FoodLIFE

ഭക്ഷണം കഴിക്കുമ്ബോള്‍ ചമ്രം പടിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത

ക്ഷണം കഴിക്കുമ്ബോള്‍ നിലത്ത് ചമ്രം പടിഞ്ഞിരുന്നു കഴിക്കുന്നതാണ് എപ്പോഴും നല്ലത്. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് സുഖാസനം എന്നറിയപ്പെടുന്ന ഈ രീതിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്.
1. മികച്ച ദഹനം
ആമാശയത്തിലേക്ക് രക്തയോട്ടം വര്ദ്ധിുപ്പിക്കുന്നുവെന്നതാണ് സത്യം. ഇത് മികച്ച ദഹനത്തിനും പോഷകങ്ങളുടെ സ്വാംശീകരണത്തിനും സഹായിക്കുന്നു.
2. അമിതഭക്ഷണശീലം ഇല്ലാതാവുന്നു
ഇരുന്ന് ഭക്ഷണം കഴിക്കുമ്ബോള്‍ അമിത ഭക്ഷണം ശീലം എന്ന അവസ്ഥയെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. ഇത് ഭക്ഷണത്തിലുള്ള ശ്രദ്ധ വര്ദ്ധി പ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. ഇരുത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായിരിക്കും ഈ അവസ്ഥയില്‍ എല്ലാവരും ശ്രദ്ധിക്കുന്നത്. ഇത് കൂടാതെ കഴിക്കുന്നതെങ്ങനെ എന്നതിലുള്ള ശ്രദ്ധ വര്ദ്ധിുപ്പിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം നിയന്ത്രിക്കാന്‍ ഈ ഇരുത്തം വളരെയധികം സഹായിക്കുന്നുണ്ട്.
3. ശരീരത്തെ ശക്തിപ്പെടുത്തുന്നു
ക്രോസ്-ലെഗ്ഡ് പോസ്ചറില്‍ ഇരിക്കുന്നത് ശരീരത്തിന്റെ ചലനാത്മകത, വഴക്കം, സ്ഥിരത, എന്നിവക്ക് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ഭക്ഷണം എടുക്കാനായി നിങ്ങള്‍ മുന്നോട്ട് ആയുമ്ബോള്‍ അത് വയറിന് ചുറ്റുമുള്ള പേശികളെ ബലമുള്ളതാക്കി മാറ്റുന്നുണ്ട്. ഇത് ഇടുപ്പെല്ലിന്റേയും കണങ്കാലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മുന്നോട്ടായുമ്ബോള്‍ അത് നട്ടെല്ലിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ഇതെല്ലാം ശാരീരിക ക്ഷമത വര്ദ്ധികപ്പിക്കുന്നതിനും ആരോഗ്യത്തിനും മികച്ച ഗുണം നല്കു‍ന്നവയാണ്.
ശാരീരികക്ഷമത വര്ദ്ധി പ്പിക്കാന്‍ സഹായിക്കുന്ന ഒരു ചെറിയ ശ്രമമാണ് സുഖാസനയില്‍ ഇരിക്കുമ്ബോള്‍ ഭക്ഷണം കഴിക്കുന്നത്.
ചമ്രം പടിഞ്ഞിരുന്നാൽ ഭക്ഷണം ആമാശയം നിറയില്ല. എന്നാൽ വയർ നിറഞ്ഞുവെന്ന് തോന്നുകയും ചെയ്യും. എഴുന്നേറ്റാൽ ആമാശയത്തിന്റെ നാലിലൊന്ന് ഭാഗം ഒഴിഞ്ഞിരിക്കും. അത് ദഹനത്തിന് ഏറെ ഗുണം ചെയ്യും.ഉയരത്തിൽ ഇരുന്നും നിന്നും ഭക്ഷണം കഴിക്കുന്നവർ മൂക്ക് മുട്ടെ തിന്ന് ശ്വാസം വിടാൻ പറ്റാത്ത അവസ്ഥയിലായിരിക്കും. ദഹനക്കേടും മലസ്തംഭനവും ഫലം. ആയുസ്സ് കുറയും.

Back to top button
error: