ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇത് വിറ്റാമിൻ എ, സി, കെ, ബി 6, ഫോളിക് ആസിഡ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയവയുടെ കലവറയാണ്. ഫൈബറും ധാരാളം അടങ്ങിയ ഗ്രീൻ ബീൻസിൽ കലോറിയും കൊഴുപ്പും വളരെ കുറവാണ്.
വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഗ്രീൻ ബീൻസ് ചർമത്തിന്റെയും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിന് നല്ലതാണ്. തലമുടി കൊഴിച്ചിലുള്ളവർക്കും നഖം പൊട്ടിപ്പോകുന്ന പ്രശ്നമുള്ളവർക്കുമെല്ലാം ഇത് പതിവായി കഴിക്കുന്നത് ഗുണം ചെയ്യും. അയൺ ധാരാളം അടങ്ങിയ ഗ്രീൻ ബീൻസ് കഴിക്കുന്നത് വിളർച്ചയെ തടയാനും ശരീരത്തിന് വേണ്ട ഊർജം ലഭിക്കാനും സഹായിക്കും.
നാരുകൾ ധാരാളമുള്ളതിനാൽ ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്കും ബീൻസ് കഴിക്കാം.നാരുകൾ ധാരാളമുള്ളതിനാൽ തന്നെ മലബന്ധത്തിനാൽ വിഷമിക്കുന്നവർ തീർച്ചയായും ദിവസേന ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം കലോറിയും കൊഴുപ്പും ധാരാളമായി അടങ്ങിയ ഭക്ഷണത്തിന് പകരം ബീൻസ് പതിവാക്കുന്നത് ശാരീരിക ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ഇതിൽ ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ മലബന്ധത്തെ തടയാനും ഇത് ഗുണം ചെയ്യും. ഗ്രീൻ ബീൻസ് പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. ഇവയുടെ ഗ്ലൈസെമിക് സൂചികയും കുറവാണ്. ഇതിൽ കാത്സ്യം ഉൾപ്പടെ നിരവധി ധാതുക്കളും മറ്റ് വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നവയാണ്.
കാത്സ്യത്തിന്റെ കലവറയായ ഇത് കഴിക്കുന്നത് കാത്സ്യം ഓസ്റ്റിയോപൊറോസിസ് വരാനുള്ള സാധ്യത കുറയ്ക്കും. ശക്തമായ അസ്ഥികൾക്ക് ആവശ്യമായ മറ്റൊരു പോഷകമായ വിറ്റാമിൻ കെയും ഗ്രീൻ ബീൻസിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്.ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്ന വിവിധ ആന്റി ഓക്സിഡന്റുകൾ ബീൻസിൽ അടങ്ങിയിട്ടുണ്ട്.
കണ്ണുകളുടെ ആരോഗ്യത്തിന് വേണ്ട കരോട്ടിനോയിഡുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം വർദ്ധിപ്പിക്കും. ഫോളിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ ഗർഭിണികൾക്കും ഡയറ്റിൽ ഇതുൾപ്പെടുത്താം.