FoodLIFE

ചുവന്ന മുന്തിരിയോ പച്ച മുന്തിരിയോ പ്രമേഹത്തെ നിയന്ത്രിക്കാന്‍ നല്ലതേത് ?

ഴങ്ങൾ കഴിക്കുന്നത് നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നതിൽ സംശയമില്ല. ഇവ നമ്മുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകവുമാണ്. ഇതിൽ മുന്തിരി എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഫലമാണ്. വിറ്റാമിനുകൾ ധാരാളം അടങ്ങിയ മുന്തിരി ആരോ​ഗ്യത്തോടൊപ്പം സൗന്ദര്യവും സമ്മാനിക്കും. ചുവപ്പ്, പർപ്പിൾ, പച്ച എന്നീ നിറത്തിലുള്ള മുന്തിരിയിലെ ആന്റി ഓക്‌സിഡന്റ് ഘടകങ്ങൾക്ക് രക്‌തക്കുഴലുകളെ ആയാസരഹിതമാക്കി രക്‌തചംക്രമണം സുഗമമാക്കാനും കഴിവുണ്ട്.

ഇക്കൂട്ടത്തിൽ ചുവപ്പ് മുന്തിരി പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഒരു മികച്ച ഫലമാണെന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്. പോഷകങ്ങൾ ധാരാളം അടങ്ങിയ ഇവയുടെ ഗ്ലൈസമിക് സൂചിക കുറവാണ്. കൂടാതെ ഇവയിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാൽ ചുവന്ന മുന്തിരി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും.

Signature-ad

ആൻറി ഓക്സിഡൻറുകളുടെ കലവറയായ ചുവന്ന മുന്തിരി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. വൃക്കയുടെ ആരോഗ്യത്തെ സംരക്ഷിക്കാനും ഇവ സഹായിക്കും. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ മുന്തിരി പൊതുവേ ചില ക്യാൻസർ സാധ്യതകളെ കുറയ്ക്കാനും സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ജലാംശം കൂടുതലടങ്ങിയിരിക്കുന്നതിനാലും നാരുകൾ ഉള്ളതിനാലും മുന്തിരി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മലബന്ധം കുറയ്ക്കാനും സഹായിക്കും. വിറ്റാമിൻ സി ധാരാളം അടങ്ങിയ മുന്തിരി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ചർമ്മത്തിൻറെ ആരോഗ്യത്തിനും ഗുണം ചെയ്യും. അതിനാൽ മുന്തിരി ഡയറ്റിൻറെ ഭാഗമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Back to top button
error: