Food
-
നവരാത്രിയും ദീപാവലിയും; ആർക്കും ഇഷ്ടമാകും ആഗ്ര പേഡ
വരാൻ പോകുന്നത് മധുരത്തിന്റെ ദീപാവലിയാണ്.ഈ അവസരത്തിൽ ആർക്കും ഇഷ്ടമാകുന്ന ആഗ്ര പേഡ ഉണ്ടാക്കിയാലോ..? ചേരുവകൾ കുമ്ബളങ്ങ – ഒരു കിലോ പഞ്ചസാര- ഒരു കിലോ ചുണ്ണാമ്ബ് -1/2 ടീസ്പൂണ്‍ ഏലക്കായ്/വാനില എസ്സന്‍സ്/ഇഷ്ടമുള്ള എസ്സന്‍സ് – ആവശ്യത്തിന് തയാറാക്കുന്ന വിധം കുമ്ബളങ്ങയുടെ തൊലിയും ഉള്ളിലെ മൃദുവായ ഭാഗവും പൂര്‍ണ്ണമായും കളഞ്ഞ ശേഷം വലുപ്പത്തില്‍ ചതുരകഷ്ണങ്ങളായി മുറിച്ചെടുക്കുക. മുറിച്ചു വച്ച കുമ്ബള കഷണത്തില്‍ ഫോര്‍ക്ക് കൊണ്ട് ചെറിയ ദ്വാരങ്ങള്‍ ഉണ്ടാക്കുക. ഇനി അരലലിറ്റര് വെള്ളത്തില്‍ ചുണ്ണാമ്ബു കലക്കി 12 മണിക്കൂര്‍ കുമ്ബളം മുക്കി വയ്ക്കണം. ചുണ്ണാമ്ബുവെള്ളത്തില് കിടന്ന കുമ്ബളത്തിന് കൂടുതല്‍ വെള്ളനിറം വരികയും ഉറപ്പു കൂടുകയും ചെയ്യും. ഈ കഷണങ്ങള്‍ പച്ചവെള്ളത്തില്‍ നന്നായി കഴുകി ചുണ്ണാമ്ബു കളഞ്ഞതിനു ശേഷം, കുമ്ബളങ്ങ മുഴുവനായി മുങ്ങാന്‍ പാകത്തിന് വെള്ളമൊഴിച്ച് നന്നായി വേവിക്കുക. ഒരു ഇരുപതു മിനിട്ടോളം ഇങ്ങനെ വേവിക്കുക. ശേഷം ഒരു അരിപ്പയിലിട്ട് വെള്ളം കളയാന്‍ വയ്ക്കുക. ഇനി പഞ്ചസാരപ്പാനി ഉണ്ടാക്കാം. അതിനായി പാനില്‍ പഞ്ചസാര ഇട്ട്, അതിലേക്ക്…
Read More » -
ഭക്ഷണത്തെക്കുറിച്ച് പ്രധാനവും കൗതുകകരവുമായ ഈ 14 കാര്യങ്ങൾ മനസിലാക്കുക
രുചികരവും വൈവിധ്യവുമാർന്ന ഭക്ഷണങ്ങൾ ആരുടെയും മനം കവരും. സസ്യാഹാരത്തോടും സസ്യേതര ആഹാരത്തോടും ഒപ്പം പഴങ്ങൾ, പച്ചക്കറികൾ, ഔഷധസസ്യങ്ങൾ, കായ്ഫലങ്ങൾ തുടങ്ങി വലിയൊരു ശ്രേണി തന്നെ ഇതിൽ പെടും. ഈ ഇനങ്ങളിൽ ചിലത് അടിസ്ഥാനപരവും നമ്മുടെ സ്ഥിരം ഭക്ഷണത്തിന്റെ ഭാഗവുമാണ്, മറ്റുള്ളവയ്ക്ക് ആശ്ചര്യപ്പെടുത്തുന്ന ചില ഗുണങ്ങളുണ്ട്. അതാണ് ഭക്ഷണത്തിന്റെ ഭംഗി. ഭക്ഷണ സാധനങ്ങളെ കുറിച്ച് എത്ര നന്നായി മനസിലാക്കിയാലും ചില കാര്യങ്ങൾ നമ്മെ അത്ഭുതപ്പെടുത്തും. മനസിനെ ഞെട്ടിക്കുന്ന, ഭക്ഷണത്തെക്കുറിച്ചുള്ള കൗതുകകരമായ ചില കാര്യങ്ങൾ വായിക്കൂ. ◾ കേടാകാത്ത ലോകത്തിലെ ഏക ഭക്ഷണമാണ് തേൻ. ◾ മനുഷ്യൻ ഉണ്ടാക്കിയ ആദ്യത്തെ ലഘുഭക്ഷണമാണ് അപ്പം. അപ്പത്തിനു മനുഷ്യരാശിയോളം പഴക്കമുണ്ട്. ◾ പാചകത്തിനായി നാം ചേരുവകൾ വാങ്ങുമ്പോൾ വാങ്ങാത്ത ഒരേയൊരു ഘടകമാണ് വെള്ളം. ഒരു പാചകക്കുറിപ്പിലെ ചേരുവകളിൽ പോലും പട്ടികപ്പെടുത്തിയിട്ടില്ലാത്ത പാചകത്തിനും ബേക്കിംഗിനും ഉള്ള ഒരേയൊരു ഘടകം കൂടിയാണ് വെള്ളം. ◾ മുലപ്പാൽ കുടിച്ചാൽ മാത്രമേ നമുക്ക് അതിജീവിക്കാൻ കഴിയൂ. നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ…
Read More » -
ദസറയും ദീപാവലിയും; ഉണ്ടാക്കാം വീട്ടിൽ തന്നെ അടിപൊളി മൈസൂർ പാക്ക്
കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു മധുരപലഹാരമാണ് മൈസൂർ പാക്ക്.ദസറ, ദീപാവലി സമയങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഒരു മധുരപലഹാരം കൂടിയാണ് ഇത്.ഒന്ന് മെനക്കെടാമെങ്കിൽ വെറും മൂന്ന് ചേരുവകൾ കൊണ്ട് നമുക്ക് തന്നെ ഇത് വീട്ടിൽ തയാറാക്കാവുന്നതേയുള്ളൂ. ചേരുവകൾ കടലമാവ് – 1 കപ്പ് പഞ്ചസാര – 2 കപ്പ് നെയ്യ് ഉരുക്കിയത് – 1 ½ കപ്പ് തയാറാക്കുന്ന വിധം ഒരു പാത്രത്തിൽ ഒരു കപ്പ് കടലമാവ് എടുത്ത് അതിലേക്ക് ഒന്നര കപ്പ് നെയ്യ് ഉരുക്കിയതിൽ കുറേശ്ശെ വീതം ചേർത്ത് നന്നായി യോജിപ്പിക്കുക.മാവ് യോജിപ്പിക്കാൻ ആവശ്യമുള്ളത്രയും നെയ്യ് എടുത്ത ശേഷം ബാക്കി നെയ്യ് മാറ്റി വയ്ക്കുക.അതിനു ശേഷം സ്റ്റൗ കത്തിച്ച്, തവ ചൂടാക്കി രണ്ട് കപ്പ് പഞ്ചസാരയില്‍ മുക്കാൽ കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കിക്കൊടുക്കുക.പഞ്ചസാര അലിയുന്നതു വരെ ഇളക്കണം. പഞ്ചസാര ലായനി തിളച്ചു വരുമ്പോൾ കടലമാവിന്റെ മിശ്രിതം അതിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക.ഇത് യോജിച്ച് വരാൻ കുറച്ചു സമയമെടുക്കും…
Read More » -
രുചികരമായ സ്ട്രോബെറി കേക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് കേക്കുകൾ.കേക്കുകൾ പലവിധമുണ്ട്.ഇതാ സ്ട്രോബെറി കേക്ക് ഉണ്ടാക്കുന്ന വിധം. ചേരുവകൾ മൈദ 2 കപ്പ് ബട്ടർ 150 ഗ്രാം ബേക്കിംഗ് പൗഡർ 1 1/2 ടീസ്പൂൺ സ്ട്രോബെറി പൾപ്പ് അര കപ്പ് പഞ്ചസാര …
Read More » -
നല്ലൊരു നാലുമണി പലഹാരം; കിടിലന്‍ രുചിയില്‍ ബ്രഡ് ഓംലറ്റ് തയാറാക്കാം
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ ബ്രഡ് ഓംലറ്റ് തയാറാക്കാം.നല്ലൊരു നാലുമണി പലഹാരം കൂടിയാണിത്. ആവശ്യമായ ചേരുവകള്‍ ബ്രഡ് 4 എണ്ണം മുട്ട 3 എണ്ണം സവാള 1 എണ്ണം കാരറ്റ് 2 എണ്ണം പച്ചമുളക് 2 എണ്ണം ഇഞ്ചി 1 ടേബിള്‍സ്പൂണ്‍ കുരുമുളക്പൊടി 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍ ഉപ്പ് ആവശ്യത്തിന് മല്ലിയില ആവശ്യത്തിന് പാല് 1/2 കപ്പ് തയാറാക്കുന്ന വിധം സവാള, കാരറ്റ്, ഇഞ്ചി, പച്ചമുളക്, മല്ലിയില ഇവയെല്ലാം പൊടിയായി അരിഞ്ഞെടുക്കുക. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച്, കുരുമുളക് പൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കുക. ബ്രഡിന്റെ അരിക് വിട്ട് പോകാതെ ഉള്‍ഭാഗം കട്ട് ചെയ്തെടുക്കുക. ഉള്‍ഭാഗത്ത് നിന്ന് എടുത്ത ബ്രഡ് മുട്ട കൂട്ടിലേക്ക് കൈ കൊണ്ട് നന്നായി പൊടിച്ച് ചേര്‍ക്കുക. പാലും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പാനില്‍ നെയ്പുരട്ടി ചൂടാകുമ്ബോള്‍, ബ്രഡിന്റെ അരിക് വച്ച് കൊടുക്കുക. ഇതിന്റെ ഉള്ളിലേക്ക് മുട്ട കൂട്ട് ഒഴിച്ച്, അടച്ചു വച്ച് തീ കുറച്ച്…
Read More » -
രുചികരമായ പാവയ്ക്കാ അച്ചാര്‍ ഉണ്ടാക്കാം
പാവയ്ക്ക എന്ന് പറയുമ്പോള്‍ തന്നെ നമ്മുടെ മനസിലേയ്ക്ക് ആദ്യമെത്തുക അതിന്റെ കയ്പ് രുചിയാണ്. അതുകൊണ്ടുതന്നെ പലര്‍ക്കും പാവയ്ക്ക കഴിക്കാനും മടിയാണ്. എന്നാല്‍ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക.അച്ചാറിട്ട് വച്ചാൽ വളരെ നാൾ കേടുകൂടാതെ ഉപയോഗിക്കാൻ സാധിക്കും എന്ന് മാത്രമല്ല, അതിന്റെ കയ്പ് രുചിയും മാറിക്കിട്ടും. പാവയ്ക്കാ – 1 എണ്ണം മുളക് പൊടി – 2 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍ ഉള്ളി – 1/2 കപ്പ് ഇഞ്ചി – 1 1/2 ടീസ്പൂണ്‍ വെളുത്തുള്ളി – 2 ടീസ്പൂണ്‍ കറിവെപ്പല – 2 തണ്ട് കടുക് – 1/2 ടീസ്പൂണ്‍ കായം – 1/2 ടീസ്പൂണ്‍ ഉലുവ – 1/2 ടീസ്പൂണ്‍ പച്ചമുളക് – 2 എണ്ണം വെളിച്ചെണ്ണ – 4 ടീസ്പൂണ്‍ ചൊറുക്ക – 1/4 കപ്പ് ഉപ്പ് – അവശ്യത്തിന് പാവയ്ക്കാ വൃത്തിയായി കഴുകി ചെറുതായി അരിയുക . ഫ്രയിംഗ് പാനില്‍…
Read More » -
കൊതിയൂറും ചിക്കൻ ലെഗ് ഫ്രൈ
ചിക്കൻ ഉണ്ടെങ്കിൽ ബാക്കി വിഭവങ്ങൾക്ക് ഊണ് മേശയിൽ ഡിമാന്റ് കുറയുന്നത് പതിവാണ്.കാരണം ചിക്കൻ വിഭവങ്ങൾ ഭൂരിഭാഗം പേരുടെയും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ്. ഇതിൽത്തന്നെ ചിക്കൻ കറി വെച്ചു കഴിക്കുന്നതിനേക്കാൾ പൊരിച്ചു കഴിക്കുന്നതാണ് കൂടുതൽ പേർക്കുമിഷ്ടം.അതിലോ, ചിക്കൻ കാലിനായിരിക്കും ആവശ്യക്കാരേറെയും. മൃദുവായ മാംസവും രുചിയുമാണ് കോഴിക്കാൽ പൊരിച്ചതിനെ പ്രിയങ്കരമാക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ചിക്കൻ ലെഗ് റെസിപ്പി ഇവിടെ പരിചയപ്പെടാം. ചേരുവകൾ കോഴിക്കാൽ : 2 എണ്ണം കാശ്മീരി മുളകുപൊടി: 1 ടേബിൾസ്പൂൺ മഞ്ഞൾ പൊടി: 1/4 ടേബിൾസ്പൂൺ ഉപ്പ്: ആവിശ്യത്തിന് വെളിച്ചെണ്ണ: 20 മില്ലി ചെറുള്ളി: 15 ഗ്രാം വെളുത്തുള്ളി: 10 ഗ്രാം വറ്റൽമുളക്: 4 എണ്ണം കറിവേപ്പില: 5 എണ്ണം ചെറുതായി അരിഞ്ഞത് പകുതി നാരങ്ങ നീര് തയ്യാറാക്കുന്ന രീതി ) വെളുത്തുള്ളി, ചെറുള്ളി, വറ്റൽമുളക് ചതച്ചു വക്കുക 2) കോഴിക്കാൽ നന്നായി വരഞ്ഞ് എല്ലാ ചേരുവകളും ചേർത്തുകൊണ്ട് നന്നായി മിക്സ് ചെയ്തു മിനിമം 30 മിനിറ്റ് വക്കുക 3) നോൺസ്റ്റിക്ക്…
Read More » -
കടയിൽ നിന്നും വാങ്ങുന്ന ചിക്കൻ ഫ്രഷാണോ എന്ന് എങ്ങനെ അറിയാം?
ചിക്കൻ കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിലധികവും.മിക്കവാറും മാര്‍ക്കറ്റില്‍ നിന്നാകും ഇത്തരത്തിൽ ചിക്കൻ വാങ്ങിക്കുന്നതും.ഇതിൽ ഫ്രഷ് ചിക്കനുംം ഫ്രോസൺ ചിക്കനും വരാം.എന്നാൽ ഇത് ഫ്രഷ് ആണോ എന്ന് എങ്ങനെ അറിയാം? ഇതാ ഫ്രഷ് ചിക്കൻ അറിയാനുള്ള എളുപ്പവഴി. ഫ്രഷ് ചിക്കന്‍ നേരിയ പിങ്ക് നിറമായിരിക്കും ഉണ്ടാവുക. അതോടൊപ്പം തന്നെ നെയ്യിന്റെ വെളുത്ത നിറവും കാണാം. എന്നാലത് പഴകിയ ചിക്കനാണെങ്കില്‍ ഇതിനു പെട്ടെന്ന് തന്നെ ചാരനിറം കലരുന്നതായിരിക്കും. അല്പം മഞ്ഞ കളറായിട്ടുണ്ടെങ്കിലും അത് പഴകിയതാണെന്ന് മനസിലാക്കാം. രണ്ടാമത്തേത് ചിക്കന്റെ കഷ്ണങ്ങളുടെ ഘടനയാണ്. തൊടുമ്ബോള്‍ ‘സില്‍ക്കി’ ആയും മൃദുവായും ഇരിക്കുന്നതാണെങ്കില്‍ ചിക്കൻ ഫ്രഷ് ആണെന്ന് അറിയാനാകും. ഇനി തൊടുമ്ബോള്‍ ഒട്ടുന്നതായി തോന്നിയാൽ അത് പഴക്കം ചെന്നതാണെന്ന് മനസ്സിലാക്കാം. ചിക്കന്റെ ഗന്ധത്തിലും പഴക്കം ചെന്നാല്‍ വ്യത്യാസമുണ്ടായിരിക്കും. സാധാരണരീതിയില്‍ ഫ്രഷ് ചിക്കന്‍ കുത്തുന്ന ഗന്ധമുണ്ടാകില്ല. എന്നാല്‍ പഴക്കം ചെന്നതാണെങ്കില്‍ രൂക്ഷമായ മാംസഗന്ധം ഉണ്ടാകാം. ചിക്കൻ വാങ്ങിക്കുമ്ബോള്‍ അതില്‍ ഐസിന്റെ അംശമുണ്ടോയെന്നും പരിശോധിക്കാവുന്നതാണ്. ഐസ് കാര്യമായി ഇട്ടതാണെങ്കില്‍ മാംസത്തിന് പഴക്കം വന്നതാണെന്ന് മനസിലാക്കാം.…
Read More » -
നല്ല സോഫ്റ്റ് ചപ്പാത്തിയുണ്ടാക്കാണോ ? ഇങ്ങനെ ചെയ്യൂ… വൈറലായ ആ വീഡിയോ കാണാം
ചപ്പാത്തി കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ഫൈബർ, കാത്സ്യം ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ചപ്പാത്തി ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രഭാതഭക്ഷണമായും അത്താഴമായും പല വീടുകളിലും ചപ്പാത്തി തയ്യാറാക്കാറുണ്ട്. എന്നാൽ നല്ല സോഫ്റ്റ് ചപ്പാത്തിയുണ്ടാക്കുന്നതാണ് പലരുടെയും പ്രധാന ടാസ്ക്. ചിലപ്പോൾ എത്ര നന്നായി കുഴച്ചെടുത്താവും അത്ര മയമുള്ള ചപ്പാത്തിയുണ്ടാക്കാനും സാധിക്കാറില്ല. നല്ല മയമുള്ള ചപ്പാത്തിയുണ്ടാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആൻഡ്രിയ എന്ന ജർമൻ യുവതി പങ്കുവച്ച ഇൻസ്റ്റഗ്രാം വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വീ കോഫി മിൽക്ക് ഫാമിലി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. View this post on Instagram A post shared by Monty & Andrea (@we_coffeemilkfamily) ഒരൊറ്റ ചേരുവയുപയോഗിച്ചാണ് ആൻഡ്രിയ ചപ്പാത്തിയെ സോഫ്ടാക്കി മാറ്റിയത്. ചപ്പാത്തിയുണ്ടാക്കാനായി മാവ് തയ്യാറാക്കുന്നതിനായി ആൻഡ്രിയ ആദ്യമെടുക്കുന്നത് ഒരു അവക്കാഡോയാണ്. അവോക്കാഡോയെ മിക്സിയിലിട്ട് അടിച്ചെടുക്കും. ശേഷം ചപ്പാത്തിയ്ക്ക് ആവശ്യമായ മാവും വെള്ളവുമെല്ലാം…
Read More » -
ഉത്തരേന്ത്യൻ സ്റ്റൈൽ ബീഫ് ടിക്ക ഇനി വീട്ടിലും
ഉത്തരേന്ത്യൻ സ്റ്റൈലിൽ കിടിലൻ ബീഫ് ടിക്ക വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍ ബീഫ്-അരക്കിലോ സവാള-അരക്കപ്പ് മുട്ട-1 കടലമാവ്-3 ടേബിള്‍ സ്പൂണ്‍ പച്ചമുളക്-4 കുരുമുളുപൊടി-1 ടീസ്പൂണ്‍ ജീരകപ്പൊടി-1 ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍ ഗരം മസാല-1 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്-2 ടേബിള്‍ സ്പൂണ്‍ മല്ലിയില ഉപ്പ് എണ്ണ പാചകം ചെയ്യുന്ന വിധം അധികം മൂക്കാത്ത ബീഫാണ് ടിക്കയുണ്ടാക്കാൻ നല്ലത്. ബീഫ് നല്ലപോലെ കഴുകി പൊടിപൊടിയായി അരിഞ്ഞിടുക. സവാള,പച്ചമുളക്, മല്ലിയില എന്നിവ ചെറുതാക്കി നുറുക്കുക. മസാലപ്പൊടികളെല്ലാം ഒരുമിച്ചു ചേര്‍ക്കണം. ഇതും ഉപ്പും ബീഫിലേക്കു ചേര്‍ത്ത് കുഴയ്ക്കണം. മുട്ട ചേര്‍ത്ത് ഇളക്കുക. ചെറുനാരങ്ങാനീരും ഒഴിയ്ക്കുക. അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയിലയും ചേര്‍ക്കാം. എല്ലാം നല്ലപോലെ കൂട്ടിച്ചേര്‍ത്ത് കുഴയ്ക്കണം. ഇത് അര മണിക്കൂര്‍ വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിയ്ക്കുക. കൂട്ടില്‍ നിന്നും കുറേശെ വീതം എടുത്ത് ചെറിയ വട്ടത്തില്‍ പരത്തുക. വെളിച്ചെണ്ണ നല്ലപോലെ തിളയ്ക്കുമ്ബോള്‍ ഓരോന്നു വീതം ഇതിലേക്കിട്ട് വറുത്തു കോരുക. ബ്രൗണ്‍ നിറമാകുന്നതു…
Read More »