ഉള്ളില്‍ പദ്മജ ബിജെപി പ്രവര്‍ത്തകരുമായി ചര്‍ച്ചയില്‍; പുറത്ത് കെ. മുരളീധരന്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന; വീട്ടിലെത്തിയിട്ടും കാണാതെ പദ്മജയും മുരളീധരനും; ചോദ്യങ്ങള്‍ ചിരിച്ചുതള്ളി

പൂങ്കുന്നം: തെരഞ്ഞെടുപ്പിനു മുമ്പ് മാതാപിതാക്കളുടെ സ്മൃതിമണ്ഡപം സ്ഥിതി ചെയ്യുന്ന പൂങ്കുന്നം മുരളീ മന്ദിരത്തിലെത്തിയിട്ടും പരസ്പരം കാണാന്‍ തയാറാകാതെ കെ. മുരളീധരനും സഹോദരി പദ്മജ വേണുഗോപാലും. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതിമണ്ഡപം സ്ഥിതിചെയ്യുന്ന പൂങ്കുന്നത്തെ മുരളീമന്ദിരത്തില്‍ പുഷ്പാര്‍ച്ചനയര്‍പ്പിക്കാന്‍ എത്തിയതായിരുന്നു കെ. മുരളീധരന്‍. ഈ സമയം വീട്ടിലുണ്ടായിരുന്ന പദ്മജ പുറത്തിറങ്ങിയില്ല. തൃശൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമെന്നു കരുതുന്നയാളാണ് പദ്മജ.
ഉച്ചകഴിഞ്ഞു 3.15നു വീട്ടിലെത്തിയ മുരളീധരന്‍ മാതാപിതാക്കളുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിക്കുകയും ചെയ്തു. വീട്ടുവളപ്പില്‍ അരമണിക്കൂര്‍ ചെലവിട്ടിട്ടും വീട്ടിനുള്ളിലേക്കു കടക്കാതെ കാറില്‍ മടങ്ങുകയായിരുന്നു. വീട്ടിനുള്ളില്‍ ബിജെപി പ്രവര്‍ത്തകരുമായി സംസാരത്തിലായിരുന്നു പദ്മജ. മുരളി ഉള്ളിലേക്ക് എത്തുമെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ കരുതിയത്. എന്നാല്‍, സഹോദരിയെ കാണുന്നുണ്ടോയെന്ന ചോദ്യം ചിരിച്ചുതള്ളുകയാണു മുരളി ചെയ്തത്.
Thrissur News, K Muralidharan, Padmaja Venugopal, Poonkunnam Murali Mandiram, Kerala Election 2026, K Karunakaran Memorial, Thrissur BJP candidate, Thrissur Congress candidate, Kerala Political News, Muralidharan vs Padmaja, Breaking News Thrissur, Malayalam Political Updates, Latest Kerala News, NDA Thrissur, UDF Kerala.





