FoodLIFE

ക്രിസ്തുമസിന് രുചികരമായ ചിക്കൻ റോസ്റ്റ് ഉണ്ടാക്കിയാലോ?

ത്തവണത്തെ ക്രിസ്തുമസിന് വിത്യസ്തമായ ഒരു ചിക്കൻ റോസ്റ്റ് ഉണ്ടാക്കിയാലോ?
വ്യത്യസ്ത രീതികളില്‍ ചിക്കൻ വിഭവങ്ങള്‍ ഉണ്ടാക്കാൻ താല്പര്യമുള്ളവര്‍ക്ക് തീര്‍ച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ചിക്കൻ റോസ്റ്റിന്റെ റെസിപ്പി ഇതാ…
 ആവശ്യമായിട്ടുള്ള ചേരുവകള്‍ 
കഴുകി വൃത്തിയാക്കി എടുത്ത ചിക്കൻ കഷ്ണങ്ങള്‍, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി,മസാലക്കൂട്ട് തയ്യാറാക്കാൻ ആവശ്യമായ പട്ട, ഗ്രാമ്ബു, ഏലക്ക, പെരുംജീരകം, ചെറിയ ജീരകം, രണ്ട് ഉണക്കമുളക്, സവാള ചെറുതായി അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് നെടുകെ കീറിയത് രണ്ടു മുതല്‍ മൂന്നെണ്ണം വരെ, കറിവേപ്പില, മല്ലിയില, ഉപ്പ്
ആദ്യം തന്നെ മസാലക്കൂട്ട് തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച്‌ അതിലേക്ക് പട്ട, ഗ്രാമ്ബു, ഏലക്ക, വലിയ ജീരകം, പെരുംജീരകം, ഉണക്കമുളക് എന്നിവയിട്ട് ഒന്ന് ചൂടാക്കി എടുക്കുക. ചൂട് പോയി കഴിഞ്ഞാല്‍ മിക്സിയുടെ ജാറില്‍ ഇട്ട് ഒട്ടും തരിയില്ലാതെ ഇത് പൊടിച്ചെടുക്കണം.

ശേഷം ചിക്കൻ തയ്യാറാക്കാൻ ആവശ്യമായ പാൻ അടുപ്പത്ത് വെച്ച്‌ ചൂടായി വരുമ്ബോള്‍ അതിലേക്ക് എണ്ണയൊഴിച്ച്‌ കൊടുക്കുക. ശേഷം സവാള ഇളം ബ്രൗണ്‍ നിറമാകുന്നത് വരെ വഴറ്റി എടുക്കുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ കൂടി ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക. ശേഷം മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് പച്ചമണം പോകുന്നത് വരെ ഇളക്കുക. പച്ചമണം പോയി കഴിയുമ്ബോള്‍ കഴുകി വൃത്തിയാക്കി വെച്ച ചിക്കൻ കഷ്ണങ്ങള്‍ ആ ഒരു കൂട്ടിലേക്ക് ചേര്‍ത്ത് കൊടുക്കാവുന്നതാണ്.

 

Signature-ad

ഈയൊരു സമയത്ത് തന്നെ ചിക്കനിലേക്ക് ആവശ്യമായ ഉപ്പു കൂടി ചേര്‍ത്തു കൊടുക്കാം. ചിക്കൻ മസാലക്കൂട്ടില്‍ കിടന്ന് നന്നായി വെന്തു തുടങ്ങുമ്ബോള്‍ പൊടിച്ചുവെച്ച മസാല പൊടി കൂടി അതിലേക്ക് ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

 

കുറച്ചുനേരം കൂടി ചിക്കൻ അടച്ചുവെച്ച്‌ വേവിച്ച ശേഷം മുകളില്‍ കുറച്ച്‌ മല്ലിയിലയും, നെടുകെ മുറിച്ച്‌ വെച്ച പച്ചമുളകും ചേര്‍ത്ത് ഒന്നു കൂടി ഒന്ന് ആവികൊള്ളിച്ച ശേഷം സെര്‍വ് ചെയ്യാവുന്നതാണ്.

Back to top button
error: