ഉള്ളിത്തണ്ടു കൊണ്ട് വിഭവങ്ങൾ തയ്യാറാക്കുന്നവർ കുറവായിരിക്കും.എന്നാൽ അറിഞ്ഞിരിക്കുക, ഉള്ളിത്തണ്ടിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഉള്ളിത്തണ്ടു കൊണ്ട് തോരൻ തയ്യാറാക്കുന്നതെങ്ങനയെന്ന് നോക്കാം.
വേണ്ട ചേരുവകൾ…
ഉള്ളിത്തണ്ട് 1/2 കിലോ
നാളികേരം 1/2 മുറി
പച്ചമുളക് 2 എണ്ണം
ചുവന്ന മുളക് 2 എണ്ണം
എണ്ണ 2 സ്പൂൺ
കടുക് 1 സ്പൂൺ
കുരുമുളക് 1 സ്പൂൺ
ഉപ്പ് 1 സ്പൂൺ
മഞ്ഞൾ പൊടി 1/2 സ്പൂൺ
തയ്യാറാക്കുന്ന വിധം…
ഉള്ളിത്തണ്ട് നന്നായി കഴുകി ചെറുതായി അരിഞ്ഞെടുക്കുക.ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ കടുക് ,മുളക് കറിവേപ്പില, എന്നിവ ചേർക്കുക. ഉള്ളിത്തണ്ട്, കുരുമുളകു പൊടി ,മഞ്ഞൾ പൊടി ചേർത്ത് വേവിക്കുക. അതിലേക്ക് തേങ്ങ പച്ചമുളക് ചതച്ചത് ചേർത്ത് ഒന്നുകൂടി നന്നായി ഇളക്കി വേവിക്കുക.