Food

  • ഡാർക്ക് ചോക്ലേറ്റ് പ്രമേഹ രോഗികൾക്ക് കഴിക്കാമോ?

    ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് ഡാർക്ക് ചോക്ലേറ്റ്. കൊക്കോ ചെടിയുടെ വിത്തിൽ നിന്നുണ്ടാകുന്ന ഡാർക്ക് ചോക്ലേറ്റിൽ ആൻറി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രമേഹ രോഗികൾക്ക് ഡാർക്ക് ചോക്ലേറ്റ് കഴിക്കാമോ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. പ്രമേഹമുള്ളവർക്ക് ഡാർക്ക് ചോക്ലേറ്റുകൾ മിതമായ അളവിൽ കഴിക്കുന്നതിൽ തെറ്റില്ല എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കൊക്കോ അടങ്ങിയിരിക്കുന്നതിനാൽ മറ്റ് ചോക്ലേറ്റുകളെക്കാൾ ഇവ സുരക്ഷിതമാണ്. കൂടാതെ, ഇവയിൽ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. ഏവ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു. എന്നാൽ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇവ സഹായിക്കില്ല. മിതമായ അളവിൽ മാത്രം ഇവ കഴിക്കാനും ശ്രദ്ധിക്കുക. വിറ്റാമിനുകളും മിനറലുകളും ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയതാണ് ഡാർക്ക് ചോക്ലേറ്റ്. അയേൺ, മഗ്നീഷ്യം, കോപ്പർ, സിങ്ക്, ഫൈബർ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഡാർക്ക് ചോക്ലേറ്റ്.ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും ഹൃദയോരോഗ്യം സംരക്ഷിക്കാനും സഹായിക്കും.…

    Read More »
  • സത്യത്തില്‍ പീനട്ട് ബട്ടര്‍ ആരോഗ്യത്തിന് ഗുണകരമാണോ അല്ലയോ എന്ന് നിങ്ങള്‍ക്ക് അറിയാമോ? എന്നാലിത് വാങ്ങിക്കുമ്പോഴും കഴിക്കുമ്പോഴുമെല്ലാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം

    ഇന്ന് തിരക്കുപിടിച്ച ജീവിതരീതികളില്‍ പലപ്പോഴും മിക്കവര്‍ക്കും ഭക്ഷണകാര്യങ്ങളില്‍ വലിയ ശ്രദ്ധ വയ്ക്കാൻ സാധിക്കുന്നില്ലെന്നത് സത്യമാണ്. എന്തെങ്കിലുമൊക്കെ കഴിച്ച് വിശപ്പടക്കുന്നതാണ് അധികപേരുടെയും രീതി. ഇതില്‍ ഏറ്റവുമധികം പേര്‍ കഴിക്കാറുള്ളത് ബ്രഡും, റെഡി മെയ്ഡ് ചപ്പാത്തിയും, നൂഡില്‍സുമൊക്കെയാണ്. ഇതില്‍ ബ്രഡിനും ചപ്പാത്തിക്കുമെല്ലാമൊപ്പം ധാരാളം പേര്‍ സ്പ്രെഡായി ഉപയോഗിക്കുന്നത് പീനട്ട് ബട്ടറാണ്. ഇത് ആരോഗ്യത്തിന് ഗുണകരമായിരിക്കുമെന്ന നിലയിലാണ് അധികപേരും ഇത് തെരഞ്ഞെടുക്കാറ്. സത്യത്തില്‍ പീനട്ട് ബട്ടര്‍ ആരോഗ്യത്തിന് ഗുണകരമാണോ അല്ലയോ എന്ന് നിങ്ങള്‍ക്ക് അറിയാമോ? പീനട്ട് ബട്ടറിന് പലവിധത്തിലുള്ള ആരോഗ്യഗുണങ്ങളും ഉണ്ട് കെട്ടോ. എന്നാലിത് വാങ്ങിക്കുമ്പോഴും കഴിക്കുമ്പോഴുമെല്ലാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതിലേക്ക് വരാം. അതിന് മുമ്പായി പീനട്ട് ബട്ടറിന്‍റെ വിവിധ ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം. പോഷകങ്ങള്‍… പോഷകസമൃദ്ധമായൊരു വിഭവമാണ് പീനട്ട് ബട്ടര്‍. പ്രോട്ടീനാണ് ഇതില്‍ ഏറ്റവും പ്രധാനം. പ്രോട്ടീന്‍റെ വളരെ മികച്ചൊരു ഉറവിടമായി കരുതപ്പെടുന്നത് പീനട്ട് ബട്ടറിനെയാണ്. ആരോഗ്യകരമായ കൊഴുപ്പും കാര്യമായിത്തനന്നെ ഇതിലടങ്ങിയിട്ടുണ്ട്. ഇതും ശരീരത്തിന് വിവിധ രീതികളില്‍ പ്രയോജനപ്രദമാണ്. ഹെല്‍ത്തി ഫാറ്റ്… എല്ലാ കൊഴുപ്പുകളും…

    Read More »
  • വൈനില്ലാതെന്ത് ക്രസ്മസ്? ഇതാ ഒരടിപൊളി വൈന്‍ റെസിപ്പി

    ക്രിസ്തുമസ്സിന് വൈന്‍ ഇല്ലാതെ എന്ത് ആഘോഷം! പലതരത്തില്‍ പല രുചിയില്‍ നമ്മള്‍ക്ക് വൈന്‍ തയ്യാറാക്കി എടുക്കാവുന്നതാണ്. ചിലര്‍ കൈതചക്ക വെച്ച് വൈന്‍ തയ്യാറാക്കും. ചിലര്‍ പലതരം പഴങ്ങള്‍ ചേര്‍ത്ത് വൈന്‍ തയ്യാറാക്കി എടുക്കാറുണ്ട്. എന്നാല്‍, പരമ്പരാഗതമായി നോക്കിയാല്‍ റെഡ് വൈന്‍ എന്നാല്‍ അത് മുന്തിരിയില്‍ തന്നെ തയ്യാറാക്കുന്നതാണ്. നല്ല റെഡ് വൈന്‍ കുടിച്ചാല്‍ അത് ആരോഗ്യത്തിന് പോലും ഗുണം ചെയ്യുന്നുണ്ട്. തയ്യാറാക്കാം ഇത് തയ്യാറാക്കാന്‍ ആദ്യം തന്നെ വൈന്‍ മുന്തിരി വാങ്ങിക്കണം. നല്ലപോലെ കഴുകി വൃത്തിയാക്കി വെള്ളം വറ്റുന്നത് വരെ ഒന്ന് ഉണക്കി എടുക്കുക. അതിന് ശേഷം നല്ലപോലെ കഴുകി കൃത്തിയാക്കി ഉണക്കി എടുത്ത ഭരണിയിലേയ്ക്ക് ഈ മുന്തിരി ചേര്‍ക്കുക. ഇതിലേയ്ക്ക് മധുരം എത്രത്തോളം വേണമോ അത്രത്തോളം പഞ്ചസ്സാരയും ചേര്‍ക്കാം. കൂടാതെ, ഒരേ അളവില്‍ പട്ട, ഗ്രാമ്പൂ, ഏലക്കായ എന്നിവയും കുറച്ച് നുറുക്ക് ഗോതമ്പും ഒപ്പം തിളപ്പിച്ചാറിയ വെള്ളവും ചേര്‍ത്ത് മിക്സ് ചെയ്ത് ഭരണിയുടെ വായ ഭാഗം ഒരു തുണികൊണ്ട് മൂടി…

    Read More »
  • ആപ്പിൾ കഴിക്കുന്നത് സിംപിൾ ആണ് ബട്ട് പവർഫുൾ! ദിവസവും ബ്രേക്ക്ഫാസ്റ്റില്‍ ഓരോ ആപ്പിൾ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം…

    നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് ആപ്പിൾ. ഫൈബര്‍, ആന്‍റിഓക്സിഡന്‍റുകള്‍, വിറ്റാമിൻ എ, ബി, സി, കെ, പൊട്ടാസ്യം, അയേൺ, കാത്സ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ, പെക്ടിന്‍, തുടങ്ങിയവയെല്ലാം അടങ്ങിയതാണ് ആപ്പിള്‍. ദിവസവും ബ്രേക്ക്ഫാസ്റ്റില്‍ ഓരോ ആപ്പിൾ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ഫൈബര്‍ ധാരാളം അടങ്ങിയ ഫ്രൂട്ടാണ് ആപ്പിള്‍. അതിനാല്‍ ദിവസവും ബ്രേക്ക്ഫാസ്റ്റില്‍ ഓരോ ആപ്പിൾ ഉള്‍പ്പെടുത്തുന്നത് വയര്‍ പെട്ടെന്ന് നിറയാനും, വിശപ്പ് കുറയ്ക്കാനും, അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. രണ്ട്… രാവിലെ തന്നെയുള്ള മലബന്ധവും ദഹനക്കേടും പലര്‍ക്കുമുള്ള പ്രശ്നമാണ്. ആപ്പിളിലെ ഉയർന്ന ഫൈബർ സാന്നിധ്യം ദഹനത്തിനു സഹായകമാണ്. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കാൻ സഹായിക്കുന്നു. അങ്ങനെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നു. മൂന്ന്… ദിവസവും ഓരോ ആപ്പിള്‍ കഴിക്കുന്നത് ഉയര്‍ന്ന കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ധമനികളിൽ കൊഴുപ്പ് അടിയാനുള്ള സാധ്യതകളില്ലാതാക്കുന്നതിലൂടെയാണ് ആപ്പിൾ ഹൃദയത്തെ സുരക്ഷിതമാക്കാൻ സഹായിക്കുന്നത്. നാല്… പൊട്ടാസ്യം ഉള്ളതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ…

    Read More »
  • കല്ലു പോലെ ഇരിക്കാത്ത മൃദുലമായ ദോശയുണ്ടാക്കാൻ ഇതാ ചില പൊടിക്കൈകൾ 

    മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് ദോശ.പലതരത്തിലുള്ള ദോശകൾ ഉണ്ടെങ്കിലും എല്ലാത്തിനും എന്നും ഡിമാൻഡാണ്.ദോശയുടെ രുചികൂട്ടുന്നത് അതിൻ്റെ മയവും മൃദുലതയുമാണ്.കല്ലു പോലെ ഇരിക്കാത്ത മൃദുലമായ ദോശയുണ്ടാക്കാൻ ചില പൊടിക്കൈകളുണ്ട്. മൂന്ന് കപ്പ് അരിയ്ക്ക് ഒരു കപ്പ് ഉഴുന്ന് എന്ന അനുപാതത്തില്‍ വേണം ദോശയ്ക്കുള്ള മാവ് തയ്യാറാക്കേണ്ടത്. ദോശമാവ് ഉണ്ടാക്കുമ്പോള്‍ ഒരു സ്പൂണ്‍ കടലയും ഒരു സ്പൂണ്‍ തുവരപരിപ്പും അര സ്പൂണ്‍ ഉലുവയും ചേര്‍ത്താല്‍ ദോശയുടെ സ്വാദും മണവും കൂടും.മാവില്‍ അല്‍പ്പം അവല്‍ ചേര്‍ത്തരച്ചാൽ, മൊരിഞ്ഞ ദോശയുണ്ടാക്കാം. ദോശ മാവ് തയ്യാറാക്കുമ്പോള്‍ ഒരു കൈപ്പത്തി ചോറ് ചേര്‍ത്തരച്ചാല്‍ മൃദുവായ ദോശ ലഭിക്കും.ദോശക്കല്ലില്‍ മാവ് ഒട്ടിപ്പിടിച്ചാല്‍, സവാള മുറിച്ച് കല്ല് തുടച്ചശേഷം ദോശയുണ്ടാക്കുക.കല്ല് അധികം ചൂടായാല്‍, ഒരു കപ്പ് വെള്ളത്തില്‍ അര ടേബിള്‍ സ്പൂണ്‍ എണ്ണ ചേര്‍ത്തിളക്കിയ വെള്ളം തളിച്ചശേഷ ദോശ ചുടാം. ദോശമാവില്‍ അല്‍പ്പം മൈദ ചേര്‍ത്ത്, പുളിക്കുമ്പോള്‍ ദോശയുണ്ടാക്കുക, നല്ല മയമുള്ള ദോശ കിട്ടും.ദോശമാവിന് പുളി കൂടിയാല്‍ എന്തുചെയ്യും. സവാള അരിഞ്ഞ് ചേര്‍ത്ത് ദോശയുണ്ടാക്കൂ.…

    Read More »
  • മധ്യവയസ്‌ക്കരേ, നിങ്ങൾക്ക് 10 വര്‍ഷം കൂടുതൽ ജീവിക്കാം…! ആരോഗ്യകരമായ ഭക്ഷണങ്ങൾ  ആയുസ് വര്‍ധിപ്പിക്കുമെന്ന് പഠനം, കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇതാ

       മധ്യവയസ്‌ക്കർക്ക് സന്തോഷ വാർത്ത…! ആരോഗ്യകരമായ ഭക്ഷണക്രമവും അത് നിലനിര്‍ത്തുന്നതും മധ്യവയസ്‌ക്കരുടെ ആയുസ് ഏകദേശം 10 വര്‍ഷം കൂടുതൽ വര്‍ധിപ്പിക്കുമെന്ന് പഠനം. 4,67,354 ബ്രിട്ടീഷ് പൗരന്മാരുടെ ഭക്ഷണ ശീലങ്ങള്‍ പഠന വിധേയമാക്കി യു.കെ ബയോബാങ്ക് നടത്തിയ പഠനം നേച്ചര്‍ ഫുഡ് ജേണലില്‍ പ്രസിദ്ധീകരിച്ചു. സ്ത്രീകള്‍ക്ക് 10.8 വര്‍ഷവും പുരുഷന്മാര്‍ക്ക് 10.4 വര്‍ഷവും അധികമായി ലഭിച്ച ഈ നല്ല മാറ്റം  വളരെ ശ്രദ്ധേയമായിരുന്നു. 40കളില്‍ ശരാശരി ഭക്ഷണക്രമത്തില്‍ നിന്ന് ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്ക് നീങ്ങുന്നവര്‍ക്ക്, പഠനം സൂചിപ്പിക്കുന്നത് സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 3.1 വര്‍ഷവും പുരുഷന്മാര്‍ക്ക് 3.4 വര്‍ഷവും കൂടും എന്നാണ്. ശ്രദ്ധേയമായി, 70-കളില്‍ സമാനമായ ഭക്ഷണരീതി മെച്ചപ്പെടുത്തുന്ന വ്യക്തികള്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ ഏകദേശം അഞ്ച് വര്‍ഷത്തെ നേട്ടമാണ് അടയാളപ്പെടുത്തുന്നത്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ആയുസ് വര്‍ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ആരോഗ്യകരമായ ഭക്ഷണം ◾അനാരോഗ്യകരമായ കൊഴുപ്പുകള്‍, പഞ്ചസാര, സോഡിയം എന്നിവയുടെ അളവ് കുറയ്ക്കുക: ഈ പദാര്‍ത്ഥങ്ങള്‍ അമിതമായി കഴിക്കുകയാണെങ്കില്‍, ഹൃദ്രോഗം, സ്‌ട്രോക്ക്, ടൈപ്പ് 2 പ്രമേഹം…

    Read More »
  • ചായക്കടയിലെ പഴം പൊരിയും ബീഫ് റോസ്റ്റും അതേ രുചിയിൽ വീട്ടിൽ ഉണ്ടാക്കാം 

