FoodLIFE

കോഴികൾ കൃത്യമായി മുട്ടയിടുന്നില്ലേ? കാലാവസ്ഥ മാറ്റമാണ് വില്ലൻ, ശ്രദ്ധിക്കാം ഈ കാര്യങ്ങൾ…

ളരെ പോഷകമൂല്യങ്ങൾ നിറഞ്ഞ ആഹാരമാണ് മുട്ട. പണ്ട് നാട്ടിൻപുറങ്ങളിൽ മിക്ക വീടുകളിലും സ്വന്തമായി കോഴിയെ വളർത്തിയിരുന്നു. ഇന്ന് കാലം മാറി, കോഴി വളർത്തലിന്റെ രീതിയും മാറി. അത്യാധുനിക രീതിയിലുള്ള കൂടുകളില്‍ വളരെ എളുപ്പത്തില്‍ അത്യുത്പാദന ശേഷിയുള്ള കോഴികളെ വളര്‍ത്തുന്നവര്‍ നഗരത്തിലും നാട്ടിന്‍പുറത്തുമിപ്പോള്‍ ധാരാളമുണ്ട്. ഇവര്‍ക്കെല്ലാം സ്ഥിരമായുള്ള പരാതിയാണ് കോഴികള്‍ കൃത്യമായി മുട്ടിയിടുന്നില്ലെന്നത്. കാലാവസ്ഥ മാറ്റം കോഴികളുടെ മുട്ട ഉത്പാദനത്തെ വലിയ രീതിയില്‍ ബാധിക്കാനിടയുണ്ട്. കോഴികളെ പ്രത്യേകം ശ്രദ്ധിക്കുകയാണെങ്കില്‍ മാത്രമേ കൃത്യമായ രീതിയില്‍ മുട്ട ലഭിക്കുകയുള്ളു. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം….

1. കോഴിക്കുഞ്ഞുങ്ങളെ വാങ്ങുമ്പോള്‍ തന്നെ വിരമരുന്നു നല്‍കുക. എല്ലാ മാസവും കൃത്യമായി മരുന്ന് നല്‍കണം, കൂട്ടത്തില്‍ മറ്റു വാക്സിനുകളും.

Signature-ad

2. ഇലകള്‍ തീറ്റയായി നല്‍കാന്‍ ശ്രദ്ധിക്കുക. മുരിങ്ങ, പാഷന്‍ ഫ്രൂട്ട്, പപ്പായ (അധികം മൂക്കാത്ത ഇല) എന്നിവയുടെ ഇല ചെറുതായി അരിഞ്ഞ് നല്‍കുക. കൂട്ടില്‍ നിന്നും പുറത്ത് വിടാതെ വളര്‍ത്തുന്നതിനാല്‍ ഇലകളില്‍ നിന്നുള്ള പ്രോട്ടീനും വിറ്റാമിനും ലഭിക്കാന്‍ ഇതുമാത്രമേ മാര്‍ഗമുള്ളൂ. ഇലകള്‍ കഴിച്ചു തുടങ്ങിയാല്‍ മുട്ടയുടെ എണ്ണം കൃത്യമായിരിക്കും.

3. ഗോതമ്പ് ആഴ്ചയില്‍ മൂന്നു തവണയെങ്കിലും കൊടുക്കുക. വെള്ളത്തില്‍ ഇട്ട് കുതിർന്ന ഗോതമ്പ് കൊടുക്കുന്നത് വളരെ ഗുണം ചെയ്യും. തവിട് കൊഴച്ചു കൊടുക്കുന്നതും നല്ലതാണ്.

4. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്ക് ചൂടും സൂര്യപ്രകാശവും ലഭിക്കാന്‍ ലൈറ്റിട്ട് കൊടുക്കുക.

5. കൃത്യമായി വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ്  വരുത്തണം.

 

 

Back to top button
error: