Food

  • കൂണ്‍ കഴിക്കൂ: രോഗപ്രതിരോധശേഷി കൂട്ടാനും, കാഴ്ചശക്തി വര്‍ധിപ്പിക്കാനും തടി കുറയ്ക്കാനും  ഉത്തമം

    ആഹാരമാണ് ഔഷധം അടുക്കളയെ വീട്ടിലെ ഫാര്‍മസിയാക്കി  മാറ്റണം എന്ന്  ആയുർവേദം നിഷ്ക്കർഷിക്കുന്നു. ഇന്നത്തെ അസന്തുലിതമായ ഭക്ഷണ ശീലങ്ങളും തിരക്കേറിയ ജീവിതശൈലിയും മൂലം നിരവധി ഗുരുതര രോഗങ്ങൾക്ക് ഇരയാകുന്നു പലരും. സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തെക്കുറിച്ചുള്ള അറിവ്  ഈ ഘട്ടത്തിൽ വളരെ പ്രധാനം തന്നെ. നമ്മള്‍ പതിവായി കഴിക്കുന്ന ഭക്ഷണത്തിലുള്‍പ്പെടുന്നതല്ല കൂണ്‍. എന്നാല്‍ കൂണ്‍ ഡയറ്റിലുള്‍പ്പെടുത്തുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പ്രോട്ടീനിന്റെയും അമിനോ ആസിഡുകളുടെയും കലവറയാണ് കൂണ്‍. വിറ്റാമിന്‍ ഡി കുറയുന്നതുമൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് കൂണ്‍ പതിവായി കഴിക്കുന്നത് ഉത്തമപരിഹാരമാണ്. കുട്ടികള്‍ക്കും കൂണ്‍ നല്‍കുന്നത് വളരെ നല്ലതാണ്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ രോഗ പ്രതിരോഗശേഷി കൂട്ടാൻ ഇത് ഗുണം ചെയ്യും. കൂണിന്റെ കൂടുതല്‍ ഗുണങ്ങളറിയാം സോഡിയം വളരെ കുറവുള്ള കൂണില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഗുണകരമാണ്. കൂടാതെ കുടലിന്റെ ആരോഗ്യം സംരംക്ഷിക്കാനും കൂൺ ഉത്തമം. ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും കൂണിന് സാധിക്കും. ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ…

    Read More »
  • ക്യാൻസര്‍ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങളും ഭക്ഷണരീതികളും

    ക്യാൻസര്‍ രോഗം സമയബന്ധിതമായി കണ്ടെത്താനായാല്‍ ഇന്ന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. എന്നാല്‍ പലപ്പോഴും സമയത്തിന് രോഗനിര്‍ണയം നടക്കുന്നില്ല എന്നതാണ് തിരിച്ചടിയാകുന്നത്. പല കാരണം കൊണ്ടും ക്യാൻസര്‍ ബാധയുണ്ടാകാം. ചിലര്‍ ജീവിതരീതികളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയിട്ടും ക്യാൻസര്‍ ബാധിതരാകുമ്പോള്‍ നിരാശരാകാറുണ്ട്. ഇവരെ മറ്റെന്തെങ്കിലും ഘടകമായിരിക്കാം ക്യാൻസര്‍ എന്ന പ്രതിസന്ധിയില്‍ കൊണ്ടിട്ടത്. ഇങ്ങനെ നമുക്ക് അറിയുന്നതോ അറിയാത്തതോ ആയ കാരണങ്ങള്‍ ക്യാൻസര്‍ രോഗത്തിന് പിന്നില്‍ പ്രവര്‍ത്തിക്കാം. ഇത്തരത്തില്‍ നാം കഴിക്കുന്ന ഭക്ഷണങ്ങളും, അതുപോലെ നമ്മുടെ ഭക്ഷണരീതിയും ക്യാൻസര്‍ രോഗത്തെ സ്വാധീനിക്കാം. അതായത്, ഇവയ്ക്ക് ക്യാൻസര്‍ സാധ്യത കൂട്ടാനുള്ള കഴിവുണ്ടെന്ന് ചുരുക്കം. അല്ലാതെ ഇവ കഴിച്ചാല്‍ ക്യാൻസര്‍ പിടിപെടുമെന്ന് ചിന്തിക്കരുത്. പക്ഷേ സ്ഥിരമായി കഴിക്കുന്നത് വെല്ലുവിളിയാണെന്ന് ചുരുക്കം. പ്രോസസ്ഡ് മീറ്റ്… പ്രോസസ്ഡ് മീറ്റ് എന്ന് പറഞ്ഞാല്‍ പലര്‍ക്കും അറിയില്ല. എന്നാല്‍ സോസേജ്, ഹോട്ട് ഡോഗ്സ്, ബേക്കണ്‍ എന്നെല്ലാം പറഞ്ഞാല്‍ മിക്കവര്‍ക്കും പിടികിട്ടും. ഇത്തരത്തില്‍ പ്രോസസ് ചെയ്ത് വരുന്ന ഇറച്ചി വിഭവങ്ങളിലെല്ലാം തന്നെ പ്രിസര്‍വേറ്റീവ്സ്, അഡിറ്റീവ്സ് എന്നിവയെല്ലാം…

    Read More »
  • ഭക്ഷണത്തിന് രുചിയും മണവും നൽകും, ധാരാളം ആരോഗ്യ ഗുണങ്ങളും; അറിയാം പെരുംജീരകത്തിന്റെ ​ഗുണങ്ങൾ

    മിക്ക വിഭവങ്ങളിലും നാം ചേർത്ത് വരുന്ന ഒരു ചേരുവകയാണ് പെരുംജീരകം. ഭക്ഷണത്തിന് രുചിയും മണവും നൽകുന്നത് കൂടാതെ ധാരാളം ആരോഗ്യ ഗുണങ്ങളും പെരുംജീരകത്തിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, വിറ്റാമിൻ എ, ഫൈബർ, പൊട്ടാസ്യം, മാംഗനീസ്, സിങ്ക്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകൾ, പോഷകങ്ങൾ, ധാതുക്കൾ എന്നിവയും പെരുംജീരകത്തിൽ അടങ്ങിയിട്ടുണ്ട്. വയറുവേദന, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പെരുംജീരക വെള്ളം സ​ഹായകമാണ്. പെരുംജീരകത്തിൽ എസ്ട്രാഗോൾ, ഫെൻചോൺ, അനെത്തോൾ എന്നിവ അടങ്ങിയിട്ടുണ്ട്. സ്ത്രീകളിലെ ആർത്തവ വേദനയും വയറുവേദനയും കുറയ്ക്കാൻ ഇവ സഹായിക്കുന്നു. എല്ലാ മാസവും ഉണ്ടാകുന്ന ഈ പ്രത്യേക സമയത്ത് സ്ത്രീകളിൽ ഉണ്ടാകുന്ന ഓക്കാനം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഇത് കുറയ്ക്കുന്നു. പെരുഞ്ചീരകത്തിലെ ഫൈറ്റോഈസ്ട്രജനുകൾ കോശങ്ങളുടെ അസാധാരണമായ മാറ്റങ്ങൾ തടഞ്ഞ് ബ്രെസ്റ്റ് ക്യാൻസർ തടയാനും ഏറെ നല്ലതാണ്. മുലപ്പാൽ ഉൽപാദനം വർദ്ധിപ്പിയ്ക്കാനും പെരുഞ്ചീരകം ഏറെ നല്ലതാണ്. ഈസ്ട്രജൻ, പ്രൊജസ്‌ട്രോൺ ഹോർമോണുകളാണ് ഇതിനും സഹായിക്കുന്നത്. ആസ്ത്മ, കഫക്കെട്ട് മൂലമുള്ള ചുമ എന്നിവയാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക്…

    Read More »
  • ഹോട്ടലിലെ അതേ രൂചിയിൽ വീട്ടിൽ തയ്യാറാക്കാം അടിപൊളി ചിക്കൻ കബാബ്

    ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും രുചി മുന്നിൽ നിൽക്കുന്ന കബാബ് ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. ഹോട്ടലിൽ ലഭിക്കുന്ന അതേ രുചിയിൽ ചിക്കൻ ഉപയോഗിച്ച് കബാബ് തയ്യാറാക്കി നോക്കിയാല്ലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന റെസിപ്പിയാണിത്. ആവശ്യമുള്ള സാധനങ്ങൾ യോഗർട്ട് – 250 മില്ലി ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് – 50 ഗ്രാം മുളക്പൊടി – ഒരു ടീസ്പൂൺ ജീരകപ്പൊടി – അര ടീസ്പൂൺ ബോൺലെസ് ചിക്കൻ  – 250 ഗ്രാം ഉപ്പ്, കുരുമുളക്പൊടി – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം എല്ലാ ചേരുവകളും ചിക്കനിൽ തേച്ചുപിടിപ്പിച്ച് ഒരു രാത്രി ഫ്രിഡ്ജിൽ വെക്കുക. ഇനി സ്ക്യൂവറിൽ കൊരുത്ത് ഗ്രിൽ ചെയ്യണം. നന്നായി ഗ്രിൽ ചെയ്തെടുത്ത ശേഷം ചൂടോടെ കഴിക്കാം. കുറിപ്പ്: കുറച്ച് കരി കത്തിച്ച് അതിന് മുകളിലായി സ്ക്യൂവേഴ്സിൽ കോർത്ത് ചിക്കൻ വയ്ക്കുക. ഓരോ വശവും 8-10 മിനിറ്റ്  ഗ്രിൽ ചെയ്യുക.

    Read More »
  • തെരളിയപ്പം അഥവാ കുമ്പിളപ്പം

    വഴനയിലയിൽ കുമ്പിൾ ഉണ്ടാക്കി അതിൽ ചേരുവ നിറച്ച് ആവിയിൽ വേവിച്ചെടുക്കുന്ന കേരളീയ വിഭവമാണ് കുമ്പിൾ എന്നു കൂടി അറിയപ്പെടുന്ന കുമ്പിളപ്പം.ചിലയിടങ്ങളിൽ മറ്റു മരങ്ങളുടെ ഇലകളും ഉപയോഗിക്കുന്നുണ്ടങ്കിലും വഴനയിലയുടെ സ്വാദ് ഈ പലഹാരത്തിന്റെ മുഖമുദ്രയായി കണക്കാക്കപ്പെടുന്നു. മറ്റ് അപ്പങ്ങളിൽ നിന്ന് ഇതിനുള്ള പ്രത്യേകത ചക്കപ്പഴം ആണിതിന്റെ അവശ്യ ഘടകം എന്നുള്ളതാണ്. ചക്കപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന കേരളീയ വിഭവങ്ങളിലെ ഏറ്റവും സ്വാദിഷ്ടമായ ഒന്നാണിത്.അരിപ്പൊടിയും മറ്റ് പഴങ്ങൾ ചേർത്തും ഇത് ഉണ്ടാക്കാവുന്നതാണ്. ചേരുവകള്‍ വറുത്ത അരിപൊടി   –  2 കപ്പ് ചിരകിയ തേങ്ങ  – ¾ കപ്പ് ചക്ക/ചെറിയ ഇനം പഴം  –   4 എണ്ണം ചീകിയ ശര്‍ക്കര  –  1½ കപ്പ് ഏലക്കായ് പൊടി  –  2 ടീസ്പൂണ്‍ വയണയില, ഈര്‍ക്കില്‍  – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം വയണയില (തെരളിയില) വൃത്തിയാക്കി കുമ്പിളിന്റെ  ആകൃതിയില്‍ എടുത്ത് ഈര്‍ക്കില്‍ വച്ച് കോര്‍ത്തെടുക്കുക. ഒരു പാത്രത്തില്‍ അരിപൊടി, ചക്കപ്പഴം അല്ലെങ്കിൽ മറ്റേതെങ്കിലും പഴം, തേങ്ങ, ചിരകിയ ശര്‍ക്കര, ഏലക്കായ്പൊടി ഇവ ചേര്‍ത്ത് കട്ടയില്ലാതെ…

    Read More »
  • ഷവർമ കഴിച്ചാൽ മരണം സംഭവിക്കുന്നത് എങ്ങനെയാണ് ?

    ഷവർമ കഴിച്ചാൽ മരണം സംഭവിക്കുന്നത് എങ്ങനെയെന്നത് സ്വാഭാവികമായ സംശയമാണ്. കാരണം ഭക്ഷ്യ വിഷബാധയിൽ ശരിക്കും ഉത്തരവാദി കേടായ ഭക്ഷണത്തിലുള്ള ബാക്ടീരിയ ആണല്ലോ… ഏതു ബാക്ടീരിയയും ശരീരത്തിൽ കടന്നാൽ പെറ്റുപെരുകി രോഗമുണ്ടാക്കാൻ ഒരു “ഇൻക്യുബേഷൻ പീരിയഡ്” ആവശ്യമാണ്… പിന്നെ എങ്ങനെ മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കും? പല കുഞ്ഞൻ ബാക്ടീരിയകളും ഉഗ്രവിഷങ്ങൾ ( ടോക്സിൻസ് ) ഉത്പാദിപ്പിക്കാൻ മിടുക്കരാണ്…ഇത്തരം ബാക്ടീരിയ ഷവർമയിലെ മയൊണേസിലും മറ്റു പഴകിയ ഭക്ഷണസാധനങ്ങളിലും വളരുമ്പോൾ അവ ഉത്പാദിപ്പിക്കുന്ന വിഷങ്ങളും ( ടോക്സിൻസ് ) ഇത്തരം ഭക്ഷണങ്ങളിൽ കലരും. അതായത്, ബാക്ടീരിയ കേടായ ഭക്ഷണം കഴിക്കുന്ന ആളുടെ ശരീരത്തിൽ കടന്ന് പെറ്റുപെരുകി അണുബാധ ഉണ്ടാക്കിയല്ല, മറിച്ച് ഭക്ഷണത്തിൽ കലർന്നിരിക്കുന്ന ഇത്തരം ബാക്ടീരിയൽ ടോക്സിൻസ് ശരീരത്തിൽ കടക്കുന്നതു കൊണ്ടാണ് പല ഫുഡ് പോയ്സണിങ്ങുകളും ഉണ്ടാകുന്നത് എന്നർത്ഥം.   സ്റ്റാഫിലോകോക്കസ് , ക്ലോസ്ട്രിഡിയം തുടങ്ങിയ ബാക്ടീരിയകൾ, ഇങ്ങനെ നോക്കിയാൽ രാജവെമ്പാലയെക്കാൾ അപകടകാരികളാണ് ! ഇത്തരം പലജാതി ഭക്ഷ്യ വിഷബാധകളിലെ ഏറ്റവും ഭീകരനാണ് “ബോട്ടുലിസം”.ക്ലോസ്ട്രിഡിയം ബോട്ടുലിനം (Clostridium…

    Read More »
  • മൈസൂർ പാക്ക് ഇല്ലാതെ എന്ത് നവരാത്രി?

    നവരാത്രി മുതൽ ന്യൂഇയർ വരെ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന ഒരു മധുരപലഹാരമാണ് മൈസൂർ പാക്ക്.നോക്കാം എങ്ങനെയാണ് മൈസൂർ പാക്ക് ഉണ്ടാക്കുന്നതെന്ന്.. കുട്ടികളുടെ ഇഷ്ടപ്പെട്ട മധുരപലഹാരമാണ് മൈസൂർ പാക്ക്.വെറും മൂന്നേ മൂന്ന് ചേരുവകൾ കൊണ്ട് നമുക്കിത് വീട്ടിൽ തന്നെ തയാറാക്കാം. ചേരുവകൾ കടലമാവ് – 1 കപ്പ് പഞ്ചസാര – 2 കപ്പ് നെയ്യ് ഉരുക്കിയത് – 1 ½ കപ്പ് തയാറാക്കുന്ന വിധം ഒരു പാത്രത്തിൽ ഒരു കപ്പ് കടലമാവ് എടുത്ത് അതിലേക്ക് ഒന്നര കപ്പ് നെയ്യ് ഉരുക്കിയതിൽ കുറേശ്ശെ വീതം ചേർത്ത് നന്നായി യോജിപ്പിക്കുക. മാവ് യോജിപ്പിക്കാൻ ആവശ്യമുള്ളത്രയും നെയ്യ് എടുത്ത ശേഷം ബാക്കി നെയ്യ് മാറ്റി വയ്ക്കുക. അതിനു ശേഷം സ്റ്റൗ കത്തിച്ച്, തവ ചൂടാക്കി രണ്ട് കപ്പ് പഞ്ചസാരയില്‍ മുക്കാൽ കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കിക്കൊടുക്കുക. പഞ്ചസാര അലിയുന്നതു വരെ ഇളക്കണം. പഞ്ചസാര ലായനി തിളച്ചു വരുമ്പോൾ കടലമാവിന്റെ മിശ്രിതം അതിലേക്ക് ഒഴിച്ച് നന്നായി…

    Read More »
  • സദ്യക്കൊപ്പം കഴിക്കാൻ കിടിലൻ പൈനാപ്പിൾ പച്ചടി

    പൈനാപ്പിൾ എന്ന കൈതച്ചക്ക നമ്മുടെ നാട്ടിൽ ലഭിക്കുന്ന പഴങ്ങളിൽ വച്ച് പോഷകഗുണങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഒന്നാണ്. കുട്ടികൾക്കു നൽകാൻ മികച്ച ഒരു പഴമാണിത്. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ കൈതച്ചക്കയ്ക്കുണ്ട്. വൈറ്റമിൻ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തിൽ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതു കൂടാതെ മഗ്നീഷ്യവും ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് എന്നിവയുമുണ്ട്. സദ്യക്കൊപ്പം കഴിക്കാൻ കിടിലൻ പൈനാപ്പിൾ പച്ചടി തയ്യാറാക്കിയാല്ലോ. ആവശ്യമുള്ള സാധനങ്ങൾ പൈനാപ്പിൾ – ഇടത്തരം വലിപ്പത്തിൽ ഒന്ന് (നല്ല പഴുത്ത് മധുരമുള്ളതായിരിക്കണം). തേങ്ങ -അരമുറി പച്ചമുളക് – ആറെണ്ണം തൈര് – അരകപ്പ് (പുളിയില്ലാത്തത്) ഉപ്പ് – ആവശ്യത്തിന് പഞ്ചസാര – ഒരു ടീസ്പൂൺ ജീരകം – കാൽ ടീസ്പൂൺ മഞ്ഞപ്പൊടി -കാൽ ടീസ്പൂൺ മുളകുപൊടി – കാൽ ടീസ്പൂൺ വെളിച്ചെണ്ണ -കടുക് വറുക്കാൻ ആവശ്യത്തിന് കടുക് – കാൽ ടീ സ്പൂൺ ചുവന്ന മുളക് –…

    Read More »
  • ഒരെണ്ണം മതി വയറ് നിറയാൻ; എന്തെളുപ്പം ഊത്തപ്പം ഉണ്ടാക്കാൻ  

    എന്നും ഒരേ ശൈലിയിലുള്ള പ്രാതൽ തയ്യാറാക്കി മടുത്തെങ്കിൽ നമുക്കൊന്നു മാറ്റിപ്പിടിക്കാം.ബ്രേക്ഫാസ്റ്റിന് ഊത്തപ്പം തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ചേരുവകൾ ദോശമാവ് – ആവശ്യത്തിന് കാരറ്റ്, കാബേജ്, തക്കാളി, വേവിച്ച ഗ്രീൻപീസ്,സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ് ഉപ്പ് – ആവശ്യത്തിന് കുരുമുളക് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ദോശക്കല്ലിൽ കുറച്ച് കട്ടിയിൽ മാവ് ഒഴിച്ച് അതിനുമുകളിൽ അരിഞ്ഞുവെച്ച പച്ചക്കറി വിതറി അടച്ചുവെച്ച് വേവിക്കുക. ചുറ്റും നെയ്യ് തൂവിയതിനു ശേഷം കുരുമുളകുപൊടിയും ഉപ്പും വിതറാം. ഊത്തപ്പം തയ്യാർ.

    Read More »
  • മായം ചേര്‍ക്കാത്ത പപ്പടം വീട്ടിൽ തന്നെ ഉണ്ടാക്കാം

    ഇനി കടയിൻ നിന്ന് പപ്പടം വാങ്ങേണ്ടതില്ല.വീട്ടില്‍ തന്നെ മായം ചേര്‍ക്കാത്ത പപ്പടം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകള്‍ ഉഴുന്ന് -1 കപ്പ് ബേക്കിങ് സോഡാ -1/2 ടീസ്പൂണ്‍ ഉപ്പും വെള്ളവും ആവശ്യത്തിന് ഉണ്ടാക്കുന്ന രീതി ഉഴുന്ന് മിക്‌സിയില്‍ പൊടിച്ചെടുക്കുക. ബേക്കിങ് സോഡാ, ഉപ്പ് വെള്ളം ചേര്‍ത്ത് കുഴച്ചു നന്നായി ഇടിച്ചെടുക്കുക. മാവ് രണ്ടായി തിരിച്ചു ഓരോ ഭാഗവും നീളത്തില്‍ ഉരുട്ടി നീട്ടി ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുക. മൈദ പൊടി മിക്‌സ് ചെയ്യുക. ഓരോ പീസും മൈദ തൊട്ടു നേരിയതായി പരത്തുക. ആകൃതി കിട്ടാൻ ഒരു അടപ്പു ഉപയോഗിച്ച്‌ കട്ട് ചെയ്ത് ട്രെയില്‍ വയ്ക്കുക. ഇതേപോലെ ബാക്കിയും പരത്തി പത്തു മിനിറ്റ് ഉണങ്ങാൻ വച്ച ശേഷം  കാച്ചിയെടുക്കാം.

    Read More »
Back to top button
error: