Food

  • അൾസറിനെ അകറ്റാൻ വാഴക്കൂമ്പ്; രക്തശുദ്ധിക്കും മലബന്ധത്തിനും അത്യുത്തമം 

    സർവരോഗ സംഹാരിയാണ് വാഴക്കൂമ്പ്. അണുബാധയെ ചെറുക്കാൻ വാഴക്കൂമ്പിനോളം മികച്ച മറ്റൊന്നില്ല.രോഗകാരിയായ ബാക്ടീരിയകളുടെ വളർച്ചയെ ഫലപ്രദമായി തടയാനുള്ള കഴിവുണ്ടിതിന്. പ്രത്യേകിച്ച് ബാസിലസ് സബ്താലിസ്, ബാസിലസ് സെരിയസ്, എസ്ഷെറിച്ച കോളി എന്നെ ബാക്ടീരിയകളെ അകറ്റി നിർത്താൻ ഇത് സഹായിക്കും. മുറിവുകളെ വേഗത്തിൽ സുഖപ്പെടുത്താനുള്ള ശേഷിയും വാഴക്കൂമ്പിനുണ്ട്. അകാല വാർദ്ധക്യം,അൾസർ, കാൻസർ തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങളുടെ സാധ്യതകൾ കുറയ്ക്കാനും ഇത് സഹായിക്കും.വാഴക്കൂമ്പ് തുടർച്ചയായി കഴിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സാധിക്കും. ഇതിലടങ്ങിയിരിക്കുന്ന ഹൈപ്പോഗ്ലൈസമിക് ഗുണങ്ങൾ ശരീരത്തിലെ ഷുഗർ ലെവൽ നിയന്ത്രിച്ച് നിർത്തുന്നു. രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവു മെച്ചപ്പെടുത്തിക്കൊണ്ട് വിളർച്ചയുടെ ലക്ഷണങ്ങൾ തടയാനും ഇത് സഹായകമാണ്. എ, സി, ഇ തുടങ്ങിയ വിറ്റാമിനുകളുടേ സമ്പന്ന ഉറവിടമാണ് വാഴകൂമ്പ്. പൊട്ടാസ്യം, ഫെബർ എന്നി പോഷകങ്ങളും ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും ആരോഗ്യകരമായ ഒരു പച്ചക്കറിയാണ് വാഴക്കൂമ്പ് എന്ന് നിസംശയം ഉറപ്പിച്ചു പറയാം. കറയും ചവർപ്പും ഉണ്ടെന്നു പറഞ്ഞു പലരും മാറ്റിനിർത്തുന്ന വാഴക്കൂമ്പ്…

    Read More »
  • പിസ്ത മസ്തിഷ്‌ക പ്രവര്‍ത്തനം ശക്തമാക്കും, ഹൃദയാരോഗ്യത്തിനും ഉത്തമം

    ആഹാരമാണ് ഔഷധം അടുക്കളയെ വീട്ടിലെ ഫാര്‍മസിയാക്കി മാറ്റണം എന്ന്  ആയുർവേദം നിഷ്ക്കർഷിക്കുന്നു. അസന്തുലിതമായ ഭക്ഷണ ശീലങ്ങളും തിരക്കേറിയ ജീവിതശൈലിയും മൂലം ആളുകൾ ഇന്ന് ഗുരുതരമായ നിരവധി രോഗങ്ങൾക്ക് ഇരയാകുമ്പോൾ, സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തെക്കുറിച്ചുള്ള അറിവ്  വളരെ പ്രധാനമാണ്. ★ ആരോഗ്യകരമായ കൊഴുപ്പുകള്‍, ഫൈബര്‍, പ്രോട്ടീന്‍, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ ബി 6, തയാമിന്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവിധ പോഷകങ്ങളുടെ ഏറ്റവും മികച്ച ഉറവിടമാണ് പിസ്ത. ഒരു ദിവസം 30 ഗ്രാം നട്സ് കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പിസ്ത കഴിക്കുന്നത് ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്ന ഫൈറ്റോസ്റ്റെറോളുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. പിസ്തയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പിസ്ത കഴിക്കുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. അവയില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ഉപാപചയപ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കും. മാത്രമല്ല, പിസ്തയില്‍ അടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഭാരം കുറയ്ക്കാനും സഹായകമാണ്. പിസ്തയില്‍ ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഫൈബര്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. പിസ്ത കഴിക്കുന്നത് നല്ല കുടല്‍ ബാക്ടീരിയകളെ…

    Read More »
  • മുതിരയുടെ ആരോഗ്യ- ഔഷധ ഗുണങ്ങൾ അനവധി: പൊണ്ണത്തടി ഒഴിവാക്കാനും പ്രായത്തെ ചെറുത്ത് യുവത്വം നിലനിർത്താനും പുരുഷന്മാരിലെ സ്‌പേം കൗണ്ട് വര്‍ധിക്കാനും സഹായിക്കും

    ആഹാരമാണ് ഔഷധം അടുക്കളയെ വീട്ടിലെ ഫാര്‍മസിയാക്കി മാറ്റണം എന്ന്  ആയുർവേദം നിഷ്ക്കർഷിക്കുന്നു. അസന്തുലിതമായ ഭക്ഷണ ശീലങ്ങളും തിരക്കേറിയ ജീവിതശൈലിയും കാരണം ആളുകൾ ഇന്ന് ഗുരുതരമായ നിരവധി രോഗങ്ങൾക്ക് ഇരയാകുമ്പോൾ, സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തെക്കുറിച്ചുള്ള അറിവ്  വളരെ പ്രധാനമാണ്. പോഷകങ്ങളുടെ കലവറയാണ് മുതിര. കൊളസ്‌ട്രോളിനെ ചെറുക്കാനും പുരുഷന്മാരിലെ ബീജ വര്‍ധനയ്ക്കും മുതിര സഹായിക്കും . മുതിരക്ക് ചൂടും ഊര്‍ജ്ജവും ഉത്പാതിപ്പിക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ചും തണുപ്പുള്ള കാലങ്ങളില്‍ ഇത് ശരീരത്തിനാവശ്യമായ ചൂട് പകരുന്നു. മുതിരയില്‍ പോളിഫിനോളുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പിനെ കത്തിച്ചു കളയാന്‍ സഹായിക്കുകയും ഉപാപചയ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പൊണ്ണത്തടി ഒഴിവാക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണമാണ് മുതിര. ഉയര്‍ന്ന അളവില്‍ അയേണ്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെ ഇല്ലാത്ത മുതിരയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും ഉണ്ട്. കഴിച്ചു കഴിഞ്ഞാല്‍ ദഹിക്കാനായി ഏറെ നേരം വേണ്ടി വരുമെന്നത് കൊണ്ടു തന്നെ വിശപ്പറിയാത്തതിനാല്‍ അമിതവണ്ണമുളളവര്‍ക്കും പ്രമേഹരോഗികള്‍ക്കും ഇടവേളകളില്‍ മുതിര കൊണ്ട് തയ്യാറാക്കിയ ആഹാരം…

    Read More »
  • ഇനി മീൻ വറുക്കുമ്പോൾ ഈ‌ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ

    ലോകത്തെവിടെ പോയാലും മലയാളികൾ ഭക്ഷണം കഴിക്കാൻ കയറുമ്പോൾ ആദ്യം തേടുന്നത്  മീൻ ഉണ്ടോന്നാവും.പ്രത്യേകിച്ച് ഫ്രൈ. ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ കഴിക്കാൻ ആഗ്രഹിക്കുന്നതും വറുത്ത  മത്സ്യവിഭവങ്ങളാണ്. പല രാജ്യങ്ങളിലും മീൻ രുചിഭേദങ്ങൾ പലതാണ്. അതിൽ പ്രധാനപ്പെട്ടതാണ് സ്മോക്ക്ഡ് സാൽമൺ (പുകച്ച മീൻ). വളരെ നേർമയായി മുറിച്ചെടുത്ത് പുകച്ചത് വേവിക്കാതെ തന്നെ കഴിക്കാം. മീൻ വറുക്കുമ്പോൾ നല്ല ക്രിസ്പിയായിരിക്കാൻ, വൃത്തിയാക്കിയ മീനിലെ ജലാംശം ഒപ്പിയെടുത്ത് ഫ്രിജിൽ വച്ചശേഷം മസാലപുരട്ടി വറുത്തെടുക്കാം. ഇനി മീൻ വറുക്കുമ്പോൾ ഈ‌ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ… ചേരുവകൾ മീൻ – 4 കഷ്ണം മുളകുപൊടി – ഒന്നര ടേബിൾസ്പൂൺ പെരുംജീരകപ്പൊടി – അര ടേബിൾസ്പൂൺ കുരുമുളകുപൊടി – അര ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് – ഒരു ടേബിൾസ്പൂൺ അരിപ്പൊടി – ഒരു ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി – കാൽ ടേബിൾസ്പൂൺ നാരങ്ങ – അരമുറി കറിവേപ്പില – ആവശ്യത്തിന് തയാറാക്കുന്ന വിധം മസാല തയാറാക്കാൻ ഒരു ബൗളിലേക്ക്…

    Read More »
  • പപ്പടം പല  മഹാരോഗങ്ങള്‍ക്ക് കാരണമാകും; ഇത് വായിക്കാതെ പോകരുത്

    നമ്മള്‍ മലയാളികള്‍ക്ക് പപ്പടമില്ലാതെ ചോറിറങ്ങില്ല എന്ന അവസ്ഥയാണുള്ളത്.സദ്യ പോലുള്ളവയ്ക്ക് ഇത് ഒഴിവാക്കാനാകാത്ത വിഭവവുമാണ്.എന്തിനേറെ ബിരിയാണിക്കൊപ്പം പപ്പടം ഇല്ലെങ്കില്‍ പോലും നമുക്ക് എന്തോ ഒരു കുറവു പോലെയാണുള്ളത്.. എന്നാൽ പപ്പടം കഴിക്കുന്നത് പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തും.സാധാരണ ഗതിയില്‍ പപ്പടം ഉണ്ടാക്കുന്നത് ഉഴുന്നു വച്ചാണ്. എന്നാല്‍ ഇന്നത്തെ ഉഴുന്നു വിലയും മറ്റും കണക്കിലെടുക്കുമ്ബോള്‍ ഉഴുന്ന് അത്ര കണ്ട് ഇതില്‍ ഉപയോഗിയ്ക്കുന്നില്ല. ഇതില്‍ ദോഷം വരുത്തുന്ന മറ്റൊരു ഘടകം പപ്പടത്തില്‍ സോഡിയം ബൈ കാര്‍ബണേറ്റ് ഉപയോഗിയ്ക്കുന്നുവെന്നതാണ്. അതായത് സോഡാക്കാരം. ഇത് പപ്പടം കേടാകാതെ ഇരിയ്ക്കുന്നതിനാണ് ഉപയോഗിയ്ക്കുന്നത്. ശരീരത്തിന് ദോഷകരമാണ് സോഡിയംബൈ കാര്‍ബണേറ്റ്. ഇതൊരു കെമിക്കലാണ്. ഇതിനാല്‍ തന്നെ ഇത് ശരീരത്തിന് ഉണ്ടാക്കാനിടയുള്ള ദോഷങ്ങളും ചില്ലറയല്ല. ക്യാന്‍സര്‍ പോലുളള രോഗങ്ങള്‍ക്കും ഇതൊരു പ്രധാന കാരണമാണ്. വയറിന്റേയും കുടലിന്റേയും ആരോഗ്യത്തിനും ‍ അള്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇതൊരു പ്രധാന കാരണമാണ്. അടുത്തിടെ പപ്പടത്തില്‍ ചേര്‍ക്കാൻ കൊണ്ടുവന്ന അലക്കു കാരത്തിന്റെ വൻശേഖരമാണ് മലപ്പുറത്ത് ഭക്ഷ്യസുരക്ഷാ…

    Read More »
  • ബീഫില്ലാതെ എന്ത് ആഘോഷം; എളുപ്പത്തില്‍ തയാറാക്കാം ബീഫ് വരട്ടിയത്

    നല്ല കുരുമുളക് ഇട്ട് വരട്ടിയ ബീഫ് എന്ന് പറയുമ്ബോള്‍ തന്നെ നാവില്‍ വെള്ളമൂറാത്തവരായി ആരും ഉണ്ടാവില്ല.ഇതാ ബീഫ് വരട്ടിയെടുക്കാനുള്ള ഒരു അടിപൊളി റസിപ്പി. ചേരുവകള്‍ ബീഫ് – 1കിലോ ചെറിയ ഉള്ളി ചതച്ചത്- 1കപ്പ് വെളിച്ചെണ്ണ – 6 ടേബിള്‍ സ്പൂണ്‍ മുളക്‌പൊടി – 3 ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പൊടി – അര ടേബിള്‍ സ്പൂണ്‍ ഗരം മസാല – 1ടേബിള്‍ സ്പൂണ്‍ കരുമുളക്‌പൊടി – അര ടേബിള്‍ സ്പൂണ്‍ കടുക് – 1 അര ടേബിള്‍ സ്പൂണ്‍ വറ്റല്‍ മുളക് – 6 എണ്ണം കറിവേപ്പില – 2 തണ്ട് ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം ബീഫിനൊപ്പം ഉള്ളി, ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക്, കറിവേപ്പില, മഞ്ഞള്‍പ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. ശേഷം ഇവ കുക്കറിലിട്ട് ആവശ്യത്തിന് വെള്ളമൊഴിച്ച്‌ വേവിക്കുക. ഇത്…

    Read More »
  • കുതിർത്ത ഉണക്കമുന്തിരിയും വെള്ളക്കടലയും ഒരുമിച്ച് കഴിക്കൂ, അത്ഭുതപ്പെടുത്തുന്ന ഈ 5 ആരോഗ്യ ഗുണങ്ങൾ നേടാം!

    ★ ആഹാരമാണ് ഔഷധം അടുക്കളയെ വീട്ടിലെ ഫാര്‍മസിയാക്കി മാറ്റണമെന്ന്  ആയുർവേദ വിദഗ്ദർ ഉപദേശിക്കുന്നു. അസന്തുലിതമായ ഭക്ഷണ ശീലങ്ങളും തിരക്കേറിയ ജീവിതശൈലിയും കാരണം ആളുകൾ ഇന്നത്തെ കാലത്ത് ഗുരുതരമായ നിരവധി രോഗങ്ങൾക്ക് ഇരയാകുമ്പോൾ, സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തെക്കുറിച്ചുള്ള അറിവ്  വളരെ പ്രധാനമാണ്. ഉണക്കമുന്തിരി പതിവായി കഴിക്കുന്നത് വൃക്ക സംബന്ധമായ പ്രശ്നങ്ങളും കാൻസറും നേരിടാൻ സഹായിക്കുന്നു. വെള്ളക്കടലയിൽ അടങ്ങിയിരിക്കുന്ന ഫൈബർ, പ്രോട്ടീൻ, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. മാത്രമല്ല ഇത് ശരീരത്തിലെ ബലഹീനത ഇല്ലാതാക്കും, പ്രതിരോധശേഷി വർധിപ്പിക്കും. പോഷകങ്ങളുടെ കലവറയാണ് ഇവ രണ്ടും. പേശികൾ, എല്ലുകൾ, ചർമ്മം, മുടി എന്നിവയ്ക്കും ഉപാപചയ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാത്തരം മാലിന്യ നിക്ഷേപങ്ങളും നീക്കം ചെയ്യുന്നതിനും ഇവ ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വെള്ളക്കടലയും ഉണക്കമുന്തിരിയും ഒരുമിച്ച് കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം. 1. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കും ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് വെള്ളക്കടല, ഉണക്കമുന്തിരി എന്നിവയുടെ ഉപയോഗം വളരെ ഫലപ്രദമാണ്. വെള്ളക്കടലയിൽ…

    Read More »
  • വളരെയെളുപ്പം തയാറാക്കാം പപ്പായ തോരൻ

    യാതൊരു ദൂഷ്യഫലങ്ങളും ഇല്ലാത്ത, പോഷകസമൃദ്ധമായ ഒരു വിഭവമാണ് പപ്പായ. പപ്പായ കൊണ്ട് ധാരാളം വിഭവങ്ങൾ തയ്യാറാക്കാവുന്നതാണ്.ഇവിടെ പപ്പായ തോരൻ എങ്ങനെയാണ്  തയ്യാറാക്കുന്നതെന്ന് നോക്കാം… വേണ്ട ചേരുവകള്‍… പപ്പായ ചെറുതായി അരിഞ്ഞത്  1 കപ്പ് അര മുറി തേങ്ങയുടെ പകുതി ചിരകിയത് വെളുത്തുള്ളി                                 5 അല്ലി പച്ചമുളക്                                         3 എണ്ണം വറ്റല്‍ മുളക്                                    3 എണ്ണം കറിവേപ്പില                     …

    Read More »
  • പഞ്ചസാരയ്ക്കു പകരമുള്ള കൃത്രിമമധുരം അപകടകാരി, ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും

       കുറച്ചു കാലമായി പഞ്ചസാരയ്ക്ക് പകരം വ്യാപകമായി കൃത്രിമമധുരം ഉപയോഗിക്കുന്നു. കലോറി ഉപഭോഗം കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കുന്നതിനുമാണ് കൃത്രിമമധുരം തെരഞ്ഞെടുക്കുന്നത്. എന്നാല്‍, ഇവയുടെ സുരക്ഷിതത്വത്തെപ്പറ്റിയും നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന ദോഷങ്ങളെപ്പറ്റിയും ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. കലോറി ഉപഭോഗമില്ലാതെ മധുരം ലഭിക്കാനായി കൃത്രിമമായി നിര്‍മിക്കുന്ന സംയുക്തങ്ങളാണ് ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്‌നറുകള്‍ അഥവാ കൃത്രിമമധുരം. അസ്പാര്‍ട്ടേം, സക്കാരിന്‍, സൂക്രലോസ്, നിയോട്ടേം എന്നിവയാണ് കൃത്രിമമധുരങ്ങളില്‍ ചിലത്. ഇവയൊക്കെ എങ്ങനെയാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത് എന്ന് മനസ്സിലാക്കേണ്ടത് അത്യാവശമാണ്.   ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്‌നറുകള്‍ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത് 9 വിധത്തിൽ വിശപ്പും ഭക്ഷണത്തോടുള്ള അമിതമായ അഭിനിവേശവും തോന്നിക്കുകയാണ് ആദ്യസംഗതി. പഞ്ചസാരയെക്കാള്‍ മധുരം അടങ്ങിയിട്ടുള്ളതിനാല്‍ പഞ്ചസാരതന്നെയാണ് കഴിച്ചത് എന്ന സിഗ്നലാവാം ഇത് തലച്ചോറിനു നല്‍കുന്നത്. അതിനാലാണ് അമിതമായ ഭക്ഷണം കഴിക്കുന്നതും  ഭാരക്കൂടുതൽ ഉണ്ടാകുന്നതും. കുടലിന്റെ ആരോഗ്യം നശിപ്പിക്കുന്നതാണ് മറ്റൊരു കാര്യം. കുടലിലുള്ള ബാക്ടീരിയകളുടെ ഘടനയെ മാറ്റിമറിക്കുകയും അത് ഗ്ലൂക്കോസ് ഇന്‍ടോളറന്‍സിലേക്കും പൊണ്ണത്തടിയിലേക്കും നയിക്കുകയും ചെയ്യും. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഇത്…

    Read More »
  • മുട്ട‌ കൊണ്ട് ഒരു കിടിലൻ ദോശ

    മുട്ടകൊണ്ട്  കിടിലൻ രുചിയിൽ ദോശ ഉണ്ടാക്കുന്ന വിധം.ടേസ്റ്റിയാണ്,പ്രോട്ടീൻ സമ്ബുഷ്ടവുമാണ്.അപ്പോൾ തുടങ്ങാം. വേണ്ട ചേരുവകൾ ദോശമാവ് 2 കപ്പ് കാരറ്റ് 2 എണ്ണം ഉള്ളി 8 എണ്ണം പച്ചമുളക് 3 എണ്ണം ഇഞ്ചി ചെറിയ കഷണം തക്കാളി 1 എണ്ണം മുട്ട 2 എണ്ണം കറിവേപ്പില ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് ക്രഷ്ഡ് ചില്ലി 2 ടേബിള്‍ സ്പൂണ്‍ തയാറാക്കുന്ന വിധം ആദ്യം രണ്ട് കപ്പ് അരിയ്‌ക്ക് ഒരു കപ്പ് ഉഴുന്ന് അതാണ് ദോശമാവിന്റെ കണക്ക്. അരച്ചു തയാറാക്കിയ ദോശ മാവില്‍ നിന്നും രണ്ടു കപ്പ് എടുത്ത് ഉപ്പ് ചേര്‍ത്ത് ഇളക്കി മാറ്റി വയ്‌ക്കുക. എല്ലാ ചേരുവകളും ചെറുതായി അരിഞ്ഞ് ബൗളില്‍ ഇട്ട് ഉപ്പും മുട്ടയും ചേര്‍ത്ത് കലക്കി വയ്‌ക്കുക. ദോശക്കല്ല് ചൂടാകുമ്ബോള്‍ നല്ലെണ്ണ പുരട്ടി ദോശമാവ് ഒഴിച്ച്‌ പരത്തി അല്‍പ്പം കഴിഞ്ഞ് മുട്ടക്കൂട്ട് ഒഴിച്ച്‌ നിരത്തി അതിന് മുകളില്‍ ചതച്ചെടുത്ത ഉണക്ക മുളക് വിതറി അടച്ച്‌ വേവിക്കുക. രുചികരമായ മുട്ടദോശ തയ്യാര്‍.

    Read More »
Back to top button
error: