Breaking News

  • വെള്ളാപ്പള്ളി സ്വന്തം സമുദായത്തിന്റെ കാര്യം പറയാം മറ്റുള്ള സമുദായങ്ങളെ ചീത്തയും വിളിക്കാം. അതെല്ലാം നവോത്ഥാനം ; തങ്ങള്‍ സ്വന്തം സമുദായത്തിന് വേണ്ടി വാദിച്ചാല്‍ അത് വര്‍ഗ്ഗീയവാദം

    കോഴിക്കോട്: വെള്ളാപ്പള്ളി വര്‍ഗ്ഗീയത പറഞ്ഞാല്‍ സന്തോഷവും മറ്റു സമുദായങ്ങളെ അദ്ദേഹം പറഞ്ഞാല്‍ നവോത്ഥാന നായകനുമാകും തങ്ങള്‍ പറഞ്ഞാല്‍ അത് വര്‍ഗ്ഗീതയു മാകുന്നതെങ്ങിനെയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. വെള്ളാപ്പള്ളി നടേശന്‍ പറയുമ്പോള്‍ ആര്‍ക്കും ഈ തിളപ്പില്ലല്ലോ എന്നും ഞാന്‍ സമുദായ ത്തിന് വേണ്ടി വാദിച്ചാല്‍ വര്‍ഗീയവാദിയും വെള്ളാപ്പള്ളി മറ്റ് സമുദായങ്ങളെ ആക്ഷേപി ച്ചാല്‍ നവോത്ഥാന നായകനുമാണെന്നും ഇതെന്തൊരു തമാശയാണെന്നും ചോദിച്ചു. സമുദായത്തിന് വേണ്ടി വാദിക്കുന്നത് വര്‍ഗീയതയാണെങ്കില്‍ താന്‍ വര്‍ഗീയവാദിയാണെന്നും ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയുമെല്ലാം വര്‍ഗ്ഗീയവാദികളാണെന്നും പറഞ്ഞു. ശ്രീനാര യണ ഗുരുവും അയ്യങ്കാളിയും പാര്‍ലമെന്റില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധിയും വര്‍ഗീയവാദി യാണ്. സമദായത്തിന് വേണ്ടി വാദിക്കുന്നത് അഖണ്ഡഭാരത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധ മാണോയെന്നും നാടിനുംനാട്ടുകാര്‍ക്കും വേണ്ടി വാദിക്കുന്നത് എങ്ങനെയാണ് വര്‍ഗീയവാദമാകുന്നതെന്നും ചോദിച്ചു. ”വെള്ളാപ്പള്ളി സമുദായത്തിന് വേണ്ടി വാദിക്കുകയല്ല. മുസ്ലിങ്ങളെ ആക്ഷേപിക്കുകയാണ്. പരിഹസിക്കുകയാണ്. ചീത്തവിളിക്കുകയാണ്. മറ്റ് സമുദായങ്ങളെ പരിഹസിക്കുന്ന, ചീത്തവിളിക്കുന്ന വെള്ളാപ്പള്ളി നവോത്ഥാന നായകന്‍. സ്വന്തം സമുദായത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്ന…

    Read More »
  • നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണ് ; നാട്ടിലെ കട ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത താരങ്ങളെയാണ് കൊണ്ടുവരുന്നത് ; കേരളത്തിലെ മനുഷ്യര്‍ ഇത്രയ്ക്ക് വായിനോക്കികള്‍ ആണോ ?

    നാട്ടിലെ കട ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണെന്നും േകരളത്തിലെ മനുഷ്യര്‍ ഇത്രയ്ക്ക് വായിനോക്കികള്‍ ആണോയെന്നും സദാചാര പ്രസംഗവുമായി കായംകുളം എംഎല്‍എ യു പ്രതിഭ. ഉടുപ്പിടാത്ത സിനിമ താരങ്ങള്‍ വന്നാല്‍ എല്ലാരും അങ്ങോട്ട് ഇടിച്ചു കേറുമെന്നും പറഞ്ഞു. അത്തരം രീതികള്‍ മാറ്റണം. നമ്മള്‍ നമ്മുടെ അഭിപ്രായങ്ങള്‍ പറയണം. ഉടുപ്പിടാത്ത സിനിമാതാരങ്ങളെ ഉദ്ഘാടനത്തിനു കൊണ്ടുവരുന്നത് ഒരു പുതിയ സംസ്‌കാരമായി മാറിക്കഴിഞ്ഞിരിക്കുന്നു. തുണി ഉടുത്ത് വന്നാല്‍ മതി എന്ന് അവരോട് പറയണമെന്നും പറഞ്ഞു. കായംകുളത്ത് കഴിഞ്ഞ ബുധനാഴ്ച നടന്ന എരുവ നളന്ദ കലാസാംസ്‌കാരിക ഗ്രന്ഥശാലയുടെ 34 -ാം വാര്‍ഷികാഘോഷ യോഗത്തിലാണ് എംഎല്‍എയുടെ വിവാദ പരാമര്‍ശം. സിനിമയില്‍ കാണുന്നതൊക്കെ അനുകരിക്കുന്ന വൃത്തികെട്ട ശീലം പലപ്പോഴും സമൂഹത്തില്‍ കണ്ടുവരുന്നുണ്ട്. അതിനെതിരെ നമ്മള്‍ ആഞ്ഞടിക്കണം. മാന്യമായ രീതിയില്‍ വസ്ത്രധാരണം നടത്തുന്ന എന്നത് പ്രധാനപ്പെട്ട കാര്യമാണ്. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. ദിഗംബരന്മാരായി നടക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍…

    Read More »
  • ചോരമണം തുടിക്കുന്ന തലസ്ഥാനത്തെ ഗുണ്ടാ കുടിപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു

    കൊച്ചി: കാലം മാറുമ്പോൾ കഥാപാത്രങ്ങളും സാഹചര്യങ്ങളും മാറും, പക്ഷേ തലസ്ഥാന നഗരത്തിൻ്റെ ചോര മണക്കുന്ന വഴികളിൽ സത്യവും അതിജീവനവും തമ്മിലുള്ള പോരാട്ടം തുടരുന്നു. ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് അനിൽകുമാർ ജി, സാമുവൽ മത്തായി ( യുഎസ്എ ) എന്നിവർ ചേർന്ന് നിർമ്മിച്ച ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ ചിത്രം “അങ്കം അട്ടഹാസം” ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ഗോകുൽ സുരേഷ് എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് വീഡിയോ റിലീസായത്. “കാക്കേ കാക്കേ കൂടെവിടെ…… കൂട്ടിനകത്തൊരു കുഞ്ഞില്ലേ…..” എന്ന പോപ്പുലറായ വരികളിൽ തുടങ്ങുന്ന ഗാനത്തിൻ്റെ ഈണം, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ രസിക്കുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനത്തിൻ്റെ സംഗീതം ശ്രീകുമാർ വാസുദേവും രചന ദീപക് നന്നാട്ട്കാവുമാണ് നിർവ്വഹിച്ചിരിക്കുന്നത്. മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ നന്ദു,…

    Read More »
  • എന്തിനാണ് ആജീവനാന്തകാല വിവാഹജീവിതം?!! മാറുന്ന കാലത്തിൻ്റെ മറ്റൊരു പ്രകോപനപരമായ സിനിമ – ‘പിഡബ്ള്യുഡി’

    കൊച്ചി: സെൻസർ സർട്ടിഫിക്കറ്റ് കിട്ടില്ല എന്ന തോന്നൽ കണക്കിലെടുത്താവണം “പിഡബ്ള്യുഡി” എന്ന ചിത്രത്തിൻ്റെ സംവിധായകനെയും നിർമ്മാതാക്കളെയും സിനിമ ഒരു മിനി ഫീച്ചർ ആക്കി ഒടിടി റിലീസ് ചെയ്യാൻ പ്രേരിപ്പിച്ച പ്രധാന ഘടകം. ഇത്തരത്തിൽ മലയാളത്തിലെ ആദ്യത്തെ ഒടിടി മിനി ഫീച്ചർ സിനിമയാണ് “പിഡബ്ള്യുഡി”. വളരെ ഫ്രഷായ ഒരു ലൊക്കേഷനിൽ മികച്ച കളർഫുൾ വിഷ്വലിൽ സിദ്ധാർത്ഥ പ്രദീപ് എന്ന സംഗീത സംവിധായകൻ്റെ കേൾക്കാൻ ഇമ്പമുള്ള മ്യൂസിക്കും ഉൾപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്ന ചിത്രം ചർച്ച ചെയുന്ന വിഷയം, ഇന്ത്യൻ മാര്യേജ് സെർട്ടിഫിക്കറ്റിന് ഒരു എക്സ്പയറി ഡേറ്റ് വേണമോ എന്ന ചോദ്യം ആണ്. കോമഡFയിലും അല്ലാതെയും ആയി നീണ്ട സംഭാഷണ രംഗങ്ങളിലൂടെ ആജീവനാന്തകാല വിവാഹജീവിതം എന്നത് ഒരു കാലഹരണപ്പെട്ട ഒരു വ്യവസ്ഥയാണോ എന്ന് പ്രേക്ഷകനെ കൊണ്ട് ചിന്തിപ്പിക്കുകയാണ് ചിത്രത്തിൻ്റെ എഴുത്തുകാരനും സംവിധായകനുമായ ജോ ജോസഫ്. ചിത്രത്തിലെ ഒരു പബ്ലിക് പ്രോസിക്യൂട്ടർ കഥാപാത്രം, മാര്യേജ് സെർട്ടിഫിക്കറ്റിന് ഒരു എക്സ്പയറി ഡേറ്റ് ഉൾപ്പെടുത്താം എന്നൊരു നിയമം വന്നാൽ, “നിങ്ങളുടെ ഭാര്യയുടെ…

    Read More »
  • ‘സിനിമയെ സെന്‍സര്‍ ബോര്‍ഡ് വേട്ടയാടുന്നു’ ; ഹാല്‍ സിനിമയ്ക്ക് എതിരായ നടപടിയില്‍ സംഘടനകള്‍ ; സെന്‍സര്‍ബോര്‍ഡ് ഉപയോഗിക്കാന്‍ പറ്റുന്ന വാക്കുകളുടെ മാനുവല്‍ ഉണ്ടാക്കാന്‍ പരിഹാസം

    സെന്‍സര്‍ബോര്‍ഡ് കത്രികയില്‍ കുരുങ്ങിയ ഹാല്‍ സിനിമയുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകളുടെ ശക്തമായ പ്രതിഷേധം. മലയാള സിനിമയെ മാത്രം സെന്‍സര്‍ ബോര്‍ഡ് വേട്ടയാടുകയാണെന്നാണ് ആരോപണം. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ ഡയലോഗുകള്‍ ഒഴിവാക്കണമെന്ന വിചിത്ര നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. സെന്‍സര്‍ ബോര്‍ഡിനെതിരെ ഫെഫ്കയും പ്രൊഡ്യൂസേഴസ് അസോസിയേഷനും രംഗത്ത് വന്നുകഴിഞ്ഞിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡിനെതിരെ വീണ്ടും സമരം നടത്തേണ്ട സാഹചര്യമാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബി രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. സെന്‍സര്‍ ബോര്‍ഡില്‍ ഇരിക്കുന്നവര്‍ക്ക് രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണെന്നും പറഞ്ഞു. സിനിമയില്‍ ഉപയോഗിക്കേണ്ട വാക്കുകളുടെ നിയമാവലി സെന്‍സര്‍ ബോര്‍ഡ് നല്‍കിയാല്‍ നന്നായിരിക്കുമെന്നായിരുന്നു സിബിമലയിലിന്റെ പ്രതികരണം. വാക്കുകള്‍ക്കും ഭക്ഷണപ ദാര്‍ത്ഥങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവരികയാണെങ്കില്‍ സിനിമ എടുക്കേണ്ട എന്ന് തീരുമാനിക്കേണ്ടി വരും എന്ന് സിബി മലയില്‍ വ്യക്തമാക്കി. മലയാളസിനിമയെ തെരഞ്ഞു പിടിച്ചാക്രമിക്കുകയാണെന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ അഭിപ്രായം. നേരത്തേ് മോഹന്‍ലാല്‍ സിനിമയായ എംപുരാന് കത്രിക വെച്ച സെന്‍സര്‍ബോ ര്‍ഡ് പിന്നാലെ ജാനകി വേഴ്‌സസ് കേരളാ സ്‌റ്റേറ്റ്…

    Read More »
  • സ്വര്‍ണപ്പാളി വിവാദത്തിലെ ചര്‍ച്ച മറയ്ക്കുന്നത് മാധ്യമങ്ങള്‍ ; നടന്മാരുടെ വീടുകളില്‍ ഇഡി റെയ്ഡ് പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് സുരേഷ്‌ഗോപി ; പ്രതിഷേധവുമായി കോണ്‍ഗ്രസ്

    പാലക്കാട്: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനാണ് നടന്മാരുടെ വീടുകളില്‍ ഇഡി റെയ്ഡ് നടത്തിയതെന്ന പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് സുരേഷ്‌ഗോപി. സ്വര്‍ണപ്പാളി വിവാദത്തിലെ ചര്‍ച്ച മറയ്ക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സിനിമാക്കാരെ വേട്ടയാടുന്നതെന്നും സത്യം തെളിയിക്കാന്‍ കഴിയട്ടെയെന്നും പറഞ്ഞു. സ്വര്‍ണപ്പാളി വിവാദത്തിലെ ചര്‍ച്ച മറയ്ക്കാന്‍ മാധ്യമങ്ങള്‍ സിനിമാക്കാരെ വേട്ടയാടുകയാണ്. മാധ്യമങ്ങള്‍ എട്ട് വര്‍ഷമായി പോണ്ടിച്ചേരി എന്നു പറഞ്ഞ് തന്നെ വേട്ടയാടുകയാണ്. കോടതിയിലുള്ള കാര്യമായതുകൊണ്ട് അക്കാര്യത്തില്‍ കൂടുതലൊന്നും പറയുന്നില്ല. താന്‍ പ്രജകള്‍ എന്നുവിളിക്കുന്നത് വിവാദമാക്കുന്നത് സ്വര്‍ണം ചെമ്പാക്കിയ കാര്യം മറയ്ക്കാനാണ്. എന്റെ നേര്‍ച്ചയ്ക്ക് വിലയിട്ടവരാണ് മാധ്യമങ്ങള്‍. മൂന്ന് തവണ എംപിയായ വ്യക്തിക്ക് ചെയ്യാനാകാത്ത കാര്യങ്ങളാണ് താന്‍ ചെയ്യുന്നതെന്നും പറഞ്ഞു. തൃശൂര്‍ കോര്‍പറേഷനില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ലുലുമാളിനേക്കാള്‍ നല്ല മാര്‍ക്കറ്റ് നിര്‍മിക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു. അതേസമയം സുരേഷ് ഗോപി കലുങ്ക് ചര്‍ച്ചയ്ക്കിടെ നപുംസകങ്ങളെന്ന മനുഷ്യത്വവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പാലക്കാട് പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധക്കാര്‍ സുരേഷ് ഗോപിയുടെ കോലം കത്തിച്ചു. ഡിസിസി പ്രസിഡന്റ്…

    Read More »
  • ജനാധിപത്യപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിന് ബഹുമതി ; 2025ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം മരിയ കൊറിന മച്ചാഡോയ്ക്ക് ; ട്രംപിനെ പരിഗണിച്ചേയില്ല

    അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മറികടന്ന് ഇത്തവണത്തെ സമാധാനത്തിനുള്ള നോബല്‍ വെനസ്വേലക്കാരി മരിയ കൊറിന മച്ചാഡോയ്ക്ക് സമ്മാനിച്ചു. വെനസ്വേലയിലെ ജനാധിപത്യപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള അശ്രാന്ത പരിശ്രമങ്ങളെയും, ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ മാറ്റത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളെയും മാനിച്ചുകൊണ്ട് നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി 2025-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി മരിയ കൊറിന മച്ചാഡോയെ തെരഞ്ഞെടുത്തത്. നോബല്‍ ഫൗണ്ടേഷന്റെ അഭിപ്രായത്തില്‍, സ്വേച്ഛാധിപത്യ ഭരണത്തിന്‍ കീഴിലുള്ള ഒരു രാജ്യത്ത് സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന പ്രമുഖ ശബ്ദമാണ് മച്ചാഡോ. പൗരധൈര്യത്തിന്റെ ഏറ്റവും ശക്തമായ രൂപത്തെയാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. ‘സമാധാനത്തിനുവേണ്ടിയുള്ള ധീരയും പ്രതിബദ്ധതയുമുള്ള പോരാളി, വളരുന്ന ഇരുട്ടില്‍ ജനാധിപത്യത്തിന്റെ തീനാളം അണയാതെ സൂക്ഷിക്കുന്ന വനിത’ എന്നാണ് കമ്മിറ്റി അവരെ വിശേഷിപ്പിച്ചത്. നോബല്‍ പ്രഖ്യാപനത്തിന് മുന്നോടിയായി, ഗാസ മുനമ്പിലെ വെടിനിര്‍ത്തല്‍ പദ്ധതി മുന്‍നിര്‍ത്തി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമ്മാനം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന ഊഹങ്ങള്‍ പ്രചരിച്ചിരുന്നു. എങ്കിലും, സമാധാനത്തിനായുള്ള ദീര്‍ഘകാല സംഭാവനകള്‍, അന്താരാഷ്ട്ര സൗഹൃദം പ്രോത്സാഹിപ്പിക്കല്‍, ഈ ലക്ഷ്യങ്ങളെ…

    Read More »
  • മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം; അറിയിപ്പ് ലഭിച്ചു; നടപടി കാരണം വ്യക്തമാക്കാതെ

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. അനുമതി നിഷേധിച്ചുകൊണ്ടുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് അനുമതി തള്ളിയത്. അനുമതി നിഷേധിച്ച കാരണത്തെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം വിശദീകരണം നല്‍കിയിട്ടില്ല. ഒക്ടോബര്‍ 16 വ്യാഴാഴ്ച മുതല്‍ നവംബര്‍ ഒന്‍പതുവരെയായിരുന്നു പര്യടനം നിശ്ചയിച്ചിരുന്നത്. ഒക്ടോബര്‍ 16-ന് ബഹ്‌റൈന്‍, ഒക്ടോബര്‍ 17-ന് സൗദി, ദമ്മാം, ഒക്ടോബര്‍ 18- ജിദ്ദ, ഒക്ടോബര്‍ 19- റിയാദ് എന്നിങ്ങനെ ആയിരുന്നു സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. ഒക്ടോബര്‍ 24, 25 ദിവസങ്ങളില്‍ ഒമാനിലെ മസ്‌ക്കത്തിലേയും സലാലയിലേയും പരിപാടികളില്‍ പങ്കെടുക്കാനും ഒക്ടോബര്‍ 30-ന് ഖത്തറിലും നവംബര്‍ ഏഴിന് കുവൈത്ത്, നവംബര്‍ ഒന്‍പതിന് അബുദാബി- എന്നിങ്ങനെയുമായിരുന്നു സന്ദര്‍ശനം തീരുമാനിച്ചിരുന്നത്.

    Read More »
  • തിയേറ്ററിലെ കുതിപ്പ് അവസാനിച്ച് ‘ലോക: ചാപ്റ്റര്‍-1’; പ്രതിദിന കളക്ഷന്‍ 10 ലക്ഷത്തിലേക്കു കൂപ്പുകുത്തി; തകര്‍ത്തത് മലയാളം സിനിമയുടെ എല്ലാക്കാലത്തെയും റെക്കോഡുകള്‍; കോടികള്‍ വാരി കാന്താര

    കൊച്ചി: ആഴ്ചകളോളം ബോക്‌സ് ഓഫീസ് അടക്കി ഭരിച്ചതിനു പിന്നാലെ കുതിപ്പ് അവസാനിച്ച് ലോക. കല്യാണി പ്രിയദര്‍ശന്‍ നായികയായ ലോകയുടെ തിയേറ്ററിലെ കാണികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. 43-ാം ദിവസത്തിലേക്കു സിനിമയുടെ പ്രദര്‍ശനം കടക്കുമ്പോള്‍ കളക്ഷന്‍ 10 ലക്ഷത്തിലേക്കു താഴ്ന്നു. ആദ്യഘട്ടത്തിലെ കണക്ക് അനുസരിച്ച് സിനിമയുടെ ഇന്ത്യയിലെ കളക്ഷന്‍ 154.7 കോടിയാകുമെന്നായിരുന്നു. എന്നാല്‍, വേള്‍ഡ്‌വൈഡ് കളക്ഷന്‍ 300.45 കോടിയിലെത്തി. ഇതോടെ സിനിമയുടെ കുതിപ്പും അവസാനിച്ചെന്നാണ് മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. ലോകയുടെ മലയാളം പതിപ്പ് 120.92 കോടിയിലെത്തിയതോടെ ‘ഓള്‍ടൈം ബ്ലോക്ക്ബസ്റ്റര്‍’ എന്ന പേരിലായിരുന്നു മാര്‍ക്കറ്റിംഗ്. എന്നാല്‍, കഴിഞ്ഞ ഏതാനും ദിവസങ്ങളായി കളക്ഷന്‍ കുറഞ്ഞു തുടങ്ങി. 39-ാം ദിവസം 85 ലക്ഷവും 40, 41 ദിവസങ്ങളില്‍ 19 ലക്ഷം വീതവും 42-ാം ദിവസം 14 ലക്ഷവും 43-ാം ദിവസം 10 ലക്ഷത്തിലുമെത്തി. അതേസമയം തൊട്ടു പിന്നാലെ എത്തിയ കാന്താര ആദ്യ എട്ടു ദിവസത്തിനുള്ളില്‍തന്നെ 336.5 കോടി നേടി. ഓഗസ്റ്റ് 28 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ലോക,…

    Read More »
  • ദിലീപേട്ടനല്ല എന്നെ വീട്ടില്‍ ഇരുത്തിയത്; സിനിമ വിട്ടതിന്റെ കാരണം പറഞ്ഞു കാവ്യ മാധവന്‍; ‘ആ കാലഘട്ടം നേരിട്ട് എക്‌സ്പീരിയന്‍സ് ചെയ്യണമെന്നത് എന്റെ തീരുമാനം’

    കൊച്ചി: ഏറെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു ദിലീപ്- കാവ്യ വിവാഹം. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴുള്ള വിവാഹത്തിനു പിന്നാലെ കാവ്യ മെല്ലെ പിന്‍മാറുന്ന കാഴ്ചയാണു കണ്ടത്. 2016ല്‍ അഭിനയത്തോടു വിടപറഞ്ഞതിനുശേഷം പത്തുവര്‍ഷത്തോളം ആകുമ്പോഴാണു കാവ്യ പൊതുരംഗത്തു പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ വിവാഹശേഷം സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് കാവ്യ. കുടുംബജീവിതം പൂര്‍ണമായും അനുഭവിച്ചറിയുക എന്ന തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു ആ ഇടവേളയ്ക്കു പിന്നിലെന്ന് കാവ്യ തുറന്നുപറഞ്ഞു. ദിലീപ് പങ്കെടുക്കേണ്ടിയിരുന്ന ഒരു ചടങ്ങില്‍ ദിലീപിന് പകരമായി എത്തിയപ്പോഴായിരുന്നു കാവ്യയുടെ ഈ പ്രതികരണം. കാവ്യയുടെ വാക്കുകള്‍ ‘ദിലീപേട്ടന്‍ പങ്കെടുക്കേണ്ട ഒരു ചടങ്ങായിരുന്നു ഇത്. അദ്ദേഹത്തിന് വരാന്‍ പറ്റിയില്ല. അദ്ദേഹത്തിനു പെട്ടെന്ന് യുകെയില്‍ പോകേണ്ടി വന്നു. ഹരിയേട്ടന്‍ വളരെ വേണ്ടപ്പെട്ട ആളാണ്, പോകാതിരിക്കാന്‍ പറ്റില്ല അതുകൊണ്ട് നീ എങ്കിലും പോകണം എന്ന് പറഞ്ഞു. അതുകൊണ്ടാണ് ഞാന്‍ ഇന്ന് ഇവിടെ വന്നിട്ടുള്ളത്. ഒരിക്കലും ദിലീപേട്ടന്‍ അല്ല എന്നെ വീട്ടില്‍ നിര്‍ത്തിയിട്ടുളളത്. അത് എന്റെ അഭിപ്രായം തന്നെ ആയിരുന്നു. എനിക്കു മോളെ ഒക്കെ…

    Read More »
Back to top button
error: