കൃത്യമായി ലൊക്കേറ്റ് ചെയ്ത് രഹസ്യമായി എത്തിയിട്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ വഴുതിപ്പോകുന്നു ; അന്വേഷണസംഘത്തില്‍ തന്നെ ചാരന്മാരെന്ന് സംശയം ; പുതിയ അന്വേഷണസംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ ഒളിവില്‍ പോയിരിക്കുന്ന കോണ്‍ഗ്രസ് നേതാ വും എംഎല്‍എ യുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് പുതിയ അ ന്വേഷണസംഘത്തെ നിയോഗിച്ചു. നിലവിലുള്ള അന്വേഷണ സംഘത്തില്‍ നിന്നും വിവര ങ്ങള്‍ രാഹുല്‍ മാങ്കുട്ടത്തിലിന് ചോര്‍ന്ന് കിട്ടുന്നുണ്ടോ എന്ന് സംശയം ബലപ്പെട്ടതിനെ തുടര്‍ ന്നാണ് ഈ നടപടി.
പല തവണയായി വിവരംകിട്ടി കൃത്യമായി ലൊക്കേറ്റ് ചെയ്ത് അന്വേഷണസംഘം എത്തു മ്പോള്‍ രാഹുല്‍ രക്ഷപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. രണ്ടാമത്തെ കേസിലും അറസ്റ്റ തടയ ണമെന്ന ആവശ്യം കോടതി നിരാകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേ ക്ഷയില്‍ കോടതി തീരുമാനം ഉണ്ടാകുന്നതിന് മുമ്പായി രാഹുലിനെ പൊക്കാനുള്ള നീക്ക ത്തിലാണ് പോലീസ്.
രാഹുലിനെ പിടികൂടാനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കിയതിന് പിന്നാലെയാണ് വിവരം ചോരാതെ സൂക്ഷിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള സംഘത്തെക്കുറിച്ച് ആലോചിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നവര്‍ക്ക് എതിരേയും നടപടി ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ബംഗലുരുവില്‍ ഒരു അഭിഭാഷകയുടെ സംരക്ഷണത്തിലാണ് രാഹുല്‍ ഒളിവില്‍ കഴിയുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. സംഭവം നടന്നിട്ട് 11 ദിവസമായിട്ടും രാഹുല്‍ മാങ്കൂട്ടത്തെ കണ്ടെത്താനായിട്ടില്ല.






