Food
-
വീട്ടിലേക്ക് ആവശ്യമായ മധുരം നിറഞ്ഞ പഴം, ഒപ്പം വരുമാനവും നേടാം; വളര്‍ത്താം റെഡ് ലേഡി പപ്പായ
രുചിയും ഔഷധ ഗുണവുമുള്ള പഴമാണ് പപ്പായ. കപ്ലങ്ങ, കറുമൂസ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. അടുക്കളയ്ക്ക് സമീപം ഒന്നോ രണ്ടോ പപ്പായ മരം പണ്ടൊക്കെ സ്ഥിരമായിരുന്നു. എന്നാല്‍ വീടും മുറ്റവുമെല്ലാം ചുരുങ്ങിയതോടെ പപ്പായ മരത്തിന്റെ സ്ഥാനം നഷ്ടപ്പെട്ടു. ഇതിനു പരിഹാരമായിട്ടാണ് റെഡ് ലേഡി എന്ന ഇനമെത്തിയത്. ചെറിയ മരമായതിനാല്‍ കായ പറിച്ചെടുക്കാനും വളര്‍ത്താനും എളുപ്പമാണ്. റെഡ് ലേഡിയുടെ പഴങ്ങള്‍ രണ്ടാഴ്ചയോളം കേടുകൂടാതെ ഇരിക്കു. നട്ടു കഴിഞ്ഞു എട്ട് മാസത്തിനുള്ളില്‍ പഴങ്ങള്‍ പാകമായി ലഭിക്കുമെന്നതും റെഡ് ലേഡിയുടെ ഗുണങ്ങളാണ്. പപ്പായ തൈകള്‍ നടാം ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലാണ് റെഡ് ലേഡിയുടെ തൈകള്‍ മുളപ്പിക്കാന്‍ നല്ലത്. ഒരു മീറ്റര്‍ വീതിയില്‍ അരയടി പൊക്കത്തില്‍ പണകള്‍ ഒരുക്കിയോ ചെറിയ പോളിത്തീന്‍ ബാഗുകളിലോ പപ്പായ അരികള്‍ (വിത്ത്) പാകാം. മണലും കാലിവളവും വൃത്തിയാക്കിയ മണ്ണും ചേര്‍ത്തിളക്കി തയാറാക്കിയ പണയിലോ ബാഗുകളിലോ പപ്പായ അരി അഞ്ചു സെന്റി താഴ്ചയില്‍ കുഴിച്ചു വയ്ക്കുക. ആവശ്യാനുസരണം നനച്ചു കൊടുക്കണം. രണ്ടു മാസം പ്രായമായ…
Read More » -
വെറുതേ കഴിക്കുന്ന മലരിൻ്റെ ആരോഗ്യ ഗുണങ്ങൾ അറിയാമോ?
മലർ എന്നത് നെല്ല് വറുത്ത് തയ്യാറാക്കി എടുക്കുന്ന ഒരു ഭക്ഷ്യ വസ്തുവാണ്, മാത്രമല്ല ഇത് പൂജയ്ക്കും മറ്റും എടുക്കാറുണ്ട്. ഭേൽ പൂരി, ഝാൽ മുരി തുടങ്ങിയ രുചികരമായ ചാറ്റ് ഐറ്റംസ് ഉണ്ടാക്കാനും ഇത് സാധാരണയായി ഉപയോഗിക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള മലറിൽ കലോറി കുറവാണ്, കാൽസ്യം, പ്രോട്ടീൻ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പഫ്ഡ് റൈസ് ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. പഫ്ഡ് റൈസിന്റെ അഞ്ച് ആരോഗ്യ ഗുണങ്ങൾ ഇതാ. ദഹനം വർധിപ്പിക്കുന്നു ആരോഗ്യകരമായ പോഷകങ്ങൾ നിറഞ്ഞ, പഫ്ഡ് റൈസ് നിങ്ങളുടെ ദഹന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും വയറുവേദന, നെഞ്ചെരിച്ചിൽ, വയറിളക്കം, മലബന്ധം, പെപ്റ്റിക് അൾസർ തുടങ്ങിയ ദഹനനാളത്തിന്റെ പ്രശ്നങ്ങൾ തടയാനും സഹായിക്കുന്നു. ഇത് ആമാശയത്തിലെയും കുടലിലെയും ഭക്ഷണ കണങ്ങളെ തകർക്കാൻ സഹായിക്കുന്നു, ഇത് ദഹനരസങ്ങളുടെ സ്രവണം പ്രോത്സാഹിപ്പിക്കുന്നതിനും കുടലിലൂടെ അവശ്യ പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകൾ മലബന്ധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നു നിങ്ങൾ…
Read More » -
അല്‍ഫാം, കുഴിമന്തി, ഷവര്‍മ തുടങ്ങിയ ഭക്ഷണത്തോടൊപ്പം ഇനി പച്ചമുട്ട കൊണ്ടുള്ള മയോണൈസുകള്‍ വിളമ്പില്ല, പകരം നല്‍കുക വെജിറ്റബിള്‍ മയോണൈസ്
കേരളത്തിലെ ബേക്കറികളിലും ബേക്കറി അനുബന്ധ റസ്റ്റോറന്റുകളിലും ഇനിമുതല്‍ പച്ചമുട്ട ഉപയോഗിച്ചുണ്ടാക്കുന്ന മയോണൈസുകള്‍ വിളമ്പില്ല. പകരം വെജിറ്റബിള്‍ മയോണൈസ് ആകും ലഭ്യമാകുക. കൊച്ചിയില്‍ ചേര്‍ന്ന ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള (ബേക്) സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങള്‍ സംഭവിച്ച സാഹചര്യത്തിലാണ് തീരുമാനം. ഭക്ഷ്യോത്പാദന സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന പരിശോധനകളെ സ്വാഗതം ചെയ്യുന്നതായും അസോസിയേഷന്‍ അറിയിച്ചു. ബേക്കറികളില്‍ വേവിക്കാതെ ഉത്പാദിപ്പിക്കുന്ന ഏക ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോണ്‍വെജ് മയോണൈസ് നിരോധിക്കാന്‍ തീരുമാനിച്ചത്. അല്‍ഫാം, കുഴിമന്തി, ഷവര്‍മ പോലുള്ള ഭക്ഷണത്തോടൊപ്പം നല്‍കുന്ന സൈഡ് ഡിഷാണ് മയോണൈസ്. ഇതിലുപയോഗിക്കുന്ന മുട്ടയുടെ ഗുണനിലവാരവും കാലപ്പഴക്കവും കണ്ടെത്തുന്നതിനു നിലവില്‍ മാനദണ്ഡങ്ങളില്ല. മതിയായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ എത്തുന്ന മുട്ടകളില്‍ സൂക്ഷ്മ ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടായേക്കാം. അവ ഉള്ളില്‍ ചെന്ന് ഭക്ഷ്യ വിഷബാധയ്ക്ക് ഇടയാക്കിയേക്കാമെന്നും ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള ഭാരവാഹികൾ പറഞ്ഞു
Read More » -
മലയാളി മറന്നു പോകരുത്, ആരോഗ്യം സർവ്വധനാൽ പ്രധാനം
ഡോ. വേണു തോന്നയ്ക്കൽ ഷവർമ, അല്‍ഫാം, കുഴിമന്തി, ബാര്‍ബിക്യൂ, ഷവായി, ഗ്രില്‍ഡ് ചിക്കന്‍ തുടങ്ങിയ ഇറച്ചിയാഹാരങ്ങൾ കഴിച്ചുണ്ടാകുന്ന മരണ വാർത്തകൾ നമുക്കിടയിൽ പുത്തനല്ല. നമ്മുടെ ചാനലുകളും സോഷ്യൽ മീഡിയയും പടച്ചു വിടുന്ന പരിപാടികൾ കണ്ടാൽ നാം ജീവിക്കുന്നത് തന്നെ ഭക്ഷണം കഴിക്കാൻ മാത്രമാണെന്ന് തോന്നിപ്പോകും.പോഷക സമൃദ്ധമായ ഭക്ഷണം കഴിച്ച് ആരോഗ്യ പൂർണരായി ജീവിക്കാൻ നമുക്ക് താല്പര്യമില്ല . ഏതു വിഷം ആണേലും കഴിക്കും. രുചി ഉണ്ടായിരുന്നാൽ മതി. ഉറുമ്പ് തീറ്റ തേടുന്നതു പോലെ രുചി തേടിയലയാൻ യാതൊരു മടിയുമില്ല. നമ്മെപ്പോലെ ഇത്തരത്തിൽ തീറ്റ ഭ്രാന്തർ ലോകത്തെങ്ങും ഉണ്ടാവാനിടയില്ല. ഒരു സിംഹമോ കടുവയോ ആയി ജനിക്കാതിരുന്നതിൽ സന്തോഷം. അങ്ങനെയായിരുന്നുവെങ്കിൽ ടേസ്റ്റ് തേടി ഭ്രാന്ത് പിടിക്കുമായിരുന്നു. തിന്നു മരിക്കുക. അതാണ് ഫാഷൻ. ലോണെടുത്ത് മൂക്കു മുട്ടെ വിഷ ഭക്ഷണം കഴിക്കുകയും പിന്നെ കിടപ്പാടം വിറ്റ് ഡോക്ടർമാരുടെ മുറിക്ക് മുന്നിൽ ക്യൂ നിൽക്കുകയും ചെയ്യുന്ന സംസ്കാരം നമുക്കു സ്വന്തം. ബുദ്ധിജീവികൾ, വിദ്യാസമ്പന്നർ എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്നത്…
Read More » -
ഇഞ്ചിക്ക് അത്ഭുത ഗുണങ്ങളേറെ, പക്ഷേ അമിതമായാൽ ഇഞ്ചിയും അപകടകാരി; ഇഞ്ചി ഉപയോഗിച്ചുള്ള സ്വാദിഷ്ടമായ 5 പാചകക്കുറിപ്പുകളും വായിക്കുക
ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഇഞ്ചി മലയാളികളുടെ സ്വാദിഷ്ടവിഭവങ്ങളിൽ ഒന്നാണ്. തണുപ്പുമൂലമുള്ള അസ്വസ്ഥതകളിൽ നിന്നും ആശ്വാസം പകരാൻ ഇഞ്ചി ചേർത്ത വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. രോഗപ്രതിരോധ ശേഷി കൂട്ടാനും ബ്ലഡ് പ്രഷർ, കൊളസ്ട്രോൾ എന്നിവയൊക്കെ കുറയ്ക്കാനും ഇഞ്ചിക്കു സാധിക്കും. ദിവസവും വീട്ടിൽ ഇഞ്ചി ചേർത്തു തയാറാക്കാവുന്ന നിരവധി വിഭവങ്ങളുണ്ട്. രാവിലത്തെ ചായ, ചെറുതായി നുറുക്കിയ ഇഞ്ചി ചേർത്തു തിളപ്പിച്ച വെള്ളത്തിൽ തയാറാക്കാം. ചുമ, ജലദോഷം എന്നിവയ്ക്കൊക്കെ ആശ്വാസം പകരും. ഇഞ്ചി ചായ കൂടാതെ മറ്റ് ചില ഇഞ്ചി വിഭവങ്ങൾ പരിചയപ്പെടാം ജിഞ്ചർ മിൽക്ക് ചായ ഇഷ്ടമല്ലാത്തവർക്ക് ചതച്ചെടുത്ത ഇഞ്ചി പാലിൽ ചേർത്തു തിളപ്പിച്ച് കുടിക്കാം. ഇഞ്ചി മിഠായി ഇഞ്ചിയും ശർക്കരയും നെയ്യും ചേർത്തു വീട്ടിൽ തന്നെ സൂപ്പർ ഇഞ്ചി മിഠായി തയാറാക്കാം. എള്ള്, മഞ്ഞൾപ്പൊടി, കുരുമുളക് എന്നിവയും ഇതിൽ ചേർക്കാം. ജിഞ്ചർ ബർഫി ഏലയ്ക്കയും പാലും ഇഞ്ചിയും ചേർത്തു യോജിപ്പിച്ച ശേഷം ഫ്രൈയിങ് പാനിൽ നെയ്യ് ഒഴിച്ച് ഈ കൂട്ട് ചേർത്തു…
Read More » -
ശരീരഭാരം കുറയ്ക്കാൻ സോയ മിൽക്ക്
ഡയറി പാലിന് പകരമായി ഉപയോഗിക്കുന്ന സോയ മിൽക്ക് ആരോഗ്യകരവും രുചികരവുമായ ലാക്ടോസ് രഹിത പാനീയമാണ്, അതിൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ അവയവങ്ങളെയും പേശികളെയും പിന്തുണയ്ക്കുന്ന സസ്യാധിഷ്ഠിത പ്രോട്ടീനും ഇതിൽ ഉയർന്നതാണ്. സോയ മിൽക്ക് ആന്റി-ഏജിംഗ്, ആൻറി ഡിപ്രസന്റ് ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്നു, ഇത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും. സോയാ പാലിന്റെ ഈ അഞ്ച് അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ പരിശോധിക്കുക. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു നിങ്ങൾ ആരോഗ്യ ബോധമുള്ളവരും ശരീരഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലുമാണെങ്കിൽ, സോയ പാൽ നിങ്ങൾക്ക് ഏറ്റവും മികച്ച ഓപ്ഷനാണ്. നാരുകളാൽ സമ്പുഷ്ടവും ഉയർന്ന പ്രോട്ടീനും ഉള്ളതിനാൽ, ഇത് നിങ്ങളെ കൂടുതൽ നേരം പൂർണ്ണമായി നിലനിർത്തുകയും അനാരോഗ്യകരമായ ആസക്തികളെ തടയുകയും ചെയ്യുന്നു. ഇത് അമിതവണ്ണത്തിന്റെ അപകടസാധ്യത തടയുകയും നിങ്ങളുടെ പേശികളുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. ഡയറി മിൽക്കിനെ അപേക്ഷിച്ച് ഇതിൽ പഞ്ചസാര കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മത്തിന് മികച്ചത് വിറ്റാമിൻ ഇ അടങ്ങിയ സോയ മിൽക്ക്, ചർമ്മത്തിലെ…
Read More » -
പ്രഭാത ഭക്ഷണത്തിനായി രുചിയേറും ചോളം ഉപ്പുമാവ് ഉണ്ടാക്കാം
ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒരു മില്ലറ്റാണ് ചോളം. ഇതിൽ വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ചോളത്തിൽ ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം പോലുള്ള അസുഖങ്ങൾക്കും ഉത്തമപരിഹാരമാണ് ചോളം. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റുന്നതിനും ചോളം കഴിക്കുന്നത് ഒരുപരിധിവരെ നല്ലതാണ്. ഇതിൽ കൊഴുപ്പിന്റെ അംശം തീരെ കുറവാണ്. അതിനാൽ ചോളം ഉപ്പുമാവ് പ്രഭാത ഭക്ഷണമായി കഴിക്കുകയാണെങ്കിൽ നിരവധി ആരോഗ്യഗുണങ്ങൾ നേടാം. ഉപ്പുമാവ് ഉണ്ടാക്കാനായി ചോളപ്പൊടിയാണ് ആവശ്യം. ചോളം ഉപ്പുമാവ് ഉണ്ടാക്കുന്ന വിധമാണ് താഴെ ചേർക്കുന്നത്. ആവശ്യമുള്ള ചേരുവകൾ – ചോളപ്പൊടി – 1 കപ്പ് (250 ഗ്രാം) – പാൽപ്പൊടി – ¼ കപ്പും 1ടേബിൾ സ്പൂണും – പാൽപ്പൊടി – ¼ കപ്പും 1ടേബിൾ സ്പൂണും – ചുവന്നുള്ളി (വലുത്)– 2 എണ്ണം കനം കുറച്ച് അരിഞ്ഞത് – പച്ചമുളക് അരിഞ്ഞത് – 2 എണ്ണം – ഇഞ്ചി കനം…
Read More » -
മലയാളികളുടെ ഇഷ്ടഫലമായി അവക്കാഡോ; ബട്ടര്‍ഫ്രൂട്ട് നടാം, കർഷകർക്ക് മികച്ച വരുമാനവും നേടാം
ബട്ടര്‍ഫ്രൂട്ട്, പേരു പോലെ ശരിക്കും വെണ്ണപ്പഴം തന്നെയാണ്. വെണ്ണപോലിരിക്കുന്ന അകക്കാമ്പിലെ രുചിയിൽ മലയാളികൾ അകൃഷ്ടരായിക്കഴിഞ്ഞിരിക്കുന്നു. ബട്ടർഫ്രൂട്ട് എന്ന് അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ് 1892 ല്‍ ഭാരതത്തിലെത്തിച്ചത്. അമേരിക്കന്‍ ഐക്യനാടുകളിലും യൂറോപ്പിലും വന്‍പ്രചാരമുണ്ട്. ‘പെര്‍സിയ അമേരിക്കാന’ എന്ന് ശാസ്ത്രലോകത്തില്‍ അറിയപ്പെടുന്ന അവൊക്കാഡോ മൂന്ന് വിഭാഗത്തില്‍ ലഭ്യമാണ്. മെക്‌സിക്കന്‍, ഗ്വാട്ടിമാലന്‍, വെസ്റ്റ് ഇന്ത്യന്‍ എന്നീ വിഭാഗങ്ങളുള്ളതില്‍, കേരളത്തില്‍ കൃഷി ചെയ്യാവുന്നത് വെസ്റ്റ് ഇന്ത്യന്‍ ഇനങ്ങളാണ്. ഈ സീസണില്‍ ബട്ടര്‍ഫ്രൂട്ടിന് നല്ല വില ലഭിച്ചതിനാല്‍ കര്‍ഷകരും ഹാപ്പിയാണ്. ഉയര്‍ന്ന പ്രദേശങ്ങള്‍ക്ക് അനുയോജ്യം കേരളത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വളരെ സാദ്ധ്യതയുള്ള അവൊക്കാഡോ പഴത്തിന് ഈയടുത്തകാലത്തായി ആവശ്യക്കാര്‍ കൂടിവരുന്നു. ഏറ്റവുമധികം കൊഴുപ്പടങ്ങിയ ഫലമാണ് അവൊക്കാഡോ എന്നതിനാല്‍ സസ്യാഹാരഭോജികള്‍ക്ക് മാംസത്തിന് പകരമായി ഈ പഴം ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കുമെന്ന് പറയപ്പെടുന്നു. അവൊക്കാഡോയില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ 75…
Read More » -
ആമസോണ്‍ വനത്തിന്റെ സന്തതി; കേരളത്തിലെ പഴ വിപണി കീഴടക്കാൻ ഇനി ‘അബിയു’
ആമസോണ്‍ വനാന്തരങ്ങളില്‍ നിന്നെത്തിയ, കേരളത്തിലെ പഴ വിപണിയിലെ പുത്തൻ താരോദയമാണ് അബിയു. കേരളത്തിലെ പോലെ കൂടിയ അന്തരീക്ഷ ആദ്രതയും സമശീരോഷ്ണ കാലാവസ്ഥയുമാണ് ഈ പഴത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ അനുയോജ്യം. കേരളത്തിലെ കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന വിളയാണിത്. വിലയില്ലാതെയും രോഗ – രോഗ കീടബാധ മൂലവും കഷ്ടത്തിലായ കേര കര്‍ഷകര്‍ക്ക് അബിയു നടന്നത് അധിക വരുമാനത്തിന് സഹായിക്കും. തണലിനെ ഇഷ്ടപ്പെടുന്നതിനാല്‍ തെങ്ങിന്‍ തോപ്പുകള്‍ക്ക് ഏറെ അനുയോജ്യം. നട്ട് രണ്ടു വര്‍ഷം കൊണ്ട് തന്നെ വിളവു ലഭിച്ചു തുടങ്ങുമെന്നതിനാല്‍ വാണിജ്യക്കൃഷിയായി തെരഞ്ഞെടുക്കാം. അബിയുവിന്റെ ഉള്ളിലെ കാമ്പ് നല്ല മധുരമുള്ളതും ചാറു നിറഞ്ഞതുമാണ്. ഇളം കരിക്കിനോട് സാമ്യമുള്ള ഈ കാമ്പാണ് ഭക്ഷ്യയോഗ്യം. നട്ട് രണ്ടു വര്‍ഷം കൊണ്ടുതന്നെ ആദ്യ വിളവെടുപ്പ് ആരംഭിക്കം. പൂക്കളില്‍ പരാഗണം നടന്നു നാലു മാസം കഴിയുന്നതോടെ പുറംതോട് മഞ്ഞ നിറമാകും. അപ്പോഴാണ് അബിയൂ കഴിക്കാന്‍ പാകമാകുക. തോടുപൊളിക്കാതെ പഴം നെടുകെ മുറിച്ചു സ്പൂണ്‍ കൊണ്ട് അടര്‍ത്തിയെടുത്ത് കഴിക്കുന്ന രീതിയാണ് നല്ലത്.…
Read More » -
വലിപ്പത്തിലല്ല കാര്യം; കാഴ്ച്ചയിൽ ഇത്തിരിക്കുഞ്ഞൻ, ഗുണമോ മെച്ചം, ചെറുപയർ പോഷകങ്ങളാൽ സമൃദ്ധം!
നല്ല ആരോഗ്യത്തിന് ഭക്ഷണം പ്രധാനമാണ്, എന്നാൽ നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം തന്നെ കഴിക്കണം. അത്തരത്തിൽ പെട്ട ഭക്ഷണമാണ് ചെറുപയർ. പയർ വർഗങ്ങളിലെ തന്നെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണം എന്ന് പറയുന്നത് തന്നെ ചെറുപയറാണ്. മാത്രമല്ല ഇതൊരു സൂപ്പർ ഫുഡായി അറിയപ്പെടുന്നു. എന്തൊക്കെയാണ് ചെറുപയറിന്റെ ഗുണങ്ങൾ എന്ന് നോക്കാം. ചെറുപയർ സസ്യാധിഷ്ഠിത പ്രോട്ടീന്റെ അവിശ്വസനീയമായ ഉറവിടമാണ്. ചെറുതും എന്നാൽ ശക്തവുമായ ഈ പയറിൽ ല്യൂസിൻ, ഐസോലൂസിൻ, ഫെനിലലാനൈൻ, ലൈസിൻ, അർജിനൈൻ, വാലൈൻ തുടങ്ങി നിരവധി അവശ്യ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. നിങ്ങൾ ഇത് മുളപ്പിച്ച് കഴിക്കുകയാണെങ്കിൽ അവയുടെ ഗുണങ്ങൾ വർധിക്കും. കലോറി എണ്ണം കുറയുകയും. അമിനോ ആസിഡിൻ്റെ അളവ് കൂടുകയും ചെയ്യുന്നു. ചെറുപയറിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ ലയിക്കുന്നതും ലയിക്കാത്തതുമാണ്. നിങ്ങളുടെ ദഹനം മന്ദഗതിയിലാക്കുന്നതിന് ഇത് സഹായിക്കുന്നു, നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്ത് ലയിക്കുന്ന നാരുകൾ നിങ്ങളെ കൂടുതൽ നേരം പൂർണ്ണമായി നിലനിർത്തുന്നതിന് സഹായിക്കുന്നു. ഫ്‌ളേവനോയിഡുകൾ, കഫീക്…
Read More »