FoodLIFE

മല്ലിയില മാസങ്ങളോളം  വാടാതെ സൂക്ഷിക്കാം

റച്ചിവിഭവങ്ങള്‍ക്കും സാമ്ബാറിനും നെയ്‌ച്ചോറിനുമെല്ലാം രുചിയും മണവും കിട്ടാന്‍ മല്ലിയില ചേര്‍ക്കുന്നത് പതിവാണ്.

ആവശ്യങ്ങള്‍ പലവിധമെങ്കിലും മല്ലിയില മാര്‍ക്കറ്റില്‍ നിന്ന് ഏറെ വാങ്ങിയാല്‍ വാടി പോകും എന്നതാണ് വാസ്തവം. എന്നാല്‍ ചില പൊടിക്കൈകളിലൂടെ മല്ലിയില മാസങ്ങളോളം തന്നെ വാടാതെ സൂക്ഷിക്കാനാകും.

മല്ലിയിലെ കഴുകി വൃത്തിയാക്കിയതിന് ശേഷം വേരുകള്‍ മുറിച്ചുമാറ്റി വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ അഞ്ച് മിനിറ്റ് നേരം മുക്കിവെയ്ക്കാം. ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകുകയും വെള്ളം തോര്‍ന്ന ശേഷം ഉണക്കിയെടുത്ത് ഉപയോഗിക്കാം. ഇത്തരത്തില്‍ ചെയ്താല്‍ മല്ലിയില കേടുകൂടാതെ ഇരിക്കും. പാത്രത്തില്‍ വെള്ളം എടുത്ത് അതില്‍ വേരോട് കൂടി മല്ലിയില ഇട്ടുവെച്ചാല്‍ ദിവസങ്ങളോളം കേടാകാതെ നില്‍ക്കും.

Signature-ad

മല്ലിയിലയുടെ വേരുഭാഗം മുറിച്ച്‌ മാറ്റുകയും ശേഷം ടിഷ്യൂ പേപ്പറിലോ പത്ര പേപ്പറിലോ പൊതിഞ്ഞ് വായു കയറാത്ത കണ്ടെയ്‌നറിയില്‍ അടച്ച്‌ ഫ്രിഡ്ജില്‍ സൂക്ഷിക്കാനാകും. ഇത്തരത്തില്‍ മാസങ്ങളോളം മല്ലിയില വാടാതെ ഫ്രഷായി വെയ്ക്കാനാകും.

Back to top button
error: