FoodNEWS

കാന്താരി മുളകിന് ഗുണങ്ങൾ പലതാണ്; അച്ചാറിട്ടാൽ ദീർഘകാലം ഉപയോഗിക്കാം 

രു കിലോ കാന്താരിക്ക് കഴിഞ്ഞ സീസണിൽ 1200 രൂപയായിരുന്നു വില.കാരണം ഇതിന്റെ ഗുണങ്ങൾ തന്നെ.  കാന്താരി പച്ചയായി അധികകാലം സൂക്ഷിച്ചു വയ്ക്കാനാവില്ല.അതേസമയം അച്ചാറിട്ടാൽ ദീർഘകാലം ഉപയോഗിക്കുകയും ചെയ്യാം.
വലിപ്പത്തില്‍ കുഞ്ഞനെങ്കിലും എരിവിന്റെ മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഒന്നാണ് കാന്താരി മുളക്. പല തരത്തിലെ ആരോഗ്യ ഗുണങ്ങളും ഒത്തു ചേര്‍ന്ന ഇത് പൊതുവേ നാടന്‍ മുളകെന്നു നാം കരുതുമെങ്കിലും ഇതിന്റെ യഥാര്‍ത്ഥ ഉത്ഭവം അങ്ങ് അമേരിക്കന്‍ നാടുകളിലാണ്.ഇതിലെ ക്യാപ്‌സയാസിനാണ് ഇത്തരം ഗുണം നല്‍കുന്നത്.
ദിവസവും ഒന്നോ രണ്ടോ കാന്താരി മുളക് കഴിയ്ക്കുന്നത് കൊളസ്‌ട്രോളിനുള്ള ഏറ്റവും നല്ല പരിഹാരമാണ്. ദോഷകരമായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൂട്ടാനും  ഇതേറെ നല്ലതാണ്.
കൊളസ്‌ട്രോളിന് മാത്രമല്ല, പ്രമേഹത്തിനും ഇതു നല്ലൊരു മരുന്നാണ്. ഇത് ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ഇതു വഴി രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്തുവാന്‍ സാധിയ്ക്കും. ബിപി കുറയ്ക്കാനും ഇത് നല്ലതാണ്. ഇതെല്ലാം ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. അയേണ്‍ സമ്പുഷ്ടമാണ് കാന്താരി. ഇതിനാല്‍ തന്നെ ഹീമോഗ്ലോബിന്‍ ഉല്‍പാദനവും വര്‍ദ്ധിയ്ക്കുന്നു. ഇതും ഹൃദയത്തെയും തലച്ചോറിനേയും സഹായിക്കുന്നു
ദഹനപ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ് കാന്താരി. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും കുടലിന്റെ ആരോഗ്യത്തിനും മികച്ചതാണ്.ഒപ്പം നല്ല ശോധനയ്ക്കുളള വഴിയും.
കാന്താരി മുളക് അച്ചാറിടുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

  1. കാന്താരി- 200 ഗ്രാം
  2. നല്ലെണ്ണ- നാല് ടീസ്പൂൺ
  3. വിനാഗിരി- നാല് ടീസ്പൂൺ
  4. ഇഞ്ചി ചതച്ചത്- രണ്ട് ടീസ്പൂൺ
  5. വെളുത്തുള്ളി- രണ്ട് ടീസ്പൂൺ
  6. കറിവേപ്പില- രണ്ട് തണ്ട്
  7. കായം- ഒരു നുള്ള്
  8. ഉപ്പ്/വെള്ളം- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കഴുകിയെടുത്ത കാന്താരി ഉപ്പും അൽപം വെള്ളവും ചേർത്ത് മൂന്ന് മിനിട്ട് ചെറുതീയിൽ ചൂടാക്കി മാറ്റിവയ്ക്കുക. ഒരുപാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കി ഇഞ്ചി, വെളുത്തുള്ള, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റി എടുക്കാം. അതിൽ കാന്താരിയും കായവും ചേർത്തിളക്കി അൽപസമയം കൂടി ചൂടാക്കുക. ഇനി തണുത്തതിന് ശേഷം വിനാഗിരി ചേർത്ത് ഇളക്കാം. വായുകടക്കാത്ത പാത്രത്തിലടച്ച് സൂക്ഷിച്ചാൽ ദീർഘകാലം ഉപയോഗിക്കാം.

Back to top button
error: