FoodLIFE

പാലക്കാടൻ അഗ്രഹാരങ്ങളിലെ വേപ്പിലക്കട്ടി ചമ്മന്തി

പാലക്കാടൻ അഗ്രഹാരങ്ങളിലെ തൈരും വേപ്പിലക്കട്ടിയും കൂട്ടിയുള്ള ഊണ് സാധാരണമാണ്. ഇന്ന് കേരളത്തിലെമ്ബാടും പ്രചാരത്തിലുള്ള ഒരു ചമ്മന്തി ഇനമാണ് വേപ്പിലക്കട്ടി.

പലയിടങ്ങളിലും പല രീതിയിലാണ് വേപ്പിലക്കട്ടി തയ്യാറാക്കുന്നത്. ചിലര്‍ തേങ്ങ ചേര്‍ത്തും മറ്റു ചിലര്‍ തേങ്ങ ചേര്‍ക്കാതെയുമൊക്കെ ഇത് തയ്യാറാക്കുന്നു. കാലങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാനാകും എന്നതാണ് വേപ്പിലക്കട്ടിയുടെ പ്രത്യേകത.

ചേരുവകള്‍

  • കറിവേപ്പില- മുപ്പത് തണ്ട് (വെയിലത്ത് വെച്ച്‌ ഉണക്കിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം) കടയില്‍ നിന്ന് വാങ്ങുന്ന കറിവേപ്പില ആണെങ്കില്‍ മഞ്ഞള്‍ വെള്ളത്തില്‍ കഴുകിയെടുത്തതിന് ശേഷം ഉണക്കിയെടുക്കുക.
  • ചെറുനാരകത്തിന്റെ ഇല- രണ്ടു കപ്പ് (ഇലയുടെ നടുഭാഗത്തുള്ള കട്ടികൂടിയ ഭാഗം എടുത്തു കളയേണ്ടതാണ്)
  • വറ്റല്‍ മുളക്- 50 ഗ്രാം
  • ഉഴുന്ന്- കാല്‍ കപ്പ്
  • കായം
  • മല്ലി-രണ്ട് ടേബിള്‍ സ്പൂണ്‍
  • വറ്റല്‍ മുളക്- പത്തെണ്ണം
  • വാളംപുളി-നാരങ്ങ വലുപ്പത്തില്‍
  • ഉപ്പ്
Signature-ad

തയ്യാറാക്കുന്ന വിധം

  • കട്ടിയുള്ള പാത്രത്തില്‍ നാരകത്തിന്റെ ഇലയും കറിവേപ്പിലയും വേവ്വെറെയായി വറുത്തെടുക്കുക.‌
  • മറ്റൊരു ചട്ടിയില്‍ ഉഴുന്ന് വറുത്തെടുക്കുക. ഇതിലേക്ക് കട്ട കായം ചേര്‍ത്ത് കൊടുക്കുക. കട്ട കായം ഇല്ലെങ്കില്‍ അവസാനം കായപ്പൊടി ചേര്‍ത്ത് കൊടുക്കാവുന്നതാണ്. ഇതിലേക്ക് മല്ലി ചേര്‍ത്ത് കൊടുക്കുക. പിന്നാലെ വറ്റല്‍ മുളക് ചേര്‍ക്കുക. മൂത്ത് കഴിഞ്ഞ് തീ ഓഫാക്കുക.
  • തണുത്ത് കഴിയുമ്ബോള്‍ ഇത് പൊടിച്ചെടുക്കുക. പിന്നാലെ ഇലകളും പൊടിക്കുക. ഇതിലേക്ക് വാളംപുളിയും ഉപ്പും ചേര്‍ക്കുക.
  • ശേഷം ഇത് ഉരുട്ടിയെടുക്കുക. ഇത് സൂക്ഷിച്ചുവെച്ചാല്‍ കാലങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്.

Back to top button
error: