FoodNEWS

ഇനി ഈസിയായി വീട്ടിലുമുണ്ടാക്കാം അല്‍ഫാം

ന്ന് എല്ലാവരുടെയും പ്രിയ ഭക്ഷണമായിമാറിയിരിക്കുകയാണ് അല്‍ഫാം. റസ്‌റ്റോറന്റുകളില്‍ നിന്ന് കഴിയ്‌ക്കുന്നതു പോലെ ടേസ്റ്റി അല്‍ഫാം വീട്ടിലുണ്ടാക്കിയാലോ?.

ഈസിയായി നല്ല കിടിലന്‍ അല്‍ഫാം തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

Signature-ad

ചിക്കൻ – 500 ഗ്രാം

മല്ലി – ഒരു ചെറിയ സ്പൂണ്‍

കുരുമുളക് – ഒരു ചെറിയ സ്പൂണ്‍

ജീരകം – ഒരു ചെറിയ സ്പൂണ്‍

വറ്റല്‍മുളക് – നാല്

പെരുംജീരകം – ഒരു ചെറിയ സ്പൂണ്‍

കറുവാപ്പട്ട – ഒരു ചെറിയ കഷണം

വെളുത്തുള്ളി – 10 അല്ലി

ഇഞ്ചി – ഒരു ചെറിയ കഷണം

മല്ലിയില – ഒരു പിടി

പുതിനയില – 10 ഇല

തൈര് – രണ്ടു വലിയ സ്പൂണ്‍

കസൂരി മേത്തി – ഒരു ചെറിയ സ്പൂണ്‍

ചിക്കൻ ക്യൂബ് – ഒന്ന്

ഉപ്പ് – പാകത്തിന്

കശ്മീരി മുളകുപൊടി – അര-ഒരു ചെറിയ സ്പൂണ്‍

പെരി-പെരി സോസിന്

എണ്ണ – ഒരു ചെറിയ സ്പൂണ്‍

ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂണ്‍

സോയാസോസ് – ഒരു ചെറിയ സ്പൂണ്‍

തേൻ – ഒരു ചെറിയ സ്പൂണ്‍

വറ്റല്‍മുളകു ചതച്ചത് – ഒരു വലിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

ചിക്കൻ വലിയ കഷണങ്ങളാക്കി വൃത്തിയാക്കുക. രണ്ടാമത്തെ ചേരുവ എണ്ണയില്ലാതെ വറുത്തു പൊടിക്കണം. മൂന്നാമത്തെ ചേരുവ മയത്തില്‍ അരയ്‌ക്കണം. പൊടിച്ചതും അരച്ചതും യോജിപ്പിച്ചു ചിക്കനില്‍ പുരട്ടി ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ  വയ്‌ക്കുക. പെരി-പെരി സോസ് തയാറാക്കാൻ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേര്‍ത്ത് ഏതാനും മിനിറ്റ് വേവിച്ചു വയ്‌ക്കുക. ചിക്കൻ ഫ്രിജില്‍ നിന്നു പുറത്തെടുത്തു ഗ്രില്‍ ചെയ്യുക. പിന്നീട് ഇതില്‍ പെരി-പെരി സോസ് പുരട്ടി തവയില്‍ ഫ്രൈ ചെയ്തെടുക്കണം. റസ്റ്ററന്റിലെ അതേ ലുക്ക് ലഭിക്കാൻ മസാലയില്‍ അല്‍പം ഫൂഡ് കളര്‍ ചേര്‍ക്കാം.

Back to top button
error: