നിരവധി ഔഷധഗുണമുള്ള അതിന്റെ കായോ ഇലയോ പൂവോ പ്രജകള്‍ക്ക് ലഭ്യമാകരുതെന്ന് എന്നതാണ് കാരണം. കെപ്പല്‍ പഴം തുടര്‍ച്ചയായി കഴിച്ചാല്‍ ശരീരത്തില്‍നിന്ന് പ്രത്യേകതരം സുഗന്ധം പുറത്തുവരും. എന്നാല്‍ പിന്നീട് ജാവയിലെത്തിയെ വിദേശികള്‍ കൊട്ടാരത്തില്‍…
Read More » -
ചപ്പാത്തി മാവ് കട്ടിയാവുന്നോ? നല്ല സോഫ്റ്റും രുചിയുമുള്ള ചപ്പാത്തി ഉണ്ടാക്കാനുള്ള ചില ടിപ്പ്സ്
ചപ്പാത്തി നമ്മുടെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ചില അവസരങ്ങളില്‍ ചപ്പാത്തി കഴിക്കുന്നവര്‍ക്ക് അത്ര നല്ല സുഖം തോന്നുകയില്ല. അതിന് കാരണം കട്ടികൂടിയതും ബലം വന്നതുമായ ചപ്പാത്തി തന്നെയാണ്. എപ്പോഴും നല്ല സോഫ്റ്റ് ആയ ചപ്പാത്തിക്ക് വേണ്ടിയാണ് നമ്മള്‍ കാത്തിരിക്കുന്നത്. എന്നാല്‍ പലര്‍ക്കും ചപ്പാത്തി ഉണ്ടാക്കി വരുമ്പോള്‍ അത് അത്ര നല്ല സോഫ്റ്റ്‌നസ് ഉള്ളതായി തോന്നില്ല. അതിന് നമ്മള്‍ ചപ്പാത്തിക്ക് മാവ് തയ്യാറാക്കുമ്പോള്‍ തന്നെ ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇത് നിങ്ങളുടെ ചപ്പാത്തി നല്ല അടിപൊളിയാക്കി തരും. എന്ന് മാത്രമല്ല ഇതിന്റെ രുചിയും മണവും എല്ലാം വ്യത്യസ്തമായിരിക്കും. ചപ്പാത്തി ഉണ്ടാക്കുക എന്നത് തുടക്കക്കാര്‍ക്ക് അല്‍പം പ്രയാസമുള്ള കാര്യമാണെങ്കിലും പരിചയ സമ്പന്നരായിക്കഴിഞ്ഞാല്‍ അത് അത്രക്ക് വലിയ പ്രശ്‌നമുള്ള ഒന്നല്ല എന്ന് മനസ്സിലാവും. അത്രയേറെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് ചപ്പാത്തി. പലരും നല്ല സോഫ്റ്റായ ചപ്പാത്തി തയ്യാറാക്കുമ്പോള്‍ എന്തുകൊണ്ട് നമ്മുടെ മാത്ര കട്ടി കൂടിയതായി മാറുന്നു…
Read More » -
പ്രമേഹ രോഗികൾക്കും അമിത വണ്ണമുള്ളവർക്കും ബ്ലാക്ക് റൈസ് ശീലമാക്കാം
മികച്ച ആരോഗ്യത്തിനും പ്രമേഹ രോഗികള്‍ക്കും ഉപയോഗിക്കാവുന്ന ഒരു അരിയാണ് ബ്ലാക്ക് റൈസ്. നല്ല കടും പര്‍പ്പിള്‍ വര്‍ണ്ണത്തില്‍ കാണപ്പെടുന്ന അരിയെയാണ് ബ്ലാക്ക് റൈസ് എന്ന് വിശേഷിപ്പിക്കുന്നത്. പണ്ടുകാലത്ത് ചൈനയിലാണ് ഈ അരി ഉണ്ടായിരുന്നത്. അന്നു ധനികര്‍ മാത്രമാണ് ഈ അരി ഉപയോഗിച്ചിരുന്നത്. സാധാരണ അരിയേക്കാൾ വില കൂടുതലാണെങ്കിലും അതിനനുസരിച്ചു ഗുണവും കൂടും. പ്രമേഹ രോഗികൾക്ക് മാത്രമല്ല അമിത വണ്ണമുള്ളവർക്കും ബ്ലാക്ക് റൈസ് അഥവാ കറുത്ത അരി ഉത്തമമാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു ബ്ലാക്ക് റൈസില്‍ ആന്തോസിയാനിന്‍ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കും. പല പഠനങ്ങളും പ്രകാരം ആന്തോസിയാസിന്‍ അടങ്ങിയിരിക്കുന്ന ആഹാരങ്ങള്‍ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ് എന്ന് കണ്ടെത്തുകയുണ്ടായിട്ടുണ്ട്. അമിതവണ്ണം കുറയ്ക്കുന്നു ബ്ലാക്ക് റൈസില്‍ ആന്റി- ഒബേസിറ്റി പ്രോപര്‍ട്ടീസായ ആന്തോസിയാനിഡിന്‍സും അതുപോലെ, അന്തോസിയാനിനും അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ബ്ലാക്ക് റൈസ് കഴിക്കുന്നത് തടി വെക്കാതരിക്കാനും തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്നതും ആണ്.അതിനാല്‍ ബ്ലാക്ക് റൈസ് കഴിക്കുന്നത് ഡയറ്റ്…
Read More » -
ചുവന്ന കാപ്‌സിക്കം കഴിക്കാം, വൃക്കകള്‍ സംരക്ഷിക്കാം
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് വൃക്കകള്‍. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ വൃക്കകള്‍ പുറന്തള്ളുന്നു. കഴിക്കുന്ന ഭക്ഷണത്തിനും വെള്ളത്തിനും കിഡ്നിയെ കരുതലോടെ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന എറ്റവും പ്രധാന ഭക്ഷ്യവസ്തുവാണ് ചുവന്ന കാപ്‌സിക്കം. ഇവയില്‍ പൊട്ടാസ്യം കുറവാണെന്നാണ് പഠനം തെളിയിക്കുന്നത്. വിറ്റാമിന്‍ എ, സി, ബി6, ഫോളിക് ആസിഡ്, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് ചുവന്ന കാപ്‌സിക്കം . ഈ പോഷകങ്ങള്‍ കിഡ്നിയുടെ ആരോഗ്യത്തിന് ഗുണകരമാണ്. ഇതില്‍ ലൈക്കോപീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറില്‍ നിന്ന് സംരക്ഷിക്കുന്നു. നാരുള്ള ഭക്ഷണമാണ് കാപ്‌സിക്കം. ഇതിൽ പൂരിത കൊഴുപ്പോ കൊളസ്ട്രോൾ ഘടകങ്ങളോ തരിമ്പും ഇല്ല. മാംസ്യം, ജീവകം സി-ഡി, കാൽസ്യം, വിറ്റാമിൻ ബി, അയൺ, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം എന്നിങ്ങനെ ആരോഗ്യത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും സുലഭമായി അടങ്ങിയിട്ടുണ്ട്
Read More » -
മഴ മാറി, വിള നശിപ്പിക്കാൻ ഇനി ഉറുമ്പുകളെത്തും, ശല്യക്കാരായ ഇത്തിരിക്കുഞ്ഞന്മാരെ തുരത്താം, ചില പൊടിക്കൈകൾ
കനത്ത മഴ മാറിയതോടെ വിള നശിപ്പിക്കാൻ കൂട്ടത്തോടെ ഇനി ഉറുമ്പുകളെത്തും. പച്ചക്കറി കൃഷിയിലാണ് ഈ ഇത്തിരിക്കുഞ്ഞന്മാർ തണ്ഡവമാടുക. മഴ മാറിയെങ്കിലും രാത്രിയും രാവിലെയും അത്യാവശ്യം തണുത്ത കാലാവസ്ഥയാണിപ്പോള്‍. ഉറുമ്പുകളും മറ്റു പല തരത്തിലുള്ള ഷഡ്പദങ്ങളും ഈ സമയത്ത് നല്ല പോലെ അടുക്കളത്തോട്ടത്തില്‍ എത്തിയിട്ടുണ്ടാകും. മഴയില്‍ നല്ല പോലെ വളര്‍ന്ന പച്ചക്കറി ചെടികളുടെ തണ്ടും ഇലകളും ഇവ നശിപ്പിക്കുകയാണെന്ന പരാതി പല കര്‍ഷകരും പറയുന്നു. ചെടി ഉണങ്ങി നശിക്കാന്‍ തന്നെയിതു കാരണമാകും. വീട്ടില്‍ത്തന്നെ നിഷ്പ്രയാസമുണ്ടാക്കാവുന്ന ചില മിശ്രിതങ്ങള്‍ ഉപയോഗിച്ച് ഇവയെ തുരത്താം. 1. കാല്‍ കിലോഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ഒരു കിലോഗ്രാം ചാരത്തില്‍ ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകള്‍ അടക്കമുള്ളവയെ ഓടിക്കാം. 2. പഞ്ചസാര പൊടിച്ചതില്‍ അപ്പക്കാരം അല്ലെങ്കില്‍ ബോറിക് ആസിഡ് പൊടിച്ചതും കലര്‍ത്തി നനയാതെ ചെടികളുടെ താഴെ വെക്കുക. 3. കടിക്കുന്ന ഉറുമ്പുകളാണെങ്കില്‍ ഉണക്കചെമ്മീന്‍ പൊടിച്ചതിന്റെ കൂടെ ബോറിക്…
Read More » -
അടിമുടി തണുക്കാന്‍ ജ്യൂസ്, തണലേകാന്‍ പന്തല്‍; വളർത്താം പാഷന്‍ ഫ്രൂട്ട്
മുറ്റത്ത് തണലൊരുക്കി മനോഹരമായ പന്തല്‍, അതിനൊപ്പം മധുരവും പുളിയുമുള്ള സൂപ്പര്‍ ജ്യൂസ്, പാഷന്‍ ഫ്രൂട്ട് വളര്‍ത്തിയാല്‍ രണ്ടു കാര്യമുണ്ട്. മനുഷ്യ ശരീരത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്ന പഴമാണ് പാഷന്‍ ഫ്രൂട്ട്. മണവും നിറവും കൂട്ടാന്‍ രാസവസ്തുക്കള്‍ ഒന്നും ആവശ്യമില്ല. മഞ്ഞയും പര്‍പ്പിളും പാഷന്‍ ഫ്രൂട്ട് രണ്ടുതരമുണ്ട്. മഞ്ഞയും പര്‍പ്പിളും. സമതലങ്ങളില്‍ കൃഷി ചെയ്യുന്നതു മഞ്ഞയിനമാണെങ്കില്‍ കുന്നിന്‍പ്രദേശങ്ങള്‍ക്കുത്തമം പര്‍പ്പിളാണ്. ബാംഗ്ളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ റിസര്‍ച്ച് പുറത്തിറക്കിയ കാവേരി പര്‍പ്പിളിന്റെയും മഞ്ഞയുടെയും സങ്കരയിനമാണ്. കാവേരിക്ക് ഗുണവും മണവും രുചിയും ഉത്പാദനവും കൂടും. കൃഷിരീതി നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ഈ വള്ളിച്ചെടിയുടെ വിത്തു മുളപ്പിച്ച തൈകളാണ് നടാന്‍ നല്ലത്. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ ഒരു കിലോഗ്രാം കുമ്മായമിട്ട് മണ്ണുമായി ഇളക്കിച്ചേര്‍ക്കണം. പത്തു ദിവസത്തിനുശേഷം 15 കിലോഗ്രാം ചാണകപ്പൊടിയും മേല്‍ മണ്ണിട്ട് കുഴി നിറയ്ക്കണം. ചാണകവും കോഴിക്കാഷ്ഠവും എല്ലുപൊടിയും അടിസ്ഥാനവളമായി നല്‍കാം. ഈര്‍പ്പവും ജൈവാംശവും ഉള്ള മണ്ണില്‍ പാഷന്‍ ഫ്രൂട്ട്…
Read More »