പിണറായി ധർമടത്ത്, പേരാവൂരിൽ കെകെ ശൈലജ!! 56 എംഎൽഎമാർ, സ്വതന്ത്രന്മാർ ഉൾപെടെ സിപിഎം മത്സരിക്കുക 86 സീറ്റുകളിൽ… 25 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐയും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം 86 സീറ്റുകളിൽ മത്സരിക്കും. 56 എംഎൽഎമാർ മത്സരരംഗത്തുണ്ട്. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കും. കെ.കെ.ശൈലജ പേരാവൂരിലും മത്സരിക്കും. എംഎം മണിക്ക് ഇക്കുറി സീറ്റില്ല. അതേസമയം സിപിഐ 25 സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. രണ്ടു ടേം വ്യവസ്ഥയിൽ മന്ത്രി കെ. രാജന് ഇളവു നൽകി. മറ്റു മൂന്ന് മന്ത്രിമാരും നിലവിലെ മണ്ഡലങ്ങളിൽത്തന്നെ മത്സരിക്കും. തൃശ്ശൂരിൽ സിറ്റിങ് എംഎൽഎ. പി. ബാലചന്ദ്രനു പകരം കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണൻ മത്സരിക്കും.
പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ ഇ.ടി. ടൈസൺ ആണ് പറവൂരിൽ നേരിടുക. നിലവിൽ കയ്പമംഗലം എംഎൽഎയാണ്. മന്ത്രിമാരിൽ കെ. രാജൻ ഒല്ലൂരിലും ജി.ആർ. അനിൽ നെടുമങ്ങാട്ടും ജനവിധി തേടുമ്പോൾ ജെ. ചിഞ്ചുറാണി ചടയമംഗലം മണ്ഡലത്തിലും പി. പ്രസാദ് ചേർത്തലയിലും മത്സരിക്കും.
സിപിഎം സ്ഥാനാർഥികൾ
1. മഞ്ചേശ്വരം – കെ.ആർ ജയാനന്ദ
2. ഉദുമ – അഡ്വ. സി.എച്ച് കുഞ്ഞമ്പു
3. തൃക്കരിപ്പൂർ – ഡോ. വി.പി.പി മുസ്‌തഫ
4. പയ്യന്നൂർ – ടി.ഐ മധുസൂദനൻ
5. തളിപ്പറമ്പ് – പി.കെ ശ്യാമള ടീച്ചർ
6. അഴീക്കോട് – കെ.വി സുമേഷ്
7. കല്ല്യാശ്ശേരി – എം വിജിൻ
8. ധർമ്മടം – പിണറായി വിജയൻ
9. മട്ടന്നൂർ – വി.കെ സനോജ്
10. പേരാവൂർ – കെ.കെ ശൈലജ ടീച്ചർ
11. തലശ്ശേരി – കാരായി രാജൻ
12. മാനന്തവാടി – ഒ.ആർ കേളു
13. സുൽത്താൻബത്തേരി – എം.എസ് വിശ്വനാഥൻ
14. കുറ്റിയാടി – കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ
15. പേരാമ്പ്ര – ടി.പി രാമകൃഷ്‌ണൻ
16. ബാലുശ്ശേരി – അഡ്വ. കെ.എം സച്ചിൻദേവ്
17. കൊയിലാണ്ടി – കെ ദാസൻ
18. കോഴിക്കോട് നോർത്ത് – തോട്ടത്തിൽ രവീന്ദ്രൻ
19. ബേപ്പൂർ – പി.എ മുഹമ്മദ് റിയാസ്
20. തിരുവമ്പാടി – ലിന്റോ ജോസഫ്
21. പൊന്നാനി – അഡ്വ. എം.കെ സക്കീർ
22. വണ്ടൂർ – ഡോ. കെ.കെ ദാമോദരൻ മാസ്റ്റർ
23. പെരിന്തൽമണ്ണ – വി.പി മുഹമ്മദ് ഹനീഫ
24. മങ്കട – എം.പി അലവി
25. തൃത്താല – എം.ബി രാജേഷ്
26. തരൂർ – പി.പി സുമോദ്
27. ആലത്തൂർ – ടി.എം ശശി
28. നെന്മാറ – കെ പ്രേമൻ
29. ഷൊർണ്ണൂർ – പി മമ്മിക്കുട്ടി
30. ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാർ
31. കോങ്ങാട് – അഡ്വ. കെ ശാന്തകുമാരി
32. മലമ്പുഴ – എ പ്രഭാകരൻ
33. കുന്നംകുളം – എ.സി മൊയ്‌തീൻ
34. ചേലക്കര – യു.ആർ പ്രദീപ്
35. മണലൂർ – പ്രൊഫ: സി രവീന്ദ്രനാഥ്
36. ഗുരുവായൂർ – എൻ.കെ അക്‌ബർ
37. പുതുക്കാട് – കെ.കെ രാമചന്ദ്രൻ
38. ഇരിങ്ങാലക്കുട – ഡോ. ആർ ബിന്ദു
39. വടക്കാഞ്ചേരി – സേവ്യർ ചിറ്റിലപ്പള്ളി
40. അങ്കമാലി – സാജു പോൾ
41. ആലുവ – അഡ്വ. എ.എം ആരിഫ്
42. കുന്നത്തുനാട് – പി.വി ശ്രീനിജിൻ
43. വൈപ്പിൻ – അഡ്വ. എം.ബി ഷൈനി
44. കളമശ്ശേരി – പി രാജീവ്
45. തൃക്കാക്കര – അഡ്വ. പുഷ്‌പാദാസ്
46. കൊച്ചി – കെ.ജെ മാക്‌സി
47. തൃപ്പൂണിത്തുറ – കെ.എൻ ഉണ്ണികൃഷ്‌ണൻ
48. കോതമംഗലം – ആന്റണി ജോൺ
49. ഉടുമ്പൻചോല – കെ.കെ ജയചന്ദ്രൻ
50. ദേവികുളം – അഡ്വ. എ രാജ
51. ഏറ്റുമാനൂർ – വി.എൻ വാസവൻ
52. കോട്ടയം – അഡ്വ. കെ അനിൽകുമാർ
53. പുതുപ്പള്ളി – കെ.എം രാധാകൃഷ്‌ണൻ
54. അരൂർ – ദലീമ
55. ആലപ്പുഴ – പി.പി ചിത്തരഞ്‌ജൻ
56. അമ്പലപ്പുഴ – എച്ച് സലാം
57. കായംകുളം – അഡ്വ. യു പ്രതിഭ
58. ചെങ്ങന്നൂർ – സജി ചെറിയാൻ
59. മാവേലിക്കര – എം.എസ് അരുൺ കുമാർ
60. ആറന്മുള – വീണാ ജോർജ്ജ്
61. കോന്നി – അഡ്വ. കെ.യു ജനീഷ്‌കുമാർ
62. കൊട്ടാരക്കര – കെ.എൻ ബാലഗോപാൽ
63. കുണ്ടറ – എസ്.എൽ സജികുമാർ
64. ഇരവിപുരം – എം നൗഷാദ്
65. കൊല്ലം – എസ് ജയമോഹൻ
66. വർക്കല – അഡ്വ. വി ജോയി
67. ആറ്റിങ്ങൽ – ഒ.എസ് അംബിക
68. വാമനപുരം – അഡ്വ. ഡി.കെ മുരളി
69. കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ
70. വട്ടിയൂർക്കാവ് – അഡ്വ. വി.കെ പ്രശാന്ത്
71. നേമം – വി ശിവൻകുട്ടി
72. കാട്ടാക്കട – അഡ്വ. ഐ.ബി സതീഷ്
73. അരുവിക്കര – അഡ്വ. ജി സ്റ്റീഫൻ
74. നെയ്യാറ്റിൻകര – കെ ആൻസലൻ
75. പാറശ്ശാല – സി.കെ ഹരീന്ദ്രൻ
സ്വതന്ത്രർ
1. കുന്നമംഗലം – പി.ടി.എ റഹീം
2. താനൂർ – വി അബ്‌ദുറഹ്മാൻ
3. വേങ്ങര – മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കൽ
4. നിലമ്പൂർ – യു ഷറഫലി
5. തവനൂർ – ഡോ. കെ.ടി ജലീൽ
6. ചവറ – ഡോ: സുജിത് വിജയൻ
സിപിഐ സ്ഥാനാർഥി പട്ടിക
1 നെടുമങ്ങാട്- മന്ത്രി ജി ആർ അനിൽ
2 ചിറയിൻകീഴ് – മനോജ് ബി ഇടമന,
3 ചാത്തന്നൂർ – ആർ രാജേന്ദ്രൻ,
4 ചടയമംഗലം – ജെ ചിഞ്ചുറാണി
5 പുനലൂർ – അജയപ്രസാദ്,
6 കരുനാഗപ്പളളി – എം എസ് താര,
7 അടൂർ – പ്രിജി കണ്ണൻ,
8 ഹരിപ്പാട് – ടി ടി ജിസ്മോൻ,
9 ചേർത്തല – പി പ്രസാദ്,
10 വൈക്കം – പി പ്രദീപ്,
11 പീരുമേട് – സലിം കുമാർ,
12 നോർത്ത് പറവൂർ – ഇ ടി ടൈസൻ മാസ്റ്റർ,
13 മൂവാറ്റുപുഴ – എൻ അരുൺ,
14 കൊടുങ്ങല്ലൂർ – വി ആർ സുനിൽകുമാർ,
15 കയ്പമംഗലം – കെ കെ വത്സരാജ്,
16 ഒല്ലൂർ – കെ രാജൻ,
17 തൃശൂർ – ആലങ്കോട് ലീലാകൃഷ്ണൻ,
18 നാട്ടിക – ഗീതാ ഗോപി,
19 പട്ടാമ്പി – മുഹമ്മദ് മുഹ്സീൻ,
20 മണ്ണാർക്കാട് – മൻസിൽ അബൂബക്കർ,
21 തിരൂരങ്ങാടി – അജിത് കൊളാടി,
22 ഏറനാട് – ഷഫീർ കിഴിശേരി,
23 മഞ്ചേരി – അനു മുസ്തഫ,
24 നാദാപുരം – പി വസന്തം,
25 കാഞ്ഞങ്ങാട് – ഗോവിന്ദൻ പളളിക്കാപ്പിൽ