    നല്ല മൊരിഞ്ഞ പഴംപൊരിയും ബീഫ് റോസ്റ്റും കിടിലൻ കോംബിനേഷനാണ്. വൈകിട്ട് കട്ടൻ ചായക്കൊപ്പം കഴിക്കാൻ പഴംപൊരിയും ബീഫ് ഫ്രൈയും തയ്യാറാക്കിയാലോ..? ബീഫ് ഫ്രൈ ചേരുവകൾ ബീഫ് – 1 കിലോ ഗ്രാം മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ മുളകുപൊടി – 1 ടേബിൾ സ്പൂൺ ഇറച്ചി മസാല – 1 ടേബിൾ സ്പൂൺ കുരുമുളക് പൊടി – 1 ടീ സ്പൂൺ മഞ്ഞൾപ്പൊടി – 1/2 ടീ സ്പൂൺ ഇഞ്ചി – ഒരു കഷണം വെളുത്തുള്ളി – അഞ്ച് അല്ലി ചെറിയുള്ളി – 8 എണ്ണം കറിവേപ്പില – 3 തണ്ട് തേങ്ങാക്കൊത്ത് – 1/4 കപ്പ് കടുക് – 1/2 ടീസ്പൂൺ നെയ്യ് – 3 ടേബിൾ സ്പൂൺ ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ഇറച്ചിയിൽ ചേർത്ത് പ്രഷർ കുക്കറിൽ നന്നായി വേവിക്കുക. ഒരു വിസിൽ കഴിയുമ്പോൾ തീ കുറയ്ക്കുക.…

    Read More »
  • രാമശ്ശേരി ഇഡ്ഡലി; കടലുകടന്ന പാലക്കാടിന്റെ രുചി പെരുമ !

    പാലക്കാട് നഗരത്തില്‍ നിന്ന് കോയമ്പത്തൂര്‍ ദേശീയപാതയിലൂടെ ചന്ദ്രനഗര്‍, കൂട്ടുപാത, പുതുശ്ശേരിവഴി സഞ്ചരിച്ചാൽ രാമശ്ശേരിയിലെത്താം. ഇഡ്ഡലി കൊണ്ട് പ്രസിദ്ധമായ ഗ്രാമം !  രാമശ്ശേരിയിലുള്ള മുതലിയാര്‍ കുടുംബങ്ങളാണ് ഈ പ്രത്യേകതരം വിഭവത്തിന്റെ  ഉല്‍പാദകര്‍. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ മുതല്‍ സാധാരണക്കാരുടെ തീന്‍മേശയില്‍ വരെ രാമശ്ശേരി ഇഡ്ഡലി എത്തിയതിനു പിന്നില്‍ ചിറ്റൂരി അമ്മയെന്ന ഗ്രാമീണ സ്ത്രീയുടെ കൈപ്പുണ്യമായിരുന്നു.ഒരു നൂറ്റാണ്ടു മുമ്പ് ചിറ്റൂരിയമ്മയാണ് രാമശ്ശേരി ഇഡ്ഡലിയുടെ സ്വാദ് ആദ്യമായി പുറംലോകത്തിന് പരിചയപ്പെടുത്തി കൊടുത്തത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്നു പാലക്കാട്ടേക്കു കുടിയേറിയവരായിരുന്നു  ചിറ്റൂരിയമ്മയുടെ കുടുംബം.ഇവരുടെ പിന്‍തലമുറ രാമശ്ശേരി ഇഡ്ഡലിയുടെ സംരക്ഷകരായി ഇപ്പോഴും നിലനില്‍ക്കുന്നു. അരി, ഉഴുന്ന് ഉലുവ എന്നിവ ചേര്‍ത്ത് അരച്ചുണ്ടാക്കിയ മാവ് മണ്‍കലത്തില്‍ പ്രത്യേക തട്ടുപയോഗിച്ചാണ് വേവിച്ചെടുക്കുന്നതാണ് രാമശ്ശേരി ഇഡ്ഡലി. പാചകത്തിന് പുളി വിറക് മാത്രമാണ് ഉപയോഗിച്ചിരുന്നത്. ജൈവരീതിയില്‍ ഉല്‍പാദിപ്പിച്ചെടുക്കുന്ന പൊന്നി അരിയാണ്  ഇഡ്ഡലിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഇഡ്ഡലിക്കൊപ്പം തൊട്ടുകൂട്ടാന്‍ സ്വാദുള്ള ചമ്മന്തിപ്പൊടിയാണ് നല്‍കുന്നത്. പാലക്കാടന്‍ രുചിപ്പെരുമയില്‍ കടലും കടന്ന് പോയ പ്രശസ്തിയാണ് രാമശ്ശേരി ഇഡ്ഡലിക്ക് പറയാനുള്ളത്. വിദേശികളടക്കം നിരവധിപേർ രാമശ്ശേരി ഇഡ്ഡലിയുടെ രുചിയറിയാൻ ഇവിടെയെത്തുന്നുണ്ട്…

    Read More »
  • തലമുടി തഴച്ചു വളരാൻ പതിവായി കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍

    വിറ്റാമിനുകളുടെ കുറവ് കൊണ്ടുള്ള തലമുടി കൊഴിച്ചിൽ മാറ്റാൻ, ഭക്ഷണത്തിൽ ഒരൽപ്പം ശ്രദ്ധ നൽകിയാൽ മാത്രം മതി. അത്തരത്തിൽ തലമുടി കൊഴിച്ചിൽ തടയാനും മുടി വളരാനും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… സാൽമൺ ഫിഷാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും തലമുടി വളരാൻ സഹായിക്കും. രണ്ട്… അവക്കാഡോയാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾ‌പ്പെടുന്നത്. വിറ്റാമിൻ ഇയും ബയോട്ടിനും അടങ്ങിയ അവക്കാഡോ കഴിക്കുന്നത് തലമുടി വളരാൻ സഹായിക്കും. മൂന്ന്… ചീരയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിൻ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, ഫോളേറ്റ്, സിങ്ക്, അയേൺ തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ ഇവയിലുണ്ട്. നാല്… മുട്ടയാണ് നാലാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പ്രോട്ടീനുകളും വിറ്റാമിൻ ബിയും ധാരാളം അടങ്ങിയതാണ് മുട്ട. തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ, സിങ്ക്, അമിനോ ആസിഡ് എന്നിവയും മുട്ടയിൽ…

    Read More »
  • മത്സ്യത്തിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങൾ…

    നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഭക്ഷണം ആണ് മത്സ്യം. പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ്, തുടങ്ങി ശരീരത്തിന് വേണ്ട വിവിധ പോഷകങ്ങള്‍ മത്സ്യത്തില്‍ അടങ്ങിയിട്ടുണ്ട്. ഉച്ചയ്ക്ക് ചോറിനൊപ്പം മീന്‍ കറി കഴിക്കുന്നത് പലരുടെയും ശീലമാണ്. അതേസമയം, മത്സ്യത്തിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളും ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… പാലുല്‍പ്പന്നങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മത്സ്യത്തിനൊപ്പം പാല്‍, തൈര്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കഴിക്കുന്നത് ചിലര്‍ക്ക് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം. കാരണം ഇവ രണ്ടും പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ്. അതിനാല്‍ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ദഹിക്കാന്‍ സമയമെടുക്കും. ഇതുമൂലം വയറുവേദന, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയവ ഉണ്ടാകാം. രണ്ട്… സിട്രസ് ഫ്രൂട്ടുകളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങളില്‍ ആസിഡ് അടങ്ങിയിട്ടുണ്ട്. ഈ ആസിഡും മത്സ്യത്തിലെ പ്രോട്ടീനും കൂടി ചേരുമ്പോള്‍ രുചിയിലും വ്യത്യാസം വരും, ചിലര്‍ക്ക് ദഹന പ്രശ്നങ്ങളും…

    Read More »
Back to top button
error: