ഏറെ ശ്രദ്ധിക്കേണ്ട ചില ആഹാര കാര്യങ്ങള്‍, പാകം ചെയ്യുമ്പോഴും പലവട്ടം ചൂടാക്കി കഴിക്കുമ്പോഴുമൊക്കെ മറക്കാതിരിക്കുക ഈ കാര്യങ്ങൾ
❥ പാകം ചെയ്തു ഭക്ഷണം ദീര്‍ഘനേരം വച്ച ശേഷം കഴിക്കുമ്പോള്‍ അതിലെ പോഷകങ്ങള്‍ കുറഞ്ഞുപോകും. മൂന്ന് മണിക്കൂറാണ് ഇതിന് പറയുന്ന സമയം. എന്നാല്‍ പുളിപ്പിച്ച ശേഷം കഴിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. പ്രധാനമായും നമ്മുടെ ശരീരത്തിന് ആവശ്യമായ ബാക്ടീരിയകളാണ് ഇതിലൂടെ കിട്ടുന്നത്. ഇവ സ്വാഭാവികമായും പാകം ചെയ്ത് ഒരു ദിവസം മുതല്‍ ഏറെസമയം കഴിഞ്ഞാണ് കഴിക്കേണ്ടത്.
❥ നമ്മള്‍ കഴിക്കാനെടുത്ത് വച്ചിരിക്കുന്ന ഭക്ഷണം, അതുപോലെ പാകം ചെയ്യാന്‍ മുറിച്ചുവച്ചിരിക്കുന്നത് എല്ലാം തുറന്നിട്ട് ഏറെ നേരം കഴിഞ്ഞ് കഴിക്കുന്നതും ശരീരത്തിന് അത്ര നല്ലതല്ല. വായുവുമായി സമ്പര്‍ക്കം വരുമ്പോള്‍ ഭക്ഷണത്തില്‍ രോഗാണുക്കള്‍ വരാനും ഇതുവഴി പോഷകങ്ങള്‍ കെട്ടുപോകാനും സാധ്യത കൂടുതലാണ്.
❥ ഭക്ഷണമുണ്ടാക്കുമ്പോള്‍ ഇതിലേക്ക് ചേര്‍ക്കുന്ന സ്‌പൈസുകള്‍ ചേര്‍ക്കുന്നതിന് യഥാര്‍ത്ഥത്തില്‍ ക്രമം ഉണ്ട്. അതായത്, ചില താപനിലയില്‍ ചില സ്‌പൈസുകള്‍ നമ്മുടെ ശരീരത്തിന് ദോഷം വരുത്തുന്ന ഘടകങ്ങള്‍ ഉത്പാദിക്കും.
❥ പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഇവ നേരത്തെ തന്നെ മുറിച്ചുവയ്ക്കുന്ന രീതി പല വീടുകളിലുമുണ്ട്. എന്നാലിത് പച്ചക്കറികളിലെ പോഷകങ്ങള്‍ നഷ്ടപ്പെടാൻ കാരണമാകും.
❥ ഭക്ഷണം പാകം ചെയ്യുമ്പോള്‍ അമിതമായി വേവിക്കാതിരിക്കാനും എപ്പോഴും ശ്രദ്ധിക്കുക. റെഡ് മീറ്റാണെങ്കില്‍ ഇതിന് വേവാന്‍ നല്ല സമയംആവശ്യമാണ്. മറ്റുള്ള ഭക്ഷണങ്ങളെല്ലാം ഒട്ടുമിക്കതും പെട്ടെന്ന് തന്നെ വെന്തുകിട്ടും. എന്നാല്‍ പലരും ഭക്ഷണം അമിതമായി വേവിച്ച് കഴിക്കാറുണ്ട്. പാകത്തിന് മാത്രം വേവിച്ച് കഴിക്കുന്നതാണ് ഉചിതം. പ്രത്യേകിച്ച് പച്ചക്കറികള്‍
ആഹാരസാധനങ്ങൾ ആഴ്ചകളോടും ഫ്രിഡ്ജിൽ വച്ച് വീണ്ടും ചൂടാക്കി കഴിക്കുന്നത് പുതിയ കാലത്ത് ഒരു ശീലമായി തീർന്നിട്ടുണ്ട്. അതും അപകടമാണ്
❥ ചിക്കന്‍ വിഭവങ്ങൾ പരമാവധി വീണ്ടും വീണ്ടും ചൂടാക്കി കഴിക്കാതിരിക്കുക. ഇത് ദഹനത്തിന് തടസം വരുത്തും
❥ ചീര ചൂടാകുമ്പോള്‍ കാര്‍സിനോജനിക് ആയി മാറും
❥ ബാക്കി വരുന്ന എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കുക. ഇത് വളരെ അപകടകരമാണ്
❥ ബീറ്റ്‌റൂട്ട് ഒരിക്കലും ആവര്‍ത്തിച്ച് ചൂടാക്കരുത്
❥ മുട്ട ഒറ്റത്തവണയേ ചൂടാക്കാന്‍ പാടുള്ളൂ.