FoodLIFE

ക്രിസ്തുമസ് അല്ലേ,മുന്തിരി വൈൻ വീട്ടിലുണ്ടാക്കാം

ക്രിസ്തുമസിന്റെ ഹൈലറ്റ് എന്ന് പറയുന്നത് വൈനും കേക്കുമാണ്. വൈൻ നുണയാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. പലതരം വൈൻ ഉണ്ടെങ്കിലും അതിൽ കൂടുതൽ പ്രിയങ്കരം മുന്തിരി വൈനാണ്. അതും വീട്ടിൽ ഉണ്ടാക്കുന്നതെങ്കിൽ പ്രിയമേറും.

വൈൻ വീട്ടിൽ തയാറാക്കാൻ ആവശ്യമായ വസ്തുക്കൾ നോക്കാം…

കറുത്ത മുന്തിരി – 5കിലോ
പഞ്ചസാര – രണ്ടര കിലോ
തിളപ്പിച്ചാറിയ വെള്ളം – 1ലിറ്റർ
സൂചി ഗോതമ്പ് – 100ഗ്രാം
കറുവപ്പട്ട ചതച്ചത് -150 ഗ്രാം
ഗ്രാമ്പു – പത്ത് എണ്ണം

Signature-ad

തയാറാക്കേണ്ട വിധം

ആദ്യം തന്നെ 5ലിറ്റർ വൈൻ ഉണ്ടാക്കാൻ ഭരണി ചൂടുവെള്ളത്തിൽ കഴുകിയെടുക്കുക.  ഞെട്ട് കളഞ്ഞ് നന്നായി കഴുകി തുടച്ച മുന്തിരി ഭരണിയിൽ ഇടുക. ശേഷം പഞ്ചസാര ഇടുക. ഇങ്ങിനെ ലെയർ ആയി മുന്തിരിയും പഞ്ചസാരയും തീരും വരെ ഇടുക.  ശേഷം കറുവപ്പട്ട, ഗ്രാമ്പു, ഗോതമ്പ് എന്നിവ മുകളിൽ ഇടുക. ശേഷം വെള്ളം ഒഴിക്കുക.  ഇനി വായു കടക്കാത്ത വിധം ഒരു തുണികൊണ്ട് ഭരണി കെട്ടി വയ്ക്കുക.

 

ഓരോ ആഴ്ചയിലും ഭരണി തുറന്നു ഒന്നു നന്നായി ഇളക്കി കൊടുക്കുക. മുപ്പത് ദിവസം കഴിഞ്ഞ് വൈൻ നന്നായി കഴുകി ഉണക്കിയ കോട്ടൺ തുണിയിൽ അരിച്ചെടുക്കുക. കുപ്പികളിൽ ആക്കിയ വൈൻ പതിനഞ്ചു ദിവസത്തിനു ശേഷം ഉപയോഗിച്ചു തുടങ്ങാം…

Back to top button
error: