Food
-
ഉണക്കമുന്തിരിയുടെ അഞ്ച് ആരോഗ്യ ഗുണങ്ങൾ ഇതാ
ഡ്രൈ ഫ്രൂട്സിൽ പെടുന്ന ഉണക്കമുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ നമ്മളിൽ പലർക്കും അത്ര സുപരിചിതമല്ല. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ദഹന പ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നതിൽ ഉണക്കമുന്തിരി ഒരു പ്രധാന പങ്ക് വഹിക്കുന്നു. പനി, ക്ഷീണം, ലൈംഗിക പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കും ഉണക്ക മുന്തിരി നല്ലൊരു പരിഹാര മാർഗ്ഗമാണ്. ശരീര ഭാരം ഉയർത്താനും ഇത് ഉപയോഗിക്കാം. നേത്ര സംബന്ധമായ പല രോഗങ്ങളും ഭേദപ്പെടുത്താൻ ഉണക്ക മുന്തിരി നിർദ്ദേശിക്കാറുണ്ട്. ഉണക്കമുന്തിരിയിൽ വിറ്റാമിൻ സി, പൊട്ടാസ്യം, കാൽസ്യം, വിറ്റാമിൻ ബി -6, സിങ്ക് തുടങ്ങിയ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. മലബന്ധം തടയാനും ഉണക്ക മുന്തിരി സഹായിക്കുന്നു. ഉണക്കമുന്തിരിയുടെ അഞ്ച് പ്രധാന ആരോഗ്യ ഗുണങ്ങൾ നന്നായി ഉറങ്ങാൻ സഹായിക്കുന്നു ഉറക്കക്കുറവ് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും. ഉണക്കമുന്തിരി ഉറക്കമില്ലായ്മയെ ചികിത്സിക്കുകയും അവയിലെ ഇരുമ്പിന്റെ സാന്നിധ്യം കാരണം നന്നായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യും. ഈ പോഷകം ശരീരത്തിലെ ഹീമോഗ്ലോബിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ…
Read More » -
ആനക്കാര്യം തന്നെയാണ് ചേന !
നമ്മുടെ ആഹാരരീതിയിൽ നിന്ന് ഒരിക്കലും ഒഴിവാക്കപ്പെടാനാവാത്ത ഒരു ഭക്ഷണപദാർത്ഥമാണ് ചേന. ഒരില മാത്രമുള്ള ഇത് കിഴങ്ങു വർഗ്ഗത്തിൽ ഉൾപ്പെട്ട പച്ചക്കറിയാണ്. ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും ചേന കൃഷി ചെയ്തു വരുന്നുണ്ട്. നല്ല നീർവാർച്ചയുള്ള മണ്ണാണ് ഈ കൃഷിക്ക് ഏറെ യോജിച്ചത്. ഔഷധ ഗുണങ്ങൾ കൂടുതലാണ് ചേനയ്ക്ക്. ആസത്മ,വയറിളക്കം, അർശസ് മറ്റു ഉദരരോഗങ്ങൾക്ക് ചേന ഒരു പ്രതിവിധിയായി കണക്കാക്കുന്നു. ഇടവിളയായി തെങ്ങിൻ തോപ്പുകളിൽ ചേന കൃഷി ചെയ്തു അതിൽ വിജയ ഗാഥ രചിച്ച ഒട്ടേറെ കർഷകർ നമ്മുടെ കേരളത്തിൽ ഉണ്ട്. കുംഭത്തിൽ ചേന നട്ടാൽ കുടത്തോളം വരും എന്നാണ് വിശ്വാസം. കുംഭത്തിൽ നട്ട ചേന വിളവെടുക്കാൻ ഒക്ടോബർ – നവംബർ മാസങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. ചേനയിൽ മികച്ച വിളവ് തരുന്ന ഇനങ്ങളാണ് ഗജേന്ദ്ര, ശ്രീ പത്മ, ശ്രീ ആതിര തുടങ്ങിയവ. ഇതിൽ ഗജേന്ദ്ര ചേനയാണ് കൂടുതൽ ആളുകളും ഇഷ്ടപ്പെടുന്നത്. നാടൻ ചേനയെക്കാൾ പെട്ടെന്ന് വേവുകയും നാരുകൾ ഇല്ലാത്തതുമായ ചേനയാണ് ഗജേന്ദ്ര ചേന. നല്ല…
Read More » -
ഉത്തരേന്ത്യൻ സ്റ്റൈൽ സമൂസ
രുചികരമായ സമൂസ കഴിക്കാൻ ബേക്കറിയിൽ പോകണമെന്നില്ല, അൽപമൊന്നു ശ്രമിച്ചാൽ വീട്ടിലും തയ്യാറാക്കാം.അതും ഉത്തരേന്ത്യൻ സ്റ്റൈലിൽ തന്നെ. സമൂസ മസാല ഉണ്ടാക്കാൻ 1. ഉരുളക്കിഴങ്ങ് വേവിച്ചത് -2 എണ്ണം 2.സവാള -1 എണ്ണം 3.പച്ചമുളക് -2 എണ്ണം 4. ഇഞ്ചി -1 ചെറിയ കഷ്ണം 5.ഗ്രീൻ പീസ് വേവിച്ചത് /ഫ്രഷ് ഗ്രീൻ പീസ് -1 കപ്പ് 6. മഞ്ഞൾ പൊടി -1/2 ടേബിൾ സ്പൂൺ 7. ഗരം മസാല -1/4 ടേബിൾ സ്പൂൺ 8. എണ്ണ -1 ടീസ്പൂൺ 9. ഉപ്പ് – ആവശ്യത്തിന് 10. മല്ലിയില സമൂസ ഷീറ്റ് ഉണ്ടാക്കാൻ 1.മൈദ -1 കപ്പ് 2. നെയ്യ് -1 ടീസ്പൂൺ 3. ഉപ്പ് – ആവശ്യത്തിന് സമൂസ തയ്യാറാക്കുന്ന വിധം മസാല ഉണ്ടാക്കാനായി ഒരു പാനിൽ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റുക. അതിലേക്ക് ഉപ്പ്, മഞ്ഞൾ പൊടി എന്നിവയിട്ട് വഴറ്റുക.പിന്നീട് ഇതിലേക്ക് വേവിച്ച ഗ്രീൻ പീസ് ഇട്ട്…
Read More » -
നാവിൽ വെള്ളമൂറും കൂർക്ക മെഴുക്കുപുരട്ടി; കൂർക്ക തൊലി കളയാൻ ഇതാ ഒരെളുപ്പവഴി
കൂർക്ക മെഴുക്കുപുരട്ടി ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാവില്ല.അത്രയ്ക്ക് രുചികരമാണിത്.കൂർക്ക വൃത്തിയാക്കി എടുക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ട്. ഒന്ന് തൊലി കളഞ്ഞ് കിട്ടിയാൽ പിന്നെ നുറുക്കി വേവിക്കാൻ അധികം സമയം എടുക്കില്ല. കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കാൻ – ഒരു നെറ്റ് ബാഗിൽ കൂർക്ക ഇട്ടു 2 മണിക്കൂർ വെള്ളത്തിൽ മുക്കി വെക്കുക. അതിനു ശേഷം ആ ബാഗോടു കൂടി ഉരച്ച് കഴുകി എടുക്കുക.പൈപ്പ് തുറന്ന് അടിയിൽ പിടിച്ചാൽ സംഗതി ക്ലീൻ ആയി കിട്ടും. തയാറാക്കുന്ന വിധം കൂർക്ക നന്നായി ഉരച്ച് കഴുകി തൊലി കളഞ്ഞ് ചെറുതായി മുറിച്ച് വെള്ളത്തിൽ ഇട്ട് വെക്കുക. കുറച്ചു വെള്ളം അടുപ്പത്ത് വെച്ച് തിളക്കുമ്പോൾ ആവശ്യത്തിന് ഉപ്പും 1 സ്പൂൺ മഞ്ഞൾപ്പൊടിയും കാൽ സ്പൂൺ മുളക്പൊടിയും ചേർത്ത് കൂർക്കയും ഇട്ട് വെള്ളം പറ്റിച്ചെടുക്കുക. വെള്ളം കൂടുതൽ ആണെങ്കിൽ ഊറ്റി കളയുക. പാൻ / ചീനച്ചട്ടി (ഇരുമ്പ് ആണെങ്കിൽ കൂടുതൽ ടേസ്റ്റ് ആയിരിക്കും.) അടുപ്പിൽ വെച്ച് 3 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 7-8 ചെറിയുള്ളി…
Read More » -
മലബന്ധം അകറ്റും,ഹൃദയത്തെ കാക്കും; അറിയാം ബീൻസിന്റെ ഗുണങ്ങൾ
അടുക്കളയിൽ സാധാരണയായി കാണുന്ന പച്ചക്കറിയാണ് ബീൻസ്. വിറ്റാമിനുകളും പോഷകങ്ങളും ഉയർന്ന തോതിലുള്ള മാന്ത്രികഭക്ഷണമാണിതെന്ന് വേണമെങ്കിൽ പറയാം.അതുകൊണ്ടു തന്നെ ഗ്രീൻ ബീൻസ് ഡയറ്റിൽ പതിവായി ഉൾപ്പെടുത്തേണ്ട പച്ചക്കറിയാണ്. ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇത് വിറ്റാമിൻ എ, സി, കെ, ബി 6, ഫോളിക് ആസിഡ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയവയുടെ കലവറയാണ്. ഫൈബറും ധാരാളം അടങ്ങിയ ഗ്രീൻ ബീൻസിൽ കലോറിയും കൊഴുപ്പും വളരെ കുറവാണ്. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ബീൻസ് ചർമത്തിന്റെയും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിന് നല്ലതാണ്. തലമുടി കൊഴിച്ചിലുള്ളവർക്കും നഖം പൊട്ടിപ്പോകുന്ന പ്രശ്നമുള്ളവർക്കുമെല്ലാം ഇത് പതിവായി കഴിക്കുന്നത് ഗുണം ചെയ്യും. അയൺ ധാരാളം അടങ്ങിയ ബീൻസ് കഴിക്കുന്നത് വിളർച്ചയെ തടയാനും ശരീരത്തിന് വേണ്ട ഊർജം ലഭിക്കാനും സഹായിക്കും. നാരുകൾ ധാരാളമുള്ളതിനാൽ മലബന്ധം പോലെയുള്ള പ്രശ്നങ്ങൾക്ക് ഏറെ നല്ലതാണിത്.ഇതിൽ ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ബീൻസ് പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്.…
Read More » -
സീതപ്പഴം എന്ന കസ്റ്റാർഡ് ആപ്പിൾ ശരീരഭാരം കുറയ്ക്കാനുള്ള മികച്ച പഴമെന്ന് പഠനങ്ങൾ; അറിയാം മറ്റ് ആരോഗ്യഗുണങ്ങളും
നമ്മുടെ നാട്ടിൻ പുറങ്ങളിലും തൊടിയിലുമെല്ലാം വളരുന്ന ഫലങ്ങൾക്ക് ആരോഗ്യപരമായ ഗുണങ്ങൾ ഏറെയാണ്. ഇവ പലതും പോഷകങ്ങളുടെ കലവറ കൂടിയാണ്. അതിൽ ഒന്നാണ് സീതപ്പഴം. കസ്റ്റാർഡ് ആപ്പിളിൽ കലോറി കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാനുള്ള മികച്ച പഴമായാണ് പഠനങ്ങൾ പറയുന്നത്. വിശപ്പ് നിയന്ത്രിക്കുന്നതിലും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നതിലും സീതപ്പഴം സഹായകമാണ്. കസ്റ്റാർഡ് ആപ്പിളിൽ വിറ്റാമിനുകളും പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ഉൾപ്പെടെ വിവിധ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളിൽ ഊർജ്ജ നില നിലനിർത്താൻ സഹായിക്കുകയും ചെയ്യും. നാരുകളും വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള ഈ അസാധാരണ പഴം പ്രതിരോധശേഷി വർധിപ്പിക്കാനും വീക്കം കുറയ്ക്കാനും അതുപോലെ ഹൃദയത്തിന്റെയും കണ്ണിന്റെയും ആരോഗ്യത്തിനും വളരെയധികം സഹായിക്കും. ശരീരഭാരം നിയന്ത്രിക്കുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നത് വളരെ പ്രധാനമാണ്. കസ്റ്റാർഡ് ആപ്പിളിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് വിശപ്പ് കുറയ്ക്കാനും അമിതഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയ്ക്കുന്നതിനും…
Read More » -
ഐസ്ക്രീമിന്റെ ആരോഗ്യവശങ്ങള്‍
ഐസ്ക്രീം ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ഇഷ്ടപ്പെടുന്നവരെ അകറ്റി നിര്‍ത്തുന്ന ഒരു കാര്യമുണ്ട്, ഐസ്ക്രീം തടി കൂട്ടുമെന്ന പേടി. പല്ലു കേടു വരും, കോള്‍ഡു വരും എന്നൊക്കെ പറഞ്ഞ് കുഞ്ഞുങ്ങളെ ഐസ്ക്രീമില് നിന്ന് അകറ്റി നിര്‍ത്തുന്നവരുമുണ്ട്. എന്നാല്‍ ഐസ്ക്രീമിന്ചില ആരോഗ്യവശങ്ങളുമുണ്ട്. പാല് കൊണ്ട് ഉണ്ടാക്കുന്നതുകൊണ്ട് ഐസ്ക്രീമില് കാല്‍സ്യം ധാരാളമുണ്ട്. അതുകൊണ്ടു തന്നെ പല്ലിനും എല്ലിനും ഇത് ഗുണം ചെയ്യും. പാല് കുടിയ്ക്കാന്‍ മടിക്കുന്ന കുട്ടികള്‍ക്ക് ഐസ്ക്രീം കൊടുക്കുന്നതു നല്ലതെന്നര്‍ത്ഥം. ചോക്കലേറ്റ് ഐസ്ക്രീം ഹൃദയത്തിന് പ്രശ്നങ്ങളുള്ളവര്‍ക്ക് നല്ലതാണ്. കാരണം ചോക്കലേറ്റിലെ, പ്രത്യേകിച്ച് ഡാര്‍ക് ചോക്കലേറ്റിലെ ഫ്ളേവനോയ്ഡ്സ് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇവ രക്തധമനികളില്‍ തടസമുണ്ടാകാതെ തടയുന്നു. ഒരു സ്കൂപ് ഐസ്ക്രീമില് വൈറ്റമിന്‍ എ, ഡി. കെ, ബി12 എന്നിവ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. വൈറ്റമിന്‍ ഡി കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തിന് കഴിവ് നല്കുന്നു. വൈറ്റമിന്‍ കെ ശരീരത്തിലെ രക്തപ്രവാഹം ത്വരിതപ്പെടുത്തുകയും രക്തകോശങ്ങളിലെ ബ്ലോക്ക് നീക്കുകയും ചെയ്യുന്നു. വൈറ്റമിന്‍ ബി…
Read More » -
കേരളത്തിനകത്തും പുറത്തും താരം; പഴമയുടെ രുചിപ്പെരുമ വിളിച്ചോതി ചട്ടിച്ചോറ്;ചട്ടിച്ചോറിലെ അപകടം
ഉച്ചയ്ക്ക് വിശന്നുപൊരിഞ്ഞിരിക്കുമ്പോൾ ഒരുചട്ടി നിറച്ച് ചോറും ബീഫും മീനും ചിക്കനുമടക്കം പത്തോളം വിഭവങ്ങൾ മുന്നിലെത്തിയാൽ എങ്ങനെയുണ്ടാകും… ആലോചിക്കുമ്പോളെ നാവിൽ കപ്പലോടുമല്ലേ…. മീൻകറി വെച്ച മൺചട്ടിയിൽ ചോറ് കുഴച്ച് കഴിക്കുന്ന , പഴമയുടെ രുചിപ്പെരുമ വിളിച്ചോതുന്ന ന്യൂജെൻ വിഭവമാണ് ചട്ടിച്ചോറ്. ഇൻസ്റ്റഗ്രാമിലെയടക്കം റീലുകളിലൂടെയും മറ്റു യുട്യൂബ് വീഡിയോകളിലൂടയും പ്രശസ്തമായ ചട്ടിച്ചോറ് ഇന്ന് കേരളത്തിനകത്തും പുറത്തും താരമാണ്. മട്ട അരിയുടെ ചോറാണ് പ്രധാന വിഭവം. മീൻകറി, വറുത്ത മീൻ, ബീഫ് ഫ്രൈ, ചിക്കൻ ഫ്രൈ, ഓംലെറ്റ്, തോരൻ, ഒഴിച്ചുകറി, തേങ്ങാച്ചമ്മന്തി, അച്ചാർ, കൊണ്ടാട്ടം മുളക്, ചുട്ട പപ്പടം, തൈര് എന്നിവയാണ് ചട്ടിച്ചോറിലെ മറ്റു വിഭവങ്ങൾ. ഒഴിച്ചുകറിയായി അവിയൽ, പരിപ്പുകറി, കൂട്ടുകറി ഇവയിലേതെങ്കിലുമാണ് വിളമ്പുക. ഇവയെല്ലാം മൺചട്ടിയിൽ നിരത്തിവെയ്ക്കുന്നതു കണ്ടമാത്രയിൽ മനം നിറയും, കഴിച്ചാൽ വയറും. അധികമായാൽ അമൃതും വിഷം ചെറുപ്പകാലത്ത് വീട്ടിലെ ചട്ടിയില്‍ ബാക്കി വന്ന മീന്കറിയില് കുറച്ചു ചോറിട്ട് ഇളക്കി കഴിച്ചതിന്റെ ഓര്‍മ്മയില്‍ ഇപ്പോള്‍ ബ്രാന്‍ഡ് ആയി മാറിയ ‘ചട്ടിച്ചോറ്’…
Read More » -
വായിൽ കപ്പലോടിക്കും വറുത്തരച്ച കോഴിക്കറി
വായിൽ കപ്പലോടിപ്പിക്കുന്ന വറുത്തരച്ച കോഴിക്കറി തയാറാക്കിയാലോ? ഇതാ ആ രുചി കൂട്ട്. ചേരുവകൾ കോഴിയിറച്ചി – 2 കിലോഗ്രാം മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ മുളകുപൊടി – 3 ടീസ്പൂൺ മല്ലിപ്പൊടി – 2 ടീസ്പൂൺ ഇറച്ചിമസാല – 1 ടീസ്പൂൺ ഉപ്പ് – 2 ടീസ്പൂൺ തേങ്ങാ ചിരകിയത് – 2 കപ്പ് മല്ലി – 2 ടീസ്പൂൺ ചുവന്നമുളക് – 2 വെളുത്തുള്ളി- 15 അല്ലി ചുവന്നുള്ളി -15 എണ്ണം ഇഞ്ചി -ഒരു കഷണം കറിവേപ്പില -ആവശ്യത്തിന് സവാള – 2 പച്ചമുളക് – 4 തക്കാളി – 1 വെള്ളം – 3/4 കപ്പ് കുരുമുളകുപൊടി-1 ടീസ്പൂൺ വെളിച്ചെണ്ണ – ആവശ്യത്തിന് താളിക്കാൻ ചുവന്നുള്ളി – 4 എണ്ണം തേങ്ങാക്കൊത്ത് – 3 ടേബിൾസ്പൂൺ കറിവേപ്പില – ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു പാത്രത്തിൽ കോഴിയിറച്ചി, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഇറച്ചിമസാല, ഉപ്പ് എല്ലാം ചേർത്ത് കൈകൊണ്ട്…
Read More » -
‘ഭക്ഷണം’ എന്നാൽ ‘ക്ഷണത്തില്‍ ഭക്ഷിക്കുക’! ആ 20 -കാരൻ മരിച്ചതിന് കാരണമായ ‘ഫ്രൈഡ് റൈസ് സിന്‍ഡ്രാമി’നെ കരുതിയിരിക്കുക ! എത്ര തിരിക്കുള്ള ജീവിതമായാലും അവനവന്റെ ഭക്ഷണക്കാര്യങ്ങള്‍ ചിട്ടയോടെ പിന്തുടരുക
‘ഭക്ഷണം’ എന്ന വാക്കിന് ‘ക്ഷണത്തില്‍ ഭക്ഷിക്കുക’ എന്ന അര്‍ത്ഥ വ്യാഖ്യാനം കൂടിയുണ്ട്. ഭക്ഷണത്തിന് മുമ്പില്‍ ഏറെ നേരം ഇരിക്കാതെ പെട്ടെന്ന് ഭക്ഷണം കഴിച്ച് എഴുന്നേല്‍ക്കണം എന്ന ശീലത്തെ ഈ അര്‍ത്ഥ വ്യാഖ്യാനം പ്രോത്സാഹിപ്പിക്കുന്നു. അത് പോലെ തന്നെയാണ് പഴകിയ ഭക്ഷണം കഴിക്കാതിരിക്കാനുള്ള ശ്രദ്ധയും. ഭക്ഷണം തണുപ്പിച്ച് സൂക്ഷിക്കാനായി ഫ്രീഡ്ജുകള്, നമ്മുടെ വീടുകളിലേത്ത് കയറിവന്നതോടെ തിരക്കേറിയ ജീവിതത്തില്‍ നമ്മള് ഓരോരുത്തരും ഭക്ഷണക്കാര്യത്തിലാണ് പ്രധാനമായും അശ്രദ്ധ തുടങ്ങിയത്. ഇത് പലവിധ ജീവിത ശൈലീ രോഗങ്ങള്‍ക്കും അപൂര്‍വ്വമായി മരണത്തിലേക്കും വഴി തുറക്കുന്നു. ശീതീകരിക്കാത്ത 5 ദിവസം പഴക്കമുള്ള പാസ്ത കഴിച്ച് 20-കാരൻ മരാള്‍ മരിച്ചെന്ന പഴയ വാര്‍ത്ത വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ ‘ഫ്രൈഡ് റൈസ് സിൻഡ്രോം’ (Fried Rice Syndrome ) എന്ന ഭക്ഷ്യവിഷബാധാ ഭയം വര്‍ദ്ധിപ്പിച്ചു. റസ്റ്റോറന്റുകളിൽ ഫ്രൈഡ് റൈസ് വിഭവങ്ങൾ ഉണ്ടാക്കാൻ തയ്യാറാക്കുന്ന റഫ്രിജറേറ്റഡ് അരിയുമായി ബന്ധപ്പെട്ട പഴയ ചില വാര്‍ത്തകളെ കുറിച്ചുള്ള ഓര്‍മ്മകളാണ് ‘ഫ്രൈഡ് റൈസ് സിൻഡ്രോം’ ഭയം വീണ്ടും…
Read More »