പച്ച പപ്പായ
* വൈറ്റമിൻ സി ധാരാളം അടങ്ങിയ പച്ചപ്പപ്പായ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു. അണുബാധകളെ പ്രതിരോധിച്ച് രോഗങ്ങളകറ്റാൻ സഹായിക്കുന്നു. ആരോഗ്യമേകുന്നു.
* ദഹനം മെച്ചപ്പെടുത്തുന്നു എന്നുള്ളതാണ് പച്ചപ്പപ്പായയുടെ ഒരു മികച്ച ഗുണം. പപ്പായയില്‍ അടങ്ങിയ പപ്പെയ്ൻ എന്ന എൻസൈം ആണ് ദഹനത്തിന് സഹായിക്കുന്നത്.
ഇത് പ്രോട്ടീനുകളെ വിഘടിപ്പിച്ച് പോഷകങ്ങളെ ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുന്നു. പച്ചപ്പപ്പായ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ദഹനക്കേട് അകറ്റാനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ പച്ചപ്പപ്പായ സഹായിക്കുന്നു. ഫൈബര്‍, പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകള്‍ ഇവ ധാരാളമുള്ള പച്ചപ്പപ്പായയില്‍ കൊളസ്ട്രോളും പൂരിത കൊഴുപ്പും കുറവാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചു നിര്‍ത്തി ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
പച്ചപ്പപ്പായയില്‍ വൈറ്റമിൻ എ, സി. ഇ, ഇവയോടൊപ്പം ആന്റി ഓക്സിഡന്റുകളും ഉണ്ട്. ഇത് കൊളാജന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ഓക്സീകരണം സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ഇതുവഴി ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. പച്ചപ്പപ്പായ ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നത് വഴി തിളക്കമുള്ള ചര്‍മ്മം സ്വന്തമാക്കാനും ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും സഹായിക്കും.
ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താൻ പച്ചപ്പപ്പായ സഹായിക്കും. പച്ചപ്പപ്പായയില്‍ കലോറി കുറവാണ്. നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഏറെ നേരം വയര്‍ നിറഞ്ഞതായി തോന്നലുണ്ടാക്കും. പപ്പായയിലടങ്ങിയ ദഹനത്തിനു സഹായിക്കുന്ന എൻസൈമുകള്‍ ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
അവശ്യപോഷകങ്ങളാല്‍ സമ്ബന്നമാണ് പച്ചപ്പപ്പായ. വിറ്റമിൻ സി ധാരാളം അടങ്ങിയതിനാല്‍ പ്രതിരോധശക്തി മെച്ചപ്പെടുത്താനും ചര്‍മ്മത്തെ ആരോഗ്യമുള്ളതാക്കാനും ഇത് സഹായിക്കും. ബി വിറ്റമിനുകളോടൊപ്പം വിറ്റമിൻ എ, ഇ, കെ, ഇവയും പച്ചപ്പപ്പായയിലുണ്ട്.
പപ്പായ പഴം
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഫ്രൂട്ടുകളിലൊന്നാണ് പപ്പായ. ദിവസവും പപ്പായ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പപ്പായയിൽ നിരവധി ഫൈറ്റോന്യൂട്രിയന്റുകളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു. ദൈനം ദിന ഭക്ഷണത്തിൽ പപ്പായ ഉൾപ്പെടുത്തുന്നത് അണുബാധകളിൽ നിന്ന് സംരക്ഷണം നൽകും. വൈറ്റമിന്‍ സി മാത്രമല്ല എയും ധാരാളം ഉള്ളതാണ് പപ്പായ. ഇത് ചർമത്തിനു വളരെ നല്ലതാണ്.
പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ചർമത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ മറ്റ് ലക്ഷണങ്ങളെയും പ്രതിരോധിക്കും. കണ്ണിന്റെ കാഴ്ചയ്ക്കും പപ്പായ ഉത്തമം. പപ്പായ പഴത്തിന് മധുരമുണ്ടെങ്കിലും ഗ്ളൈസമിക് ഇൻഡക്സ് നില മധ്യമമായിരിക്കും. അതിനാൽ, പ്രമേഹ രോഗികൾക്ക് പോലും നിയന്ത്രിത അളവിൽ പപ്പായ കഴിക്കുന്നത് അനുവദനീയമാണ്.
ഹൃദയത്തെ സംരക്ഷിക്കാൻ ഏറ്റവും നല്ല ഫ്രൂട്ടുകളിലൊന്നാണ് പപ്പായ. പൊട്ടാസ്യം സ്ട്രോക്ക് വരാതെ ശരീരത്തെ സംരക്ഷിക്കും. പപ്പായയിൽ അടങ്ങിയിരിക്കുന്ന പാപെയിൻ, കൈമോപാപെയിൻ തുടങ്ങിയ എൻസൈമുകൾ ഓസ്റ്റിയോ ആർത്രൈറ്റിസ്, റുമാറ്റോയിഡ് ആർത്രൈറ്റിസ് എന്നിവ മൂലം ഉണ്ടാകുന്ന പ്രയാസങ്ങള്‍ കുറയ്ക്കും.