2024 ലേത് വെറും ട്രെയിലർ, അടുത്ത തവണ തോക്കു ചൂണ്ടുന്നത് തിരുനെറ്റിക്കു തന്നെയായിരിക്കും!! റാപ്പർ ബാദ്ഷായ്ക്ക് വധഭീഷണി, ലോറൻസ് ബിഷ്ണോയ് സംഘത്തിൻ്റെ പേരിൽ സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ… ‘ടറ്റീരീ’ ഗാനത്തിലെ വരികൾ സ്‌കൂൾ വിദ്യാർത്ഥികളെ ലൈംഗികവൽക്കരിക്കുന്നുവെന്ന് ആരോപണം

ടട്ടീരി’ ഗാനവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ പ്രശസ്ത റാപ്പറും ഗായകനുമായ ബാദ്ഷായ്ക്ക് വധഭീഷണി ഉയർന്നതായി റിപ്പോർട്ട്. ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുണ്ടെന്ന് പറയുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ബാദ്ഷായ്ക്കെതിരെയുള്ള ഭീഷണി വൈറലായി. തങ്ങളുടെ ശക്തി തെളിയിക്കുന്നതിനായി 2024-ൽ ബാദ്‌ഷായുടെ ഉടമസ്ഥതയിലുള്ള ചണ്ഡീഗഡിലെ ഒരു ക്ലബ്ബിന് പുറത്ത് നടന്ന സ്ഫോടനം വെറുമൊരു “ട്രെയിലർ” മാത്രമായിരുന്നുവെന്നും അടുത്ത തവണ നേരിട്ട് നെറ്റിക്കുതന്നെ വെടിവെക്കുമെന്നും സംഘം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് ബാദ്ഷാ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
വൈറൽ സന്ദേശത്തിൽ പറയുന്നതനുസരിച്ച് ഹരിയാനയിലെ പാനിപറ്റൽ വെസ്റ്റേൺ യൂണിയൻ ഹവാല ഇടപാടുമായി ബന്ധപ്പെട്ട ഒരു ഓഫീസിൽ നടന്ന വെടിവെപ്പ് സംഭവവും സംഘത്തിൻ്റെ നിർദ്ദേശപ്രകാരം നടത്തിയതാണെന്ന് അവകാശപ്പെടുന്നു. അമേരിക്കയിൽ നിന്ന് റൺദീപ് മാലിക്, അനിൽ പണ്ഡിത് എന്നിവർ നിർദ്ദേശം നൽകിയതായും പോസ്റ്റിൽ ആരോപിക്കുന്നു.
ഹവാല വഴി വിദേശത്തേക്ക് പണം അയക്കുന്ന പ്രവർത്തനങ്ങൾ രാജ്യത്തിൻറെ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നതാണെന്നും മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചതിനാൽ ആക്രമണം നടത്തിയെന്നും സന്ദേശത്തിൽ പറയുന്നു. ഇത് വെറും “ട്രെയിലർ” മാത്രമാണെന്നും കൂടുതൽ നടപടി ഉണ്ടാകാമെന്നും പോസ്റ്റിൽ ഭീഷണി ഉയർത്തുന്നു. ഇതിനൊപ്പം ബാദ്ഷായെ നേരിട്ട് ലക്ഷ്യമിട്ട് ഭീഷണിയും സന്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹരിയാനയുടെ സംസ്കാരത്തെ ദുഷിപ്പിക്കാൻ ശ്രമിച്ചതായാണ് ആരോപണം. “ഗായകൻ ബാദ്ഷാ, ഹരിയാനയുടെ സംസ്കാരത്തെ നശിപ്പിക്കാൻ നിങ്ങൾ ശ്രമിച്ചു. 2024-ൽ നിങ്ങളുടെ ക്ലബ്ബിൽ ഞങ്ങൾ ഒരു ‘ട്രെയിലർ’ കാണിച്ചു. അടുത്ത തവണ നേരിട്ട് നെറ്റിയിൽ വെടിവെക്കും,” എന്നാണ്. പോസ്റ്റിൽ പറയുന്നത്. എന്നാൽ ഈ പോസ്റ്റിൻ്റെ യഥാർത്ഥത്തിൽ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.
‘ടറ്റീരീ’ ഗാനത്തിലെ വരികൾ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ലൈംഗികവൽക്കരിക്കുന്നുവെന്നാരോപിച്ച് ബാദ്‌ഷയ്‌ക്കെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. വിവാദം ശക്തമായതോടെ ഗാനം അദ്ദേഹം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തു. വിഷയത്തിൽ ഹരിയാനയിൽ എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് ഹരിയാന സ്റ്റേറ്റ് കമ്മീഷൻ ഫോർ വിമാനം മുമ്പാകെ ഹാജരാകാതിരുന്നതും ബാദ്ഷായെ വീണ്ടും വിവാദത്തിലാക്കി. അതേസമയം 2024 നവംബറിൽ ചണ്ഡീഗഢിലെ സെക്ടർ 26-ൽ സ്ഥിതി ചെയ്യുന്ന ബാദ്ഷായുടെ ബാർ-കം-ലൗഞ്ചിൻ പുറത്ത് രണ്ട് കുറഞ്ഞ ശക്തിയുള്ള സ്‌ഫോടനങ്ങൾ നടന്നിരുന്നു. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ളതായി പറയപ്പെടുന്ന ഗോൾഡി ബ്രാർ, രോഹിത് ഗോദര എന്നിവർ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുക ആവശ്യപ്പെട്ടിട്ടും ക്ലബ്ബ് ഉടമ പ്രതികരിക്കാത്ത ആക്രമണം നടത്തിയതെന്നായിരുന്നു അന്ന് അവരുടെ വിശദീകരണം.






